For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവ വേദനയെ എളുപ്പത്തിലാക്കും അക്യുപ്രഷര്‍ പോയിന്റുകള്‍

|

പ്രസവം എന്നത് വളരെയധികം വേദനയുളവാക്കുന്ന ഒരു ശാരീരിക പ്രക്രിയയാണ് എന്ന് നമുക്കറിയാം. ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്ന സമയം മുതല്‍ പല സ്ത്രീകളും ചിന്തിക്കുന്നതും പ്രസവ വേദനയെക്കുറിച്ചായിരിക്കും. എന്നാല്‍ പലപ്പോഴും ഓരോ സ്ത്രീകളിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ ശാരീരിക പ്രത്യേകതകള്‍ വേദന സഹിക്കുന്നതിനുള്ള കഴിവ് എന്നിവയെല്ലാം വ്യത്യസ്തമായിരിക്കും. പലപ്പോഴും ഡോക്ടര്‍ പറഞ്ഞ നിശ്ചിത തീയ്യതിക്ക് മുന്‍പ് തന്നെ എല്ലാവരും ആശുപത്രിയില്‍ അഡ്മിറ്റ് ആവുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ വേദന നേരത്തെ തുടങ്ങുകയും ചില അവസരങ്ങളില്‍ ഡോക്ടര്‍ പറഞ്ഞതിനേക്കാള്‍ വൈകി തുടങ്ങുകയോ ചെയ്യുന്നു. എന്നാല്‍ ഗര്‍ഭത്തിന്റെ 40-ാം ആഴ്ചയില്‍ ഉണ്ടാവുന്ന പ്രസവം എന്തുകൊണ്ടും നല്ലതാണ്.

എന്നാല്‍ ചില സ്ത്രീകളിലെങ്കിലും പ്രസവ വേദന പലപ്പോഴും പ്രതീക്ഷിക്കുന്ന സമയത്ത് ഉണ്ടായിരിക്കണം എന്നില്ല. ഈ അവസ്ഥയില്‍ പലരും അക്യുപ്രഷര്‍ പോയിന്റുകള്‍ വേദന വരുന്നതിന് വേണ്ടി പരീക്ഷിക്കുന്നവരുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി പാര്‍ശ്വഫലങ്ങളോ പ്രശ്‌നങ്ങളോ ഒന്നും തന്നെ ഇല്ല എന്ന് ഡോക്ടറോട് ചോദിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ചെയ്യാവൂ. ലേബര്‍ പെയിന്‍ വരുന്നതിന് വേണ്ടി അക്യുപ്രഷര്‍ ഉപയോഗിക്കുന്നതിന്റെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ച് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.

എന്താണ് അക്യുപ്രഷര്‍?

എന്താണ് അക്യുപ്രഷര്‍?

ചൈനയിലാണ് അക്യുപ്രഷര്‍ എന്ന ചികിത്സാ രീതിയുടെ ഉത്ഭവം. ശരീരത്തിലെ വിവിധ പോയിന്റുകളെ ഉത്തേജിപ്പിക്കുക വഴി ശരീരത്തില്‍ ഉടനീം ഊര്‍ജ്ജപ്രവാഹം നിലനിര്‍ത്തുകയും ഇത് വഴി ശരീരത്തിലെ തടസ്സങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന ഒന്നാണ് അക്യുപ്രഷര്‍. ഇത് പ്രസവ വേദനക്ക് എങ്ങനെ സഹായിക്കുന്നു എന്നതാണ് നമുക്ക് നോക്കേണ്ടത്. അക്യുപ്രഷര്‍ പ്രസവ വേദനയെ ഉത്തേജിപ്പിക്കുകയും വേദനയും അതുമൂലം ഉണ്ടാവുന്ന അസ്വസ്ഥതകളും ലഘൂകരിക്കാന്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് നിങ്ങളുടെ പ്രസവ വേദനക്ക് തുടക്കമിടുകയും സെര്‍വിക്‌സിനെ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രമേ ഇത്തരം കാര്യങ്ങള്‍ പരിചയ സമ്പന്നരുടെ നിര്‍ദ്ദേശപ്രകാരം ചെയ്യാന്‍ പാടുകയുള്ളൂ. എന്നാല്‍ ഇതിന് പരിമിതമായ തെളിവുകള്‍ മാത്രമേ ഉള്ളൂ എന്നതും ശ്രദ്ധേയമാണ്.

കൂടുതല്‍ പഠനത്തിന്റെ ആവശ്യം

കൂടുതല്‍ പഠനത്തിന്റെ ആവശ്യം

അക്യുപ്രഷര്‍ എന്ന ചികിത്സാ രീതിയിലൂടെ കൂടുതല്‍ നേരം നീണ്ടു നില്‍ക്കുന്ന പ്രസവ വേദനയെ കുറക്കാന്‍ സാധിക്കുമോ അല്ലെങ്കില്‍ ഗര്‍ഭാശയ സങ്കോചങ്ഹളെ ഉത്തേജിപ്പിച്ച് പ്രസവത്തിലേക്ക് നയിക്കാന്‍ സാധിക്കുമോ എന്നുള്ളതിനെക്കുറിച്ച് അറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ വീണ്ടും പറയുന്നത് ഇതിനെക്കുറിച്ച് കൃത്യമായ രീതിയില്‍ അറിയുന്നവരും പരിചയസമ്പന്നരും മാത്രമാണ് ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ പാടുകയുള്ളൂ. കൃത്യമായ രീതിയില്‍ അറിയാതെ ചെയ്താല്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ കൂടുതലായിരിക്കും.

എപ്പോള്‍ അക്യുപ്രഷര്‍ വേണം?

എപ്പോള്‍ അക്യുപ്രഷര്‍ വേണം?

പ്രസവ സമയത്ത് ഏത് ഘട്ടത്തിലാണ് അക്യുപ്രഷര്‍ ഉപയോഗിക്കേണ്ടത്, അത് എത്രത്തോളം സുരക്ഷിതമാണ് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കണം. നിങ്ങള്‍ക്ക് പ്രസവ വേദന ഇല്ലാതിരിക്കുകയും അതിന്റെ ലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ഡോക്ടറുടേയോ നല്ലൊരു അക്യുപ്രഷര്‍ ചികിത്സകന്റേയോ സഹായത്തോടെ അക്യുപ്രഷര്‍ ആരംഭിക്കാവുന്നതാണ്. ഇത് മെഡിക്കല്‍ ഇന്‍ഡക്ഷന്‍ നല്‍കുന്നതിന് മൂന്ന് ദിവസം മുന്‍പേ ആരംഭിക്കണം. ഇത് ചെയ്യുന്നതിലൂടെ സ്ത്രീയുടെ സെര്‍വിക്‌സ് പ്രസവത്തിന് സജ്ജമാവുന്നു എന്നാണ് പറയുന്നത്. ഏതൊക്കെ സാഹചര്യങ്ങളില്‍ ഫലപ്രദമാവുന്നു എന്നും നമുക്ക് നോക്കാം.

എപ്പോള്‍ അക്യുപ്രഷര്‍ വേണം?

എപ്പോള്‍ അക്യുപ്രഷര്‍ വേണം?

ഡോക്ടര്‍ പറഞ്ഞ ഡേറ്റ് ആയിട്ടും കുഞ്ഞ് ജനിച്ചില്ലെങ്കില്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് വിള്ളല്‍ ഉണ്ടാവുകയും എന്നാല്‍ വേദന വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍, നിങ്ങള്‍ക്ക് പ്രസവ വേദന ആരംഭിച്ച് കഴിഞ്ഞ ഘട്ടങ്ങള്‍ എന്നിവയാണ് അക്യുപ്രഷര്‍ ഉപയോഗിക്കേണ്ട സാഹചര്യങ്ങള്‍. പക്ഷേ ഈ ചികിത്സാ രീതി എങ്ങനെയാണ് പ്രസവത്തെ സഹായിക്കുന്നത് എന്നതിന് ശാസ്ത്രീയ തെളിവുകള്‍ ഇനിയും ലഭ്യമല്ല. എന്നാല്‍ കൃത്യമായി ചെയ്യുകയാണെങ്കില്‍ ഇതിന് കാര്യമായ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നും പറയപ്പെടുന്നു.

അക്യുപ്രഷര്‍ പോയിന്റുകള്‍

അക്യുപ്രഷര്‍ പോയിന്റുകള്‍

പ്രസവ വേദന വരുന്നതിന് സഹായിക്കുകയും പ്രസവസമയത്ത് വേദന കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് അക്യുപ്രഷര്‍ ചെയ്യുന്നവരുടെ അനുഭവം. എന്നാല്‍ ഇത്തരത്തില്‍ അക്യുപ്രഷര്‍ ചെയ്യേണ്ട ചില പോയിന്റുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. ഓരോ പോയിന്റിലും 1-3 മിനിറ്റ് നേരത്തേക്ക് മസാജ് ചെയ്യാതെ ഉറച്ച സമ്മര്‍ദ്ദം ചെലുത്തി വേണം ഇത് ചെയ്യുന്നതിന്. അതുകൊണ്ടാണ് പരിചയ സമ്പന്നനായ ഒരു വ്യക്തിയുടെ സഹായം വേണം എന്ന് പറയുന്നത്.

പ്ലീഹ 6 പോയിന്റ്

പ്ലീഹ 6 പോയിന്റ്

പ്ലീഹ 6 അക്യുപ്രഷര്‍ പോയിന്റ് പ്രസവത്തിന്റെ വേദനക്ക് ആശ്വാസം നല്‍കുകയും വേദനയുടെ ദൈര്‍ഘ്യം കുറക്കുകയും ചെയ്യുന്നു. ഇതിന്റെ സ്ഥാനം എന്ന് പറയുന്നത് ഷിന്‍ബോണിന്റെ ഉള്ളിലാണ്. കണങ്കാല്‍ അസ്ഥിയുടെ ഏറ്റവും ഉയര്‍ന്ന പോയിന്റിന് മുകളില്‍ നാല് വിരലുകളുടെ വീതിയിലാണ് ഇത് കാണപ്പെടുന്നത്. എങ്ങനെ ചെയ്യണം എന്ന് നമുക്ക് നോക്കാം. പ്രസവ വേദനയുടെ സങ്കോചങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മുകളില്‍ പറഞ്ഞ പോയിന്റില്‍ 1-3 മിനിറ്റ് സ്ഥിരമായ സമ്മര്‍ദ്ദം ചെലുത്താന്‍ നിങ്ങളുടെ തള്ളവിരല്‍ ഉപയോഗിക്കുക, കൂടാതെ ഓരോ സങ്കോചത്തിലും വേദനയെ നിയന്ത്രിക്കുന്നതിന് വേണ്ടി ഒരു മിനിറ്റോളം അമര്‍ത്തി പിടിക്കുക.

പെരികാര്‍ഡിയം 8 പോയിന്റ്

പെരികാര്‍ഡിയം 8 പോയിന്റ്

ഇത് വേദന വരുന്നതിന് സഹായിക്കുന്നു. ഇതിന്റെ സ്ഥാനം എന്ന് പറയുന്നത് നിങ്ങളുടെ കൈപ്പത്തിയുടെ ഉള്ളിലായി വരുന്ന മധ്യഭാഗത്താണ്. ഏകദേശം നടുവിരലിന്റെ അഗ്രഭാഗത്തായി ഇത് സ്ഥിതിചെയ്യുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി മറ്റേ കൈയുടെ തള്ളവിരല്‍ ഉപയോഗിച്ച് ഈ പോയിന്റില്‍ 1 മുതല്‍ 3 മിനിറ്റ് വരെ സമ്മര്‍ദ്ദം ചെലുത്തുക.

ബ്ലാഡര്‍ 32 പോയിന്റ്

ബ്ലാഡര്‍ 32 പോയിന്റ്

പ്രസവ വേദനക്ക് മുന്‍പുണ്ടാവുന്ന സങ്കോചങ്ങള്‍ക്ക് ഇത് സഹായിക്കുന്നു. അത് മാത്രമല്ല ഇത് നിങ്ങളുടെ പ്രസവ വേദനക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു. ഇതിന്റെ സ്ഥാനം എന്ന് പറയുന്നത് നിതംബത്തിനും നട്ടെല്ലിനും മുകളിലുള്ള കുഴികള്‍ക്കിടയില്‍ മധ്യഭാഗത്തായാണ്. അതായത്, നിതംബത്തിന്റെ മുകള്‍ഭാഗത്ത് ഒരു ചൂണ്ടുവിരലിന്റെ നീളം വരുന്ന സ്ഥാനവും നട്ടെല്ലിന്റെ ഇരുവശത്തും ഏകദേശം ഒരു പെരുവിരലിന്റെ വീതിയും വരുന്ന സ്ഥാനവുമാണ് ശ്രദ്ധിക്കേണ്ടത്. ഇത് ചെയ്യേണ്ടത് 1-3 മിനിറ്റ് നേരത്തേക്ക് മൂത്രസഞ്ചിയില്‍ 32 പോയിന്റുകളിലാണ് സമ്മര്‍ദ്ദം ചെലുത്തേണ്ടത്.

വന്‍ കുടല്‍ 4 പോയിന്റ്

വന്‍ കുടല്‍ 4 പോയിന്റ്

ഈ അക്യുപ്രഷര്‍ പോയിന്റ് വേദനയെ കുറക്കുന്നതിനും പ്രസവം എളുപ്പത്തിലാക്കുന്നതിനും സഹായിക്കുന്നു. ഇതിന്റെ സ്ഥാനം കൈയുടെ പിന്‍ഭാഗത്ത് നിങ്ങളുടെ തള്ളവിരലിന്റെയും ചൂണ്ടുവിരലിന്റെയും ഇടയില്‍ പേശികളുടെ നടുവിലായാണ് വരുന്നത്. ഇത് എങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം. പെട്ടെന്ന് പ്രസവം നടക്കുന്നതിനും വേദനയെ കുറക്കുന്നതിനും വേണ്ടിയാണ് ഈ പ്രഷര്‍പോയിന്റുകള്‍ ഉപയോഗിക്കേണ്ടത്. വേദന നിയന്ത്രിക്കുന്നതിന് വേണ്ടി നിങ്ങളുടെ മറ്റേ കൈയുടെ തള്ളവിരല്‍ ഉപയോഗിച്ച് 3 മിനിറ്റ് ശക്തിയായി അമര്‍ത്തുന്നതിന് ശ്രദ്ധിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രസവസമയത്ത് അക്യുപ്രഷര്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. 1 മുതല്‍ 3 മിനിറ്റ് വരെ സ്ഥിരമായ സമ്മര്‍ദ്ദത്തില്‍ വേണം ചെയ്യുന്നതിന്. മാത്രമല്ല ഈ സമയത്ത് ശ്വാസോച്ഛ്വാസത്തിലും അതീവ ശ്രദ്ധ വേണം. സാവധാനത്തിലും സുഗമമായും ആഴത്തിലും ശ്വസിക്കുന്നതിന് ശ്രദ്ധിക്കുക. മാത്രമല്ല ഒരു പോയിന്റിലും മൂന്ന് മിനിറ്റില്‍ കൂടുതല്‍ അമര്‍ത്തരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് കൂടാതെ മുറിവുകള്‍, വെരിക്കോസ് വെയിന്‍ എന്നീ ഭാഗങ്ങളില്‍ അമര്‍ത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം. തൊണ്ടയ്ക്ക് സമീപം അമര്‍ത്തുന്നത് ഒഴിവാക്കുക. മെഡിക്കല്‍ പ്രാക്ടീഷണറുടെ സഹായത്തോടെ മാത്രം ഇത് ചെയ്യാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ചെറിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം

ഗര്‍ഭകാലത്തെ ഡിസ്ചാര്‍ജ് ഭയപ്പെടുത്തുന്നതോ, ശ്രദ്ധിക്കേണ്ടത്ഗര്‍ഭകാലത്തെ ഡിസ്ചാര്‍ജ് ഭയപ്പെടുത്തുന്നതോ, ശ്രദ്ധിക്കേണ്ടത്

ഓവുലേഷന് ശേഷം കാണുന്ന രക്തസ്രാവത്തിന്റെ അര്‍ത്ഥം ഗര്‍ഭധാരണം?ഓവുലേഷന് ശേഷം കാണുന്ന രക്തസ്രാവത്തിന്റെ അര്‍ത്ഥം ഗര്‍ഭധാരണം?

English summary

Acupressure Points To Induce Labor In Malayalam

Here in this article we are sharing some acupressure points to induce labor in malayalam. Take a look.
Story first published: Wednesday, July 6, 2022, 12:59 [IST]
X
Desktop Bottom Promotion