Latest Updates
-
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ!
സ്ത്രീയില്‍ ഗര്‍ഭധാരണത്തിന് ആവണക്കെണ്ണ പായ്ക്ക്
സ്ത്രീയെ ഗര്‍ഭിണിയാക്കും ആവണക്കെണ്ണ പായ്ക്ക്
സ്ത്രീയിലും പുരുഷനിലും വന്ധ്യതാ പ്രശ്നങ്ങള്‍ കുഞ്ഞുണ്ടാകാന്‍ തടസം നില്‍ക്കുന്നുണ്ട്. സ്ത്രീകളില്‍ വന്ധ്യതാ പ്രശ്നങ്ങള്‍ ഓവുലേഷന്, മാസമുറ സംബന്ധമായോ യൂട്രസ് സംബന്ധമായോ ആകാം. ഇതിനു പല കാരണങ്ങളുമുണ്ടാകാം.
സ്ത്രീകളില്‍ ഫെര്‍ട്ടിലിറ്റി അഥവാ പ്രത്യുല്പാദന ക്ഷമത വര്‍ദ്ധിപ്പിയ്ക്കുന്ന പല വഴികളുമുണ്ട്. ഭക്ഷണം മുതല്‍ ജീവിത ശൈലി വരെ ഇതില്‍ ഉള്‍പ്പെടുന്നു.
വന്ധ്യതാ പ്രശ്നങ്ങള്‍ക്കു പരിഹാരമായി, പ്രത്യുല്പാദന ക്ഷമത വര്‍ദ്ധിപ്പിയ്ക്കുവാന്‍ പ്രകൃതി നല്കുന്ന പല ഘടകങ്ങളും കാര്യങ്ങളുമുണ്ട്. യാതൊരു പാര്‍ശ്വ ഫലവുമില്ലാതെ ഗുണം നല്കുന്നവ. ഇതില്‍ ഒന്നാണ് കാസ്റ്റര്‍ ഓയില്‍ അഥവാ ആവണക്കെണ്ണ.
ആവണെക്കെണ്ണ പണ്ടു കാലം മുതല്‍ തന്നെ പ്രത്യുല്പാദന ക്ഷമത വര്‍ദ്ധിപ്പിയ്ക്കാന്‍ ഉപയോഗിച്ചു വരുന്ന ഒന്നാണ്. ഇതുപയോഗിച്ച് ഒരു പ്രത്യേക പായ്ക്ക് ഉണ്ടാക്കി ഉപയോഗിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.
എങ്ങനെയാണ് ഈ കാസ്റ്റര്‍ ഓയില്‍ പായ്ക്ക് തയ്യാറാക്കുക എന്നറിയൂ,

ആവണെക്കണ്
ഒരു സോഫ്റ്റായ ഫ്ളാനല്‍ ടവല്‍, ഹീറ്റിംഗ് പാഡ് അല്ലെങ്കില്‍ ചൂടുവെള്ളം നിറച്ച വാട്ടര്‍ ബോട്ടിലോ ബാഗോ, ഇതു ചൂടു പിടിയ്ക്കാനാണ്, ആവണെക്കണ്ണ, ഇത് വയറ്റില്‍ ചുറ്റിക്കെട്ടുന്ന തുണി നനയാന്‍ പാകത്തില്‍ വേണം, ബേക്കിംഗ് സോഡ, ഒരു വലിയ പാത്രം എന്നിവയാണ് ഇതിനു വേണ്ടത്.

രണ്ടു മൂന്നു മാസം ചെയ്താല്‍
പാത്രത്തില്‍ ടവല്‍ വച്ച് ഇതില്‍ ആവണക്കെണ്ണ ഒഴിച്ചു കുതിര്‍ത്തുക. ഇത് നല്ലപോലെ നനയാന്‍ പാകത്തിനു വേണം, അളവില്‍ കൂടുതല്‍ വേണ്ടി വരുമെന്നര്‍ത്ഥം. ഇത് വയറ്റില്‍, അതായത് അടിവയര്‍ ഉള്‍പ്പെടെ പൊതിഞ്ഞു കെട്ടുക. പിന്നീട് ഇതിനു മുകളില്‍ പതുക്കെ വാട്ടര്‍ ബാഗ് കൊണ്ടു ചൂടു വയ്ക്കണം. ഇത് ഒരു മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ ചുറ്റിക്കെട്ടി ചൂടു വച്ചു കിടക്കുക. പിന്നീട് ഇത് നീക്കി കഴുകാം. ബേക്കിംഗ് സോഡയിട്ട വെള്ളത്തില്‍ കഴുകിയാല്‍ പെട്ടെന്നു വൃത്തിയായിക്കിട്ടും. നിലത്താകുന്ന കറ നീക്കാനും ഇതു സഹായിക്കും. ആഴ്ചയില്‍ നാലു തവണ വീതം ഇത് രണ്ടു മൂന്നു മാസം ചെയ്താല്‍ സ്ത്രീകളിലെ പ്രത്യുല്പാദന ക്ഷമത വര്‍ദ്ധിയ്ക്കും.

ഹോര്‍മോണ്‍ പ്രശ്നങ്ങള്‍
ഈ പായ്ക്ക് പല ആരോഗ്യ ഗുണങ്ങളും നല്കുന്നു. ഇത് സ്ത്രീകളിലെ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ക്രമപ്പെടുത്തി പ്രത്യുല്പാദന പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കുന്നു. അടിസ്ഥാനപരമായി പ്രത്യുല്പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു.

ടോക്സിനുകള്‍
ഈ ആവണക്കെണ്ണ പായ്ക്ക നാച്വറല്‍ ഡിടോക്സിഫിക്കേഷനാണ്. അതായത് ശരീരത്തിലെ ടോക്സിനുകള്‍ നീക്കാന്‍ ഇതു സഹായിക്കും. ശരീരത്തില്‍ ടോക്സിനുകള്‍ അടിഞ്ഞു കൂടുന്നത് വന്ധ്യതയ്ക്കുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇത് ചെയ്യുന്നത് ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിയ്ക്കുമെന്നു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

എന്‍ഡോമെട്രിയം
ഗര്‍ഭപാത്രത്തിലെ എന്‍ഡോമെട്രിയം വളരുന്നത് കുഞ്ഞിന്റെ സംരക്ഷണത്തിനു പ്രധാനമാണ്. അതായത് ഇതിന്റെ കട്ടി കൂടുന്നത്. ഇതിനായി എന്‍ഡോമെട്രിയല്‍ ലൈനിംഗ് ശക്തിയാര്ജിയ്ക്കണം. ഇത് യൂട്രസില്‍ കുഞ്ഞിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നു. ഇതിനുള്ള നല്ലൊരു വഴി കൂടിയാണ് ആവണെക്കെണ്ണ പായ്ക്ക്.

ഫെല്ലോപിയന്‍ ട്യൂബ്
ഫെല്ലോപിയന്‍ ട്യൂബ് ആരോഗ്യത്തിനും ഈ പ്രത്യേക ആവണെക്കെണ്ണ പായ്ക്ക സഹായിക്കുന്നു. ബീജങ്ങള്‍ സഞ്ചരിയ്ക്കുന്നത് ഫെല്ലോപിയന്‍ ട്യൂബിലൂടെയാണ്. ഇവിടെയാണ് അണ്ഡവുമായി ഇവയുടെ സംയോഗം നടക്കുന്നതും. സ്ത്രീയുടെ ഓവം അഥവാ അണ്ഡം ഓവറിയില്‍ നിന്നും ഇവിടെയാണ് നിക്ഷേപിയ്ക്കപ്പെടുന്നതും. ഇതു കൊണ്ടു തന്നെ ഫെല്ലോപിയന്‍ ട്യൂബ് ആരോഗ്യം ഏറെ പ്രധാനമാണ്. ഫെല്ലോപിയന്‍ ട്യൂബിലുണ്ടാകുന്ന തടസങ്ങള്‍ ഗര്‍ഭധാരണത്തിനും തടസം നില്ക്കും.

യൂട്രസ്
യൂട്രസിന്റെ പൊതുവായ ആരോഗ്യത്തിനു സഹായിക്കുന്ന ഒന്നു കൂടിയാണ് ആവണക്കെണ്ണ പായ്ക്ക്. കുഞ്ഞിന് ആരോഗ്യകരമായ വളരണമെങ്കില്‍ യൂട്രസ് ആരോഗ്യവും ഏറെ പ്രധാനമാണ്. യൂട്രസിന് ബലവും ആരോഗ്യവും നല്കാന് സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ പായ്ക്ക്.

അണ്ഡാരോഗ്യവും
ഗര്‍ഭധാരണത്തിന് പുരുഷന്റെ ബീജാരോഗ്യം മാത്രമല്ല, സ്ത്രീയുടെ അണ്ഡാരോഗ്യവും ഗര്‍ഭധാരണത്തിന് അത്യാവശ്യമാണ്. ആരോഗ്യകരമായ അണ്ഡവും ബീജവും സംയോജിച്ചാലേ ആരോഗ്യമുള്ള ഭ്രൂണമുണ്ടാകൂ. ഈ പ്രത്യേക ആവണക്കെണ്ണ പായ്ക്ക് അണ്ഡത്തിന്റെ ആരോഗ്യവും ഉറപ്പു വരുത്തുന്ന ഒന്നാണ്



Click it and Unblock the Notifications