For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജം ഇരട്ടിയ്ക്കും വീട്ടിലുണ്ടാക്കും നാടന്‍ പൊടി

ബീജം ഇരട്ടിയ്ക്കും വീട്ടിലുണ്ടാക്കും നാടന്‍ പൊടി

|

സന്താനോല്‍പാദനത്തിന് തടസമായി നില്‍ക്കന്ന ഘടകങ്ങളാണ് പൊതുവേ വന്ധ്യത എന്നതിനു കീഴില്‍ വരുന്നത്. ഇതു പുരുഷനോ സ്ത്രീയ്‌ക്കോ ആകാം. പങ്കാളികളില്‍ ആര്‍ക്കായാലും ഇത് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സന്തതികള്‍ക്കു തടസം നില്‍ക്കുന്ന ഒന്നാണ്.

പുരുഷ വന്ധ്യതയില്‍ പ്രധാനമായും വരിക ബീജ സംബന്ധിയായ പ്രശ്‌നങ്ങളാണ്. ബീജത്തിന്റെ കൗണ്ട്, അല്ലെങ്കില്‍ മോട്ടിലിറ്റി എന്നിവ വന്ധ്യതാ പ്രശ്‌നങ്ങളില്‍ വരുന്നു. ഗര്‍ഭധാരണം നടക്കണമെങ്കില്‍ ശുക്‌ളത്തില്‍ നിശ്ചിത എണ്ണം ബീജം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇതുപോലെ ഇവയുടെ ചലന ശേഷിയും പ്രധാനമാണ്. ഇവയ്ക്കു പെട്ടെന്നു തന്നെ നീന്തിച്ചെന്ന് സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ എത്തി അണ്ഡവുമായി സംയോഗം നടന്ന് ഭ്രൂണോല്‍പാദനം നടത്താന്‍ കഴിയണം.

പ്രസവ ശേഷം സ്ത്രീ ശരീരത്തിലെ രഹസ്യംപ്രസവ ശേഷം സ്ത്രീ ശരീരത്തിലെ രഹസ്യം

ചില പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണം കുറവായിരിയ്ക്കും. ചിലരില്‍ ഗുണം, അതായത് ചലന ശേഷി കുറവായിരിയ്ക്കും. ഇതില്‍ ഏതെങ്കിലും ഒന്നു മതി, പുരുഷ വന്ധ്യതയ്ക്കു കാരണമാകാന്‍.

ഇത്തരം പ്രശ്‌നങ്ങള്‍ വരുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ വൃഷണ ഭാഗത്തേല്‍ക്കുന്ന ചൂടു മുതല്‍ പുകവലി, അമിത മദ്യപാനം ശീലം വരെ കാരണമായി നില്‍ക്കുന്നു. സൈക്കിള്‍, മോട്ടോര്‍ സൈക്കിള്‍ ഉപയോഗം കൂടുന്നത്, മടിയില്‍ ലാപ്‌ടോപ്പ് വയ്ക്കുന്നത്, മൊബൈല്‍ ഫോണ്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ വയ്ക്കുന്നത്, കെമിക്കലുകളുമായുള്ള സംസര്‍ഗം, ചൂടുവെള്ളത്തിലെ കുളി, ചൂടു കൂടിയ ഗള്‍ഫ് പോലുള്ള നാടുകളിലെ താമസം എന്നിവയെല്ലാം ഇതിനുള്ള കാരണങ്ങളാണ്. ഇതിനു പുറമേ ശാരീരികമായ പ്രശ്‌നങ്ങളും ഇതിനു കാരണമാകാറുണ്ട്.

ബീജത്തിന്റെ എണ്ണവും ഗുണവും വര്‍ദ്ധിപ്പിയ്ക്കുന്നതിന് ചികിത്സാ വഴികള്‍ ധാരാളമുണ്ട്. എന്നാല്‍ ഇത്തരം വഴികള്‍ക്കു പുറകേ പോകുന്നതിനു മുന്‍പ് പല നാടന്‍ പ്രയോഗങ്ങളുമുണ്ട്. ഇവ പരീക്ഷിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

ബീജത്തിന്റെ എണ്ണവും ഗുണവും വര്‍ദ്ധിപ്പിയ്ക്കാന്‍ പറ്റുന്ന ഒരു പ്രത്യേക പൗഡര്‍ നമുക്കു തന്നെ വീട്ടില്‍ ഉണ്ടാക്കാം. തികച്ചും ആരോഗ്യകരമായ ചേരുവകള്‍ ഉപയോഗിച്ചു തയ്യാറാക്കുന്ന ഇത് പ്രത്യക്ഷത്തില്‍ തന്നെ ഗുണം ഉറപ്പു നല്‍കുന്ന ഒന്നു കൂടിയാണ്.

ഇതെങ്ങനെ തയ്യാറാക്കാം, ഉപയോഗിയ്ക്കാം, എന്നറിയൂ,

ചേരുവകള്‍

ചേരുവകള്‍

ഇതില്‍ പ്രധാനമായും ഉപയോഗിയ്ക്കുന്ന ചേരുവകള്‍ വാള്‍നട്‌സ്, ബദാം, സണ്‍ഫ്‌ളവര്‍ സീഡ്‌സ് അഥവ് സൂര്യകാന്തി വിത്ത്, കുങ്കുമപ്പൂ, ഡാര്‍ക് ചോക്‌ളേറ്റ് എന്നിവയാണ്. ഇവയെല്ലാം തന്നെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പുരുഷന് ഗുണമേകുന്നവയാണ്.

ബദാം

ബദാം

ബദാം പുരുഷന്മാരിലെ പല ലൈംഗിക പ്രശ്‌നങ്ങള്‍ക്കും ഉപയോഗിയ്ക്കുന്ന ഒന്നാണ്. പുരുഷ ഹോര്‍മോണ്‍ വര്‍ദ്ധനയ്ക്കു സഹായിക്കുന്ന സിങ്ക് ധാരാളം അടങ്ങിയ ഒന്നാണിത്. പ്രോട്ടീന്‍ സമ്പുഷ്ടവുമാണ്. ബീജാരോഗ്യത്തിനും ബീജഗുണത്തിനുമെല്ലാം പൊതുവേ അംഗീകരിയ്ക്കപ്പെട്ട ഒന്ന്. പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്നതു മാത്രമല്ല, ഇതിലെ ആര്‍ജിനൈന്‍ എന്നത് പുരുഷലൈംഗികശേഷിയ്‌ക്കേറെ നല്ലതാണ്.ശരീരത്തിനു കൂടുതല്‍ ഊര്‍ജം നല്‍കാനും ബദാമിനു കഴിയും. വൈറ്റമിന്‍ ബി2, പ്രോട്ടീന്‍, മാംഗനീസ്, കോപ്പര്‍ തുടങ്ങിയവയെല്ലാം കാരണം.

സണ്‍ഫ്‌ളവര്‍

സണ്‍ഫ്‌ളവര്‍

മത്തന്‍ കുരു അഥവാ പംപ്കിന്‍ സീഡും സണ്‍ഫ്‌ളവര്‍ സീഡുമെല്ലാം തന്നെ സിങ്ക് സമ്പുഷ്ടമാണ്. ഇതും പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. പുരുഷ ശേഷിയ്ക്കും ബീജ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ ഉത്തമവുമാണ്. ഇവ പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതോടൊപ്പം ബീജത്തിന്റെ എണ്ണവും വര്‍ദ്ധിപ്പിയ്ക്കും. ഇവ രണ്ടുമോ അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒന്നോ ഉപയോഗിയ്ക്കാം.

ഡാര്‍ക് ചോക്ലേറ്റും

ഡാര്‍ക് ചോക്ലേറ്റും

ഇതുപോലെയാണ് ഡാര്‍ക് ചോക്ലേറ്റും. പുരുഷന്റെ സെക്‌സിനു സഹായിക്കുന്ന ഇത് ബീജങ്ങള്‍ക്കും ഏറെ ഗുണകരമായ ഒന്നാണ്. ഇതില്‍ എല്‍-ആര്‍ജിനൈന്‍ എന്ന പ്രധാനപ്പെട്ട ഒരു അമിനോ ആസിഡുണ്ട്. ഇതാണ് ബീജ ഗുണത്തിനു സഹായിക്കുന്നത്. ഇത് ബീജത്തിന്റെ അളവു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

വാള്‍നട്‌സ്

വാള്‍നട്‌സ്

ഇതു പോലെ തന്നെയുള്ള ഒരു ഡ്രൈ നട്‌സില്‍ പെട്ട ഒന്നാണ് വാള്‍നട്‌സും. ഇതും പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നു ത്‌ന്നെയാണ്. ഇതില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, മോളിബ്ഡിനം, കോപ്പര്‍, ബയോട്ടിന്‍, മാംഗനീസ് തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്.ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് വാള്‍നട്‌സ്. ഇത് പുരുഷന്മാരില്‍ വരുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ അടക്കമുള്ള പല ക്യാന്‍സറുകളും തടയാന്‍ അത്യുത്തമമാണ്. ഇതില്‍ ടാനിന്‍, ടെലിമാഗ്രാന്റിന്‍ പോലുള്ള പല ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്

കുങ്കുമപ്പൂ

കുങ്കുമപ്പൂ

കുങ്കുമപ്പൂ പൊതുവേ സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണെന്നാണ് പറയുക. ഇതും ബീജങ്ങളുടെ ഗുണത്തിനും എണ്ണത്തിനുമെല്ലാം സഹായിക്കുന്ന ഒന്നാണ്.

പൊടി

പൊടി

250 ഗ്രാം വീതം ബദാം, വാള്‍നട്‌സ്, സീഡ്‌സ്, ഒരു കഷ്ണം ഡാര്‍ക് ചോക്ലേറ്റ് എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്. ചോക്ലേറ്റൊഴികെ ബാക്കിയെല്ലാം പൊടിച്ചെടുക്കുക. ചോക്ലേറ്റ് അവസാനം മാത്രം ഇതിനൊപ്പം ഇട്ടു പൊടിയ്ക്കുക. ഒരു പേസ്റ്റ് ആയി ലഭിയ്ക്കും.

ദിവസവും

ദിവസവും

ഈ പേസ്റ്റ് ദിവസവും ഓരോ ടീസ്പൂണ്‍ വീതം രാത്രി ഭക്ഷണത്തിനു മുന്‍പായി, അല്ലെങ്കില്‍ കിടക്കാന്‍ കാലത്ത് ഒരു ഗ്ലാസ് ചൂടു പാലില്‍ കലക്കി കുടിയ്ക്കാം. ഇതില്‍ അല്‍പം കുങ്കുമപ്പൂവും ചേര്‍ക്കാം. ഇത് അടുപ്പിച്ച് ഒന്നു രണ്ടു മാസം ചെയ്തു നോക്കൂ. ബീജഗുണവും എണ്ണവുമെല്ലാം വര്‍ദ്ധിയ്ക്കും. സെക്‌സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇതു നല്ലതാണ്.

ബീജഗുണത്തിനു മാത്രമല്

ബീജഗുണത്തിനു മാത്രമല്

ബീജഗുണത്തിനു മാത്രമല്ല, ആരോഗ്യപരമായ ഏറെ ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ് ഈ പ്രത്യേക പൗഡര്‍

Read more about: sperm ബീജം
English summary

Special Home Made Nuts Powder To Increase Sperm Volume

Special Home Made Nuts Powder To Increase Sperm Volume, Read more to know about,
X
Desktop Bottom Promotion