ലോകത്ത് ഓരോ രണ്ട് മിനിറ്റിലും ഒരു ഗര്‍ഭിണി മരിക്കുന്നു: റിപ്പോര്‍ട്ടുമായി യു എന്‍

ഗര്‍ഭ- പ്രസവ സങ്കീര്‍ണതകള്‍ നിമിത്തം ഓരോ രണ്ട് മിനിറ്റിലും ലോകത്ത് ഓരോ ഗര്‍ഭിണി വീതം മരിക്കുന്നു എന്ന് യു എന്‍ റിപ്പോര്‍ട്ട്. 20 വര്‍ഷത്തിനിടെ മാതൃമരണ നിരക്ക് മൂന്നിലൊന്നായി കുറഞ്ഞെങ്കിലും ഓരോ രണ്ട് മിനിറ്റിലും ഗര്‍ഭ- പ്രസവ സമയത്തെ സങ്കീര്‍ണതകള്‍ മൂലം ഒരു സ്ത്രീ മരിക്കുന്നുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ വിവിധ തലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2000-ത്തിനും 2015-നും ഇടയില്‍ മാതൃമരണ നിരക്കുകള്‍ കുറഞ്ഞിരുന്നതായി കണക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 2016- 2020 വരെയുള്ള കാലയളവില്‍ ഇതില്‍ മാറ്റം വന്നിട്ടില്ല. യാതൊരു മാറ്റവും സംഭവിക്കാതെ നിശ്ചലമായി ഈ റിപ്പോര്‍ട്ട് തുടരുകയാണ് എന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ മരണ നിരക്ക് വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Pregnancy

2016-ലല്‍ 3,09,000 മാതൃമരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 2020-ല്‍ അത് 2,87,000 ആയി കുറഞ്ഞെങ്കിലും നേരിയ കുറവ് മാത്രമാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2000-ല്‍ ഒരു ലക്ഷം ഗര്‍ഭിണികളുടെ കേസുകളില്‍ 339 പേര്‍ മരണപ്പെട്ടതായാണ് കണക്ക്. എന്നാല്‍ 2020-ല്‍ അത് 223 ആയി. എന്നാല്‍ 2020-ലെ കണക്ക് എടുത്താല്‍ പ്രതിദിനം 800 ഗര്‍ഭിണികളാണ് ലോകത്ത് ആകെ മരിച്ചതെന്ന് യു എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാം.

ഏറ്റവും കൂടുതല്‍ മരണ നിരക്ക്

ഏറ്റവും കൂടുതല്‍ മരണ നിരക്ക്

ഏറ്റവും കൂടുതല്‍ മരണ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത് അമേരിക്കയിലാണ്. 2000-ല്‍ ഒരു ലക്ഷം സ്ത്രീകള്‍ പ്രസവിച്ചപ്പോള്‍ അതില്‍ 12 മാതൃമരണങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇത് 2020 ആയപ്പോഴേക്കും 21 മാതൃമരണങ്ങളായി മാറിയ എന്നാല്‍ ഏറ്റവും കുറവ് മാതൃമരണ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ബെലാറസിലാണ്. ഇവിടെ 95.5% മരണനിരക്കില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വെനസ്വേലയില്‍ 2000-2015-നും ഇടയില്‍ മാതൃമരണ നിരക്ക് കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യു എന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 201-നും 2020-നും ഇടയില്‍ എട്ട് യു എന്‍ മേഖലകളിലാണ് മരണ നിരക്ക് കുറഞ്ഞതായി കണക്കാക്കിയിട്ടുള്ളത്.

ഡയറക്ടര്‍ ജനറലിന്റെ അഭിപ്രായം

ഡയറക്ടര്‍ ജനറലിന്റെ അഭിപ്രായം

'ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല അനുഭവമാണ് ഗര്‍ഭധാരണവും പ്രസവവും, എന്നാല്‍ ലോകത്ത് പലപ്പോഴും ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഈ അവസ്ഥ അപകടകരമായ സാഹചര്യം ഒരിക്കുന്നു' എന്നാണ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം വ്യക്തമാക്കിയിരിക്കുന്നത്. മാതൃമരണ നിരക്ക് സൂചിപ്പിക്കുന്നത് എപ്പോഴും ഒരു സ്ത്രീക്ക് ഗര്‍ഭ-പ്രസവ കാലങ്ങളില്‍ ലഭിക്കേണ്ട ആരോഗ്യ അടിയന്തര ആവശ്യകതയെയാണ്. ഇത്തരം കാര്യങ്ങളില്‍ ഓരോരുത്തരും കൂടുതല്‍ ശ്രദ്ധ ചെലുത്തണം.

മാതൃമരണങ്ങള്‍ കൂടുന്നത്

മാതൃമരണങ്ങള്‍ കൂടുന്നത്

ലോകത്തിലെ പല ദരിദ്രമേഖലകളിലും സംഘര്‍ഷ ബാധിത പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ മാതൃമരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ മാതൃമരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ആഫ്രിക്കയിലാണ്. ആഗോള തലത്തില്‍ നോക്കുകയാണെങ്കില്‍ 10-ല്‍ 7 മാതൃമരണങ്ങളും നടക്കുന്നത് ഇവിടെയാണ് എന്നാണ് പറയുന്നത്. ഓരോ 100,000 കുട്ടികള്‍ ജനിക്കുമ്പോഴും 545 മാതൃമരണങ്ങള്‍ സംഭവിക്കുന്നു എന്നാണ് യു എന്‍ റിപ്പോര്‍ട്ട് പ്രകാരം പറയുന്നത്. കരീബിയയില്‍ 15%ത്തോളമാണ് മാതൃമരണ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

മരണ കാരണങ്ങള്‍

മരണ കാരണങ്ങള്‍

മാതൃമരണ നിരക്കിനന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. അതികഠിനമായ രക്തസ്രാവം, അണുബാധകള്‍, സുരക്ഷിതമല്ലാത്ത രീതിയിലുള്ള ഗര്‍ഭഛിദ്രം തിരഞ്ഞെടുക്കുന്നത്, അത് മൂലം ഉണ്ടാവുന്ന സങ്കീര്‍ണതകള്‍, എച്ച് ഐ വി/ എയ്ഡ്‌സ് പോലുള്ള രോഗാവസ്ഥകള്‍ എന്നിവയെല്ലാമാണ് പ്രധാനമായും മാതൃമരണ നിരക്കിന് കാരണമാകുന്നത്. എന്നാല്‍ ഇവയെല്ലാം തന്നെ കൃത്യമായ ആരോഗ്യപരിരരക്ഷയിലൂടെ തടയാവുന്നതും പരിഹാരം കാണാവുന്നതുമാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കൊവിഡിന് ശേഷം കൂടുതല്‍ സങ്കീര്‍ണമായ അവസ്ഥകള്‍ ഉണ്ടായെന്നും യു എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

X
Desktop Bottom Promotion