For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡോക്ടര്‍ പറഞ്ഞ ഡേറ്റ് ആയിട്ടും പ്രസവം നടന്നില്ലേ?

|

പ്രസവവും ഗര്‍ഭധാരണവും എല്ലാം കൃത്യസമയത്ത് നടക്കേണ്ട ഒന്നാണ്. എന്നാല്‍ പ്രസവത്തിന്റെ കാര്യത്തില്‍ ഒന്നോ രണ്ടോ ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാലും അത് വലിയ പ്രശ്‌നമല്ല. എന്നാല്‍ പ്രസവത്തീയ്യതി പറഞ്ഞിട്ടും മാസം തികഞ്ഞിട്ടും പ്രസവം നടക്കാത്ത അവസ്ഥയാണെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങളും പല കാരണങ്ങളും ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരം പ്രതിസന്ധിക്കുള്ള കാരണങ്ങള്‍ എന്ന് ആദ്യം തിരിച്ചറിയണം. അവസാന ആര്‍ത്തവം കഴിഞ്ഞ ദിവസം കണക്കാക്കിയാണ് പ്രസവത്തീയ്യതി ആദ്യ മാസങ്ങളില്‍ കണക്കാക്കുന്നത്.

<strong>Most read: അബോര്‍ഷന്‍ നടക്കുമെന്ന് ഉറപ്പുള്ള ഗര്‍ഭം, ലക്ഷണം</strong>Most read: അബോര്‍ഷന്‍ നടക്കുമെന്ന് ഉറപ്പുള്ള ഗര്‍ഭം, ലക്ഷണം

എന്നാല്‍ പിന്നീട് നടത്തുന്ന സ്‌കാനിംങ് റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ ആയിരിക്കും പിന്നീട് പ്രസവത്തീയ്യതി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളെയധികം പ്രധാനപ്പെട്ടതാണ്. പറഞ്ഞ സമയത്ത് പ്രസവം നടക്കാത്തത് പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള ഉത്കണ്ഠയും മറ്റും ഉണ്ടാക്കുന്നുണ്ട്. 37 മുതല്‍ 42 ആഴ്ചകള്‍ വരെ നമുക്ക് പ്രസവത്തീയ്യതിയുടെ കാര്യത്തില്‍ ടെന്‍ഷനാവേണ്ട ആവശ്യമില്ല. എന്നാല്‍ ഇതിലും വൈകിയാല്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്ന് നോക്കാവുന്നതാണ്. അതിന് പിന്നിലുള്ള കാരണങ്ങള്‍ ചില്ലറയല്ല.

ആദ്യ ഗര്‍ഭധാരണം

ആദ്യ ഗര്‍ഭധാരണം

ആദ്യ ഗര്‍ഭധാരണത്തിന് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും ഉണ്ടാവുന്നുണ്ട്. ഇതിന് കാരണം പലപ്പോഴും ആര്‍ത്തവ ദിനങ്ങള്‍ കൃത്യമല്ലാത്തതും കണക്ക് കൂട്ടുന്നതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതും ആണ്. ആദ്യ ഗര്‍ഭധാരണത്തില്‍ ഇത് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ഇത് പലപ്പോഴും കൃത്യമായ ഡേറ്റ് പറയുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത് പലപ്പോഴും പല വിധത്തില്‍ നിങ്ങളുടെ പ്രസവത്തീയ്യതി അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങുന്നതിന് കാരണമാകുന്നു.

 പാരമ്പര്യം

പാരമ്പര്യം

പാരമ്പര്യം ഇതില്‍ അല്‍പം പ്രധാനപ്പെട്ടതാണ്. കാരണം കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രസവസമയമെത്തിയിട്ടും പ്രസവിക്കാത്ത അവസ്ഥയുണ്ടായിട്ടുണ്ടെങ്കില്‍ അത് അടുത്ത തലമുറയിലേക്കും എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഡോക്ടറോട് ആദ്യമേ പറയാവുന്നതാണ്. എങ്കില്‍ അതിന് കൃത്യമായ പരിഹാരം കാണുന്നതിന് നിങ്ങളെ സഹായിക്കുന്നു.

ആദ്യ ഗര്‍ഭത്തില്‍ ഇത്തരത്തില്‍

ആദ്യ ഗര്‍ഭത്തില്‍ ഇത്തരത്തില്‍

ആദ്യപ്രസവത്തില്‍ ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഇത് പിന്നീടും ആവര്‍ത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആദ്യപ്രസവത്തില്‍ ഇത്തരം അവസ്ഥകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ പിന്നീടുള്ള പ്രസവത്തില്‍ ഇത് തുടരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഡോക്ടറോട് ആദ്യമേ പറഞ്ഞ് കൊടുക്കേണ്ടതുണ്ട്. എങ്കില്‍ ഇതിന് മുന്‍കരുതലുകള്‍ എടുക്കുന്നതിന് കഴിയുന്നു.

തെറ്റായ തീയ്യതി

തെറ്റായ തീയ്യതി

തെറ്റായ തീയ്യതി കണക്കാക്കുന്നതും ഇത്തരത്തിലുള്ള അബദ്ധങ്ങളിലേക്ക് എത്തുന്നുണ്ടായിരുന്നു. ആര്‍ത്തവ ദിനത്തില്‍ ഉണ്ടാവുന്ന തെറ്റുകളും ഓവുലേഷന്‍ സമയത്തെ ദിവസങ്ങളുടെ ഏറ്റക്കുറച്ചിലുകളും എല്ലാം പ്രസവ ദിവസത്തില്‍ മാറ്റം വരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലപ്പോഴും തെറ്റായ പ്രസവത്തീയ്യതി കണക്കാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

കുഞ്ഞിന്റെ പൊസിഷന്‍

കുഞ്ഞിന്റെ പൊസിഷന്‍

പ്രസവം അടുക്കുന്തോറും കുഞ്ഞിന്റെ പൊസിഷന്‍ കൃത്യമായി വരുന്നുണ്ട്. പ്രസവത്തോട് അനുബന്ധിച്ച് കുഞ്ഞിന്റെ തല താഴ്ഭാഗത്തേക്കാണ് വരുന്നത്. എന്നാല്‍ പ്രീച്ച് പൊസിഷനില്‍ കുഞ്ഞിന്റെ തലഭാഗം തിരിഞ്ഞാണ് വരുന്നത്. ഇത് പലപ്പോഴും പ്രസവം പ്രതിസന്ധിയില്‍ ആക്കുന്നതിന് കാരണമാകുന്നുണ്ട്. മാത്രമല്ല പ്രസവം വൈകുന്നതിനും ഇത് കാരണമാകുന്നു. അതുകൊണ്ട് കുഞ്ഞിന്റെ പൊസിഷന്‍ കൃത്യമാവുന്നതിന് വേണ്ടി ഡോക്ടര്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കണം.

 അമ്മയുടെ ഭാരം

അമ്മയുടെ ഭാരം

അമ്മയുടെ ഭാരം പലപ്പോഴും പ്രസവം വൈകിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഭാരക്കൂടുതലുള്ള സ്ത്രീകളില്‍ പ്രസവം നടക്കുന്നതിന് അല്‍പം പ്രയാസം ഉണ്ട്. അമിതവണ്ണമുള്ളവരില്‍ പലപ്പോഴും പ്രസവം പറഞ്ഞ തീയ്യതികളില്‍ നടക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വേണം ഓരോ കാര്യവും ചെയ്യേണ്ടത്.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

നിങ്ങളുടെ പ്രസവം കൃത്യസമയത്ത് നടക്കില്ല എന്നുള്ളതിന് ചില ലക്ഷണങ്ങള്‍ ആദ്യമേ മനസ്സിലാക്കാവുന്നതാണ്. അതിന്റെ ചില ലക്ഷണങ്ങള്‍ ശരീരം തന്നെ പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവ തിരിച്ചറിഞ്ഞ് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കണം. എന്തൊക്കെയാണ് ഇത്തരം പ്രശ്‌നമുണ്ടാക്കുന്ന ചില ലക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

 മെക്കോണിയം

മെക്കോണിയം

അംനിയോട്ടിക് ഫ്‌ളൂയിഡില്‍ മെക്കോണിയം കലരുന്നത് പലപ്പോഴും പ്രസവം കൃത്യസമയത്ത് നടക്കില്ല എന്നതിന്റെ പ്രധാന ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ഡോക്ടര്‍ മനസ്സിലാക്കുന്നു. ഇത്തരം അവസ്ഥകളില്‍ സിസേറിയന്‍ നടത്തുന്നതാണ് ഏറ്റവും അഭികാമ്യം. അല്ലെങ്കില്‍ അത് കുഞ്ഞിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

കുറഞ്ഞ അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ്

കുറഞ്ഞ അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ്

കുറഞ്ഞ അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് പലപ്പോഴും കുഞ്ഞിനുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. ഇത് പലപ്പോഴും പ്രസവം വൈകിപ്പിക്കുന്നതിനും കുഞ്ഞിന്റെ ഹൃദയ സ്പന്ദന നിരക്ക് കുറക്കുന്നതിനും അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

 ഗുരുതരാവസ്ഥകള്‍ ഇങ്ങനെ

ഗുരുതരാവസ്ഥകള്‍ ഇങ്ങനെ

പ്രസവത്തീയ്യതി പറഞ്ഞിട്ടും പ്രസവം നടക്കാത്ത അവസ്ഥയുണ്ടായാല്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയുകയില്ല. പ്രസവം 42 ആഴ്ചയില്‍ കൂടുതല്‍ ആയാല്‍ അത് ഗര്‍ഭപാത്രത്തില്‍ അണുബാധ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

 ഗുരുതരാവസ്ഥകള്‍ ഇങ്ങനെ

ഗുരുതരാവസ്ഥകള്‍ ഇങ്ങനെ

പ്ലാസന്റ കുഞ്ഞിന് ആവശ്യമായ തരത്തില്‍ ഓക്‌സിജനും ന്യൂട്രിയന്‍സും നല്‍കാത്ത അവസ്ഥയുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പ്രസവം വൈകുന്തോറും ഗര്‍ഭസ്ഥശിശുവിന് പ്രശ്‌നമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

കുഞ്ഞിന്റെ വലിപ്പം

കുഞ്ഞിന്റെ വലിപ്പം

കുഞ്ഞിന്റെ വലിപ്പം പല വിധത്തിലാണ് പ്രസവത്തിന് സഹായിക്കുന്നത്. ആഴ്ചകള്‍ കഴിയുന്തോറും കുഞ്ഞിന്റെ വലിപ്പം അല്‍പം ശ്രദ്ധിക്കണം. അമിതവലിപ്പമുള്ള കുഞ്ഞുങ്ങളാണ് ഗര്‍ഭപാത്രത്തിലെങ്കില്‍ അത് സ്വാഭാവിക പ്രസവത്തിനുള്ള സാധ്യത കുറക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

English summary

signs of an overdue pregnancy

Here are some specific signs of an overdue pregnancy. Know more
Story first published: Thursday, May 30, 2019, 11:39 [IST]
X
Desktop Bottom Promotion