Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വജൈനയിലെ ഈ നിറം ഗര്ഭസൂചനയാണ്
വജൈനയിലെ നീല നിറം ആ സൂചനയാണ്
ഗര്‍ഭകാലത്ത് ഗര്‍ഭിണിയില്‍ ഏറെ മാററങ്ങള്‍ സംഭവിയ്ക്കുന്നുണ്ട്. ഗര്‍ഭം ധരിയ്ക്കുമ്പോള്‍ തന്നെ ശരീരം പല ഗര്‍ഭ ലക്ഷണങ്ങളും കാണിച്ചു തുടങ്ങുകയും ചെയ്യും. പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ നമുക്കു തിരിച്ചറിയാന്‍ സാധിയ്ക്കാതെ പോകുന്നുവെന്നതാണ് വാസ്തവം.
ഗര്‍ഭധാരണ സമയത്ത് സംഭവിയ്ക്കുന്ന മാറ്റങ്ങളില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ സംഭവിയ്ക്കുന്നത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണമാണ്. എച്ച്സിജി പോലെയുള്ള പല ഹോര്‍മോണുകളും ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത്തരം ഹോര്‍മോണ്‍ മാറ്റങ്ങള്‍ ശരീരത്തില്‍, ശാരീരിക അവയവങ്ങളില്‍ പല മാറ്റങ്ങളും നല്കുന്നു.
ഗര്‍ഭിണികളില്‍ കാര്യമായ മാറ്റം സംഭവിയ്ക്കുന്ന ഒരിടം വജൈനയാണ്. വജെനയുടെ നിറം പോലും മാറുന്നു. വജൈനല്‍ ലക്ഷണങ്ങള്‍ പലപ്പോഴും ഗര്‍ഭധാരണത്തെ സൂചിപ്പിയ്ക്കുന്ന ഒന്നുമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

വജൈനയിലെ നിറം
വജൈനയിലെ നിറം ഗര്‍ഭകാലത്ത് നീല നിറമാകാറുണ്ട്. ചിലപ്പോള്‍ ഇത് നീല കലര്‍ന്ന പര്‍പ്പിള്‍ നിറവുമാകും. വജൈന, ലേബിയ, സെര്‍വിക്സ് എന്നിവടങ്ങളിലെല്ലാം തന്നെ ഇത്തരം നിറമാകും. ഈ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതാണ് ഈ നിറ വ്യത്യാസത്തിനുള്ള പ്രധാനപ്പെട്ട കാരണം. ഗര്‍ഭധാരണം നടന്ന് ആദ്യ മൂന്നു നാല് ആഴ്ചകളിലാണ് ഇത് കൂടുതല്‍ വ്യക്തമാകുക. ഇത് ഗര്‍ഭധാരണം നടന്നുവെന്നതിന്റെ സൂചനയായി എടുക്കാവുന്ന ഒന്നാണ്. പ്രസവ ശേഷം ഈ നിറം അപ്രത്യക്ഷമാകാനാണ് സാധ്യത.

ഹോര്‍മോണ്‍
ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ പ്രക്രിയകളുടെ ഫലമായി ചര്‍മത്തില്‍ പിഗ്മെന്റേഷനും സാധ്യതകളുണ്ട്. ഇത് വജൈനല്‍ ഭാഗത്തെ ചര്‍മത്തിലും ബാധിയ്ക്കും. ഈ ഭാഗം കൂടുതല്‍ ഇരുണ്ടതായി മാറാനും സാധ്യതയുണ്ട്. വജൈനല്‍ ഭാഗത്തെ ഇത്തരം നിറ വ്യത്യാസങ്ങള്‍ ഗര്‍ഭാധാരണ സൂചനകളാണ്.

ഗര്‍ഭം കൂടുതല്‍ മാസങ്ങളില്‍
ഗര്‍ഭം കൂടുതല്‍ മാസങ്ങളില്‍ എത്തുമ്പോഴേയ്ക്കും രക്തപ്രവാഹവും ഇതിന് അനുസരിച്ച് ശരീരത്തിലെ വിവിധ ഭാഗങ്ങളിലേയ്ക്കു വര്‍ദ്ധിയ്ക്കും. ഇതിന് അനുസരിച്ച് വജൈനയിലെ ഭാഗങ്ങള്‍ക്കും നിറ വ്യത്യാസവും ചുവപ്പു രാശിയുമെല്ലാമുണ്ടാകും. ചില സ്ത്രീകളില്‍ ഗര്‍ഭകാലത്ത് വജൈനയില്‍ വെരിക്കോസ് വെയിന്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത് ഈ ഭാഗത്തെ കൂടുതല്‍ നീല നിറമാക്കുന്നതിനുള്ള പ്രധാനപ്പെട്ട കാരണമാണ്.

വെരിക്കോസ് വെയിനുകള്‍
18-22 ശതമാനം വരെ സ്ത്രീകളില്‍ ഗര്‍ഭകാലത്തു വെരിക്കോസ് വെയിനുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. സാധാരണ ഗതിയില്‍ ഇവ കാര്യമായ പ്രശ്നങ്ങളുണ്ടാക്കില്ലെങ്കിലും ചിലര്‍ക്ക് വീര്മതയും വേദനയുമെല്ലാമുണ്ടാകാറുമുണ്ട്. ഇതിനുള്ള പരിഹാരം ഐസ് കംപ്രസ് പോലെയുള്ള വഴികളാണ്.

വജൈനയുടെ ഭാഗത്ത്
വജൈനയുടെ ഭാഗത്ത് കത്തി കൊണ്ടോ മുള്ളു കൊണ്ടോ കുത്തുന്നതു പോലെയുള്ള വേദനയും ചിലപ്പോള്‍ അനുഭവപ്പെടും. ഇത് ലൈറ്റനിംഗ് ക്രോച്ച് എന്നാണ് അറിയപ്പെടുന്നത്. ഇത് സാധാരണ ഗര്‍ഭകാലത്തിന്റെ അവസാനത്തെ മൂന്നു മാസങ്ങളിലാണ് ഉണ്ടാകുന്നത്. കുഞ്ഞ് ചില നെര്‍വുകളില്‍ മര്‍ദമേല്‍പ്പിയ്ക്കുന്നതാണ് ഇതിനു കാരണമാകുന്നത്.

ഈ ഭാഗത്ത് കൂടുതല്‍ പശിമ
ഈ ഭാഗത്ത് കൂടുതല്‍ പശിമ അനുഭവപ്പെട്ടേയ്ക്കാം. അതായത് ഒട്ടുന്ന പോലെയുള്ള തോന്നല്‍. ഗര്‍ഭകാലത്ത് ഈ ഭാഗത്തെ പിഎച്ച് നിലയില്‍ വ്യത്യാസം വരും. വജൈനല്‍ ഡിസ്ചാര്‍ജ് വര്‍ദ്ധിയ്ക്കും. ഇതെല്ലാമാണ് ഗര്‍ഭകാലത്ത് ഈ ഭാഗത്ത് ഈ തോന്നലുണ്ടാക്കുന്നത്. ചില സ്ത്രീകള്‍ക്ക് ചൊറിച്ചിലും ഇതു കാരണം അനുഭവപ്പെടാറുണ്ട്.

ഗര്‍ഭിണികളില്‍
ഗര്‍ഭിണികളില്‍ ലൂക്കോറിയ എന്നൊരു അവസ്ഥയും ഉണ്ടാകാറുണ്ട്. വജൈനല്‍ സ്രവം കൂടുതല്‍ പുറപ്പെടുവിയ്ക്കുന്നതാണ് ഇത്. കട്ടി കുറഞ്ഞതും പാല് നിറത്തിലുള്ളതും കാര്യമായ ഗന്ധമില്ലാത്തതുമായ ഇത് ഗര്‍ഭകാലത്ത് കൂടുതല്‍ പശിമയുള്ളതും അളവില്‍ കൂടുതലുമുണ്ടാകും. വജൈനല്‍ സ്രവം ഗര്‍ഭധാരണത്തിന്റെ ഒരു സൂചന കൂടിയാണ്. വജൈനയില്‍ സംഭവിയ്ക്കുന്ന പല മാറ്റങ്ങളില്‍ ഒന്നു മാത്രം.

എന്നാല്‍
എന്നാല്‍ നിറത്തിലോ ഗന്ധത്തിലോ വ്യത്യാസമുണ്ടെങ്കില്‍, അസ്വസ്ഥതകളുണ്ടെങ്കില് ശ്രദ്ധ വേണം. കാരണം ഗര്‍ഭകാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി പൊതുവേ കുറവാണ്. പ്രതിരോധത്തിനു വേണ്ട ഘടകങ്ങള്‍ കുഞ്ഞിനായി ശരീരം ഉപയോഗപ്പെടുത്തുന്നതാണ് കാരണം. ഇതു കൊണ്ടു തന്നെ മറ്റു രോഗങ്ങള്‍ക്കും വജൈനല്‍ അണുബാധകള്‍ക്കും സാധ്യത ഏറെയാണ്.



Click it and Unblock the Notifications
