For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികളിലെ മൂത്രത്തിന്റെ നിറം പറയും അപകടം

|

പ്രസവവും ഗര്‍ഭവും എല്ലാം സ്ത്രീ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നാല്‍ ഗര്‍ഭകാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഗര്‍ഭം സ്ഥിരീകരിക്കുന്നത് പോലും മൂത്രം പരിശോധിച്ചാണ്. പ്രഗ്നന്‍സി കിറ്റില്‍ അല്‍പം മൂത്രം ഒഴിച്ച് അതില്‍ തെളിയുന്ന ലൈന്‍ നോക്കിയാണ് ഗര്‍ഭം സ്ഥിരീകരിക്കുന്നത്. ഗര്‍ഭകാലത്ത് പല വിധത്തിലുള്ള മാനസികവും ശാരീരികവും ആയ മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണ്. കാരണം ചെറിയ മാറ്റങ്ങള്‍ പോലും നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് പിന്നീട് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

<strong>Most read: ഈ മൂന്ന് വിത്ത് കൊണ്ടൊരു ചായ, മൃതസഞ്ജീവനിയാണ്</strong>Most read: ഈ മൂന്ന് വിത്ത് കൊണ്ടൊരു ചായ, മൃതസഞ്ജീവനിയാണ്

നമ്മള്‍ കഴിക്കുന്ന ഭക്ഷണവും മരുന്നും കുടിക്കുന്ന വെള്ളവും പോലും മൂത്രത്തിന്റെ നിറം നിശ്ചയിക്കുന്നുണ്ട്. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്ന അവസ്ഥയില്‍ പോലും മൂത്രത്തിന്റെ നിറം മാറുന്നുണ്ട്. ഹിമോഗ്ലോബിന്റെ അളവ് പലപ്പോഴും മൂത്രത്തിന്റെ നിറം മാറുന്നതിന് കാരണമാകുന്നുണ്ട്. ഇത് ചിലപ്പോള്‍ കടുത്ത മഞ്ഞനിറവും ചിലപ്പോള്‍ വിളറിയ നിറവും ചിലപ്പോള്‍ ചുവന്ന നിറം പോലും ആയി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പിന്നിലെ മറ്റ് ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

 ഗര്‍ഭകാലത്തെ മൂത്രത്തിന്റെ നിറം

ഗര്‍ഭകാലത്തെ മൂത്രത്തിന്റെ നിറം

ഗര്‍ഭകാലത്തെ മൂത്രത്തിന്റെ നിറം എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ സാധാരണ ഇളം മഞ്ഞ നിറത്തോട് കൂടിയ മൂത്രമാണ് സാധാരണ ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്നത്. എന്നാല്‍ ഗര്‍ഭകാലത്ത് കഴിക്കുന്ന മരുന്നിന്റെ അളവും കഴിക്കുന്ന ഭക്ഷണവും ശരീരത്തില്‍ സംഭവിക്കുന്ന നിര്‍ജ്ജലീകരണവും എല്ലാം പലപ്പോഴും മൂത്രത്തിന്റെ നിറത്തില്‍ മാറ്റം വരുത്തുന്നുണ്ട്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് മൂത്രത്തിന്റെ നിറം മാറുന്നുണ്ട് ഗര്‍ഭിണികളില്‍ എന്ന് നോക്കാവുന്നതാണ്.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

ഗര്‍ഭകാലത്ത് മാത്രമല്ല ഒരു സംഭവിക്കാന്‍ പാടില്ലാത്തതാണ് നിര്‍ജ്ജലീകരണം. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഗര്‍ഭകാലത്ത് മൂത്രത്തിന്റെ നിറം മാറുന്നതിലൂടെ അതിന് കാരണം പലപ്പോഴും നിര്‍ജ്ജലീകരണം തന്നെയാണ്. കാരണം ആദ്യ ട്രൈമസ്റ്ററില്‍ പലപ്പോഴും ഛര്‍ദ്ദിയും മറ്റും കാരണം ശരീരത്തിലെ ജലാംശം മുഴുവന്‍ നഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ മൂത്രത്തിന്റെ നിറത്തില്‍ മാറ്റം വരുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ മൂത്രത്തിന്റെ കടുത്ത മഞ്ഞ നിറം ആയിരിക്കും.

 മരുന്നുകള്‍

മരുന്നുകള്‍

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ ധാരാളം വിറ്റാമിന്‍ മരുന്നുകള്‍ കഴിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ പലപ്പോഴും മൂത്രത്തിന്റെ നിറം മാറുന്നുണ്ട്. ഇത് മൂത്രത്തിന്റെ മഞ്ഞ നിറം കൂട്ടുകയാണ് ചെയ്യുന്നത്. പലപ്പോഴും രക്തത്തിന്റെ അംശം പോലും മൂത്രത്തില്‍ കാണുന്നുണ്ട്. അതുകൊണ്ട് മരുന്നുകള്‍ ഡോക്ടര്‍ പറഞ്ഞാല്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ഡയറ്റ്

ഡയറ്റ്

ഡയറ്റ് പലപ്പോഴും മൂത്രത്തിന്റെ നിറത്തിന്റെ കാര്യത്തില്‍ മാറ്റം വരുത്തുന്നുണ്ട്. വെജിറ്റബിള്‍സസ് ബീറ്റ്‌റൂട്ട് എല്ലാം മൂത്രത്തിന്റെ നിറത്തിന്റെ കാര്യത്തില്‍ മാറ്റം വരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഗര്‍ഭകാലത്ത് കുഞ്ഞിന് ധാരാളം പോഷകങ്ങള്‍ ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അമ്മമാര്‍ ധാരാളം പച്ചക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇതെല്ലാം മൂത്രത്തിന്റെ നിറത്തില്‍ മാറ്റം വരുത്തുന്നുണ്ട്.

 മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ പോലുള്ള അസ്വസ്ഥതകള്‍ പലപ്പോഴും ഗര്‍ഭകാലത്ത് മൂത്രത്തിന്റെ നിറത്തില്‍ മാറ്റം വരുത്തുന്നുണ്ട്. ഇത് പലപ്പോഴും കിഡ്‌നി, യൂട്രസ്, മൂത്രാശയം, യുറീത്ര എന്നിവയെ എല്ലാം ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മൂത്രാശയ അണുബാധ പോലുള്ളവ പലപ്പോഴും മൂത്രത്തിന്റെ നിറത്തിലും മാറ്റം വരുത്തുന്നുണ്ട്. ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

 കിഡ്‌നി രോഗങ്ങള്‍

കിഡ്‌നി രോഗങ്ങള്‍

കിഡ്‌നി രോഗങ്ങള്‍ പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. കിഡ്‌നി പ്രവര്‍ത്തന ക്ഷമമല്ലാത്ത അവസ്ഥയില്‍ മൂത്രത്തിന്റെ നിറം കടുത്ത മഞ്ഞ നിറം ആക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതെല്ലാം ഡോക്ടറെ കണ്ട് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ ഗര്‍ഭകാലം കഴിയുന്നതോടെ അത് രോഗം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മൂത്രത്തിലെ കല്ലും മൂത്രത്തിന്റെ നിറത്തിന്റെ കാര്യത്തില്‍ മാറ്റം വരുത്തുന്നുണ്ട്. ഇതിന്റെ ഫലമായി പലപ്പോഴും വയറു വേദനയും മനം പിരട്ടലും ഉണ്ടാവുന്നുണ്ട്.

ഡോക്ടറെ കാണുന്നതെപ്പോള്‍

ഡോക്ടറെ കാണുന്നതെപ്പോള്‍

ഡോക്ടറെ കാണുന്നതെപ്പോള്‍ എന്ന കാര്യത്തില്‍ പലരും ശ്രദ്ധിക്കാറില്ല. എന്നാല്‍ മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുന്നുണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ കാണപ്പെടുന്നുണ്ടെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നത് നല്ലതാണ്.

English summary

Urination color during pregnancy

In this article we explain urine color during pregnancy, why it changes and when to see doctor. Take a look.
Story first published: Wednesday, July 17, 2019, 12:41 [IST]
X
Desktop Bottom Promotion