Latest Updates
-
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്‍കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
ഗർഭാവസാനം അത്തിപ്പഴം ശീലമാക്കൂ, ഗുണങ്ങൾ നിരവധി
ഗർഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും അമ്മമാര്‍ തേടുന്നുണ്ട്. മരുന്നുകൾ കഴിക്കാതെ തന്നെ ഗർഭകാല അസ്വസ്ഥതകളെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. ഗർഭകാലത്ത് അമ്മ കഴിക്കുന്ന ഭക്ഷണമാണ് കുഞ്ഞിന്‍റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം. ആരോഗ്യ ഗുണങ്ങൾ ധാരാളം അത്തിപ്പഴത്തിലുണ്ട്. ഇത് കുഞ്ഞിനും അമ്മക്കും ധാരാളം ഗുണം നൽകുന്നവയാണ്. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ ഗർഭകാലം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്.
അത്തിപ്പഴം ഗർഭകാലത്ത് കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം. ഗുണങ്ങൾ മാത്രമല്ല എന്തും അധികം കഴിച്ചാൽ അത് ആരോഗ്യത്തിന് ദോഷം കൂടി നൽകുന്നതാണ് എന്ന കാര്യം ഓർമ്മയിൽ വേണം. ആരോഗ്യ ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് അത്തിപ്പഴം. ഇത് ഗർഭകാലത്ത് കഴിക്കുന്നതിലൂടെ അത് അമ്മക്ക് മാത്രമല്ല കുഞ്ഞിന് നല്‍കുന്ന ഗുണങ്ങളും ചില്ലറയല്ല. ആരോഗ്യ സംരക്ഷണത്തിന് അത്തിപ്പഴം എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. ഇത് അമ്മമാർ കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്ന് നമുക്ക് നോക്കാം.

മാസം തികയും മുൻപേ ഉള്ള പ്രസവം
മാസം തികയും മുൻപേ ഉള്ള പ്രസവം ഇന്നത്തെ കാലത്ത് പലപ്പോഴും സാധാരണ സംഭവിക്കുന്ന ഒന്നാണ്. ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് മാസം തികയാതെയുള്ള പ്രസവം സംഭവിക്കുന്നുണ്ട്. എന്നാൽ അത്തിപ്പഴം കഴിക്കുന്നതിലൂടെ ഇതിനെ പ്രതിരോധിക്കാൻ കഴിയും എന്നാണ് പറയുന്നത്. അത്തിപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. മാസം തികയാതെ ജനിക്കുന്ന കുട്ടികളിൽ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്.

ദഹന പ്രശ്നങ്ങൾക്ക് പരിഹാരം
ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് അത്തിപ്പഴം. കാരണം ഫൈബറിന്റെ കലവറയാണ് അത്തിപ്പഴം. ഇത് ദഹന പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇടക്കിടെയുണ്ടാവുന്ന ദഹന പ്രതിസന്ധികളും വയറിന്‍റെ അസ്വസ്ഥതകളും എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം. ഗർഭാവസ്ഥയിൽ പലപ്പോഴും ദഹന പ്രശ്നങ്ങൾ വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കുന്നതിന് അത്തിപ്പഴം തന്നെയാണ് ബെസ്റ്റ് ഓപ്ഷൻ.

രക്തസമ്മർദ്ദം കൃത്യം
ഗർഭകാലത്ത് രക്തസമ്മർദ്ദം പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് അത്തിപ്പഴം. ഇത് ദിവസവും കഴിക്കുന്നതിലൂടെ ഗര്‍ഭാവസ്ഥയിലെ രക്തസമ്മർദ്ദ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത്തരം അവസ്ഥകൾ അൽപം ശ്രദ്ധിക്കാവുന്നതാണ്. രക്തസമ്മര്‍ദ്ദത്തിന്‍റെ അളവ് വളരെയധികം കൂടുന്നതും വളരെയധികം കുറയുന്നതും പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിന് നമുക്ക് അത്തിപ്പഴം കഴിക്കാം.

തലച്ചോറിന്‍റെ ഉണർവ്വിന്
കുഞ്ഞിന്‍റെ തലച്ചോറിന്‍റെ ആരോഗ്യത്തിനും കുഞ്ഞുബുദ്ധി തെളിയുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം. ഇത് കഴിക്കുന്നതിലൂടെ അത് കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വികാസത്തിന് സഹായിക്കുന്നു. അതുപോലെ തന്നെ അത്തിപ്പഴത്തിന്‍റെ ഉപയോഗം വളരെയധികം സഹായിക്കുന്നുണ്ട്. ഇതിലുള്ള ആരോഗ്യ ഗുണങ്ങൾ അമ്മക്കും കുഞ്ഞിനും വളരെയധികം ഗുണം ചെയ്യുന്നതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

കൊളസ്ട്രോള്‍ കൃത്യമാക്കുന്നുണ്ട്
കൊളസ്ട്രോൾ കൃത്യമാക്കുന്ന കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം എന്ന കാര്യത്തിൽ സംശയം വേണ്ട. ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അത്തിപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി നല്ല കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു അത്തിപ്പഴം. പല ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് അത്തിപ്പഴം. ഗർഭാവസ്ഥയിൽ കുഞ്ഞിനുണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും മികച്ചതാണ് അത്തിപ്പഴം.

പാർശ്വഫലങ്ങള്‍
പാര്‍ശ്വഫലങ്ങളും അത്തിപ്പഴം കഴിക്കുന്നതിലൂടെ ഉണ്ടാവുന്നുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് അത്തിപ്പഴം. എന്നാൽ ഇതോടൊപ്പം തന്നെ പാർശ്വഫലങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന കാര്യവും ഇത് കഴിക്കുമ്പോൾ ആലോചിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണം മാത്രമല്ല ഇതും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ഗർഭകാലത്ത് എന്ത് ഭക്ഷണം കഴിക്കുമ്പോഴും രണ്ടാമത് ആലോചിക്കേണ്ടതാണ്. കാരണം അത് നമ്മുടെ കുഞ്ഞിനെക്കൂടി ബാധിക്കുന്നതാണ് എന്ന കാര്യം എല്ലാ അമ്മമാരും ആലോചിക്കേണ്ടതാണ്.

അലർജിയുണ്ടാക്കുന്നു
പല വിധത്തിലുള്ള അലർജികൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്നുണ്ട്. എന്നാൽ ഗർഭകാലത്ത് ഉണ്ടാവുന്ന അലർജികൾ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. എന്തൊക്കെയാണ് അലർജിയുണ്ടാക്കുന്നത് എന്നതിൽ ശ്രദ്ധ വേണം. ചിലരില്‍ അത്തിപ്പഴം കഴിക്കുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഇത് പലരിലും അലര്‍ജി പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അലർജി വളരെയധികം ശ്രദ്ധിക്കണം.

വയറിന് അസ്വസ്ഥതകൾ
പലപ്പോഴും അത്തിപ്പഴം ഗർഭിണികൾ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ വയറിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ചിലരിൽ ഇത് വയറു വേദനക്കും ചെറിയ രീതുയിലുള്ള അസ്വസ്ഥതകൾക്കും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ അവസ്ഥകളിൽ അത് നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യത്തിനും വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇത് ആരോഗ്യ സംരക്ഷണത്തിന് പല അവസ്ഥകളിൽ വില്ലനായി മാറുന്നുണ്ട്.

പ്രമേഹം വർദ്ധിക്കുന്നു
അത്തിപ്പഴം കഴിക്കുന്നതിലൂടെ അത് ചില അവസ്ഥകളില്‍ നിങ്ങളിൽ പ്രമേഹം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പിന്നീട് ചികിത്സ തേടേണ്ട അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അത്തിപ്പഴത്തിന്‍റെ ഉപയോഗം പ്രമേഹമുള്ളവർ ഗർഭാവസ്ഥയിൽ ഒരു കാരണവശാലും ചെയ്യരുത്.



Click it and Unblock the Notifications











