For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐ വി എഫ് ഇരട്ടക്കുട്ടികളുടെ സാധ്യത കൂട്ടുന്നുവോ?

|

വന്ധ്യത ഇന്നത്തെ കാലത്ത് ഒരു സാധാരണ വാക്കായി മാറിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ഒരുമിച്ച് താമസിച്ചിട്ടും കുട്ടികള്‍ ഇല്ലാതിരിക്കുന്നവരാണ് വന്ധ്യത ചികിത്സക്ക് വിധേയമാവുന്നത്. സ്ത്രീയുടെ ശരീരത്തിന് പുറത്ത് വെച്ച് അണ്ഡബീജ സങ്കലനം നടത്തുന്നതാണ് ഐവിഎഫ് എന്ന് പറയുന്നത്. കൃത്രിമമായാണ് ഇത്തരം അണ്ഡബീജ സങ്കലനം നടക്കുന്നത്.

ഒരു പ്രത്യേക വളര്‍ച്ചയെത്തുമ്പോള്‍ മാത്രമാണ് ഈ ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നത്. സ്ത്രീകളില്‍ അണ്ഡോല്‍പാദനം കൃത്യമായി നടക്കാത്ത അവസ്ഥയിലും, അണ്ഡവിസര്‍ജനം നടക്കാത്തതും, അണ്ഡത്തിന് ആരോഗ്യമില്ലാത്തതുമായ അവസ്ഥയിലാണ് പലപ്പോഴും ഇത്തരം ചികിത്സകള്‍ ആവശ്യമായി വരുന്നത്.

സ്ത്രീ പുരുഷ ബീജാണുക്കളെ ശരീരത്തിന് പുറത്ത് വിജയകരമായ രീതിയില്‍ വളര്‍ത്തിയെടുത്ത് സംയോജിപ്പിച്ച് ഒരു ഭ്രൂണമാക്കി വളര്‍ത്തിയെടുക്കുന്നതാണ് ഐവിഎഫ്. ഇന്നത്തെ കാലത്ത് പലരും ഈ രീതി അവലംബിക്കാറുണ്ട്. വന്ധ്യതക്ക് നിരവധി തരത്തിലുള്ള ചികിത്സാ രീതികള്‍ ഇന്നത്തെ കാലത്തുണ്ട്. എന്നാല്‍ എപ്പോഴാണ് ഇത് ചെയ്യേണ്ടി വരുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സ്വാഭാവിക ഗര്‍ഭധാരണം സംഭവിക്കാത്ത അവസ്ഥയില്‍ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ് ഐ വി എഫ് അഥവാ കൃത്രിമ ഗര്‍ഭധാരണം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

<strong>Most read: രക്തബന്ധമുള്ളവര്‍ വിവാഹം കഴിച്ചാലുള്ള അപകടം</strong>Most read: രക്തബന്ധമുള്ളവര്‍ വിവാഹം കഴിച്ചാലുള്ള അപകടം

ഇതിന് വേണ്ടി പലപ്പോഴും കൃത്രിമമായി സ്ത്രീകളില്‍ കുത്തിവെപ്പ് നടത്തി അണ്ഡങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഇത് പിന്നീട് പുറത്തെടുത്ത് കൃത്രിമ ബീജസങ്കലനം നടത്തുകയാണ് ചെയ്യുന്നത്. ചിലരില്‍ ആരോഗ്യമുള്ള കൂടുതല്‍ ഭ്രൂണങ്ങള്‍ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കപ്പെടുന്നുണ്ട്. ഈ അവസ്ഥയില്‍ ഇത് ഒന്നിലധികം കുട്ടികളായി വളര്‍ന്ന് വരുന്നു. എന്നാല്‍ പലപ്പോഴും ഇത് പൂര്‍ണ വളര്‍ച്ച എത്താതെ പ്രായമാവാതെ ഇല്ലാതാവുകയാണ് ചെയ്യുന്നത്. ഗര്‍ഭാവസ്ഥയില്‍ തന്നെ ഗര്‍ഭപാത്രത്തില്‍ വെച്ച് കുട്ടികള്‍ മരിച്ച് പോവുന്നു. കൂടുതല്‍ വിവരങ്ങളിലേക്ക് പോവാം.

 സ്ത്രീയുടെ പ്രായം വളരെയധികം ശ്രദ്ധിക്കണം

സ്ത്രീയുടെ പ്രായം വളരെയധികം ശ്രദ്ധിക്കണം

ചികിത്സക്ക് തയ്യാറെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. സ്ത്രീയുടെ പ്രായമാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്. 35 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ ചികിത്സക്ക് തയ്യാറെടുക്കുമ്പോള്‍ വിജയ സാധ്യത മുപ്പത് ശതമാനമാണ് എന്നാണ് പറയുന്നത്. കാരണം അണ്ഡത്തിന്റെ ഗുണ നിലവാരം കുറയുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഇവരില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ കുട്ടികളായില്ലെങ്കില്‍ ഇവര്‍ ഉടനേ തന്നെ ഡോക്ടറെ കാണേണ്ടതാണ്.

 അണ്ഡങ്ങളുടെ ശേഖരണം

അണ്ഡങ്ങളുടെ ശേഖരണം

പത്ത് മുതല്‍ മുപ്പത് വരെ അണ്ഡങ്ങള്‍ ചികിത്സക്ക് വേണ്ടി ശേഖരിക്കാറുണ്ട്. ഇതിലേക്ക് സൂചി വഴി പുരുഷ ബീജം കുത്തി വെക്കുകയാണ് ചെയ്യുന്നത്. മൈക്രോസ്‌കോപ്പിന്റെ സഹായത്തോടൊണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. പത്ത് അണ്ഡങ്ങളെങ്കിലും ഇത്തരത്തില്‍ പുരുഷ ബീജവുമായി സംയോജിപ്പിക്കുന്നു. ആരോഗ്യമുള്ള അണ്ഡങ്ങളെയാണ് പിന്നീട് നിരീക്ഷിക്കുക. ഇതിനെയാണ് പിന്നീട് മുന്നോട്ട് വളരുന്നതിന് വേണ്ടി തിരഞ്ഞെടുക്കുക.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍

അമ്മയുടെ ഗര്‍ഭപാത്രത്തില്‍

ഇത്തരത്തില്‍ സിക്താണ്ഡങ്ങളായി വളര്‍ന്നു വരുന്നവയെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. ഇത് പിന്നീട് സാധാരണ ഗര്‍ഭത്തില്‍ എന്ന പോലെ ഗര്‍ഭപാത്രത്തില്‍ ഒട്ടിപ്പിടിക്കുന്നു. പക്ഷേ ചിലരില്‍ ഇത് ഒന്നിലധികം ഗര്‍ഭസ്ഥശിശുക്കള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വളരുന്ന കുട്ടികള്‍ ആരോഗ്യമുള്ളവയാണോ എന്ന് ഓരോ സ്‌കാനിംഗിലും ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ഹോര്‍മോണ്‍ മരുന്നുകള്‍ ഉപയോഗിക്കുന്നത്

ഹോര്‍മോണ്‍ മരുന്നുകള്‍ ഉപയോഗിക്കുന്നത്

ചികിത്സയുടെ ഭാഗമായി പല സ്ത്രീകളിലും പല വിധത്തിലുള്ള ഹോര്‍മോണ്‍ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് പലപ്പോഴും സ്ത്രീകളില്‍ വിഷാദം, ഡിപ്രഷന്‍, ഉത്കണ്ഠ എന്നീ പ്രതിസന്ധികളിലേക്ക് എത്താറുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും ചികിത്സക്ക് വിധേയമാകുന്ന കാലത്തോളം ഡോക്ടറോട് ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്.

ഒന്നില്‍ കൂടുതല്‍ ഭ്രൂണമുണ്ടെങ്കില്‍

ഒന്നില്‍ കൂടുതല്‍ ഭ്രൂണമുണ്ടെങ്കില്‍

ഒന്നില്‍ കൂടുതല്‍ ഭ്രൂണം ഗര്‍ഭത്തില്‍ വളരുന്നുണ്ടെങ്കില്‍ ആരോഗ്യമുള്ള ഭ്രൂണത്തെ നില നിര്‍ത്തി വേണ്ടാത്ത ഭ്രൂണത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. സ്‌കാനിംഗിന്റെ സഹായത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. ഇത് ചെയ്തില്ലെങ്കില്‍ ആരോഗ്യമുള്ള ഗര്‍ഭം അലസിപ്പോവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ ഡോക്ടറെ അനുസരിക്കേണ്ടതുണ്ട്.

<strong>Most read:ഗര്‍ഭിണിയില്‍ ബിപി കൃത്യം, കാരണം അത്തിപ്പഴം</strong>Most read:ഗര്‍ഭിണിയില്‍ ബിപി കൃത്യം, കാരണം അത്തിപ്പഴം

മാസം തികയാതെ പ്രസവിക്കുക

മാസം തികയാതെ പ്രസവിക്കുക

ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഗര്‍ഭത്തില്‍ ഉണ്ടെങ്കില്‍ ഐ വി എഫ് ചികിത്സയിലാണ് ഗര്‍ഭം ധരിച്ചതെങ്കില്‍ മാസം തികയാതെ പ്രസവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല തൂക്കം കുറഞ്ഞ കുഞ്ഞ് ജനിക്കുന്നതിനുള്ള സാധ്യതയും കുഞ്ഞിന് ബുദ്ധിമാന്ദ്യം സംഭവിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട ്‌ഐ വി എഫ് ചികിത്സയില്‍ വളരെയധികം ശ്രദ്ധയും സമയവും അത്യാവശ്യമാണ്.

ഗര്‍ഭകാല അസ്വസ്ഥതകള്‍

ഗര്‍ഭകാല അസ്വസ്ഥതകള്‍

സാധാരണ ഗര്‍ഭത്തില്‍ എന്ന പോലെ തന്നെ ശാരീരിക അസ്വസ്ഥതകള്‍ ഈ ഗര്‍ഭത്തിലും ഉണ്ടാവുന്നു. എന്നാല്‍ ഇത് അല്‍പം കൂടുതലായിരിക്കും ഐ വി എഫ് അമ്മമാരില്‍. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവും എല്ലാം ഇവരില്‍ അല്‍പം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഗര്‍ഭകാല അസ്വസ്ഥതകള്‍ വളരെയധികം ശ്രദ്ധിക്കണം. എന്തെങ്കിലും അസ്വസ്ഥത അസ്വാഭിവകമായി അനുഭവപ്പെട്ടാല്‍ അത് ഡോക്ടറെ കണ്ട്് പരിഹരിക്കാന്‍ ശ്രദ്ധിക്കണം.

പരാജയപ്പെട്ടാല്‍

പരാജയപ്പെട്ടാല്‍

ഒരു തവണ ഐവിഎഫ് ചെയ്ത് പരാജയപ്പെട്ടാല്‍ വീണ്ടും ഐവിഎഫ് നടത്താന്‍ ശ്രമിക്കും മുന്‍പ് ചില കാരണങ്ങള്‍ അറിഞ്ഞിരിക്കണം. കാരണം എന്തുകൊണ്ടാണ് ഇത് വിജയിക്കാതിരുന്നത് എന്ന കാര്യം ആദ്യം മനസ്സിലാക്കണം. മാത്രമല്ല വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടുന്നതിനും മടിക്കേണ്ടതില്ല. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ വീണ്ടും ഉണ്ടാക്കുന്നതിനും ഒരു കുഞ്ഞെന്ന നിങ്ങളുടെ സ്വപ്നത്തിന് തടസ്സം നില്‍ക്കുന്നതിനും കാരണമാകുന്നു.

English summary

twin pregnancy with ivf : symptoms and risk factors

Does IVF increase your chances of having twins. Read on to know the symptoms and risk factors.
X
Desktop Bottom Promotion