For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടിവയറ്റിൽ സ്ഥാനം പിടിച്ച് അപകടമുണ്ടാക്കും ഗർഭം

|

ഗർഭകാലം ഏതൊരു സ്ത്രീക്കും വളരെയധികം സന്തോഷം നൽകുന്ന ഒന്നാണ്. എന്നാൽ പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആയിട്ടും ഗർഭം ധരിച്ചിട്ടും അത് നഷ്ടപ്പെട്ട് പോവുമ്പോൾ ഉണ്ടാവുന്ന വേദനയും സങ്കടവും ചില്ലറയല്ല. അതുകൊണ്ട് തന്നെ ഗര്‍ഭധാരണം സംഭവിച്ചു എന്ന് ഉറപ്പായിക്കഴിഞ്ഞാൽ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കുന്നതിന് വേണ്ടി തന്നെയാണ് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത്.

എന്നാൽ ഗർഭധാരണം സംഭവിച്ചിട്ടും പകുതി സ്ത്രീകളിലും ഗർഭത്തിന്‍റെ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ തന്നെ അബോർഷന്‍ സംഭവിക്കുന്നുണ്ട്. എന്നാൽ ഈ അവസ്ഥക്ക് പല കാരണങ്ങൾ ഉണ്ടാവാം. ശരീരം തനിയെ അബോർഷന്‍ നടത്തുന്ന അവസ്ഥയും അതല്ലാതെ പല കാരണങ്ങൾ കൊണ്ട് ക്ലിനിക്കൽ അബോർഷൻ നടത്തേണ്ട അവസ്ഥയും ഉണ്ടാവുന്നുണ്ട്.

Most read: ബേക്കിംഗ്സോഡടെസ്റ്റ്;പെൺകുഞ്ഞോ ആൺകുഞ്ഞോ ഗർഭത്തില്‍Most read: ബേക്കിംഗ്സോഡടെസ്റ്റ്;പെൺകുഞ്ഞോ ആൺകുഞ്ഞോ ഗർഭത്തില്‍

ഗർഭകാലത്ത് അബ്ഡോമിനൽ പ്രഗ്നൻസി പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ എന്താണ് ഇതെന്ന് ശരിക്കും അറിയാത്തത് നിങ്ങളുടെ ജീവന് വരെ ഭീഷണിയുണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നുണ്ട്. ഇവിടേയും പ്രഗ്നൻസി ടെസ്റ്റിൽ പോസിറ്റീവ് റിസള്‍ട്ട് ആണ് കാണിക്കുക. അതിന് ശേഷമാണ് പ്രഗ്നൻസിയിൽ ഉണ്ടാവാന്‍ ഇടയുണ്ടാവുന്ന ചില അപകടങ്ങളെക്കുറിച്ച് പലരും മനസ്സിലാക്കുന്നത്. കൂടുതൽ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കുക.

എന്താണ് അബ്ഡോമിനൽ പ്രഗ്നൻസി

എന്താണ് അബ്ഡോമിനൽ പ്രഗ്നൻസി

യൂട്രസിൽ അല്ലാതെ വയറിൽ വളരുന്ന ഗർഭത്തെയാണ് അബ്ഡോമിനൽ പ്രഗ്നൻസി എന്ന് പറയുന്നത്. എന്നാൽ ഈ അവസ്ഥ നൂറിൽ ഒരു സ്ത്രീയിൽ മാത്രം കാണപ്പെടുന്നതാണ്. വളര അപൂർവ്വമായാണ് ഇത് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്കുള്ള സാധ്യത അൽപം തിരിച്ചറിയപ്പെടേണ്ടതാണ്. ബീജസങ്കലനം ചെയ്യപ്പെട്ട അണ്ഡം സ്ത്രീയുടെ അടിവയറ്റിലാണ് പിന്നീട് വളരാൻ ആരംഭിക്കുന്നത്. എന്നാൽ ഇത്തരത്തിൽ സംഭവിക്കുകയാണെങ്കിൽ ആരോഗ്യപരമായ പല അപകടങ്ങളും ഉണ്ടാകാം.

 പ്രൈമറി അബ്ഡോമിനൽ പ്രഗ്നൻസി

പ്രൈമറി അബ്ഡോമിനൽ പ്രഗ്നൻസി

പ്രൈമറി അബ്ഡോമിനൽ പ്രഗ്നൻസി എന്ന് ഇതിലെ ഒരു അവസ്ഥയെ പറയുന്നുണ്ട്. ഇതിൽ ബീജ സങ്കലനം നടന്നതിന് ശേഷം ഭ്രൂണം നേരിട്ട് അടിവയറ്റിൽ ഇംപ്ലാന്റ് ചെയ്യപ്പെടുന്നു. ഈ അവസ്ഥയിൽ അപകടം വളരെയധികം കൂടുതലാണ്. മാത്രമല്ല പലപ്പോഴും വളരെ വിരളമായി മാത്രമേ ഇത് സംഭവിക്കുന്നുള്ളൂ. വളരെയധികം അപകടം പിടിച്ച ഒരു അവസ്ഥയിലൂടെയാണ് ഈ അവസ്ഥയിൽ സ്ത്രീകൾ കടന്നു പോവുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

സെക്കന്‍ററി അബ്ഡോമിനൽ പ്രഗ്നൻസി

സെക്കന്‍ററി അബ്ഡോമിനൽ പ്രഗ്നൻസി

സെക്കന്‍ററി അബ്ഡോമിനൽ പ്രഗ്നന്‍സിയിൽ ഭ്രൂണം പലപ്പോഴും ഓവറികളിലോ അല്ലെങ്കിൽ ഫലോപിയന്‍ ട്യൂബിലോ വളരുന്നുണ്ട്. എന്നാൽ ചെറിയ ട്യൂബിലോ ഓവറിയിലോ ഉണ്ടാവുന്ന ചെറിയ വിള്ളൽ കാരണം പലപ്പോഴും ഇത് വയറ്റിൽ ഇംപ്ലാന്റ് ചെയ്യപ്പെടുന്നു. ഈ അവസ്ഥയില്‍ സ്ത്രീകളിൽ വയറു വേദന വളരെ വലിയ ഒരു ഘടകമായി മാറുന്നുണ്ട്. ട്യൂബൽ പ്രഗ്നൻസി ടൈമിൽ ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന അതേ വേദന തന്നെയാണ് പലപ്പോഴും ഈ അവസ്ഥയിലും അനുഭവിക്കേണ്ടതായി വരുന്നത്. വയറ്റിൽ ഇരുന്ന് തന്നെ ഭ്രൂണം വളരുമ്പോൾ വയറു വേദന പലപ്പോഴും 26-28 ആഴ്ചക്ക് ശേഷമാണ് തിരിച്ചറിയപ്പെടുന്നത്.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

എന്തൊക്കെയാണ് അബ്ഡോമിനൽ പ്രഗ്നൻസിയുടെ ലക്ഷണങ്ങൾ എന്ന് പലർക്കും അറിയുകയില്ല. ഗർഭകാലത്തുണ്ടാവുന്ന പല ലക്ഷണങ്ങളും ഈ ഗര്‍ഭത്തിലും ഉണ്ടാവുന്നുണ്ട്. സ്തനങ്ങളിൽ മാറ്റങ്ങളും, ഇടക്കിടെയുണ്ടാവുന്ന ഛർദ്ദിയും മനം പിരട്ടലും, അമിത ക്ഷീണവും, അടിവയറ്റിലെ വേദനയും സാധാരണമാണ്. എന്നാൽ പല അവസ്ഥകളിലും വജൈനൽ ബ്ലീഡിംങ് ഒരു വലിയ പ്രതിസന്ധിയായി മാറുമ്പോഴാണ് പലരും പരിശോധനക്കായി വരുന്നത്. ഈ അവസ്ഥയിൽ ഗർഭത്തിന് എന്തെങ്കിലും പ്രശ്നം ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇത് ഒരിക്കലും നോർമല്‍ അല്ല എന്ന് ഡോക്ടറെ കണ്ട് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

തിരിച്ചറിയാൻ

തിരിച്ചറിയാൻ

പലപ്പോഴും പരിശോധനയിൽ തിരിച്ചറിയാൻ വളരെയധികം ബുദ്ധിമുട്ടുന്ന ഒന്നാണ് ഇത്തരത്തിലുള്ള ഗർഭം. ഗർഭത്തിന് ആഴ്ചകൾ മുന്നോട്ട് പോവുമ്പോള്‍ കുഞ്ഞിന്‍റെ ചലനം നോക്കി ഡോക്ടര്‍ ഇത്തരം പ്രഗ്നൻസി സംശയിക്കപ്പെടുന്നുണ്ട്. രക്തത്തിലെ എച്ച് സി ജി ലെവൽ പരിശോധിച്ച് ഇത് ഉറപ്പിക്കാവുന്നതാണ്. ഗര്‍ഭത്തിന് കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലെങ്കില്‍ എച്ച് സി ജിയുടെ അളവ് അതുപോലെ തന്നെ നോര്‍മൽ ആയി നിലനിൽക്കുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ അള്‍ട്രാ സൗണ്ട് സ്കാനിംങ് നടത്തിയും ഇതിലൂടെ സാക് കണ്ടെത്തിയും എല്ലാം ഇത്തരത്തിൽ അബ്നോർമൽ ആയിട്ടുള്ള പ്രഗ്നൻസി തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്.

 റിസ്ക് എന്തൊക്കെ

റിസ്ക് എന്തൊക്കെ

ഇത്തരം ഒരു പ്രഗ്നൻസി കണ്ടെത്തിയാൽ അത് എക്ടോപിക് പ്രഗ്നൻസിയിൽ ഉണ്ടാവുന്ന റിസ്കിനേക്കാൾ വളരെയധികം കൂടുതലാണ് എന്ന കാര്യം ആദ്യം തിരിച്ചറിയണം. വളരെയധികം ആന്തരിക രക്തസ്രാവം ഇതിന്‍റെ ഫലമായി ഉണ്ടാവുന്നുണ്ട്. കൃത്യസമയത്ത് ചികിത്സ ലഭ്യമായില്ലെങ്കിൽ അമ്മയുടെ ജീവൻ നഷ്ടപ്പെടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ട് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധയോടെ സംയമനത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്.

കുഞ്ഞിന്‍റെ അനക്കം

കുഞ്ഞിന്‍റെ അനക്കം

ഗർഭത്തിന്‍റെ ആഴ്ചകൾ പിന്നുടുമ്പോൾ കുഞ്ഞിന്‍റെ ചലനം വളരെ കൂടുതലായിരിക്കും. അത് മാത്രമല്ല ഇത് വളരെയധികം വേദന നിറഞ്ഞതും ആയിരിക്കും. പലപ്പോഴും ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളും കുഞ്ഞ് അനങ്ങുമ്പോൾ വേദനിക്കുന്നതായി അമ്മക്ക് തോന്നുന്നുണ്ട്. ഈ അവസ്ഥയിൽ കുഞ്ഞ് യൂട്രസിലല്ല വയറിലാണ് ഉള്ളതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇതിന്‍റെ ഫലമായി അമ്മക്ക് വളരെയധികം മാനസിക സംഘർഷം ഉണ്ടാവുന്നു. ഇത് മാത്രമല്ല ആദ്യഗർഭത്തിൽ ഇത്തരത്തിൽ ഒരു അപകടം സംഭവിക്കുമ്പോൾ ഇനി ഉണ്ടാവുന്ന ഗർഭധാരണത്തിലും ഇതേ അവസ്ഥയെക്കുറിച്ച് അമ്മ ആലോചിക്കുന്നു.

ട്രീറ്റ്മെന്‍റ് ഇങ്ങനെ

ട്രീറ്റ്മെന്‍റ് ഇങ്ങനെ

ഇത്തരത്തിൽ അബ്ഡോമിനൽ പ്രഗ്നൻസി സംഭവിക്കുമ്പോൾ ചിലരിൽ വളരെ അപൂർവ്വമായി കുഞ്ഞിന് ആരോഗ്യകരമായി ജന്മം നൽകുന്നതിന് സാധിക്കുന്നുണ്ട്. എന്നാൽ നല്ലൊരു ശതമാനം ഗർഭിണികളിലും സർജറി വഴി കുഞ്ഞിനെ പുറത്തെടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഈ അവസ്ഥയില്‍ കുഞ്ഞിന് ജീവനുണ്ടാകില്ല എന്നുള്ളതാണ് സത്യം. പലപ്പോഴും വിദഗ്ധനായ ഡോക്ടറുടെ ഇടപെടലിലൂടെയാണ് അമ്മയുടെ ജീവന് ആപത്ത് സംഭവിക്കാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നത്. പിന്നീടുണ്ടാവുന്ന ഗര്‍ഭത്തിൽ ഇത്തരത്തിൽ സംഭവിക്കാതിരിക്കുന്നതിന് വേണ്ട മുൻകരുതലുകളും ഡോക്ടർ നിർദ്ദേശിക്കുന്നുണ്ട്.

English summary

Abdominal Pregnancy Causes, Symptoms and Treatment

In this article we are discussing about the abdominal pregnancy symptoms and treatment. Read on.
Story first published: Monday, November 11, 2019, 18:32 [IST]
X
Desktop Bottom Promotion