For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സത് സന്താനത്തിനായി കിടപ്പറയില്‍ ആയുര്‍വ്വേദപ്രകാരം

By Aparna
|

ഗര്‍ഭധാരണം ചിലരില്‍ പെട്ടെന്ന് സംഭവിക്കുന്ന ഒന്നാണ്. എന്നാല്‍ ചിലരിലാകട്ടെ ഇതിന് വളരെയധികം കാലതാമസം നേരിടേണ്ടി വരുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷവും ഗര്‍ഭിണിയായില്ലെങ്കില്‍ അവരില്‍ വന്ധ്യത സംശയിക്കേണ്ടിയിരിക്കുന്നു. ഈ അവസ്ഥയില്‍ അല്‍പം ശ്രദ്ധിച്ച് ഇത് നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്കാണ് എത്തുന്നത്. ചികിത്സ എപ്പോള്‍ വേണമെന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആയുര്‍വേദം അനുസരിച്ച്, ഗര്‍ഭധാരണവും പ്രസവവും ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും നവോന്മേഷദായകമായ അനുഭവമായിരിക്കും, ഈ സമയത്ത് അമ്മയുടെ ശരീരത്തിലെ ഓരോ കോശവും രൂപാന്തരപ്പെടും.

പെട്ടെന്ന് ഗർഭത്തിന് സെക്സ്ശേഷം തലയിണ അരക്ക് താഴെ

ഗര്‍ഭാവസ്ഥയില്‍ അമ്മക്ക് ലഭിക്കുന്ന ഉന്‍മേഷവും ഊര്‍ജ്ജവും തന്നെയാണ് ഓരോ അവസരത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഇത് തന്നെയാണ് കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെ അത്യാവശ്യവും. ഇത്തരത്തില്‍ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും വന്ധ്യതയെ ഇല്ലാതാക്കുന്നതിനും ഗര്‍ഭധാരണം സംഭവിച്ച് കഴിഞ്ഞാലും ആയുര്‍വ്വേദപ്രകാരം ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാല്‍ ആരോഗ്യവും ബുദ്ധിയും ഉള്ള ഒരു കുഞ്ഞിനെ നിങ്ങള്‍ക്ക് ലഭിക്കും എന്നുള്ളതാണ്.

കിടപ്പറയില്‍ ശ്രദ്ധിക്കേണ്ടത്

കിടപ്പറയില്‍ ശ്രദ്ധിക്കേണ്ടത്

ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ച് കഴിഞ്ഞാല്‍ അത് ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളില്‍ പെട്ടെന്ന് ഗര്‍ഭധാരണം നടക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കിടപ്പറയില്‍ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ലൈംഗിക ബന്ധം പൂര്‍ണ സമ്മതത്തോടെ

ലൈംഗിക ബന്ധം പൂര്‍ണ സമ്മതത്തോടെ

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പൂര്‍ണ സമ്മതത്തോടെ വേണം എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. പങ്കാളികള്‍ പൂര്‍ണ സമ്മതത്തോടെ ആസ്വദിച്ച് വേണം സന്താനോത്പാദനത്തിന് ശ്രമിക്കേണ്ടത്

എന്നുള്ളതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആയുര്‍വ്വേദ പ്രകാരം നല്ലൊരു കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കുന്നുണ്ട് എന്നാണ് പറയുന്നത്. വെറും വഴിപാട് എന്ന രീതിയില്‍ മാത്രമാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എന്നുണ്ടെങ്കില്‍ ഇത് സന്താനോത്പാദനത്തിന് വഴി കാണിക്കുന്നില്ല എന്നുള്ളതാണ് സത്യം.

 ഗര്‍ഭധാരണത്തിനു പിന്നിലെ ശാസ്ത്രം

ഗര്‍ഭധാരണത്തിനു പിന്നിലെ ശാസ്ത്രം

ആയുര്‍വേദം അനുസരിച്ച് ഗര്‍ഭധാരണം ബീജം, അണ്ഡം, ഗര്‍ഭപാത്രത്തിന്റെ ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും, പ്രത്യുല്‍പാദന ആരോഗ്യം ശുക്ര ധാതുവിന്റെ ആരോഗ്യത്തെ അല്ലെങ്കില്‍ ശരീരത്തില്‍ സൃഷ്ടിക്കുന്ന പ്രത്യുത്പാദന കോശത്തിന്റെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. ശരിയായ ഉപാപചയ പ്രവര്‍ത്തനങ്ങളും ഫലപ്രദമായ ദഹനവും പോഷകങ്ങളെ ഭക്ഷണത്തില്‍ നിന്ന് ശരീരത്തിലെ ദ്രാവകം, രക്തം, പേശി, കൊഴുപ്പ്, അസ്ഥി, അസ്ഥി മജ്ജ, ഒടുവില്‍ ശുക്ര ടിഷ്യു എന്നിവയിലേക്ക് മാറ്റാന്‍ സഹായിക്കുന്നു. സ്ത്രീകളില്‍, ശുക്ര ടിഷ്യു ആര്‍ത്തവ ചക്രത്തിന്റെ ഭാഗമായി അണ്ഡം ഉത്പാദിപ്പിക്കുന്നു, പുരുഷന്മാരില്‍ ലൈംഗിക ഉത്തേജനം മൂലം ബീജം രൂപം കൊള്ളുന്നു. ശുക്ര ധാതുവിന്റെ ആരോഗ്യം മറ്റെല്ലാ ടിഷ്യൂകളുടെയും ആരോഗ്യത്തെയും ശരീരത്തിന്റെ സുഗമമായ ഉപാപചയ പ്രവര്‍ത്തനങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

സുഗമമായ ഗര്‍ഭധാരണത്തെ തടയുന്നത് എന്താണ്

സുഗമമായ ഗര്‍ഭധാരണത്തെ തടയുന്നത് എന്താണ്

പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്ന വിവിധ ശാരീരിക, മാനസിക, പാരിസ്ഥിതിക ഘടകങ്ങള്‍ ഉണ്ട്; പ്രത്യുല്‍പാദനത്തെ ബാധിക്കുന്ന ആയുര്‍വേദ തത്വങ്ങള്‍ അനുസരിച്ച് ഇവിടെ കുറച്ച് കാരണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ.് ഇത്തരം കാര്യങ്ങളെക്കുറിച്ച് മുന്നേയറിഞ്ഞാല്‍ അതനുസരിച്ച് വേണം മുന്നോട്ട് പോവുന്നതിന്. എന്തൊക്കെയാണ് അവ എന്ന് നമുക്ക് നോക്കാവുന്നതാണ്.

പ്രത്യുത്പാദന അവയവങ്ങളുടെ ആരോഗ്യം

പ്രത്യുത്പാദന അവയവങ്ങളുടെ ആരോഗ്യം

സ്ത്രീകളില്‍ ഗര്‍ഭപാത്രവവും പുരുഷന്മാരില്‍ സുഗമമായ ഗര്‍ഭധാരണത്തിന് ശുക്ലവുമാണ് ഉത്തരവാദി. എന്നിരുന്നാലും, ശരിയായ പോഷകാഹാരക്കുറവ്, ദഹനം, ശരീരത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുന്നത് എന്നിവ ഗര്‍ഭാശയത്തിന്റെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുകയോ പോഷകാഹാരത്തെ നിയന്ത്രിക്കുകയോ ബീജത്തെ അനാരോഗ്യകരമാക്കുകയോ ചെയ്യും. ഇവയെല്ലാം ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വൈകാരിക ബന്ധത്തിന്റെ അഭാവം

വൈകാരിക ബന്ധത്തിന്റെ അഭാവം

നിങ്ങള്‍ ഇഷ്ടപ്പെടാത്തതോ ബന്ധമില്ലാത്തതോ ആയ ഒരു വ്യക്തിയുമായി നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭം ധരിക്കാന്‍ ബുദ്ധിമുട്ടാണ്. മറുവശത്ത്, ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ അമിതമായി പെരുമാറുന്നത് ശുക്ര ക്ഷയത്തിലേക്ക് നയിക്കുകയും ബലഹീനതയിലേക്ക് നയിക്കുകയും ചെയ്യും. ലൈംഗികതയെക്കുറിച്ചുള്ള മാനസികാവസ്ഥയിലേക്ക് അവളെ കൊണ്ടുവരുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്വം പുരുഷന്റേതായിരിക്കും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കുന്നതാണ്.

ലൈംഗിക ബന്ധം ഒഴിവാക്കേണ്ടത് എപ്പോള്‍

ലൈംഗിക ബന്ധം ഒഴിവാക്കേണ്ടത് എപ്പോള്‍

ലൈംഗിക ബന്ധം എപ്പോള്‍ ഒഴിവാക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. സ്ത്രീയുടെ ആര്‍ത്തവ ദിനങ്ങളില്‍ 1-4 വരെയുള്ള ദിവസങ്ങളില്‍ ലൈംഗിക ബന്ധം പാടില്ല. ഇതു പോലെ തന്നെ മറ്റ് ചില അവസരങ്ങളിലും ലൈംഗിക ബന്ധം പാടില്ല എന്ന് ആയുര്‍വ്വേദം നിര്‍ദ്ദേശിക്കുന്നുണ്ട്. എന്തെങ്കിലും രോഗമുള്ളപ്പോള്‍, ഗര്‍ഭധാരണ സമയത്ത്, അമിതമായി ഭക്ഷണം കഴിച്ചുള്ള സമയത്ത് എല്ലാം ആയുര്‍വ്വേദ നിയമ പ്രകാരം ലൈംഗിക ബന്ധം പാടില്ല എന്നാണ് പറയുന്നത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ആയുര്‍വ്വേദത്തില്‍ സമയം

ആയുര്‍വ്വേദത്തില്‍ സമയം

ആയുര്‍വ്വേദ പ്രകാരം ലൈംഗിക ബന്ധത്തിന് പ്രത്യേക സമയമുണ്ട്. ഇത് എപ്പോഴാണ് എന്നുള്ളത് പലര്‍ക്കും അറിയില്ല. അത്താഴത്തിന് ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞ് അല്ലെങ്കില്‍ അര്‍ദ്ധരാത്രിയാണ് സ്ത്രീ പുരുഷ സംഗമത്തിന് ഏറ്റവും നല്ല സമയം. ഇത് കൂടാതെ ആരോഗ്യത്തോടെയുള്ള കുഞ്ഞുണ്ടാവുന്നതിന് സ്ത്രീ ആദ്യം ഇടത് കാല്‍ വെച്ചും പുരുഷന്‍ വലത് കാല്‍ വെച്ചും വേണം കിടക്കയില്‍ കയറുന്നതിന്. ഇത് ആയുര്‍വ്വേദ പ്രകാരം പറയുന്ന കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ പ്രധാനപ്പെട്ടത് തന്നെയാണ്.

കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

നിങ്ങള്‍ ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുകയാണെങ്കില്‍ ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതായുണ്ട്. മസാല അധികം നിറഞ്ഞ ഭക്ഷണങ്ങള്‍,വേവിക്കാത്ത ഇലക്കറികള്‍, അധികം വേവിക്കാത്ത പയറ്, പരിപ്പ് വര്‍ഗ്ഗങ്ങള്‍ ഇവയെല്ലാം ഒഴിവാക്കേണ്ടതാണ്. പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തവ ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭധാരണത്തിന് തടസ്സം നില്‍ക്കുന്ന കൂട്ടത്തില്‍ ഇവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മസാലകള്‍, ഉപ്പിട്ടത് അല്ലെങ്കില്‍ പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പിത്തയെ വര്‍ദ്ധിപ്പിക്കുകയും ശുക്രനെയും ശുക്ലത്തെയും നശിപ്പിക്കുകയും ചെയ്യുന്നു.

ഇവ മൂന്നും നിര്‍ബന്ധം

ഇവ മൂന്നും നിര്‍ബന്ധം

നിങ്ങള്‍ ഗര്‍ഭം ധരിച്ചിട്ടുണ്ടെങ്കില്‍ ഇനി പറയുന്ന മൂന്ന് രുചികളും നിര്‍ബന്ധമാണ്. മധുരവും പുളിയും ഉപ്പുമാണ്. ഗര്‍ഭാവസ്ഥയില്‍ മധുര രുചി ഏറ്റവും ഊര്‍ജ്ജവും നല്‍കുന്നതാണ്. കാരണം ഇത് കുഞ്ഞിന് ഏറ്റവും സാത്വികമോ ആരോഗ്യകരമോ ആണ്. എണ്ണകള്‍ ഇല്ലാതെ വേവിച്ചവ, ധാന്യങ്ങള്‍, അരി, പഴങ്ങള്‍, മധുരക്കിഴങ്ങ്, കാരറ്റ് പോലുള്ള ആരോഗ്യകരമായ അന്നജങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ട് എല്ലാം മിതമായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇവയെന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Ayurveda Tips To Conceive A Healthy Baby

Here in this article we are discussing about the ayurveda tips to conceive a healthy baby. Read on.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X