ഗര്‍ഭകാലത്ത് കുറഞ്ഞ രക്തസമ്മര്‍ദ്ദം അപായ സൂചന

ഗര്‍ഭാവസ്ഥയില്‍ അസ്വസ്ഥതകള്‍ പതിവാണ്. എന്നാല്‍ അസ്വസ്ഥതകള്‍ അതിര് വിടുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം പലപ്പോഴും ചെറിയ അസ്വസ്ഥതകളില്‍ തുടങ്ങി അത് കൂടുതലാവുമ്പോഴാണ് പലരും ചികിത്സ തേടുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ അല്‍പം മുന്‍കൂട്ടി ശ്രദ്ധിച്ചാല്‍ അസ്വസ്ഥതകള്‍ വലുതാവുന്നതിന് മുന്‍പ് തന്നെ നമുക്ക് പരിഹാരം കാണാവുന്നതാണ്.

ഗര്‍ഭിണികളില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് രക്തസമ്മര്‍ദ്ദം. പ്രധാനമായും മൂന്ന് തരത്തിലാണ് രക്തസമ്മര്‍ദ്ദം ഗര്‍ഭകാലത്ത് ഉണ്ടാവാറുള്ളത്. ക്രോണിക് ഹൈപ്പര്‍ ടെന്‍ഷന്‍, പ്രഗ്നന്‍സി ഇന്‍ഡ്യൂസ്ഡ് ഹൈപ്പര്‍ ടെന്‍ഷന്‍, പ്രീ എംക്ലാസിയ എന്നിവയാണ് അവ.

ഗര്‍ഭകാലത്തിന് മുന്‍പേ തന്നെ ക്രോണിക് ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ളവരില്‍ ബിപി കൂടുതലായിരിക്കും. ഗര്‍ഭകാലത്ത് മാത്രം ഉണ്ടാവുന്ന ബിപി ആണ് പ്രഗന്‍സി ഇന്‍ഡ്യൂസ്ഡ് ഹൈപ്പര്‍ ടെന്‍ഷന്‍ എന്നാല്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവന് തന്നെ ഭീഷണിയാവുന്ന ഒന്നാണ് പ്രീ എംക്ലാസിയ.

ഇത് കുഞ്ഞിന്റെ അനക്കം നില്‍ക്കുന്ന അവസ്ഥയിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ രക്തസമ്മര്‍ദ്ദം തീരെ കുറഞ്ഞ് പോവുന്ന അവസ്ഥയിലും ഇത്തരം കാര്യങ്ങള്‍ അപകടാവസ്ഥയിലേക്ക് നീങ്ങുന്നുണ്ട്. രക്തസമ്മര്‍ദ്ദം കുറയുന്നതിനുള്ള കാരണങ്ങളും അതിനുള്ള പരിഹാരങ്ങളും അതിലെ അപകടങ്ങളും എന്തൊക്കെയെന്ന് നോക്കാം.

കുറഞ്ഞ രക്തസമ്മര്‍ദ്ദം തിരിച്ചറിയാം

കുറഞ്ഞ രക്തസമ്മര്‍ദ്ദം തിരിച്ചറിയാം

ഒരു വ്യക്തിയുടെ സാധാരണ നോര്‍മല്‍ അളവിലുള്ള രക്തസമ്മര്‍ദ്ദം എന്ന് പറഞ്ഞാല്‍ അത് 120/80 ആണ്. എന്നാല്‍ ഇത് കുറഞ്ഞ അളവിലാണെങ്കില്‍ ഇത് 90/60 ആയി താഴുന്നതാണ്. ഇതിലും കുറഞ്ഞാല്‍ അത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. എന്നാല്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ കുറഞ്ഞ രക്തസമ്മര്‍ദ്ദം കൂടിയ രക്തസമ്മര്‍ദ്ദത്തേക്കാള്‍ അപകടം കുറഞ്ഞതാണ്. കാരണം രക്തസമ്മര്‍ദ്ദം കൂടിയാല്‍ അത് പലപ്പോഴും പക്ഷാഘാതത്തിലേക്കും ഹൃദയാഘാതത്തിലേക്കും നയിക്കുന്നതിനുള്ള സാധ്യതയുണ്ട്.

എന്തുകൊണ്ട് ഗര്‍ഭകാലത്ത്

എന്തുകൊണ്ട് ഗര്‍ഭകാലത്ത്

എന്നാല്‍ എന്തുകൊണ്ട് ഗര്‍ഭകാലത്ത് കുറഞ്ഞ രക്തസമ്മര്‍ദ്ദം ഉണ്ടാവുന്നുണ്ട് എന്നത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. കുറഞ്ഞ രക്തസമ്മര്‍ദ്ദം പലപ്പോഴും രക്തനഷ്ടം കൊണ്ടും, നിര്‍ജ്ജലീകരണം കൊണ്ടും, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും, അണുബാധ പോലുള്ള അസ്വസ്ഥതകളും, ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം നിമിത്തവും ഉണ്ടാവാം. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഗര്‍ഭകാലത്തുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. കൂടുതല്‍ വായിക്കാം.

 പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍

പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍

ചിലരില്‍ പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം ഉണ്ടാവുന്നത് പോലെ തോന്നാറുണ്ട്. എന്നാല്‍ ഇതിനെ ഓര്‍ത്തോസ്റ്റാറ്റിക് ഹൈപ്പോടെന്‍ഷന്‍ എന്നാണ് പറയുന്നത്. ഇത് പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ അല്‍പം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഗര്‍ഭകാലത്ത് അതുകൊണ്ട് തന്നെയാണ് ഇരുന്നിട്ട് എഴുന്നേല്‍ക്കുമ്പോള്‍ പതുക്കെ എഴുന്നേല്‍ക്കണം എന്ന് പറയുന്നത്. അല്ലെങ്കില്‍ പലപ്പോഴും തലകറങ്ങി വീഴുന്നതിനും അബോര്‍ഷന്‍ പോലുള്ള അവസ്ഥകളിലേക്കും കാരണമാകുന്നുണ്ട്.

 എക്ടോപിക് പ്രഗ്നന്‍സി

എക്ടോപിക് പ്രഗ്നന്‍സി

എക്ടോപിക് പ്രഗ്നന്‍സി സമയത്ത് ധാരാളം രക്തം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇതെല്ലാം പലപ്പോഴും കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് എപ്പോഴും വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടാവാം.

 നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

ഗര്‍ഭകാലത്ത് ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അമ്മക്കും കുഞ്ഞിനും വേണ്ട ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ വെള്ളം കുടിക്കുന്ന കാര്യത്തിലും മടി കാണിക്കേണ്ടതില്ല. ഇത് രണ്ടും വളരെയധികം പ്രധാനപ്പെട്ടതാണ്. അല്ലാത്ത പക്ഷംഅത് കുറഞ്ഞ രക്തസമ്മര്‍ദ്ദം എന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കുക. എന്തൊക്കെയാണ് കുറഞ്ഞ രക്തസമ്മര്‍ദ്ദമെങ്കില്‍ ഉണ്ടാവുന്ന ലക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

 തലചുറ്റല്‍

തലചുറ്റല്‍

ക്ഷീണം കാരണം പലപ്പോഴും ഗര്‍ഭകാലത്ത് തലചുറ്റല്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ക്ഷീണമല്ലാതെ തന്നെ പലരിലും തലചുറ്റല്‍ ഉണ്ടെങ്കില്‍ അത് രക്തസമ്മര്‍ദ്ദം നിങ്ങളുടെ ശരീരത്തില്‍ കുറഞ്ഞു എന്നാണ് സൂചിപ്പിക്കുന്നത്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇതോടൊപ്പം ശക്തിയായ പുറം വേദനയും ഉണ്ടാവുന്നു.

 അമിത വിയര്‍പ്പ്

അമിത വിയര്‍പ്പ്

ഗര്‍ഭകാലത്ത് ഉണ്ടാവുന്ന ചെറിയ അസ്വസ്ഥത പോലും അവഗണിക്കരുത്. വിയര്‍പ്പ് പോലും ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അമിത വിയര്‍പ്പിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കും മുന്‍പ് അത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. പലപ്പോഴും രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇതും ശ്രദ്ധിക്കേണ്ടതാണ്. അമിതവിയര്‍പ്പിനോടൊപ്പം മനം പിരട്ടലും കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.

 കാഴ്ച മങ്ങുന്നത്

കാഴ്ച മങ്ങുന്നത്

മങ്ങിയ കാഴ്ചയാണ് കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിന്റെ പ്രധാന ലക്ഷണം. ഇത് പലപ്പോഴും നിങ്ങളിലെ ആരോഗ്യത്തിന് വില്ലനായി മാറുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞ് വരുകയാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് കാഴ്ച മങ്ങുന്ന അവസ്ഥ.

കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് പെട്ടെന്ന് നിലത്ത് നിന്ന് ഇരിക്കുന്ന അവസ്ഥയില്‍ ചാടി എഴുന്നേല്‍ക്കാതിരിക്കുക, കുറേ സമയം ഒരേ നില്‍പ്പ് നില്‍ക്കാതിരിക്കുക, ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതെ ഇടക്കിടക്ക് ആരോഗ്യകരമായ പാനീയങ്ങള്‍ കഴിക്കുക, ശരീരത്തിന് അനുയോജ്യമായ കംഫര്‍ട്ടബിള്‍ ആയ വസ്ത്രം ധരിക്കുക, മദ്യപിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കുക, ഉപ്പിന്റെ അംശം ചെറിയ രീതിയില്‍ വര്‍ദ്ധിപ്പിക്കുക. ഇത്രയുമാണ് ചെയ്യേണ്ട കാര്യങ്ങള്‍. പലപ്പോഴും കുറഞ്ഞ രക്തസമ്മര്‍ദ്ദം കുഞ്ഞിന്റെ വളര്‍ച്ചയേയും ആരോഗ്യത്തേയും വളരെയധികം ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധ ഓരോ നിമിഷവും അത്യാവശ്യമാണ്.

X
Desktop Bottom Promotion