For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

7-ാം മാസത്തിൽ ഭക്ഷണം ഇങ്ങനെ വേണം, പ്രസവം എളുപ്പം

|

ഗർഭകാലം എന്നും അസ്വസ്ഥതകൾ സമ്മാനിക്കുമ്പോള്‍ കുഞ്ഞിന്‍റെ കളിചിരികള്‍ കാണുമ്പോൾ നാം അനുഭവിച്ച എല്ലാ കഷ്‍ടപ്പാടുകളും മാറുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾ എല്ലാം അപ്പോൾ തന്നെ നമ്മൾ മറക്കുന്നു. എന്നാൽ ഗർഭാവസ്ഥയിൽ എന്തൊക്കെ ഭക്ഷണം കഴിക്കണം, എന്തൊക്കെ ഭക്ഷണം കഴിക്കരുത് എന്നുള്ളത് അൽപം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. കാരണം നാം കഴിക്കുന്ന ഭക്ഷണമാണ് കുഞ്ഞിനേയും ബാധിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന് ഇത് എങ്ങനെയെല്ലാം സഹായിക്കുന്നു എന്നുള്ളത് ഗർഭാവസ്ഥയിൽ കുഞ്ഞിന്‍റെ ആരോഗ്യവും തൂക്കവും നിർണയിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

Most read: ഗർഭിണികളിലെ വജൈനൽ ഡിസ്ചാർജ് നിറം ഇതോ, അപകടംMost read: ഗർഭിണികളിലെ വജൈനൽ ഡിസ്ചാർജ് നിറം ഇതോ, അപകടം

ഓരോ മാസത്തിലും കുഞ്ഞിന്‍റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഏഴാം മാസത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഏഴാം മാസം കുഞ്ഞിന്‍റെ ആരോഗ്യത്തിന് വേണ്ടി എന്തൊക്കെ ഭക്ഷണം കഴിക്കണം, എന്തൊക്കെ ഭക്ഷണം കഴിക്കരുത് എന്ന കാര്യം അറിഞ്ഞിരിക്കണം. ഏഴാം മാസത്തിൽ ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കേണ്ടതാണ്. എന്തൊക്കെയാണ് ഇത്തരം കാര്യങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്.

 അയേൺ - പ്രോട്ടീൻ ഭക്ഷണം

അയേൺ - പ്രോട്ടീൻ ഭക്ഷണം

അയേൺ - പ്രോട്ടീന്‍ ഭക്ഷണങ്ങൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം. അയേണ്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിച്ചാൽ നമുക്ക് അനീമിയയെ ഇല്ലാതാക്കുന്നതിന് കഴിയുന്നുണ്ട്. ദിവസവും 27 mg അയേൺ എങ്കിലും നിങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇത് നിങ്ങളുടെ അനീമിയയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. റെഡ് മീറ്റ്, ബീൻസ്, ചിക്കൻ, ധാന്യങ്ങൾ, ചോറ് എന്നിവയെല്ലാം കഴിക്കേണ്ടതാണ്. മാത്രമല്ല അമിനോ ആസിഡ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. കുഞ്ഞിന്‍റെ വളർച്ചക്കും ഇത് സഹായിക്കുന്നുണ്ട്.

കാൽസ്യം അടങ്ങിയ ഭക്ഷണം

കാൽസ്യം അടങ്ങിയ ഭക്ഷണം

കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നുണ്ട്. ഗർഭകാലമാണെങ്കിൽ പോലും അത് നിങ്ങളിൽ പല വിധത്തിലുള്ള ഗുണങ്ങൾ ഉണ്ടാക്കുന്നുണ്ട്. തേഡ് ട്രൈമസ്റ്ററിലേക്ക് എത്തുമ്പോഴേക്ക് കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കാവുന്നതാണ്. ഇത് കുഞ്ഞിന്‍റെ ആരോഗ്യത്തിനും ഏറ്റവും മികച്ച ഗുണങ്ങളാണ് നൽകുന്നത്. കുഞ്ഞിന്‍റെ അസ്ഥികൾക്കും കോശങ്ങൾക്കും എല്ലാം പരിഹാരം കാണുന്നതിനും കരുത്തിനും സഹായിക്കുന്നുണ്ട്. ദിവസവും 1000 mg കാൽസ്യം ശരീരത്തിൽ എത്തേണ്ടതുണ്ട്.

മഗ്നീഷ്യം അടങ്ങിയ ഭക്ഷണം

മഗ്നീഷ്യം അടങ്ങിയ ഭക്ഷണം

മഗ്നീഷ്യം അടങ്ങിയ ഭക്ഷണം ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. ഇത് നിങ്ങളുടെ ഗർഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകളും വേദനകളും എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് മഗ്നീഷ്യം അടങ്ങിയ ഭക്ഷണം. മാത്രമല്ല ഗർഭിണികളുടെ മാസം തികയാതെയുള്ള പ്രസവത്തെ പ്രതിരോധിക്കുന്നതിന് നമുക്ക് മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്. 350-400 mg മഗ്നീഷ്യം എല്ലാ ദിവസവും ശരീരത്തില്‍ അടങ്ങിയിരിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്. കുഞ്ഞിന്‍റെ ആരോഗ്യത്തിനും ഇത് മികച്ചത് തന്നെയാണ്.

ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

ഫോളിക് ആസിഡ് കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ഗർഭത്തിന് മുൻപും കഴിക്കാൻ ശ്രദ്ധിക്കണം. അത് ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്നുണ്ട്. ഗര്‍ഭധാരണം പലപ്പോഴും ഫോളിക് ആസിഡ് കഴിക്കുന്നതിലൂടെ പെട്ടെന്ന് സാധ്യമാവുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിനും കുഞ്ഞിന്‍റെ ശരിയായ വളർച്ചക്കും നാഡി ഞരമ്പുകളുടെ വളർ‌ച്ചക്കും ജനിതക പ്രശ്നങ്ങൾ കുറക്കുന്നതിനും എല്ലാം ഫോളിക് ആസിഡ് സഹായിക്കുന്നുണ്ട്. ജന്മനാ ഉള്ള തകരാറുകളെ കുറക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്നുണ്ട് ഫോളിക് ആസിഡ്. ഇത് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതാണ്. ചീര, ബ്രോക്കോളി, ഓറഞ്ച് എന്നിവയെല്ലാം കഴിക്കണം. 600-800 mg ഫോളിക് ആസിഡ് കഴിക്കാവുന്നതാണ്.

ഫൈബർ അടങ്ങിയ ഭക്ഷണം

ഫൈബർ അടങ്ങിയ ഭക്ഷണം

ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഗർഭകാലം പല വിധത്തിലുള്ള ദഹന പ്രശ്നങ്ങൾക്കും വയറിന്‍റെ അസ്വസ്ഥതക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പലപ്പോഴും ഗർഭകാലത്ത് ദഹന പ്രശ്നങ്ങളും മലബന്ധവും ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഫൈബർ ഉപയോഗിക്കാവുന്നതാണ്. ഇതെല്ലാം ആരോഗ്യത്തിന് മികച്ച ഗുണം നൽകുന്നതാണ്. കുഞ്ഞിന്‍റെ ആരോഗ്യത്തിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കാവുന്നതാണ്.

English summary

7th Month Pregnancy Diet- Foods to Eat and Avoid

Here in this article we are discussing about the 7th month pregnancy diet. Take a look.
Story first published: Monday, December 16, 2019, 16:55 [IST]
X
Desktop Bottom Promotion