For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിസേറിയന് ശേഷം സാധാരണ പ്രസവം; സാധ്യതയും പ്രശ്‌നവും

|

സാധാരണ പ്രസവത്തിന് ഇന്നത്തെ കാലത്ത് അല്‍പം സ്വീകാര്യത കുറഞ്ഞ് വരുന്ന അവസ്ഥയാണ്. കാരണം പലരും ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത് പലപ്പോഴും സിസേറിയന്‍ തന്നെയാണ്. എന്നാല്‍ സാധാരണ പ്രസവം സാധ്യമാവാത്ത അവസ്ഥയിലും മറ്റ് സങ്കീര്‍ണതകള്‍, അമ്മയുടേയോ കുഞ്ഞിന്റേയോ ജീവന് ഭീഷണിയാവുന്ന അവസ്ഥയിലാണ് പലപ്പോഴും സിസേറിയന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ഗര്‍ഭിണിയുടെ ആവശ്യവും ഇന്നത്തെ കാലത്ത് ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഒരു സിസേറിയന് ശേഷം സാധാരണ പ്രസവം സാധ്യമാണോ എന്നത് പല അമ്മമാരേയും അലട്ടുന്ന ഒന്നാണ്.

<strong>Most read: അമ്മയാവാന്‍ ഒരുങ്ങുകയാണോ, മധുരക്കിഴങ്ങ് സ്ഥിരം</strong>Most read: അമ്മയാവാന്‍ ഒരുങ്ങുകയാണോ, മധുരക്കിഴങ്ങ് സ്ഥിരം

ഒരു സിസേറിയന് ശേഷം സാധാരണ പ്രസവം എന്നത് എല്ലാവരും ചിന്തിക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ഡോക്ടര്‍മാരുടെ പിന്തുണയും വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഇന്നത്തെ കാലത്ത് പലപ്പോഴും ആദ്യത്തെ പ്രസവം സിസേറിയന്‍ ആണെങ്കിലും അടുത്ത പ്രസവം നോര്‍മല്‍ ആക്കുന്നതിന് വളരെയധികം ശ്രദ്ധിക്കാറുണ്ട് പല അമ്മമാരും. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാത്തത് അമ്മമാരെ വലക്കുന്നുണ്ട്. ഇതിനെക്കുറിച്ച് ചില കാര്യങ്ങള്‍ അറിയാം.

സിസേറിയന് ശേഷമുള്ള സ്വാഭാവിക പ്രസവം

സിസേറിയന് ശേഷമുള്ള സ്വാഭാവിക പ്രസവം

എന്താണ് സിസേറിയന് ശേഷമുള്ള സ്വാഭാവിക പ്രസവം എന്നത് അറിയാമോ? ഒരു സാധാരണ പ്രസവം ആഗ്രഹിക്കുന്നവരായിരിക്കും പല സ്ത്രീകളും. എന്നാല്‍ പലരിലും പല കാരണങ്ങള്‍ കൊണ്ടും സാധാരണ പ്രസവം സംഭവിക്കുന്നില്ല. അതുകൊണ്ട് പലരും ആദ്യത്തെ പ്രസവം സിസേറിയന്‍ ആക്കുന്നു. എന്നാല്‍ അതിന് ശേഷം അടുത്ത പ്രസവം സാധാരണ പ്രസവം ആക്കുന്നതിനൊണ് വി ബി എസ് സി എന്ന് പറയുന്നത്.

ഉറപ്പ് പറയാന്‍ പറ്റാത്തത്

ഉറപ്പ് പറയാന്‍ പറ്റാത്തത്

എന്നാല്‍ ഒരിക്കലും ഉറപ്പ് പറയാന്‍ പറ്റാത്ത ഒന്നാണ് സിസേറിയന് ശേഷം സാധാരണ പ്രസവം നടക്കും എന്നത്. എന്നാല്‍ ഡോക്ടറുടെ പിന്തുണയോടെ പലപ്പോഴും സാധാരണ പ്രസവം നടത്തുന്നതിന് പലരും ശ്രമിക്കുന്നു. എങ്കിലും അത്തരം പ്രസവം നടക്കാത്ത അവസ്ഥയില്‍ പലപ്പോഴും സിസേറിയന്‍ തന്നെയാണ് നടത്തുന്നത്. സിസേറിയന് ശേഷം സ്വാഭാവിക പ്രസവം നടത്തുന്നതിന് തന്നെയാണ് പല അമ്മമാരും ശ്രമിക്കുന്നത്.

 ഗുണങ്ങള്‍ നിരവധി

ഗുണങ്ങള്‍ നിരവധി

എന്നാല്‍ ആദ്യത്തെ പ്രസവം സിസേറിയന്‍ ആണെങ്കിലും അടുത്ത പ്രസവം നോര്‍മല്‍ ആക്കുന്നതിലൂടെ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ അത് നിങ്ങളില്‍ ഗുണങ്ങളാണ് ഉണ്ടാക്കുന്നത്. എന്തൊക്കെയെന്ന് നോക്കാം.

സങ്കീര്‍ണതകള്‍ ഇല്ലാതാക്കാന്‍

സങ്കീര്‍ണതകള്‍ ഇല്ലാതാക്കാന്‍

രണ്ട് കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യത്തെ പ്രസവം സിസേറിയന്‍ ആണെങ്കില്‍ അടുത്ത പ്രസവം നോര്‍മല്‍ ആക്കുന്നത് നല്ലതാണ്. ഇത് സിസേറിയന്‍ മൂലമുണ്ടാകുന്ന സങ്കിര്‍ണതകള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

വേഗത്തില്‍ ആശുപത്രിയില്‍ നിന്ന് പോവാം

വേഗത്തില്‍ ആശുപത്രിയില്‍ നിന്ന് പോവാം

സാധാരണ പ്രസവത്തില്‍ വളരെ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും കുറഞ്ഞ ആശുപത്രി വാസവും മതിയായിരിക്കും. ഇത് മാത്രമല്ല അണുബാധ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. രക്തം നഷ്ടപ്പെടുന്ന അവസ്ഥയും ഇല്ലാതാക്കാവുന്നതാണ്.

<strong>Most read എന്തുകൊണ്ട് പ്രഗ്നന്‍സി കിറ്റില്‍ മങ്ങിയ വര?</strong>Most read എന്തുകൊണ്ട് പ്രഗ്നന്‍സി കിറ്റില്‍ മങ്ങിയ വര?

എങ്ങനെ സിസേറിയന് ശേഷം സാധാരണപ്രസവം

എങ്ങനെ സിസേറിയന് ശേഷം സാധാരണപ്രസവം

ആദ്യത്തെ പ്രസവം സിസേറിയന്‍ ആണെങ്കിലും അടുത്ത പ്രസവം നോര്‍മല്‍ ആക്കുന്നതിന് വേണ്ടി ചില ഘടകങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഡോക്ടറെ കണ്ട് ഗര്‍ഭത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് നിങ്ങള്‍ക്ക് സാധാരണ പ്രസവം വേണമോ സിസേറിയന്‍ തന്നെ വേണമോ എന്ന് ഡോക്ടര്‍ തീരുമാനിക്കുന്നത്.

 ആരോഗ്യമുള്ള ഗര്‍ഭം

ആരോഗ്യമുള്ള ഗര്‍ഭം

ആരോഗ്യമുള്ള ഗര്‍ഭം അല്ലെങ്കില്‍ സ്വാഭാവികമായ ഗര്‍ഭം ആണെങ്കില്‍ അത് നോര്‍മല്‍ പ്രസവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈ പ്രസവത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ഡോക്ടര്‍ സാധാരണ പ്രസവത്തിന് സഹായിക്കുന്നു.

കുഞ്ഞിന്റെ വലിപ്പം

കുഞ്ഞിന്റെ വലിപ്പം

കുഞ്ഞിന്റെ വലിപ്പവും തൂക്കവും എല്ലാം സാധാരണ അവസ്ഥയില്‍ തന്നെയാണ് എങ്കിലും സാധാരണ പ്രസവം ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. അല്ലെങ്കില്‍ കുഞ്ഞിന് തൂക്കക്കുറവ് സംഭവിക്കുമ്പോള്‍ അത് പലപ്പോഴും സിസേറിയന്‍ പോലുള്ള അവസ്ഥകളിലേക്ക് നയിക്കുന്നു.

കഴിഞ്ഞ സിസേറിയന്റെ കാരണം

കഴിഞ്ഞ സിസേറിയന്റെ കാരണം

കഴിഞ്ഞ സിസേറിയന്റെ കാരണം എന്താണെന്ന് കണ്ടെത്തി അത് ഈ പ്രസവത്തില്‍ ഇല്ല എന്ന് ഉറപ്പ് വരുത്തിയാല്‍ അത് പലപ്പോഴും നിങ്ങളില്‍ സാധാരണ പ്രസവത്തിന് സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഒന്നിലധികം സിസേറിയന്‍

ഒന്നിലധികം സിസേറിയന്‍

ഒന്നിലധികം സിസേറിയന്‍ നിങ്ങള്‍ക്ക് നടന്നിട്ടുണ്ടെങ്കില്‍ അത് പലപ്പോഴും സാധാരണ പ്രസവത്തിന് സാധ്യത കുറക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് സാധാരണ പ്രസവം ഒരു സിസേറിയന്‍ കഴിഞ്ഞതിന് ശേഷം അതിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ കൂടുതല്‍ സിസേറിയന്‍ ഇതിന്റെ സാധ്യത കുറക്കുകയാണ് ചെയ്യുന്നത്.

പ്രസവത്തീയ്യതി

പ്രസവത്തീയ്യതി

ഡോക്ടര്‍ പറയുന്ന ഒരു പ്രസവത്തീയ്യതി ഉണ്ടായിരിക്കും. അതിന് മുന്‍പ് പ്രസവിക്കുന്നതിനുള്ള സാധ്യത ഉള്ളവരിലും സാധാരണ പ്രസവത്തിനുള്ള സാധ്യത കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം സാധാരണ പ്രസവത്തിന് സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

സിസേറിയന്‍ തന്നെ വേണം

സിസേറിയന്‍ തന്നെ വേണം

എന്നാല്‍ ചില സാഹചര്യങ്ങളില്‍ സിസേറിയന്‍ തന്നെ വേണമെന്ന് വെക്കുന്ന അവസ്ഥകള്‍ ഉണ്ടാവാറുണ്ട്. സാധാരണ ഗര്‍ഭത്തിന്റെ സാധ്യതകള്‍ അവിടെ ഇല്ലാതാവുന്നു. ഇത് ഡോക്ടര്‍ തന്നെ നിങ്ങളോട് പറയുന്നു. അത്തരം സാഹചര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

രണ്ടിലധികം സിസേറിയന്‍

രണ്ടിലധികം സിസേറിയന്‍

നിങ്ങള്‍ക്ക് രണ്ടിലധികം സിസേറിയന്‍ ആവശ്യമായി വന്ന ഘട്ടത്തില്‍ അടുത്ത പ്രസവവും സിസേറിയന്‍ ആവുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഇത് അനിവാര്യമായ ഒരു തീരുമാനം തന്നെയായിരിക്കും. കാരണം ആദ്യത്തെ രണ്ട് പ്രസവവും സിസേറിയന്‍ ആണെങ്കില്‍ അടുത്തത് സിസേറിയന്‍ ആവുന്നതിനുള്ള സാധ്യത ഇരട്ടിയായിരിക്കും.

കുഞ്ഞിന്റെ തൂക്കക്കുറവ്

കുഞ്ഞിന്റെ തൂക്കക്കുറവ്

കുഞ്ഞിന്റെ തൂക്കക്കുറവ് അമ്മയുടെ മറ്റേതെങ്കിലും ആരോഗ്യപ്രതിസന്ധികള്‍ എന്നിവയെല്ലാം സിസേറിയനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിലും അല്‍പം ശ്രദ്ധിക്കേണ്ടതായി ഉണ്ട്. അത് പല വിധത്തില്‍ സിസേറിയന്‍ സാധ്യത കൂട്ടുകയാണ് ചെയ്യുക.

English summary

Vaginal birth after cesarean: Risk and precautions

Here we discussing about the risk and precautions to be taken for vaginal birth after cesarean. Read on.
Story first published: Thursday, April 4, 2019, 11:36 [IST]
X
Desktop Bottom Promotion