For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുര്‍വേദ പ്രകാരം ബന്ധപ്പെട്ടാല്‍ ആണ്‍കുഞ്ഞ്‌

ആയുര്‍വേദ പ്രകാരം ബന്ധപ്പെട്ടാല്‍ ആണ്‍കുഞ്ഞ്‌

|

ഒരു കുഞ്ഞിന്റെ അച്ഛനും അമ്മയുമാകുക എന്നത് ദാമ്പത്യത്തിലെ ആഗ്രഹമാകും. ഇതുപോലെ ആണ്‍കുഞ്ഞ് അല്ലെങ്കില്‍ പെണ്‍കുഞ്ഞ് എന്ന സങ്കല്‍പവും പലര്‍ക്കുമുണ്ടാകും.

കുഞ്ഞുണ്ടായാല്‍ പോരാ, ആരോഗ്യവും സൗന്ദര്യവും ബുദ്ധിയുമുള്ള കുഞ്ഞെന്ന സങ്കല്‍പവും സാധാരണയാണ്. ഇതുപോലെ ഭാവിയില്‍ ആ കുഞ്ഞ് സല്‍സ്വഭാവിയാകണമെന്ന ആഗ്രഹവും സാധാരണം.

നല്ല കുഞ്ഞിനെ ലഭിയ്ക്കാനായി ഗര്‍ഭധാരണത്തിനു മുന്‍പു തന്നെ പല തരത്തിലും മുന്‍കരുതലുകള്‍ എടുക്കാറുണ്ട്. ഗര്‍ഭിണിയായാല്‍ ഈ മുന്‍കരുതലുകള്‍ ഏറും. കുഞ്ഞുണ്ടായാല്‍ കുഞ്ഞിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു വളര്‍ത്തുന്നതിന്റെ കാര്യവും മറ്റൊന്നല്ല.

ഏതു കാര്യത്തിലും എന്ന പോലെ ഗര്‍ഭധാരണത്തിലും പരമ്പരാഗത രീതികളില്‍ വിശ്വസിയ്ക്കുന്ന പലരുമുണ്ട്. കേരളത്തിന്റെ തനതായ വൈദ്യശാഖയായ ആയുര്‍വേദ പ്രകാരവും നല്ല കുഞ്ഞിനെ ലഭിയ്ക്കാന്‍ പാലിയ്‌ക്കേണ്ട ചില ചിട്ടകളുണ്ട്.

സ്ത്രീ പുരുഷ സംയോഗത്തിലൂടെയാണ് കുഞ്ഞുണ്ടാകുന്നത് എന്നതു കൊണ്ടു തന്നെ ഇതിനും ആയുര്‍വേദം പല വഴികളും പറയുന്നുണ്ട്. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ സംയോഗം ഒഴിവാക്കാനും ചില പ്രത്യേക സമയ ക്രമങ്ങളുമെല്ലാം ഇതില്‍ പെടുന്നു. ഇതെക്കുറിച്ചു കൂടുതലറിയൂ,

അഞ്ചു സെന്‍സുകള്‍

അഞ്ചു സെന്‍സുകള്‍

അഞ്ചു സെന്‍സുകള്‍ എന്നത് ആയുര്‍വേദത്തില്‍ പ്രധാനമാണ്. പഞ്ചമം എന്നതിനു സന്താനോല്‍പാദനത്തിനും പ്രധാന്യമുണ്ട്. കാഴ്ച, കേള്‍വി, സ്പര്‍ശനം, മണം, രുചി എന്നിങ്ങനെയുള്ള അലിഞ്ഞു ചേരലിലാണ് നല്ല സന്താനോല്‍പാദനമെന്നും ആയുര്‍വേദം നിര്‍ദേശം നല്‍കുന്നു. ഈ അഞ്ചു ഘടകങ്ങളും അലിഞ്ഞു ചേര്‍ന്നാല്‍ നല്ല സന്തതിയാണ് ഫലം.

ആര്‍ത്തവ സംബന്ധമായ നിര്‍ദേശങ്ങളും

ആര്‍ത്തവ സംബന്ധമായ നിര്‍ദേശങ്ങളും

നല്ല കുഞ്ഞിനായി ആര്‍ത്തവ സംബന്ധമായ നിര്‍ദേശങ്ങളും ആയുര്‍വേദം പറയുന്നു. നല്ല കുഞ്ഞിനായി ആര്‍ത്തവ സംബന്ധമായ നിര്‍ദേശങ്ങളും ആയുര്‍വേദം പറയുന്നു. ആര്‍ത്തവ ദിനങ്ങളില്‍, അതായത് നാലു ദിനങ്ങളില്‍ സെക്‌സ് സംയോഗം ഒഴിവാക്കാന്‍ ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നു. ആണ്‍കുഞ്ഞു വേണമെങ്കില്‍ മാസമുറയുടെ 8, 10, 12, 14, 16 ദിവസങ്ങളില്‍ രാത്രി സെക്‌സാണ് ആയുര്‍വേദ പ്രകാരം നിര്‍ദേശിയ്ക്കുന്നത്.

ബന്ധപ്പെടേണ്ട സമയവും

ബന്ധപ്പെടേണ്ട സമയവും

നല്ല കുഞ്ഞിനായി ബന്ധപ്പെടേണ്ട സമയവും ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നു. അര്‍ദ്ധരാത്രി അല്ലെങ്കില്‍ ഡിന്നറിന് രണ്ടു മണിക്കൂര്‍ ശേഷമാണ് സെക്‌സിനായി നിര്‍ദേശിയ്ക്കപ്പെടുന്ന സമയം. ഈ സമയത്തെ സെക്‌സിലൂടെ നല്ല സന്താനോല്‍പാദനമാണ് ഫലമെന്ന് ആയുര്‍വേദം പറയുന്നു. അതായത് ഈ സമയമാണ് പ്രത്യുല്‍പാദനത്തിനായി തെരഞ്ഞെടുക്കേണ്ട സമയം. ഈ സമയത്തുണ്ടാകുന്ന ഭ്രൂണത്തിന് ഗുണം വര്‍ദ്ധിയ്ക്കും.

പുരുഷന്മാര്‍

പുരുഷന്മാര്‍

ഗര്‍ഭധാരണത്തിനു മുന്‍പു തന്നെ നല്ല കുഞ്ഞിനായി ദമ്പതിമാര്‍ മുന്നൊരുക്കം നടത്തേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലും ജീവിതചര്യകളിലുമുള്‍പ്പെടെ ഇതു പ്രധാനമാണ്. നല്ല ബീജോല്‍പാദനത്തിനായി പുരുഷന്മാര്‍ പാല്‍, നെയ്യ്, ഉഴുന്നു പരിപ്പ്, ബദാം, ഈന്തപ്പഴം, നെല്ലിക്ക, മുരിങ്ങാക്കുരു എന്നിവ കഴിയ്ക്കുന്നതു നല്ലതാണ്.

സ്ത്രീ

സ്ത്രീ

സ്ത്രീകളിലെ അണ്ഡത്തിന്റെ ഗുണ വര്‍ദ്ധനയ്ക്കായും പല വഴികളും ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നു. ഒരു പിടി എള്ളു കുതിര്‍ത്തി ഇതില്‍ തേങ്ങയും ശര്‍ക്കരയും ചേര്‍ത്തു കഴിയ്ക്കുന്നത് അണ്ഡത്തിന്റെ ഗുണം വര്‍ദ്ധിപ്പിയ്ക്കും. ത്രിഫല പോലുള്ള ആയുര്‍വേദ മരുന്നുകളും നല്ലതാണ്. ഇതെല്ലാം നല്ല കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

ശരീരത്തിലെ വിഷാംശം

ശരീരത്തിലെ വിഷാംശം

ശരീരത്തിലെ വിഷാംശം പുറന്തള്ളേണ്ടത് നല്ല സന്തതിയ്ക്കായി അത്യാവശ്യമാണ്. കാപ്പി, പുകവലി, മദ്യം, സോഡ, വല്ലാതെ പുളിച്ച, എരിവുള്ള, എണ്ണയുള്ള, ഉപ്പുള്ള, പുളിയുളള ഭക്ഷണം, ഫാസ്റ്റ് ഫുഡ്, രാത്രിയിലെ ജോലി, സ്‌ട്രെസ്, ശരിയല്ലാത്ത ഭക്ഷണരീതികള്‍ എന്നിവയാണ് നല്ല സന്താനോല്‍പാദനത്തിനു ദോഷം വരുത്തുന്ന ചില ഘടകങ്ങള്‍.

മാനസിക നിലയ്ക്ക്

മാനസിക നിലയ്ക്ക്

പങ്കാളികളുടെ സംയോഗ സമയത്തെ മാനസിക നിലയ്ക്ക് സന്താനോല്‍പാദനത്തില്‍ മുഖ്യ പങ്കുണ്ട്. .സെക്‌സിന്റെ സമയത്ത് ദേഷ്യമോ ടെന്‍ഷനോ വഴക്കുകയോ പരസ്പരം കീഴടക്കാനുള്ള ശ്രമമോ പങ്കാളിയ്ക്ക് അലോസരമുണ്ടാക്കാനുള്ള സാഹചര്യമോ ഉണ്ടാക്കരുത്.ആഗ്രഹത്തോടെ, സന്തോഷത്തോടെ, സ്‌നഹത്തോടെയുള്ള സംയോഗമാണ് നല്ല സന്താനത്തിനു സഹായിക്കുക.

ചില പ്രത്യക സന്ദര്‍ഭങ്ങളില്‍

ചില പ്രത്യക സന്ദര്‍ഭങ്ങളില്‍

ചില പ്രത്യക സന്ദര്‍ഭങ്ങളില്‍ സന്താനോല്‍പാദനത്തിനായുള്ള സെക്‌സ് ഒഴിവാക്കാനും ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നു. കലുഷിതമായ, ദേഷ്യപ്പെട്ടിരിയ്ക്കുന്ന നേരത്തുണ്ടാകുന്ന സെക്‌സ് സുഖം നല്‍കില്ല. നല്ല സന്താനത്തേയും നല്‍കില്ല.ആര്‍ത്തവം, ഗര്‍ഭം, അസുഖം, കനപ്പെട്ട ഡിന്നര്‍ എന്നിങ്ങനെയുള്ള അവസരങ്ങളില്‍ സെക്‌സൊഴിവാക്കാനാണ് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളിലെ സെക്‌സിലൂടെ സന്താനോല്‍പാദനം ആയുര്‍വേദം നിഷ്‌കര്‍ഷിയ്ക്കുന്നില്ല. സെക്‌സാകാം, എന്നാല്‍ ഈ സമയത്തെ സെക്‌സിലൂടെ പ്രത്യുല്‍പാദനം വേണ്ട.

English summary

Try These Intercourse Tips To Get Perfect Baby According To Ayurveda

Try These Intercourse Tips To Get Perfect Baby According To Ayurveda, Read more to know about,
Story first published: Sunday, February 10, 2019, 11:43 [IST]
X
Desktop Bottom Promotion