For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭിണികൾക്ക് ഓട്സ് നല്‍കുന്ന പ്രത്യേക ഗുണം ഇതാ

|

ഗർഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. എന്നാൽ ഇത്തരം അവസ്ഥകൾ പലപ്പോഴും നിങ്ങളുടെ ജീവിതത്തിൽ വളരെയധികം ആസ്വദിക്കുന്നവരാണ് പല സ്ത്രീകളും. പക്ഷേ അസ്വസ്ഥതയെ എന്ത് തന്നെയായാലും കുഞ്ഞിന്‍റെ മുഖം കണ്ടാൽ താൻ അത് വരെ അനുഭവിച്ചിരുന്ന അസ്വസ്ഥതകളെല്ലാം എല്ലാ അമ്മമാരും മറക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു സമയമാണ് ഗർഭകാലം. എന്നാൽ പലപ്പോഴും നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ ആരോഗ്യത്തിന് അൽപം കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. അതുപോലെ തന്നെ തന്നെ അത് പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.

Most read: കുഞ്ഞിന് കുറുക്ക് നൽകൂ ആരോഗ്യവുംതൂക്കവും കൂട്ടാന്‍Most read: കുഞ്ഞിന് കുറുക്ക് നൽകൂ ആരോഗ്യവുംതൂക്കവും കൂട്ടാന്‍

ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ വളരെയധികം ശ്രദ്ധ ഗർഭകാലത്ത് ഓരോ സ്ത്രീകളും നല്‍കേണ്ടതാണ്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളെ വളരെയധികം പോസിറ്റീവ് ആയി തന്നെയാണ് ഓരോരുത്തരും എടുക്കേണ്ടതും. എന്തൊക്കെയാണ് ഓട്സ് കഴിക്കുമ്പോൾ ഗർഭകാലത്തുണ്ടാവുന്ന ഗുണങ്ങൾ എന്ന് നോക്കാം. അതോടൊപ്പം തന്നെ ഗുണങ്ങളെപോലെ ദോഷങ്ങളും നമുക്ക് നോക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് എന്തൊക്കെ പ്രത്യാഘാതങ്ങൾ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

 എനർജി കലവറ

എനർജി കലവറ

ഓട്സ് കഴിക്കുന്നതിലൂടെ അത് നല്ല എനർജി കലവറയായി മാറുന്നുണ്ട്. ക്ഷീണവും തളർച്ചയും വളരെയധികം കൂടുതലുള്ള ഒരു സമയമാണ് ഗര്‍ഭകാലം. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഓട്സ് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഗുണങ്ങൾ ചില്ലറയല്ല. ദിവസം മുഴുവൻ ആരോഗ്യത്തോടെയും കരുത്തോടെയും ഇരിക്കുന്നതിന് സഹായിക്കുന്നുണ്ട് ഓട്സ്. അതുകൊണ്ട് രാവിലെയുള്ള ഓട്സ് കഴിക്കുന്നത് നിർത്തേണ്ട ആവശ്യമില്ല ഗർഭകാലത്ത്.

ഫൈബർ ധാരാളം

ഫൈബർ ധാരാളം

ഏറ്റവും അത്യാവശ്യമായി ശരീരത്തിന് വേണ്ട ഒന്നാണ് ഫൈബർ. അല്ലെങ്കിൽ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം മോശമാക്കാൻ ഇടയുണ്ട്. ദഹന പ്രശ്നങ്ങള്‍, മലബന്ധം എന്നിവ ഗർഭകാലത്ത് ഉണ്ടെങ്കിൽ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഫൈബർ. ഇത് ഓട്സിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മലബന്ധത്തിനെ പരിഹരിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള ഓട്സ്.

 മിനറൽസ് അടങ്ങിയത്

മിനറൽസ് അടങ്ങിയത്

ഓട്സിൽ ധാരാളം മിനറൽസ് അടങ്ങിയിട്ടുണ്ട്. ഇതിൽ കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സെലനിയം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും എല്ലിന്റേയും പല്ലിന്റെയും ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും തടയിടുന്നതിന് നിങ്ങളുടെ ഓട്സ് എന്ന ശീലം ധാരാളം മതി. ഇത് കുഞ്ഞിന്‍റെ വളർച്ചയേയും വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ ഓട്സ് എന്നത് ഗർഭിണികള്‍ക്ക് ശീലമാക്കാവുന്നതാണ്.

അത്യാവശ്യമുള്ള വിറ്റാമിനുകൾ

അത്യാവശ്യമുള്ള വിറ്റാമിനുകൾ

ആരോഗ്യസംരക്ഷണം പ്രതിസന്ധി ഉണ്ടാക്കുന്നത് പലപ്പോഴും ഗര്‍ഭകാലത്താണ്. കാരണം പല വിധത്തിലുള്ള മാറ്റങ്ങൾ കാരണം മാനസികമായും ശാരീരികമായും പ്രശ്നങ്ങൾ സ്ത്രീകളിൽ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അത്യാവശ്യത്തിനുള്ള വിറ്റാമിനുകൾ എല്ലാം നിങ്ങൾക്ക് ഓട്സിലൂടെ ലഭിക്കുന്നുണ്ട്. ഇത് നിങ്ങൾക്ക് ആരോഗ്യം വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മാനസികാരോഗ്യവും വർദ്ധിപ്പിക്കുന്നു. കൂടാതെ ധാരാള ആന്‍റി ഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യസംരക്ഷണത്തിന് വളരെയധികം മികച്ചതാണ്.

ഫോളിക് ആസിഡ് ധാരാളം

ഫോളിക് ആസിഡ് ധാരാളം

ഗർഭകാലത്ത് ഒഴിവാക്കാനാവാത്ത ഒന്നാണ് ഫോളിക് ആസിഡ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല കുഞ്ഞിന്‍റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഓട്സിൽ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന് ഉണ്ടാവാനിടയുള്ള ചില ആരോഗ്യപ്രശ്നങ്ങൾക്ക് ഗര്‍ഭത്തിൽ വെച്ച് തന്നെ പരിഹാരം നൽകുന്നു. അതുകൊണ്ട് കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തിനും ഓട്സ് ഒരു മികച്ച ഓപ്ഷനാണ്. എന്നാൽ ഇത് കൂടാതെ ചെറിയ ചില ദോഷവശങ്ങളും പലപ്പോഴും ഓട്സ് കൊണ്ട് ഉണ്ടാവുന്നുണ്ട്. അവയിൽ ചിലതാണ് താഴെ പറയുന്നത്.

ദഹന പ്രശ്നങ്ങൾ

ദഹന പ്രശ്നങ്ങൾ

ചിലർ അധികം അളവിൽ ഓട്സ് കഴിക്കുമ്പോൾ അവരിൽ പലപ്പോഴും ചെറിയ രീതിയിൽ ഉള്ള ദഹന പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും ഡയറിയ പോലുള്ള അസ്വസ്ഥതകളിലേക്ക് നിങ്ങളെ നയിച്ചേക്കാം. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. കഴിക്കുന്നതിന്റെ അളവ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

എന്തെങ്കിലും തരത്തിലുള്ള അലർജി

എന്തെങ്കിലും തരത്തിലുള്ള അലർജി

ഓട്സിന്റെ തരത്തിൽ പെട്ട ഉമിയുള്ള ഭക്ഷ്യവസ്തുക്കൾ എന്തെങ്കിലും തരത്തിലുള്ള അലർജി നിങ്ങളിൽ ഉണ്ടാക്കുന്നുണ്ടെങ്കിൽ ഒരു കാരണവശാലും ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഗർഭകാലത്ത്. അതുകൊണ്ട് തന്നെ ഓട്സ് കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധ ഇവർ നൽകേണ്ടതാണ്. ഗർഭകാലത്തുണ്ടാവുന്ന ഇത്തരം അസ്വസ്ഥതകൾ പിന്നീട് പ്രതിസന്ധികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

English summary

benefits and side effects of eating oats during pregnancy

We have listed some of the health benefits and side effects of eating oats during pregnancy. Read on.
Story first published: Friday, August 30, 2019, 11:33 [IST]
X
Desktop Bottom Promotion