Latest Updates
-
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ
ഓവുലേഷന് ദിനം പറയും ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ
ഓവുലേഷന് ദിനം പറയും ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ
കുടുംബത്തിലേയ്ക്ക് ഒരു കുഞ്ഞു വരികയെന്ന വാര്‍ത്ത കേട്ടാല്‍ പിന്നെ കാത്തിരിപ്പിന്റെ കാലമാകും, ദമ്പതിമാര്‍ക്ക്. ആരോഗ്യമുള്ള പൊന്നോമനയാകണം എന്നതിനൊപ്പം ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നറിയാനുള്ള ആകാംഷയും പതിവാണ്.
സ്കാനിംഗ് അടക്കമുളള മാര്‍ഗങ്ങളിലൂടെ ലിംഗ നിര്‍ണയം സാധ്യമാണെങ്കിലും ഇന്ത്യയില്‍ ഇത് നിയമപരമായ നിരോധിച്ചിരിയ്ക്കുന്ന ഒന്നുമാണ്. പെണ്‍ഭ്രൂണഹത്യ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരം നിയമം വന്നതും.
എങ്കിലും ഗര്‍ഭത്തില്‍ ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നറിയാനുള്ള ആകാംഷ എല്ലാവര്‍ക്കുമുണ്ടാകും. ഇതറിയാന്‍ ചില സൂത്രവഴികളുമുണ്ട്. പൊതുവേ മുത്തശ്ശി വഴികള്‍ എന്നു വിശഷിപ്പിയ്ക്കാവുന്ന ചില വഴികള്‍. ഇതേക്കുറിച്ചറിയൂ,

അണ്ഡോല്പാദന ദിനം
സ്ത്രീയുടെ അണ്ഡോല്പാദന ദിനം, അഥവാ ഓവുലേഷന് ദിനം നോക്കിയുള്ള വഴിയാണ് ഒന്ന്. സ്ത്രീയുടെ ഓവുലേഷന് ദിവസം ഇരട്ട അക്കം വരുന്ന ദിവസത്തിലാണെങ്കില്‍ ആണ്‍കുഞ്ഞും ഒറ്റ അക്കമാണെങ്കില്‍ പെണ്‍കുഞ്ഞുമാണ് ഫലമെന്നു പറയുന്നു.ഈ ദിവസമാണ് ബീജ, അണ്ഡ സംയോഗത്തിലൂടെ ഭ്രൂണം രൂപപ്പെടുന്നത്.

ഗര്‍ഭിണിയുടെ മൂത്രം
ഗര്‍ഭിണിയുടെ മൂത്രം നോക്കിയും ആണ് പെണ് കുഞ്ഞു ഭേദം തിരിച്ചറിയാം. സ്ത്രീയുടെ മൂത്രനിറം ഗര്‍ഭകാലത്ത് സാധാരണ നിറത്തില്‍ നിന്നും വ്യത്യസ്തമായി പല തരത്തില്‍ മാറി വരികയാണെങ്കില്‍ ആണ്‍കുഞ്ഞാകും. സ്വാഭാവിക നിറമെങ്കില്‍ പെണ്‍കുഞ്ഞും. .ഇരുണ്ട നിറത്തിലുള്ള മൂത്രമാണെങ്കില്‍ ആണ്‍കുട്ടിയാണ് എന്നതാണ് പറയുന്നത്.

വലത്, ഇടതു വശം
വലത്, ഇടതു വശം നോക്കിയുള്ള വിലയിരുത്തലാണ് ഒന്ന്. ഗര്‍ഭിണിയ്ക്കു തോന്നുന്ന തോന്നലിന്റെ അടിസ്ഥാനത്തില്‍ ഒന്ന്. വലതുവശത്തു കുഞ്ഞു കിടക്കുന്നതായി തോന്നലുണ്ടെങ്കില്‍, വലതുകയ്യൂന്നി ഗര്‍ഭിണി എഴുന്നേല്ക്കുകയാണെങ്കില് ആണ്‍കുഞ്ഞാണെന്നാണ് ഫലം.

ഗര്‍ഭകാലത്ത്
ഗര്‍ഭകാലത്ത് ഗര്‍ഭിണിയില്‍ പല ശരീര മാറ്റങ്ങളും വരുന്നതും സാധാരണയാണ്. സ്തനം നോക്കിയും ഗര്‍ഭത്തിലെ കുഞ്ഞിനെ നിര്‍ണയിക്കാനാകും. സ്തന വലിപ്പം നോക്കിയാണ് ഇതു കണക്കാക്കുന്നത്. ഗര്‍ഭകാലത്ത് ഇടതുസ്തനം വലുതാണെങ്കില്‍ പെണ്‍കുഞ്ഞും വലതു സ്തനം വലുതാണെങ്കില്‍ ആണ്‍കുഞ്ഞുമെന്നതാണ് ഫലം.

ഗര്‍ഭിണിയുടെ മൂത്രത്തില്‍
ഗര്‍ഭിണിയുടെ മൂത്രത്തില്‍ കൊടുത്തൂവയുടെ ഇല ഇട്ടു വയ്ക്കുക. പിറ്റേന്നു രാവിലെ നോക്കുമ്പോള്‍ ഇതില്‍ പുള്ളികളുണ്ടെങ്കില് ആണ്‍കുഞ്ഞെന്നാണ് ഫലം. .

ഗര്‍ഭിണിയുടെ വയര്‍
ഗര്‍ഭിണിയുടെ വയര്‍ നോക്കിയും പൊതുവേ മുത്തശ്ശിമാര്‍ ഫലം പറയാറുണ്ട്. ഗര്‍ഭിണിയുടെ വയര്‍ ഗോളാകൃതിയിലാണെങ്കില്‍ ആണ്‍കുഞ്ഞും കൂര്‍ത്ത ഗോളാകൃതിയിലാണെങ്കില്‍ പെണ്കുഞ്ഞുമാണെന്നാണ് ഫലം. ഇതുപോലെ വയര്‍ വലിപ്പം കൂടുതലെങ്കില്‍ പെണ്‍കുഞ്ഞും അല്ലെങ്കില്‍ ആണ്കുഞ്ഞുമെന്നും പറയാറുമുണ്ട്. വയര്‍ ബാസ്കറ്റ് ബോള്‍ ഷേപ്പിലാണോ ഇരിയ്ക്കുന്നത്. എങ്കില്‍ ആണ്‍കുഞ്ഞ്. തണ്ണിമത്തന് ഷേപ്പിലെങ്കില് പെണ്‍കുഞ്ഞാണത്രെ. ഗര്‍ഭകാലത്ത് വയറിന്റെ മുകള്‍ ഭാഗത്തായാണ് കനം അനുഭവപ്പെടുന്നതെങ്കില്‍ ഇത് ആണ്‍കുഞ്ഞായിരിയ്ക്കും. പെണ്കുഞ്ഞാണെങ്കില് നടുഭാഗത്തും.

അമ്മയുടെ സൗന്ദര്യം
അമ്മയുടെ സൗന്ദര്യം നോക്കിയും കുഞ്ഞിന്റെ ലിംഗ നിര്‍ണയം നടത്താറുണ്ട്. സ്ത്രീകള്‍ ഗര്‍ഭകാലത്തു വിരൂപകളാണെങ്കില്, മുഖത്തിന് നിറം കുറയുക, കുത്തുകളും കുരുവും കരുവാളിപ്പുമുണ്ടായാല് ആണ്‍കുഞ്ഞും സൗന്ദര്യവും നിറവും വര്‍ദ്ധിച്ചാല്‍ വെളുപ്പുനിറവുമാണ് ഫലം. മുഖക്കുരു കൂടുതല്‍ ഗര്‍ഭകാലത്ത് ഉണ്ടെങ്കില്‍ അതും ആണ്‍കുട്ടിയെയാണ് പ്രസവിക്കാന്‍ പോകുന്നത് എന്നതിന്റെ ലക്ഷണമാണ്.ആണ്കുഞ്ഞാണെങ്കില് നിങ്ങളുടെ മുടി വളര്‍ച്ച സാധാരണത്തേതില്‍ നിന്നും കൂടുതലായിരിക്കും. ഇതിലൂടെ കുഞ്ഞ് ആണ്‍കുഞ്ഞാണെന്ന് മനസ്സിലാക്കാം.

ഗര്‍ഭകാലത്ത്
ഗര്‍ഭകാലത്ത് പല വിധത്തിലാണ് സ്ത്രീകള്‍ക്ക് ഭക്ഷണത്തോടുള്ള സമീപനം. എന്നാല്‍ ഗര്‍ഭത്തിലുള്ളത് ആണ്കുട്ടിയാണെങ്കില് പുളി രസമുള്ള ഭക്ഷണത്തോട് താല്‍പ്പര്യം വര്‍ദ്ധിയ്ക്കും എന്നാണ് പറയപ്പെടുന്നത്.

ലിനിയ നൈഗ്ര
യോനീഭാഗത്തു നിന്നും തുടങ്ങി വയറിനു നടുവിലൂടെ തെളിഞ്ഞു കാണുന്ന വര കാണപ്പെടുകയാണെങ്കില്‍ ഇത് പെണ്‍കുഞ്ഞായിരിയ്ക്കും. ആണ്‍കുഞ്ഞെങ്കില്‍ ഈ വര കാണില്ലെന്നാണ് പറയുക.ലിനിയ നൈഗ്ര എന്നാണ് ഈ പ്രത്യേക രേഖ അറിയപ്പെടുന്നത്. ചില സ്ത്രീകളില്‍ ഈ രേഖ നെഞ്ചു മുതല്‍ പൊക്കിള്‍ വരെ മാത്രമേ കാണൂ. ഇത്തരത്തിലാണ് രേഖയെങ്കില്‍ വയറ്റിലെ പെണ്‍കുഞ്ഞാകുമെന്നാണ് വിശ്വാസം. എന്നാല്‍ ഈ രേഖ പെല്‍വിക് ബോണ്‍ വരെ, അതായത് അടിവയറ്റിലേയ്ക്കും വജൈനയ്ക്കു സമീപം വരെ എത്തിയാല്‍ ഇത് ആണ്‍കുഞ്ഞാകുമെന്നും പറയപ്പെടുന്നു.

വിവാഹ മോതിരത്തിലൂടെ
വിവാഹ മോതിരത്തിലൂടെ കുഞ്ഞിന്റെ ലിംഗ നിര്‍ണയം നടത്തുന്ന രീതിയും നിലവിലുണ്ട്.
വിവാഹമോതിരം ഒരു മുടിയില്‍ കോര്‍ത്ത് വയറിനു മീതെയായി ആട്ടുക. ഇത് വൃത്താകൃതിയിലാണ് ആടുന്നതെങ്കില്‍ ആണ്‍കുഞ്ഞായിരിയ്ക്കും. പെന്‍ഡുലം പോലെ സൈഡിലേയ്ക്കാണ് ആടുന്നതെങ്കില്‍ ഇതൊരു പെണ്‍കുഞ്ഞും.

വയറ്റിലെ കുഞ്ഞിന്റെ ചലനം
വയറ്റിലെ കുഞ്ഞിന്റെ ചലനം നാലു മാസം മുതല്‍ അമ്മയ്ക്ക് അറിഞ്ഞു തുടങ്ങും. കുഞ്ഞു വളരുന്നതിന് അനുസരിച്ചിത് വര്‍ദ്ധിയ്ക്കുകയും ചെയ്യും. ആണ്‍കുഞ്ഞെങ്കില്‍ വയറ്റിലനുഭവപ്പെടുന്ന ചലനം കുറയും. പെണ്‍കുഞ്ഞെങ്കില്‍ ചലനം കൂടുതല്‍ അനുഭവപ്പെടും. ഗര്‍ഭകാലത്ത് അമ്മമാരില്‍ അമിത ഭയവും ഉത്കണ്ഠയും സാധാരണത്തേതില്‍ നിന്ന് കൂടുതലാണെങ്കില്‍ അവര്‍ക്ക് ജനിക്കാന്‍ പോകുന്നത് ആണ്‍കുട്ടിയാണ് എന്നതാണ് സൂചിപ്പിക്കുന്നത്.

മോണിംഗ് സിക്നസ്
മോണിംഗ് സിക്നസ് നോക്കിയും കുഞ്ഞിന്റെ ഫലം പറയാമെന്നാണു വിശ്വാസം
സാധാരണ ഗര്‍ഭിണികളില്‍ രാവിലെ ഉണ്ടാവുന്ന മനം പിരട്ടലും ഛര്‍ദ്ദിയും തുടങ്ങിയ ഗര്‍ഭകാല അസ്വസ്ഥതകള്‍ ഉണ്ടാവില്ല ഗര്‍ഭം ധരിച്ചിരിയ്ക്കുന്നത് ആണ്‍കുട്ടിയെയാണെങ്കില്‍.



Click it and Unblock the Notifications