Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ശരീരം തനിയെ അബോര്ഷന് നടത്തുന്നതിന് കാരണം
നോര്‍മല്‍ അബോര്‍ഷനുള്ള മെഡിക്കല്‍ കാരണങ്ങള്‍
അബോര്ഷന് അഥവാ ഗര്‍ഭച്ഛിദ്രം അസാധാരണമല്ല. ഗര്‍ഭം പോലെ തന്നെ സാധാരണയാണ് ഗര്‍ഭച്ഛിദ്രവും. എന്നാല്‍ അബോര്ഷന് തന്നെ രണ്ടു വിധത്തില്‍ സംഭവിയ്ക്കാം. തനിയെ അബോര്ഷന് പല സ്ത്രീകളിലും നടക്കാം. ഇതു പ്രത്യേകിച്ചും ഗര്‍ഭത്തിന്റെ തുടക്ക സമയത്താണ് നടക്കുക. ഇതല്ലാതെ കുഞ്ഞു വേണ്ട എന്നു കരുതുന്നവര്‍ക്ക് അബോര്ഷന് നടത്താനുള്ള വഴികളുണ്ട്. ചില സന്ദര്‍ങ്ങളില്‍ ഡോക്ടര്‍മാര്‍ തന്നെ ആരോഗ്യപരമായ കാരണങ്ങളാല്‍ അബോര്ഷന് നടത്താന്‍ നിര്‍ദേശിയ്ക്കാറുമുണ്ട്.
രണ്ടാമതു പറഞ്ഞ കാര്യമല്ലാതെ പല സ്ത്രീകളിലും നാച്വറലായി അബോര്ഷന് സംഭവിയ്ക്കാറുണ്ട്. ശരീരം തന്നെ അവലംബിയ്ക്കുന്ന രീതിയെന്നു വേണമെങ്കില്‍ വിവരിയ്ക്കാം. ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങള്‍ക്കുള്ളിലാണ് അബോര്ഷന് സാധ്യതകള്‍ കൂടുതല്‍. ഇതു കൊണ്ടാണ് ഗര്‍ഭകാലത്തിന്റെ ആദ്യ മൂന്നു മാസം ഏറെ ശ്രദ്ധ വേണമെന്നു പറയുന്നതും.
പലപ്പോഴും സ്വഭാവിക അബോര്ഷന് നടക്കുന്നതിന് സ്വാഭാവികമായ കാരണങ്ങളുണ്ട്. ഇതിനു പുറമേ നമ്മുടെ ഭാഗത്തു നിന്നു വരുന്ന ശ്രദ്ധക്കുറവുകള്‍, അതായത് യാത്ര ചെയ്യുക, ഭാരം കൂടുതല്‍ എടുക്കുക, വീഴുക തുടങ്ങിയ ചില കാരണങ്ങളുമുണ്ടാകാം. എന്നാല്‍ ഇവ സ്വഭാവിക അബോര്ഷന് രീതി എന്നു പറയാനാകില്ല.
ചില സന്ദര്‍ഭങ്ങളില്‍ നമ്മില്‍ നിന്നും വരുന്ന തെറ്റു കുറ്റങ്ങള്‍ കൊണ്ടല്ലാതെ തന്നെ ശരീരം തന്നെ സ്വാഭാവികമായി അബോര്ഷന് എന്ന രീതിയിലേയ്ക്കു തിരിയും. ഇതിനായി ചില മെഡിക്കല്‍ കാരണങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

ക്രോമസോം
ക്രോമസോം സംബന്ധമായ പല പ്രശ്നങ്ങളും നോര്‍മലായി അബോര്‍ഷനു വഴിയൊരുക്കാറുണ്ട്. അണ്ഡവും ബീജവും സംയോജിച്ചാണ് ഭ്രൂണരൂപീകരണം നടക്കുന്നത്. അണ്ഡത്തിലോ ബീജത്തിലോ ക്രോമസോം തകരാറുകള്‍ ഉണ്ടെങ്കില്‍ ഇതു കാരണമാകും. ഡൗണ്‍ സിന്േേഡ്രാം പോലുള്ളവയ്ക്കു കാരണമാരും, 35 വയസിനു മേല്‍ പ്രായമുള്ള സ്ത്രീകളില്‍ ഗര്‍ഭാവസ്ഥയില്‍ ഇത്തരം സാധ്യതകള്‍ കൂടുതലായി കാണപ്പെടുന്നു. അണ്ഡഗുണം കുറയുന്നതാണ് ഒരു കാരണമായി പറയുന്നത്.

തൈറോയ്ഡ്
തൈറോയ്ഡ് പ്രശ്നങ്ങള്‍ ഇത്തരം സ്വഭാവിക അബോര്‍ഷനുകള്‍ നടക്കാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഹൈപ്പര്‍, ഹൈപ്പോ തൈറോയ്ഡുകള് കാരണമാകാം. വന്ധ്യതയ്ക്കു മാത്രമല്ല, അബോര്ഷന് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവ കൂടിയാണ് ഇത്തരം പ്രശ്നങ്ങള്‍. തൈറോയ്ഡ് ഹോര്‍മോണ്‍ ആവശ്യമുള്ളതിനേക്കാള്‍ കുറയുമ്പോള്‍ ശരീരം ഇതിനെ പ്രതിരോധിയ്ക്കാന്‍ ഹോര്‍മോണ്‍ ഉല്പാദിപ്പിയ്ക്കും. ഇത് ഒാവുലേഷനെ ബാധിയ്ക്കുന്നു. ഇതാണ് തൈറോയ്ഡ് വന്ധ്യതയ്ക്കു കാരണമാകുന്നുവെന്നു പറയുന്നിന്റെ ഒരു അടിസ്ഥാനം. കൂടുതല്‍ തൈറോയ്ഡ് ഉല്പാദനം നടന്നാല്‍ ഇത് ഈസ്ട്രജന് ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നു. ഇത് യൂട്രസില്‍ ഭ്രൂണം വളരുന്നതിന് തടസമാകുന്നു.

പ്രമേഹം
പ്രമേഹം സ്ത്രീകളിലെ അബോര്ഷന് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊന്നാണ്. ആദ്യ മൂന്നു മാസങ്ങളില്‍ അബോര്ഷന് നടക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ് ഇത്. ഇതുപോലെ കുഞ്ഞിന് ശാരീരിക വൈകല്യങ്ങള്‍ക്കും സാധ്യതയുണ്ട്. ഇതു കൊണ്ടു തന്നെ പ്രമേഹമുള്ള സ്ത്രീകള്‍ ഗര്‍ഭധാരണത്തിനു മുന്‍പ് മെഡിക്കല്‍ വഴികളിലൂടെ വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. പ്രമേഹ രോഗികളായ സ്ത്രീകള്‍ക്കു ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്കും. പ്രമേഹ സാധ്യത ഏറെയാണ്.

ചില ജീവിത ശൈലികളുടെ ഫലമായും
ചില ജീവിത ശൈലികളുടെ ഫലമായും സ്വാഭാവികമായി അബോര്ഷന് സാധ്യതയുണ്ട്. പ്രത്യേകിച്ചും മദ്യപാനം, പുകവലി, ഡ്രഗ്സ് ശീലങ്ങള്‍ അമ്മയ്ക്കുണ്ടെങ്കില്‍. ഇതുപോലെ സ്ട്രെസ് പോലുള്ള അവസ്ഥകളും ചില രോഗങ്ങളുമല്ലൊം ഇത്തരം നോര്‍മല്‍ അബോര്‍ഷനിലേയ്ക്കു വഴിയൊരുക്കുന്ന ഘടകങ്ങളാണ്. മോശം ശീലങ്ങള്‍ ഗര്‍ഭധാരണത്തിനു മുമ്പു തന്നെ നിയന്ത്രിയ്ക്കണ്ടതാണ്. അല്ലാത്ത പക്ഷം ഗര്‍ഭധാരണത്തില്‍ കാര്യമായ പ്രശ്നങ്ങള്‍ക്കു സാധ്യതയുണ്ട്. പല സ്ത്രീകളും ആര്‍ത്തവം തെറ്റി ഏതാനും ആഴ്ചകള്‍ കഴിഞ്ഞാലും ഗര്‍ഭിണിയാണെന്ന സത്യം തിരിച്ചറിയുക. അപ്പോഴേയ്ക്കും കുഞ്ഞിന്റെ സ്പൈനല്‍ കോഡ് രൂപപ്പെടുകയും ഹാര്‍ട്ട് ബീറ്റ് തുടങ്ങുകയും ചെയ്തിട്ടുണ്ടാകും.

അമ്മയുടെ ശാരീരികമായ അവസ്ഥകള്‍
അമ്മയുടെ ശാരീരികമായ അവസ്ഥകള്‍ കാരണവും അബോര്ഷന് സാധ്യതകള്‍ വര്‍ദ്ധിയ്ക്കുന്നു. പ്രത്യേകിച്ചും യൂട്രസിന്റെ ആരോഗ്യം. പോളിപ്സ്, ഗര്‍ഭാശ ഗള അഥവാ സെര്‍വിക്കല്‍ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ്. ഇതു കൊണ്ടാണ് ഗര്‍ഭധാരണത്തിനു മുന്‍പു തന്നെ വിശദമായ പരിശോധന ആവശ്യമെന്നു പറയുന്നത്. ഗര്‍ഭം താങ്ങാന്‍ യൂട്രസിനോ അമ്മയുടെ ശരീരത്തിനോ ശേഷിയില്ലെങ്കില്‍ സ്വാഭാവികമായി അബോര്ഷന് നടക്കും. യൂട്രസ് ഭ്രൂണത്തെ ബ്ലീഡിംഗിലൂടെ അബോര്‍ഷനായി പുറന്തള്ളും.

ബ്ലഡ് ക്ലോട്ടിംഗ്
അപൂര്‍വമായെങ്കിലും ബ്ലഡ് ക്ലോട്ടിംഗ് പ്രശ്നങ്ങള്‍ സ്വാഭാവികമായുള്ള അബോര്‍ഷനിലേയ്ക്കു വഴി വയ്ക്കുന്നവയാണ്. ഫാക്ടര്‍ വി ലെയ്ഡെന് പോലുള്ള ബ്ലഡ് ക്ലോട്ടിംഗ് പ്രശ്നങ്ങള്‍ ഇതിനുള്ള പ്രധാനപ്പെട്ട കാരണമാകാറുണ്ട്.

ഇമ്യൂണോളജി
ഇമ്യൂണോളജി പ്രശ്നങ്ങളും പലപ്പോഴും അബോര്ഷന് വഴിയൊരുക്കാറുണ്ട്. ശരീരം ഗര്‍ഭത്തെ പുറന്തള്ളുന്ന അവസ്ഥയാണ് ഇത്. ആന്റിബോഡികളുടെ പ്രവര്‍ത്തനം ഇതിനു കാരണമാകാറുണ്ടെന്നു ചില പഠനങ്ങള്‍ പറയുന്നു. ഇതുപോലെ ല്യൂപസ് പോലുള്ള രോഗാവസ്ഥകളും ഇതിനു കാരണമാകാറുണ്ട്. 5 ശതമാനം സ്ത്രീകളില്‍ ആന്റിബോഡി പ്രവര്‍ത്തനം കാരണം ശരീരം ഗര്‍ഭത്തെ പുറന്തള്ളുന്ന പ്രവണത കണ്ടു വരുന്നു. ഇതും സ്വാഭാവിക അബോര്‍ഷനു കാരണമാണ്.

കുഞ്ഞിനുണ്ടാകാന്‍ ഇടയുള്ള പ്രശ്നങ്ങള്‍
കുഞ്ഞിനുണ്ടാകാന്‍ ഇടയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനായി ശരീരം തന്നെ സ്വാഭാവികമായി ചെയ്യുന്ന ഒന്നാണ് തനിയെ വരുന്ന
അബോര്ഷന് എന്നു പറയാം. പല സന്ദര്‍ഭങ്ങളിലും ശാരീരിക വൈകല്യങ്ങളോ ജനിതിക പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ ശരീരം തന്നെ ഇത്തരം രീതി അവലംബിയ്ക്കുന്നതു സാധാരണയാണ്. അല്ലാത്ത പക്ഷം ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ മെഡിക്കല്‍ വിദഗ്ധര്‍ അബോര്ഷന് നിര്‍ദേശം നല്‍കാറുണ്ട്. അമ്മയുടേയോ കുഞ്ഞിന്റെയോ ജീവന് അപകടമാകുന്ന അവസ്ഥയിലും ഇത്തരം അബോര്‍ഷനുകള്‍ നിര്ദേശിയ്ക്കപ്പെടാറുണ്ട്. എന്നാല്‍ ശരീരം തനിയെ നടത്തുന്ന അബോര്‍ഷനല്ലാതെ മൂന്നാം മാസത്തിനു ശേഷം അബോര്ഷന് പൊതുവേ റിസ്കാണ് എന്നു പറയാം.



Click it and Unblock the Notifications
