Latest Updates
-
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
ഗള്‍ഫുകാര്‍ക്കടക്കം കൗണ്ട് ഇരട്ടിയാക്കും മരുന്ന്
ഗള്‍ഫുകാര്‍ക്കടക്കം സ്പേംകൗണ്ട് ഇരട്ടിയാക്കും മരു
പുരുഷ വന്ധ്യതയ്ക്ക് പ്രധാന കാരണമാകുന്ന ഒന്നാണ് ബീജങ്ങളുടെ കൗണ്ട്. ബീജങ്ങളുടെ കൗണ്ട് കൃത്യമല്ലെങ്കില്‍, ബീജങ്ങളുടെ മോട്ടിലിറ്റി അഥവാ ചലന ശേഷി ശരിയല്ലെങ്കില്‍ ഗര്‍ഭധാരണം സംഭവിയ്ക്കാതെയിരിയ്ക്കാം.
പലപ്പോഴും ചൂടുള്ള കാലാവസ്ഥ ബീജങ്ങളുടെ കാര്യത്തില്‍ വില്ലനാകാറുണ്ട്. ഇത് ബീജങ്ങളുടെ എണ്ണത്തേയും ഗുണത്തേയും ചലനത്തേയുമെല്ലാം ബാധിയ്ക്കും. ചൂടുള്ള കാലാവസ്ഥ മാത്രമല്ല, രഹസ്യ ഭാഗത്തെത്താവുന്ന ചൂടുള്ള എന്തും, ഇത് കൂടുതല്‍ നേരം ബൈക്ക് , സൈക്കിള്‍ സഞ്ചാരമാകാം, ലാപ്ടോപ്പ് ഉപയോഗമാകാം, ഏറെ ഇറുക്കമുള്ള, കോട്ടനല്ലാത്ത അടിവസ്ത്രങ്ങളാകാം, ബീജ പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കാറുണ്ട്.
പുരുഷ ബീജങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നവയാണ് പൊതുവേ ഡ്രൈ നട്സ്, സീഡുകള്‍ എന്നിവയെല്ലാം. ഇതില്പുരുഷ ഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കുന്ന ടെസ്റ്റോസ്റ്റിറോണ്‍ അളവ് ഏറെയുണ്ടെന്നതു തന്നെയാണു ഗുണകരമാകുന്നത്. പൊതുവേ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണിത്.
ബീജങ്ങളുടെ കൗണ്ട് കൂട്ടാന്‍ കഴിയുന്ന ഒരു പ്രത്യേക പൊടി നമുക്കു വീട്ടില്‍ തന്നെയുണ്ടാക്കാം. തികച്ചും ആരോഗ്യകരമായ രീതിയില്‍ പ്രകൃതിദത്ത വഴിയിലൂടെ തയ്യാറാക്കുന്ന ഒന്നാണിത് ഇത് തയ്യാറാക്കി പരീക്ഷിച്ചു നോക്കൂ. പുരുഷ വന്ധ്യതാ പ്രശ്നങ്ങള്‍ ചൂടു കാലാവസ്ഥ കാരണം കൂടുതല്‍ കണ്ടു വരുന്ന ഗള്‍ഫ് മേഖലയിലുലുള്ളവര്ക്കു വരെ ഗുണകരമാകുന്ന നല്ലൊരു വീട്ടു മരുന്നാണിത്.

ഡ്രൈ നട്സായ
ഡ്രൈ നട്സായ ബദാമാണ് ഇതിലെ പ്രധാന ചേരുവ. ഇതിനു പുറമേ വാള്‍നട്സ്, സണ്‍ഫ്ളവര്‍ സീഡ്സ് കുങ്കുമപ്പൂ, ഡാര്‍ക് ചോക്ളേറ്റ് എന്നിവയും ഇതിലുണ്ട്.

ബദാം
ബദാം പൊതുവേ പുരുഷന്റെ കരുത്തിന് ഉപയോഗിയ്ക്കുന്ന ഒന്നാണ്. വന്ധ്യതാ പ്രശ്നങ്ങള്‍ക്കു മാത്രമല്ല, നല്ല ഉദ്ധാരണത്തിനും ഇതു സഹായിക്കുന്നുണ്ട്. ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതില്‍ മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍ ഒരുപോലെ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ തോതു വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.പുരുഷ ഹോര്‍മോണ്‍ വര്‍ദ്ധനയ്ക്കു സഹായിക്കുന്ന സിങ്ക് ധാരാളം അടങ്ങിയ ഒന്നാണിത്. പ്രോട്ടീന്‍ സമ്പുഷ്ടവുമാണ്.

വാള്‍നട്സ്
അല്പം കയ്പു രുചിയുണ്ടെങ്കിലും ഒമേഗ 3 ഫാറ്റി ആസിഡുകളുടേയും സിങ്കിന്റേയുമെല്ലാം ഉറവിടമാണ് വാള്‍നട്സ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിയ്ക്കാനും സഹായിക്കുന്ന ഒരു പ്രധാന വഴിയാണ് കുതിര്‍ത്തിയ വാള്‍നട്ട്. . ഇതും പുരുഷ ഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായിക്കുന്ന ഒന്നു ത്ന്നെയാണ്. ഇതില്‍ ടാനിന്, ടെലിമാഗ്രാന്റിന് പോലുള്ള പല ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്

സണ്‍ഫ്ളവര്‍
പുരുഷ ഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കുന്നവയാണ് സീഡ്സ്. ഇവയിലെ സിങ്ക് ആണ് ഈ ഗുണം നല്‍കുന്നത്. ഇൗ ഗുണം സണ്‍ഫ്ളവര്‍ വിത്തുകള്ക്കുമുണ്ട്. വൈറ്റമിന്‍ ഇ സമ്പുഷ്ടമായ ഇവ മഗ്നീഷ്യം, കോപ്പര്‍ സമ്പുഷ്ടവുമണ്. സ്ട്രെസ് പോലെയുള്ള ഘടകങ്ങള്‍ പുരുഷ ബീജത്തെ ബാധിയ്ക്കും. സ്ട്രെസ് കുറയ്ക്കാന്‍ ഇത് ഏറെ നല്ലതുമാണ്.

കുങ്കുമപ്പൂ
കുങ്കുമപ്പൂവിട്ട പാല് ആദ്യരാത്രിയില്‍ ഇന്ത്യയിലെ ചില സ്ഥലങ്ങളിലെങ്കിലും പതിവാണ്. ഇതില്‍ നിന്നു തന്നെ പുരുഷ ശേഷിയ്ക്ക് ഇത് നല്കുന്ന പ്രാധാന്യം തെളിയുന്നു. പുരുഷന്മാരുടെ എനര്‍ജി വര്‍ദ്ധിപ്പിയ്ക്കാന്‍, മൂഡു നല്കാന് ഏറെ നല്ലതാണിത്.
കുങ്കുമപ്പൂവീലെ കരാറ്റനോയ്ഡുകളും ബി വെറ്റമിനുകളും സെറാട്ടനിന്‍ ഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായിക്കും. ഇത് ഡിപ്രഷന് കുറച്ചു നല്ല മൂഡും സന്തോഷവുമെല്ലാം നല്‍കും.

ഡാര്‍ക് ചോക്ലേറ്റില്‍
എല്‍-ആര്‍ജിനൈന്‍ എന്ന പ്രധാനപ്പെട്ട ഒരു അമിനോ ആസിഡ് ഡാര്‍ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇത് പുരുഷ ഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കുന്ന, സെക്സ് മൂഡു നല്കുന്ന ഒന്നു കൂടിയാണ്. പുരുഷ ശേഷിയ്ക്കും ബീജാരോഗ്യത്തിനുമെല്ലാം ഇത് ഏറെ പ്രധാനമാണ്.

ഇവ എത്ര വീതം
ഇവ എത്ര വീതം എടുക്കണമെന്നു നോക്കുക. കാല് കിലോ വീതം ബദാം, വാള്‍നട്സ്, സീഡ്സ് എന്നിവയെടുക്കണം. ഇവയെല്ലാം ചേര്‍ത്തു നല്ലപോലെ പൊടിയ്ക്കുക. വേണമെങ്കില്‍ ഡ്രൈ റോസ്റ്റ് ചെയ്ത് പൊടിച്ചെടുക്കാം. പെട്ടെന്നു പൊടിയാന്‍ ഇതു സഹായിക്കും. ഇവ നല്ല പൊടിയായ ശേഷം ഡാര്‍ക് ചോക്ലേറ്റ് ഇട്ടു നല്ലപോലെ അരച്ചെടുക്കുക. 100 ശതമാനം കൊക്കോ അടങ്ങിയ ഡാര്‍ക് ചോക്ലേറ്റാണെങ്കില് ഏറെ നല്ലതാണ്. ഇതെല്ലാം ചേര്‍ത്ത് ഒരു പേസ്റ്റ് മിശ്രിതം ലഭിയ്ക്കും.

ഈ മിശ്രിതം
ഈ മിശ്രിതം ഒരു ടേബിള്‍ സ്പൂണ്‍ വീതം ചൂടുപാലില് കലക്കി അല്പം കുങ്കുമപ്പൂവും ചേര്‍ത്ത് കിടക്കാന്‍ നേരത്തു കുടിയ്ക്കാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് ബീജങ്ങളുടെ കൗണ്ട് വര്‍ദ്ധിപ്പിയ്ക്കും. പുരുഷ ശേഷിയ്ക്കും ഊര്‍ജത്തിനുമെല്ലാം ഇത് നല്ലതാണ്. ഹൃദയത്തിനും തലച്ചോറിനുമെല്ലാം ഗുണകരമായ പേസ്റ്റാണിത്.



Click it and Unblock the Notifications
