TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
കുഞ്ഞു വേണമെങ്കില്‍ സെക്സ് ഈ സമയത്തു വേണം
ഗര്‍ഭധാരണം എല്ലാവര്ക്കും ഒരേ പോലെയാണം എന്നില്ല. കുഞ്ഞുണ്ടാകുവാന്‍ ശ്രമിയ്ക്കുന്ന ദമ്പതിമാര്‍ക്ക് ചിലപ്പോള്‍ പെട്ടെന്നു തന്നെ ആ ഭാഗ്യമുണ്ടാകും. ഏറെക്കാലം ശ്രമിച്ചാലും ഭാഗ്യം ലഭിയ്ക്കാത്തവരുമുണ്ടാകും. ചികിത്സകളിലേയ്ക്കു വരെ പോകേണ്ടി വരുന്നവര്‍.
ഗര്‍ഭധാരണത്തിന് അടിസ്ഥാനമായി ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇഇതില്‍ സ്ത്രീ പുരുഷന്മാരുടെ ആരോഗ്യം അടിസ്ഥാനമാണ്. കാരണം പങ്കാളികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പലപ്പോഴും വന്ധ്യതാ പ്രശ്നങ്ങളിലേയ്ക്കു നയിക്കും. സ്ത്രീകളില്‍ ആര്‍ത്തവ, ഓവുലേഷന് പ്രശ്നങ്ങള്‍, പുരുഷന്മാരില് ബീജ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയാണ് പ്രധാനമായും ഇത്തരം പ്രശ്നങ്ങളിലേയ്ക്കു നയിക്കുന്നത്.
MOST READ: വയറ്റിലെ കുഞ്ഞിനെ പറയും വയറ്റിലെ വര
ഗര്‍ഭധാരണത്തിന് ഏറ്റവും അടിസ്ഥാനമായ കാര്യം സെക്സ് തന്നെയാണ്. വെറും സെക്സിലൂടെ ഗര്‍ഭധാരണം നടക്കും എന്ന ധാരണയും തെറ്റാണ്. ഇതിനും ചില രീതികളും സമയവുമുണ്ട്. എങ്കില്‍ മാത്രമേ ഗര്‍ഭധാരണത്തിലേയ്ക്കു നയിക്കൂ.
ഗര്‍ഭധാരണം നടക്കുവാനായി സമയമെന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കൃത്യ സമയത്തുള്ള സെക്സ് പങ്കാളികള്‍ക്ക് മറ്റു പ്രശ്നങ്ങളില്ലെങ്കില്‍ ഗര്‍ഭധാരണത്തിലേയ്ക്കു നയിക്കുന്നു.
കൃത്യമായ സമയത്തുള്ള സെക്സിനായി, കൃത്യമായ സമയം എങ്ങനെ കണ്ടെത്താം എന്നതിനെ കുറിച്ചറിയൂ,
കൃത്യമായ സമയം
കൃത്യമായ സമയം എന്നു പറയുമ്പോള്‍ ഇതു ബാധകമാകുന്നത് സ്ത്രീയ്ക്കാണ്. ഓവുലേഷന് സമയമെന്നതാണ് കൃത്യമായ സമയം എന്നതു കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഇതിന് ആദ്യം വേണ്ടത് ആര്‍ത്തവ ചക്രത്തെ കുറിച്ചു കൃത്യ ധാരണയുണ്ടാക്കുകയെന്നതാണ്. ആര്‍ത്തവ ചക്രം, അതായത് എത്ര ദിവസം കൂടുമ്പോഴാണ് ആര്‍ത്തവമെന്നത് കൃത്യമായി കണക്കാക്കാന്‍ സാധിയ്ക്കും. ഇതിനായി കലണ്ടര്‍ വഴിയുണ്ട്. ഇതിനായി സഹായിക്കുന്ന ആപ്പുകളും ഇപ്പോഴുണ്ട്.
ആര്‍ത്തവ ചക്രം
ആര്‍ത്തവ ചക്രം തിട്ടപ്പൈടുത്തി കഴിഞ്ഞാല്‍ കൃത്യമായി ഓവുലേഷന് കണ്ടെത്തുവാനും സാധിയ്ക്കും. 30-31 ദിവസങ്ങളുള്ള ആര്‍ത്തവചക്രമെങ്കില്‍ ആര്‍ത്തവത്തിന് 11-14 ദിവസങ്ങളിലായിരിയ്ക്കും, അണ്ഡവിസര്‍ജനം നടക്കുക. ഈ സമയത്താണ് ഗര്‍ഭധാരണ സാധ്യത കൂടുന്നതും.
ഓവുലേഷന്
ഓവുലേഷന്, അതായത് ഓവുലേഷന് അഥവാ അണ്ഡവിസര്‍ജനം നടക്കുന്നുവെന്നതിന് ശരീരം തന്നെ കാണിച്ചു തരുന്ന ലക്ഷണങ്ങളുണ്ട്. മിക്കവാറും സ്ത്രീകള്‍ക്കും ചിലത് പുരുഷന്മാര്ക്കും തിരിച്ചറിയുവാന്‍ സാധിയ്ക്കുന്ന ചില പ്രത്യേക ലക്ഷണങ്ങള്‍.
സ്ത്രീയ്ക്ക്
സ്ത്രീയ്ക്ക് ആകര്‍ഷണം കൂടും, ശരീരത്തിലെ ചൂടു വര്‍ദ്ധിയ്ക്കും. ഇതെല്ലാം പുരുഷനെ ആകര്ഷിയ്ക്കുക വഴി ഗര്‍ഭധാരണം നടക്കാനുള്ള പ്രകൃതിയുടെ വിദ്യകളാണ് മാറിടങ്ങള്‍ കൂടുതല്‍ മൃദുവാകും. മാറിടവും നിപ്പിളും വീര്‍ക്കും. സെന്സിറ്റീവിറ്റി കൂടും. ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍ ഹോര്‍മോണുകള്‍ കൂടുന്നത് എ്ന്നു വേണം, പറയാന്‍.
ഓവുലേഷന് സമയത്ത് പുരുഷന്റെ ഗന്ധം പോലും സ്ത്രീയ്ക്ക് ആകര്‍ഷണം വര്ദ്ധിപ്പിയ്ക്കാറുണ്ട്. ഈ സമയത്ത് സെക്സ് താല്പര്യവും വര്‍ദ്ധിയ്ക്കും.
യോനീസ്രവം
സാധാരണ രീതിയില്‍ യോനീസ്രവം പുറപ്പെടുവിയ്ക്കുമെങ്കിലും ഓവുലേഷന് നടക്കുമ്പോള്‍ കട്ടിയില്‍ ഇളം വെള്ളനിറത്തോടെയാണ് ഇത് കാണപ്പെടുക. ഓവുലേഷന് സമയത്ത് യോനീസ്രവങ്ങള്‍ കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടും. ഇവയ്ക്കു പൊതുവെ കട്ടി കൂടുതലുമായിരിയ്ക്കും.ഈ സ്രവം ബീജത്തിനു പെട്ടെന്നു തന്നെ നീന്തി അണ്ഡവുമായി ചേരാന്‍ സാധ്യതയുണ്ടാക്കുന്ന ഒന്നാണ്. ചില സ്ത്രീകളില്‍ പെല്‍വിക് ഭാഗത്ത് ഈ സമയത്തു വേദന അനുഭവപ്പെടുന്നതും സാധാരണയാണ്.
ഇത്തരം ലക്ഷണങ്ങള്‍
ഇത്തരം ലക്ഷണങ്ങള്‍, അതായത് ആര്‍ത്തവം കഴിഞ്ഞ് ഓവുലേഷന് സാധ്യതയുളള ദിവസങ്ങളോടടുത്ത് ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍ ഇതു സ്ത്രീ ശരീരം ഗര്‍ഭധാരണത്തിനു തയ്യാറായിരിയ്ക്കുന്നുവെന്നതാണ് സൂചന.
സ്ത്രീ ശരീരത്തില്‍ പ്രവേശിയ്ക്കുന്ന ബീജകോശം 3-5 ദിവസങ്ങള്‍ വരെ ജീവനോടെയിരിയ്ക്കും. എന്നാല്‍ അണ്ഡകോശങ്ങള്‍ 6-12 മണിക്കൂര്‍ വരെ മാത്രമേ ജീവിച്ചിരിയ്ക്കൂ. ഈ സമയത്തു സംയോഗം നടന്നാല്‍ മാത്രമേ ഗര്‍ഭധാരണം നടക്കൂ.
ഓവുലേഷന് ദിവസം തന്നെ അല്ലെങ്കിലും
അതായത് ഓവുലേഷന് ദിവസം തന്നെ അല്ലെങ്കിലും രണ്ടു മൂന്നു ദിവസം മുന്‍പും നടക്കുന്ന സെക്സ് ഗര്‍ഭധാരണ സാധ്യത നല്കുന്നു. കാരണം അണ്ഡത്തിന് ആയുസു കുറവെങ്കിലും ബീജത്തിന് ആയുസു കൂടുതലെന്നതാണ് കാരണം. അതായത് സ്ത്രീ ശരീരത്തില്‍ ഓവുലേഷനു രണ്ടു മൂന്നു ദിവസം മുന്‍പായി എത്തിച്ചേരുന്ന ബീജത്തിനും അണ്ഡോല്പാദനം നടക്കുമ്പോള്‍ ഈ അണ്ഡവുമായി കൂടിച്ചേര്‍ന്ന് ഭ്രൂണോല്പാദനം നടക്കാന്‍ എളുപ്പമാണ്.
ബീജാരോഗ്യം
ഈ ഘട്ടത്തിലാണ് ബീജാരോഗ്യം പ്രധാനമാകുന്നത്. ബീജത്തിന്റെ ആരോഗ്യം കൂടിയാണ് ഇതിന്റെ ആയുസു തീരുമാനിയ്ക്കുന്നതും ഇതു വഴി ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതും. ആരോഗ്യമുളള പുരുഷ ശരീരത്തിലേ ആരോഗ്യമുളള ബീജമുണ്ടാകൂ.സ്ത്രീ ശരീരത്തില്‍ നീന്തിയെത്തുന്നതിനു മാത്രമല്ല, അവിടെ ആയുസോടെ നില നില്ക്കുന്നതിനും ആരോഗ്യം പ്രധാനമാണ്. സ്ത്രീ ശരീരത്തിലും ഇതിന് അനുകൂലമായ സാഹചര്യം വേണം.
ഇതല്ലാതെയും
ഇതല്ലാതെയും ആരോഗ്യമുള്ള ബീജത്തെ കൊന്നൊടുക്കുന്ന ചില ഘടകങ്ങളുണ്ട്. സെക്സ് സമയത്തുപയോഗിയ്ക്കുന്ന ലൂബ്രിക്കന്റുകള്‍, സ്ത്രീയുടെ വജൈനല്‍ ഭാഗത്തെ അസിഡിറ്റി, യോനീസ്രവത്തിന് അസിഡിറ്റി കൂടുന്ന അവസ്ഥ എന്നിവയെല്ലാം ബീജത്തെ പെട്ടെന്നു നശിപ്പിയ്ക്കുന്നു.
സെക്സിലും
സെക്സിലും ചില പ്രത്യേക പൊസിഷനുകള്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ബീജത്തിന് പെട്ടെന്നു തന്നെ ഗര്‍ഭപാത്രത്തില്‍ എത്തിച്ചേരാന്‍ സാധിയ്ക്കുന്ന തരത്തിലെ പൊസിഷനുകള്‍ ഗര്‍ഭധാരണത്തിനു സഹായിക്കുന്നവയാണ്. ഇത്തരം പ്രധാനപ്പെട്ട ഒന്നാണ് മിഷനറി പൊസിഷന്‍. ഇതു പരീക്ഷിയ്ക്കാം. ഈ പൊസിഷനില്‍ പെട്ടെന്നു തന്നെ ബീജം പെട്ടെന്നു തന്നെ ഗര്‍ഭ പാത്രത്തില്‍ എത്തുകയും അണ്ഡവുമായ സംയോജിയ്ക്കുകയും ചെയ്യുന്നു. പൊതുവേ പറഞ്ഞാല്‍ ഡീപ് പെനിട്രേഷന് മെത്തേഡ് പെട്ടെന്നുള്ള ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.
ഇതിലൂടെ ഭ്രൂണ രൂപീകരണം നടക്കുന്നു.