Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
സ്ത്രീകളില്‍ സൂപ്പര്‍ അണ്ഡം ഈ വഴികളിലൂടെ
സ്ത്രീകളില്‍ സൂപ്പര്‍ അണ്ഡം ഈ വഴികളിലൂടെ
ഗര്‍ഭധാരണം ചിലരെ സംബന്ധിച്ച് ഏറെ എളുപ്പമാകും. ചിലരെ സംബന്ധിച്ചു വിഷമകരവും. ഗര്‍ഭധാരണം എളുപ്പമാക്കുന്നതില്‍ സ്ത്രീ പുരുഷന്മാര്ത്തു തുല്യ പങ്കെന്നു പറയാം. ഇതുപോലെ വന്ധ്യതയ്ക്കും ഇരു പങ്കാളികള്‍ക്കും തുല്യ പങ്കു തന്നെയാണ്.
ഗര്‍ഭധാരണം നടക്കുവാനും ആരോഗ്യമുള്ള കുഞ്ഞിനായും പല ഘടകങ്ങളും ഒത്തിണങ്ങണം. അമ്മയുടേയും അച്ഛന്റേയും ആരോഗ്യം ഇതില്‍ പ്രധാനമാണ്. ഇവര്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങളും ജീവിത ശീലങ്ങളുമെല്ലാം ഏറെ പ്രധാനവുമാണ്.
ആരോഗ്യമുള്ള കുഞ്ഞു വേണമെങ്കില്‍, ആരോഗ്യകരമായി ഗര്‍ഭധാരണം നടക്കണമെങ്കില്‍, ഗര്‍ഭധാരണത്തിന് തടസമുണ്ടാകരുതെങ്കില് പ്രധാനമാണ് ബീജാരോഗ്യവും അണ്ഡാരോഗ്യവും. ബീജത്തിന്റെ ആരോഗ്യം പോലെ തന്നെ ഓവുലേഷന് സമയത്തു സ്ത്രീകള്‍ പുറപ്പെടുവിയ്ക്കുന്ന അണ്ഡത്തിന്റെ ആരോഗ്യവും ഏറെ പ്രധാനപ്പെട്ടതാണ്.മാസമുറയുടെ ഏതാണ്ടു പകുതിയിലാണ് ഓലുവേഷന്‍ അഥവാ അണ്ഡവിസര്‍ജനം നടക്കുക. അതായത് അണ്ഡോല്പാദനം മുന്‍പേ ആരംഭിയ്ക്കുമെങ്കിലും അണ്ഡം ശരീരം പുറന്തള്ളുന്നത് ഇതേ ദിവസമാണ്. 28 ദിവസമുള്ള ആര്‍ത്തവ ചക്രത്തില്‍ സാധാരണ പതിനാലാമത്തെ ദിവസമാണ് അണ്ഡോല്പാദനം നടക്കുക. ആര്ത്ത വ ചക്രം വ്യത്യാസപ്പെട്ടാല്‍ ഇതിലും വ്യത്യാസം വരികയും ചെയ്യും. അതായത് ആര്‍ത്തവ ചക്രത്തിന്റെ നീളമനുസരിച്ച് അണ്ഡോല്പാദത്തിലും വ്യത്യാസം വരുമെന്നര്‍ത്ഥം.
പുരുഷന്മാരില് നിന്നും വ്യത്യസ്തമായി സ്ത്രീകളില്‍ ഒരു അണ്ഡം മാത്രമേ വിസര്ജിയ്ക്കപ്പെടുന്നുള്ളൂ. ഓവറിയില്‍ നിന്നാണ് അണ്ഡം ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതും. ചില സ്ത്രീകളില്‍ ഓവുലേഷന് നടക്കാത്തതും അണ്ഡത്തിന്റെ ആരോഗ്യം ശരിയല്ലാത്തതുമെല്ലാം സ്ത്രീ വന്ധ്യതയ്ക്കു കാരണമാകാറുണ്ട്. ഓവറി സംബന്ധമായ പ്രശ്നങ്ങള്‍, അതായത് സിസ്റ്റ് പോലുള്ള പല പ്രശ്നങ്ങളും അണ്ഡാരോഗ്യത്തിന് ഹാനികരമാണ്.
അണ്ഡാരോഗ്യം പ്രധാനമായും അമ്മയുടെ ശരീരവുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. അമ്മയുടെ ആരോഗ്യകരമായ ശരീരമെങ്കില്‍ അണ്ഡവും ഇതേ രീതിയില്‍ തന്നെയാകും, മിക്കവാറും.
നല്ല ഭക്ഷണവും ആരോഗ്യകരമായ ജീവിത ശൈലികളുമെല്ലാം ഇതില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു. സ്ട്രെസ്, മദ്യപാന, പുകവലി ശീലങ്ങള്‍, തൈറോയ്ഡ് പോലുള്ള ചില അസുഖങ്ങള്‍ എന്നിവയെല്ലാം സ്ത്രീകളിലെ അണ്ഡാരോഗ്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങളുമാണ്.
അണ്ഡത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാന്‍ സ്ത്രീകള്‍ ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,

പ്രായം
പ്രായമാണ് അണ്ഡോല്പാദവും ഗുണവും വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ മുഖ്യ പങ്കുള്ളതെന്നു പറയാറ്. പ്രായം അണ്ഡത്തിന്റെ ഗുണം നിര്‍ണയിക്കുന്ന, അണ്ഡോല്‍പാദനത്തിനു സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. പുരുഷന്മാരില് പ്രായക്കൂടുതല്‍ ബീജഗുണവും ഉല്പാദവും കുറയ്ക്കുന്നതു പോലെ സ്ത്രീകളില്‍ പ്രായക്കൂടുതല്‍ അണ്ഡത്തിന്റെ ഗുണവും ഓവുലേഷന് സാധ്യതയും കുറയ്ക്കുന്നുണ്ട്. ഹോര്‍മോണ്‍ പ്രശ്നങ്ങളാണ് കാരണമാകുന്നത്. ഈസ്ട്രജന് ഹോര്‍മോണ്‍ ഉല്പാദനം പ്രായം കൂടുന്തോറും കുറയുന്നത് പ്രശ്നമുണ്ടാക്കും.

പ്രായമേറിയ അണ്ഡം
ഗര്‍ഭധാരണത്തില്‍ പ്രയാസമനുഭവപ്പെടുന്നതില് പല സ്ത്രീകള്‍ക്കുമുള്ള പ്രശ്നം അണ്ഡത്തിന്റെ ഗുണമാണെന്ന കാര്യവും മെഡിക്കല്‍ സയന്‍സ് വിവരിയ്ക്കുന്നു. ചിലരില്‍ പ്രായമേറിയ അണ്ഡം എന്നൊരു കാര്യവും വരാറുണ്ട്. അതായതു പ്രായക്കൂടുതലുള്ള സ്ത്രീയുടെ അണ്ഡം എന്നതാണ് കാര്യം.

അണ്ഡോല്പാദനം
അണ്ഡം വിസര്‍ജിയ്ക്കപ്പെടുന്നത് ഓവുലേഷനാണെങ്കിലും ഇതിന്റെ ഉല്പാദനം, അതായത് അണ്ഡോല്പാദനം നടക്കുന്നത് 90 ദിവസമെടുത്താണ് എന്നു പറയണം. അതായത് അണ്ഡം ഉല്പാദിപ്പിയ്ക്കപ്പെട്ടു പൂര്‍ണ വളര്‍ച്ചയെത്താന്‍ ഇത്രയും ദിവസം വേണ്ടി വരുമെന്നര്‍ത്ഥം. ഈ കാലയളവില്‍ പല ഘടകങ്ങളും അണ്ഡത്തെ സ്വാധീനിയ്ക്കുന്നുണ്ട്.

ഘടകങ്ങളും
രക്തപ്രവാഹം, ഓക്സിജന്‍, ഹോര്‍മോണ്‍ ബാലന്‍സ്, പോഷകങ്ങള്‍, സ്ട്രസ് തുടങ്ങിയ പല ഘടകങ്ങളും അണ്ഡത്തെ സ്വാധീനിയ്ക്കുന്നവയാണ്. ഇവയിലെ പോരായ്മകള്‍ അണ്ഡാരോഗ്യത്തെയും ബാധിയ്ക്കും. ഇതു കൊണ്ടു തന്നെ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതും അത്യാവശ്യമാണ്.

ബ്ലഡ് സര്‍ക്കുലേഷന്‍
ബ്ലഡ് സര്‍ക്കുലേഷന്‍ അഥവാ രക്തചംക്രമണം അണ്ഡാരോഗ്യത്തിന് അത്യാവശ്യമാണ്. ഇത് ഓക്സിജന്‍ പ്രവാഹം ശക്തിപ്പെടുത്താനും സഹായിക്കുന്നു. ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ശുദ്ധമായ വെള്ളം തന്നെ ആവുകയും വേണം. ഇതു പോലെ വ്യായാമവും നല്ല ഓക്സിജന്‍ പ്രവാഹത്തിനു സഹായിക്കും. രക്തപ്രവാഹവും ശക്തിപ്പെടുത്തും. ശരീരത്തിലെ, പ്രത്യേകിച്ചും വയര്‍ ഭാഗം മസാജ് ചെയ്യുന്നത് രക്ത, ഓക്സിജന്‍ പ്രവാഹം ശക്തിപ്പെടുത്തുവാനും അണ്ഡോരോഗ്യം മെച്ചപ്പെടുത്തുവാനും സഹായിക്കുന്ന മറ്റൊന്നാണ്.

ഹോര്‍മോണുകളാണ്
ഹോര്‍മോണുകളാണ് അണ്ഡോല്പാദനത്തെ മെച്ചപ്പെടുത്തുന്ന ഒന്ന്. ആര്‍ത്തവത്തിലും ഓവുലേഷനിലുമെല്ലാം പ്രധാന പങ്കു വഹിയ്ക്കുന്നതും ഹോര്‍മോണുകളാണ്. ഭക്ഷണവും വ്യായാമവുമെല്ലാം ഏറെ പ്രധാനമാണ്. ഈസ്ട്രജന് ഉല്പാദനത്തിനു സഹായിക്കുന്ന വഴികളും ഭക്ഷണവും കഴിയ്ക്കുക. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന് ഹോര്‍മോണാണ് സ്ത്രീയുടെ ശരീരത്തില്‍ മാസമുറ, ഗര്‍ഭധാരണം, പ്രസവം, മെനോപോസ് തുടങ്ങിയ പല സന്ദര്‍ഭങ്ങളിലും പ്രവര്‍ത്തിയ്ക്കുന്നത്.

ഭക്ഷണങ്ങളും പോഷണങ്ങളുമെല്ലാം.
അണ്ഡാരോഗ്യത്തിന് പ്രധാനപ്പെട്ടവയാണ് ഭക്ഷണങ്ങളും പോഷണങ്ങളുമെല്ലാം. കഴിയ്ക്കുന്നതെന്തോ അത് അണ്ഡാരോഗ്യത്തെ സഹായിക്കുന്നവയാണ്. അണ്ഡത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളില്‍ സാല്‍മണ്‍, മത്തങ്ങയുടെ കുരു, എള്ള്, മഞ്ഞള്‍, ഇഞ്ചി, ബ്രൊക്കോളോ, ഇലക്കറികള്‍ എന്നിവയുള്‍പ്പെടുന്നു.

അണ്ഡാരോഗ്യത്തെ
ട്രാന്‍സ്ഫാറ്റുകള്‍, സോഡ, സിഗരറ്റ്, കാപ്പി, കൃത്രിമ മധുരം, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ എന്നിവയെല്ലാം അണ്ഡാരോഗ്യത്തെ നശിപ്പിയ്ക്കുന്നവയാണ്. ഇവ ഒഴിവാക്കുക.

ആന്റിഓക്സിഡന്റുകള്‍
ആന്റിഓക്സിഡന്റുകള്‍ അണ്ഡാരോഗ്യത്തെ മെച്ചപ്പെടുത്തുന്നവയാണ്. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയവ കഴിയ്ക്കുക. സിട്രസ് ഫലവര്‍ഗങ്ങള്‍. ഇലക്കറികള്‍ തുടങ്ങിയവയെല്ലാം ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്.

മള്‍ട്ടിവൈറ്റമിനുകളും
എല്‍ ആര്‍ജിനൈന്‍ എന്ന അമിനോ ആസിഡ് അണ്ഡാരോഗ്യത്തിന് മികച്ചതാണ്. ഇതു പോലെ മള്‍ട്ടിവൈറ്റമിനുകളും ഏറെ ഗുണം നല്കുന്നവയാണ്. ഇവ അണ്ഡാരോഗ്യത്തിനു മാത്രമല്ല, യൂട്രസ് ഭിത്തികളുടെ ഉറപ്പിനും സഹായിക്കും. ഇവ പരീക്ഷിയ്ക്കാം.

സ്ട്രെസ്
സ്ട്രെസ് പല പ്രശ്നങ്ങളുമുണ്ടാക്കുന്നതു പോലെ അണ്ഡാരോഗ്യത്തിനും ഇതു വഴി സ്ത്രീ വന്ധ്യതയ്ക്കുമെല്ലാം കാരണമാകാറുമുണ്ട്. സ്ട്രെസ് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ്. ഇവ നിയന്ത്രിയ്ക്കാനുള്ള വഴികള്‍ പരീക്ഷിയ്ക്കുക. ഇത് അണ്ഡാരോഗ്യത്തെ മെച്ചപ്പെടുത്തുവാനും ഇതു വഴി ആരോഗ്യം നന്നാക്കുവാനും സഹായിക്കും.



Click it and Unblock the Notifications