For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭാവസ്ഥയിലെ ശീര്‍ഷാസനം നിസ്സാരമല്ല; അറിയണം ഇതെല്ലാം

|

ഗര്‍ഭിണിയാണ് എന്ന് ഒരു സ്ത്രീ തിരിച്ചറിയുന്ന നിമിഷം മുതല്‍ തന്നെ അവളുടെ അരുതുകളും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ഒരു സമയമാണ്. എന്നാല്‍ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്നുള്ളത് പലപ്പോഴും അറിയുന്നില്ല എന്നുള്ളതാണ് ഗര്‍ഭകാലം പ്രയാസമുള്ളതാക്കി മാറ്റുന്നത്. ഗര്‍ഭാവസ്ഥയില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ പല കാര്യങ്ങളും ഉണ്ട്. യോഗ ഇത്തരത്തില്‍ ഒന്നാണ്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഇന്ന് വൈറലായിക്കൊണ്ടിരിക്കുന്നത് താരദമ്പതികളായ അനുഷ്‌കയും വിരാടിന്റേയും ചിത്രമാണ്.

യോഗ ഓരോ പ്രായത്തിലും ഓരോ അവസ്ഥയിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് ആക്കം കൂട്ടുന്നതിന് വേണ്ടി നമുക്ക് യോഗ ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും വേണ്ടി നമുക്ക് യോഗ ചെയ്യാവുന്നതാണ്. യോഗ സ്ഥിരമായി ചെയ്യുന്നവരാണ് ഇതിന് മുതിരേണ്ടത്, അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടമാണ് ഉണ്ടാക്കുന്നത്. കാരണം ഗര്‍ഭകാലത്ത് ഒരു പുതിയ കാര്യം തുടങ്ങുകയാണെങ്കില്‍ അത് എന്തായാലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആയിരിക്കണം.

വീക്ക് പോസിറ്റീവ് എന്ത്, ഗര്‍ഭമുണ്ടോ, ഇല്ലയോവീക്ക് പോസിറ്റീവ് എന്ത്, ഗര്‍ഭമുണ്ടോ, ഇല്ലയോ

ഗര്‍ഭത്തിന്റെ ഏഴാം മാസത്തില്‍ ശീര്‍ഷാസനം ചെയ്യുന്ന അനുഷ്‌കയുടെ ചിത്രമാണ് ഇന്ന് ലോകമാകെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത് കൂടാതെ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഗര്‍ഭാവസ്ഥയില്‍ ശീര്‍ഷാസനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. ഇത് കൂടാതെ നിങ്ങള്‍ക്ക് ശീര്‍ഷാസനം ചെയ്യുമ്പോള്‍ എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

രക്തപ്രവാഹം വര്‍ദ്ധിക്കുന്നു

ശീര്‍ഷാസനത്തിന്റെ ഗുണങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തപ്രവാഹം എത്തുന്നുണ്ട് എന്നുള്ളത്. കാരണം ഇത് മനസ്സിന്റെ പ്രവര്‍ത്തനത്തിനും തലയ്ക്കുള്ളിലെ എല്ലാ ഇന്ദ്രിയ അവയവങ്ങള്‍ക്കും (കണ്ണുകള്‍, ചെവികള്‍, മറ്റു പലതും) ഉപയോഗപ്രദമാണ്. ഇത് കൂടാതെ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശീര്‍ഷാസനം. ഗര്‍ഭസമയത്ത് ഈ യോഗാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ കുഞ്ഞിന്റെ ഓര്‍മ്മശക്തിക്കും ശാരീരികോര്‍ജ്ജത്തിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ഇത് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളേയും പ്രോഗ്രാമുകളെയും ഉത്തേജിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ശീര്‍ഷാസനം ചെയ്യുമ്പോള്‍ മുകളില്‍ പറഞ്ഞ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ശാരീരികാരോഗ്യം

ശാരീരികാരോഗ്യം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ശീര്‍ഷാസനം. ഈ ആസനം ശരീരത്തിന്റെ എല്ലാ സിസ്റ്റങ്ങളെയും ഉത്തേജിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഗര്‍ഭകാലത്ത് അല്ലാതെ ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടാന്‍ സഹായിക്കുന്നു. ശാരീരികവും മാനസികവുമായ സംതൃപ്തി വികസിപ്പിക്കുകയും ആത്മീയ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, തലകറക്കം, സെറിബ്രോവാസ്‌കുലര്‍ ഡിസോര്‍ഡേഴ്‌സ്, ഗ്ലോക്കോമ അല്ലെങ്കില്‍ സെര്‍വിക്കല്‍ നട്ടെല്ലിന്റെ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകുമ്പോള്‍ ഇത്തരം യോഗാസനങ്ങള്‍ ചെയ്യരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

മുടി കൊഴിച്ചില്‍ കുറക്കുന്നു

മുടി കൊഴിച്ചില്‍ കുറക്കുന്നു

മുടി കൊഴിച്ചില്‍ പരിഹാരം കാണുന്നതിന് വേണ്ടി എണ്ണയും താളിയും മറ്റ് മാര്‍ഗ്ഗങ്ങളും തേടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ശീര്‍ഷാസനത്തിലൂടെ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. ഇത് തലയിലേക്കും പരിസര പ്രദേശങ്ങളിലേക്കും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ പുതിയ കോശങ്ങള്‍ പുനരുജ്ജീവിക്കപ്പെടുകയും തലയോട്ടിയില്‍ കൂടുതല്‍ മുടികള്‍ വളരുകയും ചെയ്യുന്നുണ്ട്. ഇത് മുടി കൊഴിച്ചില്‍ അകറ്റി മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ദഹനം കൃത്യമാക്കുന്നു

ദഹനം കൃത്യമാക്കുന്നു

പലരിലും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശീര്‍ഷാസനം ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ വളരെ ഫലപ്രദമായ ഒരു മാറ്റം ഉണ്ടാക്കുന്നുണ്ട് അത് മാത്രമല്ല ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മാത്രമല്ല അരക്ക് മേല്‍പ്പോട്ടുള്ള പുറം, തോളുകള്‍, കഴുത്ത്, കൈകള്‍ എന്നിവക്ക് നല്ല ബലം നല്‍കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ നിങ്ങളുടെ ഗര്‍ഭകാലത്ത് യോഗ ചെയ്യുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുന്നുണ്ട് എന്നും നമുക്ക് നോക്കാവുന്നതാണ്.

 പ്രസവത്തിന് ശരീരത്തെ തയ്യാറാക്കുന്നു

പ്രസവത്തിന് ശരീരത്തെ തയ്യാറാക്കുന്നു

യോഗ ചെയ്യുന്നത് സ്ത്രീകളെ പ്രസവിക്കുന്നതിനും ജനനത്തിനുമായി അവരുടെ ശരീരത്തെ സഹായിക്കുന്നുണ്ട്. പലപ്പോഴും അനാവശ്യമായുണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ പ്രസവസമയത്ത് ശാന്തത പാലിക്കാനുള്ള ഒരു സ്ത്രീയുടെ ശ്രമങ്ങളെ ഇത് അട്ടിമറിക്കും. എന്നാല്‍ ശ്വസനത്തിന്റെ യോഗ രീതികളുമായി ബന്ധിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കുന്നത് ശരീരം അയവുള്ളതാക്കാനും വിശ്രമിക്കാനും സ്ത്രീകളെ വളരെയധികം റിലാക്‌സ് ആക്കുന്നതിനും സഹായിക്കുന്നുണ്ട്.

കുഞ്ഞുമായുള്ള ബന്ധം

കുഞ്ഞുമായുള്ള ബന്ധം

നിങ്ങളുടെ കുഞ്ഞുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് യോഗ ചെയ്യുന്നത് നല്ലതാണ്. ഓരോ ആഴ്ചയിലൊരിക്കല്‍ (അല്ലെങ്കില്‍ കൂടുതല്‍) ഒരു ജനനത്തിനു മുമ്പുള്ള യോഗ ക്ലാസ്സിലേക്ക് പോകുന്നത് പോലും നിങ്ങളുടെ വളര്‍ന്നുവരുന്ന കുഞ്ഞിനെ പരിപാലിക്കുന്നതിനും നിങ്ങള്‍ സമയം കണ്ടെത്തുന്നുണ്ട്. നിങ്ങളുടെ ഗര്‍ഭധാരണം പുരോഗമിക്കുമ്പോള്‍, യോഗ പോസുകളോടുള്ള നിങ്ങളുടെ ശരീരത്തിന്റെ വ്യത്യസ്ത പ്രതികരണങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ സംഭവിക്കുന്ന മറ്റ് ശാരീരിക മാറ്റങ്ങളുടെ ഓര്‍മ്മപ്പെടുത്തലായിരിക്കും. ഇത് ശരീരത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

English summary

Benefits of Shirshasana yoga pose during pregnancy in Malayalam

Here in this article we are discussing about the benefits of Shirshasana yoga pose during pregnancy in malayalam. Take a look.
X
Desktop Bottom Promotion