Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഗര്‍ഭിണികള്‍ വെറുതേ പോലും സോഡ കുടിക്കല്ലേ
ഗര്‍ഭകാലത്ത് ഏതൊരു സ്ത്രീയും ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കുഞ്ഞിനേയും അമ്മയേയും വളരെയധികം ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഭക്ഷണത്തിന്റെ കാര്യത്തില്‍ ഓരോ അമ്മമാരും വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഗര്‍ഭകാലത്ത് അമ്മ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് കുഞ്ഞും വളര്‍ച്ച പ്രാപിക്കുന്നത്. അതുകൊണ്ട് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുമ്പോള്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.
ആധുനിക സൗകര്യമില്ലാതാരുന്ന കാലത്തും സ്ത്രീകള്‍ പ്രസവിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സൗകര്യങ്ങള്‍ കൂടി വരുമ്പോള്‍ പ്രസവിക്കുന്ന കാര്യത്തിലും കോംപ്ലിക്കേഷന്‍സ് കൂടി വരികയാണ്. വ്യായാമത്തിന്റെ അഭാവവും ആരോഗ്യമുള്ള ഭക്ഷണം കഴിയ്ക്കാത്തതും എല്ലാമാണ് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. പക്ഷേ ഇന്നത്തെ കാലത്ത് സൗകര്യങ്ങളുടെ നടുവില്‍ കഴിയുമ്പോള്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ പ്രസവിക്കുമ്പോള്‍ ഉണ്ടാവുന്നു. ഇത്തരം പ്രശ്നങ്ങള്‍ പലപ്പോഴും അറിയാതിരിക്കുന്നതാണ് അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഭക്ഷണ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ അത് അമ്മക്കും കുഞ്ഞിനും വളരെയധികം സഹായിക്കുന്നുണ്ട്. അശ്രദ്ധയാകട്ടെ അത് പല വിധത്തിലുള്ള കോംപ്ലിക്കേഷന്‍സും ഉണ്ടാക്കുന്നു.
ഇത്തരം കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ട്. പലരും നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാന്‍ വേണ്ടി പലപ്പോഴും സോഡ പോലുള്ളവ കഴിക്കാറുണ്ട്. എന്നാല്‍ അത് പലപ്പോഴും ഗര്‍ഭകാലത്ത പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

അമിതവണ്ണം ഉണ്ടാക്കുന്നു
അമിതവണ്ണത്തെ ഭയക്കുന്നവരാണ് നമ്മളില്‍ പലരും. ഗര്‍ഭകാലത്ത് അമിത വണ്ണം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേഗം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. തടി കൂട്ടുന്നതിന് പലപ്പോഴും സോഡ പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. ഒരു കാരണവശാലും സോഡ ഗര്‍ഭിണികള്‍ കഴിക്കരുത്. ഇത് അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്ന അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.

പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നു
പ്രമേഹം ഗര്‍ഭകാലത്തുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. എന്നാല്‍ പ്രമേഹം പോലുള്ള അവസ്ഥകള്‍ക്ക് പലപ്പോഴും സോഡ കാരണമാകുന്നുണ്ട്. സോഡ കഴിക്കുന്നതിലൂടെ ഇത് പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രമേഹത്തെ ഇല്ലാതാക്കുന്നത് എന്തുകൊണ്ടും ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ടതാണ്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് സോഡ പൂര്‍ണമായും ഒഴിവാക്കണം.

ഹോര്‍മോണ്‍ മാറ്റങ്ങള്‍
ഗര്‍ഭകാലത്ത് ശരീരത്തില്‍ പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നാരങ്ങ പലരും സോഡ മിക്സ് ചെയ്ത് കഴിക്കുന്നവരാണ്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും നാരങ്ങ സോഡയുടെ സ്ഥിര ഉപയോഗം കാരണമാകുന്നു. അതുകൊണ്ട് തന്നെ സോഡ കുടിയ്ക്കുമ്പോള്‍ അല്പം ശ്രദ്ധിക്കാം. ഇല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഒരു കാരണവശാലും ഗര്‍ഭിണികള്‍ സോഡ കഴിക്കരുത്.

വൃക്കരോഗം
ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. എല്ലാ അവയവവും പ്രവര്‍ത്തന ക്ഷമമാക്കണം എന്ന കാര്യം ഗര്‍ഭകാലത്ത് ഓര്‍ക്കേണ്ടതാണ്. അതുകൊണ്ട് സ്ഥിരമായി സോഡ കുടിക്കുന്നവരുടെ ഗര്‍ഭകാലം പല വിധത്തിലാണ് പ്രതിസന്ധികള്‍ കൊണ്ട് നിറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കേണ്ടതാണ്.

വിശപ്പിനെ ഇല്ലാതാക്കുന്നു
വിശപ്പ് പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. പക്ഷേ ഗര്‍ഭകാലത്ത് എന്തായാലും ഭക്ഷണം അല്പം കൂടുതല്‍ തന്നെ കഴിക്കണം. അല്ലെങ്കില്‍ അക് കൂടുതല്‍ പ്രശ്നങ്ങള്‍ അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്നു.എന്നാല്‍ വിശപ്പുള്ളപ്പോള്‍ നമ്മള് ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ സോഡ ഇതോടൊപ്പം കുടിക്കുമ്പോള്‍ അത് കൂടുതല്‍ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. വിശപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇതിന് കഴിയുന്നു. ഇത് വളര്‍ച്ചയുടെ ഓരോഘട്ടത്തിലും കുഞ്ഞിന് ലഭിക്കേണ്ട പോഷണം ലഭിക്കാതിരിക്കുന്നതിന് കാരണമാകുന്നു.



Click it and Unblock the Notifications
