Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഏത് ഘട്ടത്തിലറിയാം കുഞ്ഞിന്റെ ആരോഗ്യക്കുറവ്
ഗർഭകാലത്ത് ഓരോ ഘട്ടവും വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അല്ലെങ്കിൽ അത് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നു. ഓരോ ഘട്ടത്തിലേയും കുഞ്ഞിന്റെ വളര്‍ച്ച വളരെയധികം സഹായിക്കുന്നുണ്ട് ഗർഭകാലത്തെ. എന്നാൽ കുഞ്ഞ് ആരോഗ്യത്തോടെ വളരുന്നുണ്ടോ എന്നത് എല്ലാ അമ്മമാരേയും അലട്ടുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
അനാരോഗ്യം കുഞ്ഞിനെ ഏതെങ്കിലും അവസ്ഥയിൽ ബാധിച്ചിട്ടുണ്ടോ എന്ന് നമുക്ക് ആദ്യം അറിയണം. അല്ലെങ്കിൽ അത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ തന്നെ ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെയധികം ഓരോ ഘട്ടവും കരുതലോടെ നീങ്ങേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് ആരോഗ്യത്തിനുണ്ടാക്കുന്ന അവസ്ഥകൾ വളരെയധികം വില്ലനാവുന്നു. ഗർഭാവസ്ഥയില്‍ തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾ നമുക്ക് മനസ്സിലാക്കാവുന്നതാണ്.

ഗര്‍ഭപാത്രത്തിന്റെ വലിപ്പം
ഗര്‍ഭപാത്രത്തിന്റെ വലിപ്പമാണ് മറ്റൊന്ന്. കുഞ്ഞിന്റെ വളര്‍ച്ചക്കനുസരിച്ച് ഗര്‍ഭപാത്രവും വലുതാവുന്നു. സാധാരണ ഗതിയില്‍ ആദ്യത്തെ മൂന്ന് മാസത്തിനു ശേഷം തന്നെ പ്രകടമായ മാറ്റങ്ങള്‍ കാണപ്പെടുന്നു. എന്നാല്‍ പിന്നീട് ഗര്ഭപാത്രത്തിന് മാറ്റം സംഭവിച്ചില്ലെങ്കില്‍ കുഞ്ഞിന്റെ വളര്‍ച്ച അനാരോഗ്യകരമായ അവസ്ഥയിലാണ് എന്നാണ് മനസ്സിലാക്കേണ്ടത്. അതുകൊണ്ട് തന്നെ എത്രയും വേഗം ഡോക്ടറെ സമീപിച്ച് കുഞ്ഞിന്റെ വളര്‍ച്ചയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.

ഹൃദയസ്പന്ദന നിരക്ക്
അമ്മയുടേത് പോലെ തന്നെ ഭ്രൂണത്തിന് ഒരു പ്രായമെത്തിക്കഴിഞ്ഞാല്‍ ഹൃദയസ്പന്ദനം ഉണ്ടാവുന്നു. ആദ്യ മൂന്ന് മാസമെത്തുന്നതോടെ തന്നെ ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഗര്‍ഭത്തിന്റെ ഒമ്പതാമത്തേയോ പത്താമത്തേയോ ആഴ്ചയില്‍ തന്നെ ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും ഗര്‍ഭസ്ഥശിശു അനാരോഗ്യകരമായ അവസ്ഥയിലാണ് എന്നുണ്ടെങ്കില്‍ ഹൃദയസ്പന്ദന നിരക്ക് കൃത്യമായിരിക്കില്ല. ഇത് പലപ്പോഴും പലതായിരിക്കും. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യത്തില്‍ ഹൃദയസ്പന്ദന നിരക്ക് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.

ഐയുജിആര്‍ രോഗം
ഗര്‍ഭസ്ഥ ശിശുവിന് വേണ്ടത്ര വളര്‍ച്ച ഇല്ലാത്ത അവസ്ഥയാണ് ഐയുജിആര്‍ ഡയഗനോസിസ്. ഇത് ഗര്‍ഭത്തിന്റെ ആദ്യ മാസത്തില്‍ തന്നെ കണ്ടെത്താവുന്നതാണ്. ഇത്തരം പ്രതിസന്ധി അമ്മമാര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ എല്ലാ മാസവും ഉള്ള പരിശോധന മുടക്കാതിരിക്കണം. എന്നാല്‍ മാത്രമേ ആരോഗ്യത്തോടെയുള്ള കുഞ്ഞിനെ ലഭിക്കുകയുള്ളൂ.

ഭക്ഷണത്തോടുള്ള ആര്‍ത്തി
സാധാരണ ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഭക്ഷണത്തോടുള്ള ആര്‍ത്തി കൂടുതലായിരിക്കും. എന്നാല്‍ സാധാരണയില്‍ കവിഞ്ഞുള്ള ഇത്തരം പ്രശ്നങ്ങള്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷകരമായി മാറുന്ന ഒന്നാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ മിതത്വം പാലിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.

എച്ച്സിജിയുട അളവ്
ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍ ആണ് എച്ച് സി ജി. ഇത് ഗര്‍ഭകാലത്ത് സാധാരണ വര്‍ദ്ധിക്കുന്ന അവസ്ഥയായിരിക്കും. എന്നാല്‍ ചിലരിലെങ്കിലും ഇത് കുറവുള്ള അവസ്ഥയായിരിക്കും. അത് പലപ്പോഴും ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നു.

രക്തസ്രാവം
ഗര്‍ഭകാലത്തുണ്ടാവുന്ന രക്തസ്രാവം പലപ്പോഴും അബോര്ഷന് വരെ കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് രക്തസ്രാവം വളരെയധികം ശ്രദ്ധിക്കുക. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും കുഞ്ഞിന്റെ വളര്‍ച്ചയില്ലായ്മയുമാണ് സൂചിപ്പിക്കുന്നത്

വജൈനല്‍ ഡിസ്ചാര്‍ജ്
ഗര്‍ഭിണികളില്‍ സാധാരണ ഗതിയില്‍ ഉണ്ടാവുന്ന വജൈനല്‍ ഡിസ്ചാര്‍ജിനേക്കാള്‍ കൂടുതല്‍ കാണപ്പെടുകയാണെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അത് പലപ്പോഴും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. കുഞ്ഞിന്റേയും ആരോഗ്യത്തിന്റെ കാര്യത്തില്‍

കടുത്ത പുറം വേദന
ഗര്‍ഭിണികളില്‍ സാധാരണ അവസ്ഥകളില്‍ പുറം വേദന ഉണ്ടാവാറുണ്ട്. എന്നാല്‍ അതികഠിനമായ പുറം വേദനയാണെങ്കില്‍ ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് കാര്യമായ തകരാറുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ കാണുമ്പോള്‍ അത് അവഗണിക്കരുത് ഒരിക്കലും.



Click it and Unblock the Notifications
