Latest Updates
-
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം
ഗര്‍ഭത്തിന്റെ ഏഴാംമാസവും അതിപ്രധാനം
ഗര്‍ഭകാലത്ത് പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളാണ് ഓരോ ഘട്ടത്തിലും ഉണ്ടാക്കുന്നത്. എന്നാല്‍ ഒരിക്കലും ഗര്‍ഭകാലം ഒരു രോഗാവസ്ഥയല്ല. ഓരോ ഗര്‍ഭിണിയും വളരെയധികം ആസ്വദിക്കേണ്ട ഒരു സമയമാണ് ഗര്‍ഭകാലം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം അമിത പ്രാധാന്യം നല്‍കേണ്ടതില്ല. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഗര്‍ഭത്തില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അല്പം ശ്രദ്ധ കൊടുക്കേണ്ട അവസ്ഥയാണ് എന്നതാണ് സത്യം. കാരണം ഇത് പിന്നീടും പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
ആരോഗ്യത്തിന് എന്തൊക്കെ തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു എന്നത് ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ടതാണ്. ഇതിനെല്ലാം സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറെ കണ്ട് തന്നെ പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ഗര്‍ഭത്തിന്റെ മൂന്നാം ട്രൈമെസ്റ്ററില്‍ എന്തൊക്കെ മാറ്റങ്ങള്ശരീരത്തില് ഉണ്ടാവുന്നു എന്ന് നോക്കാവുന്നതാണ്. ഇത് അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും ഗര്‍ഭത്തിന്റെ ഏഴാം മാസത്തില്‍ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങള്‍ വരുന്നു എന്നും എന്തൊക്കെ സംഭവിക്കുന്നു എന്നും നോക്കാവുന്നതാണ്. ഗര്‍ഭകാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഏഴ്മാസം പല വിധത്തിലുള്ള അസ്വസ്ഥതകളുടെ കാലമാണ്

ഉറക്കക്കുറവ്
ഗര്‍ഭകാലത്ത് ഏത് കാലത്തും അനുഭവപ്പെടുന്ന ഒന്നാണ് പലപ്പോഴം ഉറക്കക്കുറവ്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഒരിക്കലും വളരെ വലിയ പ്രശ്നമായി കാണേണ്ടതില്ല. എന്നാല്‍ ഇത് ഏറ്റവും കലശമാവുന്നത് ഏഴാം മാസത്തിലാണ്. സാധാരണ ഗര്‍ഭകാലത്തുണ്ടാവുന്ന ശാരീരിക അസ്വസ്ഥതകള്‍ മൂലം ഉറക്കക്കുറവ് നിങ്ങളെ ബാധിക്കും. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ എന്നോണം ഒരു കാരണവശാലും ഉറക്കഗുളികകള്‍ കഴിക്കരുത്. ഇത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

നിപ്പിള്‍ ഉള്ളിലേക്ക്
ശാരീരികമായ മാറ്റങ്ങള്‍ അതിന്റെ ഏറ്റവും പ്രകടമായ ഘട്ടമാണ് ഏഴാം മാസം. ഇതില്‍ ചിലത് നിങ്ങളെ അല്പം അസ്വസ്ഥരാക്കിയേക്കാം. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് പലപ്പോഴും നിപ്പിള്‍ ഉള്ളിലേക്ക് വലിയുന്നത്. അതുകൊണ്ട് തന്നെ ചിലരില്‍ പ്രസവമടുക്കാറുമ്പോള് നിപ്പിള്‍ ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നു. ഇത് പിന്നീട് കുഞ്ഞിന് പാലു കുടിക്കുന്ന കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിന് പരിഹാരം കാണാന്‍ അല്പം വെളിച്ചെണ്ണ നിപ്പിളില്‍ പുരട്ടുന്നത് നല്ലതായിരിക്കും.

ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍
ഉറങ്ങുമ്പോള്‍ പലരിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ട്. കിടക്കുന്ന കാര്യത്തില്‍ പോലും പലപ്പോഴും അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. വയറിന്റെ വലിപ്പം പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. കിടക്കുന്ന പൊസിഷന്‍ കൃത്യമല്ലെങ്കില്‍ അത് കുഞ്ഞിന് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ കിടപ്പിന്റെ രീതി വളരെയധികം ശ്രദ്ധിക്കണം.

കാലില്‍ നീരുവന്നാല്‍
ഗര്‍ഭത്തിന്റെ ഓരോ ഘട്ടം കഴിയുന്തോറും പലപ്പോഴും കാലില്‍ നീര് വരുന്നതിന് സാധ്യതയുണ്ട്. വയറിന്റെ ഭാരവും ശരീരഭാരവും പലപ്പോഴും ഇതിന് വലിയൊരു ഘടകം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പലപ്പോഴും ഏഴാംമാസം മുതല്‍ അല്പം കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത് സാധാരണമാണെന്ന് കരുതി ഒരിക്കലും തള്ളിക്കളയരുത്. കാരണം ഇത്തരത്തില്‍ ചെയ്യുന്നത് പലപ്പോഴും പല പ്രശ്നങ്ങളേയും അവഗണിക്കുന്നതിന് തുല്യമാവാം. പലരിലും ബിപി വര്‍ദ്ധിക്കുമ്പോള്‍ ഇത്തരം അവസ്ഥ ഉണ്ടാവാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നത്തെ ഇല്ലാതാക്കാന്‍ ശ്രദ്ധ അത്യാവശ്യമാണ്.

പേശീവേദന
പേശീവേദനകള്ക്ക് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ഇതില്‍ ഗര്‍ഭകാലത്ത് ശാരീരിക മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായി ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ എപ്പോഴും ശ്രദ്ധിക്കേണ്ട അവസ്ഥ ഏഴാം മാസം മുതല്‍ അങ്ങോട്ട് ഉണ്ടാവുന്നുണ്ട്. വയറിന് വലിപ്പം കൂടുന്തോറും പേശീവേദനയും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗര്‍ഭപാത്രത്തിന്റെ മര്‍ദ്ദമാണ് ഇതിന് കാരണം. ഇടക്കിടക്ക് കാല് നിവര്‍ത്തി മടക്കി ചെയ്യുന്നത് ഇതിന് ഒരു പരിധി വരെ സഹായകമാണ്.

രക്തസ്രാവം
ഗര്‍ഭം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും ചെറിയ തരത്തില്‍ രക്തസ്രാവം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഏഴ് മാസത്തിന് ശേഷം പലരിലും പ്രസവം നടക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. രക്തസ്രാവം ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് അവസാന നാളുകളില്‍ ചുമക്കുമ്പോഴോ മറ്റോ യോനിയില്‍ നിന്നോ മലദ്വാരത്തില്‍ നിന്നോ രക്തം വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കുക.

തലകറക്കം ശ്രദ്ധിക്കാം
തലകറക്കവും ഛര്‍ദ്ദിയും പല വിധത്തിലാണ് ഗര്‍ഭകാലത്തെ ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഏഴ് മാസത്തില്‍ ഒരിക്കലും ഛര്‍ദ്ദിയും തലകറക്കവും ഒരു സ്ഥിരമായ കാര്യമല്ല. ഗര്‍ഭകാലത്തുണ്ടാവുന്ന ഓരോ ചെറിയ അസ്വസ്ഥതയും ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് വളരെ വലിയ പ്രതിസന്ധികളിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ആദ്യമേ ശ്രദ്ധ നല്‍കണം.

അടിവയറ്റിലെ വേദന
വയറുവേദനയും ഇത്തരം അവസ്ഥയില്‍ സാധാരണമാണ്. ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ചെറിയ വയറുവേദന പോലും ഇത്തരത്തിലുള്ള അവസ്ഥകള്‍ വഷളാക്കുന്നുണ്ട്. പ്രത്യേകിച്ച് ഏഴാമത്തെ മാസത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ചിലസമയത്ത് അടിവയറ്റില്‍ അതികഠിനമായ വേദന അനുഭവപ്പെടാറുണ്ട്. ഗര്‍ഭത്തിന്റെ അവസാന നാളുകളില്‍ ഇത് വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ പ്രസവ വേദനയായിരിക്കില്ല ഒരിക്കലും ഇത്തരത്തിലുള്ള വേദനകള്‍.



Click it and Unblock the Notifications
