Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഗര്‍ഭിണികളില്‍ ഭാരക്കുറവെങ്കില്‍ കുഞ്ഞിന് അപകടം
മാതൃത്വം എന്നത് വളരെയധികം കരുതലോടെയും ശ്രദ്ധയോടെയും കടന്നു പോവേണ്ട ഒരു കാലഘട്ടമാണ്. എന്നാല്‍ പലപ്പോഴും ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ നിങ്ങളുടെ ശരീര ഭാരത്തേയും വളരെയധികം ദോഷമായി ബാധിക്കുന്നു. മനം പുരട്ടലും ഛര്‍ദ്ദിയും ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ പലപ്പോഴും നിങ്ങളുടെ ശരീരത്തെ ക്ഷീണിപ്പിക്കുന്നു. ഭക്ഷണം കഴിക്കാന്‍ പോലും ആവാത്ത അവസ്ഥ പലരിലും ഉണ്ടാവുന്നു.
അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. എങ്ങനെയെങ്കിലും ഒരു കുഞ്ഞുണ്ടാവുക എന്നതിലുപരി നല്ല ആരോഗ്യമുള്ള അസുഖങ്ങള്‍ ഒന്നുമില്ലാത്ത ഒരു കുഞ്ഞുണ്ടാവുക എന്നത് തന്നെയാണ് എല്ലാവരുടേയും ആഗ്രഹം. അതിന് വേണ്ടി ചില്ലറ ത്യാഗങ്ങളെല്ലാം അമ്മമാരും അച്ഛനും സഹിക്കേണ്ടതായി വരുന്നുണ്ട്.
ഒരു സ്ത്രീ അവളുടെ ഗര്‍ഭകാലം പൂര്‍ത്തിയാക്കുന്നതിലൂടെ 12 മുതല്‍ 15 കിലോ വരെ ഭാരം വര്‍ദ്ധിക്കണം എന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത്തരത്തില്‍ സംഭവിച്ചില്ലെങ്കില്‍ പ്രസവത്തില്‍ കുഞ്ഞിന്റെ ഭാരം കുറയുന്നതിനോ, അല്ലെങ്കില്‍ അത് പലപ്പോഴും കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്കുറവിനും കാരണമാകുന്നുണ്ട്.
ഗര്‍ഭകാലത്തുണ്ടാവുന്ന ആരോഗ്യ പ്രതിസന്ധികളെല്ലാം പലപ്പോഴും ശരീരഭാരവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഓരോ അമ്മമാരും ശ്രദ്ധിക്കേണ്ടത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വേണം ഓരോ കാര്യങ്ങളും ചെയ്യാന്‍. അല്ലെങ്കില്‍ അത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം ശ്രദ്ധ തുടക്കത്തില്‍ തന്നെ നല്‍കേണ്ടതുണ്ട്.അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു.
എന്തൊക്കെ അപകടങ്ങളാണ് ഗര്‍ഭകാലത്ത് ആവശ്യത്തിന് ഭാരം സ്ത്രീകളില്‍ ഇല്ലെങ്കില്‍ ഇവര്‍ അനുഭവിക്കേണ്ടി വരുന്നതായ ബുദ്ധിമുട്ടുകള്‍ എന്ന് നോക്കാം. ഇത്തരം കാര്യങ്ങളില്‍ കൂടി അല്‍പം ശ്രദ്ധ കൊടുത്താല്‍ അത് നിങ്ങളുടെ ആരോഗ്യത്തിനും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിനും സഹായിക്കുന്നുണ്ട്. ഭാരക്കുറവ് മൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മാസം തികയാതെയുള്ള പ്രസവം
ഭാരക്കുറവുള്ള സ്ത്രീകള്‍ മാസം തികയാതെയുള്ള പ്രസവത്തിന് വിധേയമാകുന്നുണ്ട്. കുഞ്ഞിന്റെ ഭാരം താങ്ങാനാവാതെ വരുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ സംജാതമാകുന്നത്. പലപ്പോഴും ഇത് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അമ്മക്കും കുഞ്ഞിനും ജീവഹാനി വരെ സംഭവിക്കുന്നതിന് മാസം തികയാതെയുള്ള പ്രസവം കാരണമാകുന്നുണ്ട്. അതുകൊണ്ട് ഗര്‍ഭകാലത്ത് എത്ര ശരീരഭാരം വേണം എന്നത് ഡോക്ടറെ കണ്ട് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

സിസേറിയനുള്ള സാധ്യത
ഭാരക്കുറവ് പലപ്പോഴും സിസേറിയനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിലുപരി ഇത് ഗര്‍ഭകാലത്തും പ്രസവ സമയത്തും ധാരാളം കോംപ്ലിക്കേഷന്‍സ് ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് ആരോഗ്യത്തിന് കൂടുതല്‍ അപകടം അമ്മക്കും കുഞ്ഞിനും ക്ഷണിച്ച് വരുത്തുന്നു.

ഗര്‍ഭസ്ഥശിശുവിന്റെ മരണം
പലപ്പോഴും ഗര്‍ഭസ്ഥശിശുവിന്റെ മരണത്തിലേക്ക് ഇത് കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് ഗര്‍ഭസ്ഥശിശുവിന്റെ മരണം. ഇതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് തൂക്കക്കുറവ് കാരണമാകുന്നുണ്ട്. അമ്മ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് കുഞ്ഞിന് വളരുന്നതിനുള്ള പ്രോട്ടീനും മറ്റും ലഭിക്കുന്നത്. അതുകൊണ്ട് തന്നെ അമ്മയുടെ തൂക്കക്കുറവ് കുഞ്ഞിന്റെ ആരോഗ്യത്തേയും വളരാനുള്ള സാധ്യതയേയും അവിടെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥകളില്‍ അതിനെ പരിഹാരം കാണുന്നതിന് വേണ്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്.

അമിത ഭാരം
ഭാരം കുറവാണ് എന്നതു പോലെ തന്നെ അപകടം പിടിച്ച ഒന്നാണ് ഭാരം കൂടുന്ന അവസ്ഥയും. ഇത് രണ്ടും ഇല്ലാതാക്കുന്നതിന് വളരെയധികം ശ്രദ്ധ വേണം. ഭാരം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരിക്കലും അത് കൂടുതലാവാതെ നോക്കണം. ഭാരം വര്‍ദ്ധിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

സാധാരണ അവസ്ഥയില്‍
സാധാരണ ഗര്‍ഭകാലത്ത് ശരീരഭാരം കൂട്ടുമ്പോള്‍ അത് 12-15കിലോ മാത്രമേ കൂടാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് അമിതഭാരമായി കണക്കാക്കുന്നു. ഇത് കൂടുതല്‍ അപകടങ്ങള്‍ വരുത്തി വെക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ സ്വതവേ ഭാരക്കുറവുള്ള സ്ത്രീകള്‍ക്ക് അല്‍പം കൂടി ശ്രദ്ധിക്കേണ്ടതായുണ്ട്. അത് എന്താണെന്ന് നോക്കാം.

ഭാരക്കുറവുള്ള സ്ത്രീകള്‍
പൊതുവേ ഭാരക്കുറവുള്ള സ്ത്രീകളെങ്കില്‍ അവര്‍ 18 കിലോ വരെ കൂട്ടാവുന്നതാണ്. കാരണം ഇത്തരം അവസ്ഥകള്‍ അവര്‍ക്ക് ആരോഗ്യമുള്ള പ്രസവ കാലം സമ്മാനിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് അല്‍പം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഭാരക്കുറവുള്ള സ്ത്രീകളില്‍ ഇത്രയെങ്കിലും ഭാരം വര്‍ദ്ധിപ്പിക്കാന്‍ അവര്‍ ശ്രമിക്കണം. അല്ലെങ്കില്‍ ്അത് പ്രസവ സമയത്ത് അപകടമായി മാറുന്നു.

ഇരട്ടക്കുട്ടികളെങ്കില്‍
ഭാരക്കുറവുള്ളവര്‍ക്കും ഇരട്ടക്കുട്ടികള്‍ എന്ന അവസ്ഥ ഉണ്ടാവാം. ഇരട്ടക്കുട്ടികളെങ്കില്‍ ഇവര്‍ക്ക് ഗര്‍ഭകാലത്ത് 22 കിലോയെങ്കിലും ഭാരം വര്‍ദ്ധിച്ചിരിക്കണം. ഇല്ലെങ്കില്‍ അത് കുഞ്ഞിനും അമ്മക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ചിലരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍
ചിലരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം തന്നെ അവര്‍ക്ക് ശരീരഭാരം കൂട്ടാന്‍ സാധിക്കാതെ വരുന്നു. ഇവരില്‍ പലപ്പോഴും ഇവരുടെ ശരീരഘടന തന്നെ എത്രയൊക്കെ കഴിച്ചാലും ഭാരം കൂടാത്തതായിരിക്കും. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധ ഗര്‍ഭിണികള്‍ക്ക് നല്‍കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ പ്രസവ സമയത്ത് ഉണ്ടാക്കുന്നു. ചിലരിലാകട്ടെ ഗര്‍ഭത്തിന്റെ ആദ്യ കാലങ്ങളില്‍ ഉണ്ടാവുന്ന ഛര്‍ദ്ദി പോലുള്ള അസ്വസ്ഥതകള്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികളെ വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications