Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ആണ്കുഞ്ഞു വേണമെങ്കില്‍ ആയുര്‍വേദ സെക്സ് വഴി
ആണ്കുഞ്ഞു വേണമെങ്കില്‍ ആയുര്‍വേദ സെക്സ് വഴി
മക്കളുണ്ടായാല്‍ മാത്രം പോരാ, സത്സന്താനത്തെ, അതായത് നല്ല സന്താനത്തെ ലഭിയ്ക്കണമെന്നായിരിയ്ക്കും, എല്ലാവരുടേയും ആഗ്രഹം. ഇതിനായി പ്രാര്‍ത്ഥനയോടെ കാത്തിരിയ്ക്കുന്നവരാണ് എല്ലാവരും. സത്സന്താനം എന്നത് ഒരു ഭാഗ്യം തന്നെയാണെന്നു വേണം, പറയുവാന്‍. എല്ലാവര്ക്കും ലഭിയ്ക്കാത്ത ഭാഗ്യം.
സത്സന്താനത്തെ ലഭിയ്ക്കാന്‍ വിശ്വാസങ്ങളുടെ പുറകേ പോയി ജീവിയ്ക്കുന്നവരുണ്ട്. എന്നാല്‍ ശാസ്ത്രത്തെ വിശ്വസിയ്ക്കുന്നവരും കുറവല്ല.
പൊതുവേ നാം വിശ്വസിയ്ക്കുന്ന ശാസ്ത്രശാഖയാണ് ആയുര്‍വദം. പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സാ ശാഖയെന്നതാണ് ഇതിനുള്ള വിശദീകരണവും.ആയുര്‍വേദത്തില്‍ നല്ല സന്താനത്തിനായി, സത്സന്താനത്തിനായി പറയുന്ന പല വഴികളുമുണ്ട്. ഇതില്‍ ചിലതിനെക്കുറിച്ചറിയൂ

ആയുര്‍വേദത്തില്‍
ആയുര്‍വേദത്തില്‍ സെക്സെന്നത് വെറും ശാരീരിക സുഖം മാത്രമല്ല, ആയുര്‍വേദത്തില്‍ സെക്സെന്നത് വെറും ശാരീരിക സുഖം മാത്രമല്ല, പങ്കാളികള്‍ തമ്മില്‍ എല്ലാ അര്‍ത്ഥത്തിലുമുള്ള ഒത്തു ചേരലാണ്. ശരീരവും മനസുമെല്ലാം ഒത്തു ചേരുന്ന ഒന്ന്. ഇത് റിലാക്സായി, പരസ്പരം ആനന്ദത്തോടെ താല്പര്യത്തോടെ ശാന്തമായി വേണം. ഇത് നല്ല സന്താനത്തിന്റെ രൂപീകരണത്തിന് ഏറെ പ്രധാനമാണ്. സെക്സിന്റെ സമയത്ത് ദേഷ്യമോ ടെന്‍ഷനോ വഴക്കുകയോ പരസ്പരം കീഴടക്കാനുള്ള ശ്രമമോ പങ്കാളിയ്ക്ക് അലോസരമുണ്ടാക്കാനുള്ള സാഹചര്യമോ ഉണ്ടാക്കരുത്. പരസ്പരം സന്തോഷിച്ചും ആഗ്രഹിച്ചും ആസ്വദിച്ചും ഇഴുകിച്ചേര്‍ന്നുമുള്ള സെക്സ് നല്ല സന്താനോല്പാദനത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ഇരുപങ്കാളികളും മാനസികവും ശാരീരികവും ആത്മീയവുമായി പരസ്പരം ആകര്‍ഷിയ്ക്കപ്പെട്ടു നടക്കുന്ന സെക്സിലാണ് നല്ല സന്താനോല്പ്പത്തിയെന്നും ആയുര്‍വേദം വിവരിയ്ക്കുന്നു.

പങ്കാളികളുടെ സംഗമ സമയത്തെ മാനസികാവസ്ഥയും
പങ്കാളികളുടെ സംഗമ സമയത്തെ മാനസികാവസ്ഥയും ഭ്രൂണത്തെ, കുഞ്ഞിനെ സ്വാധീനിയ്ക്കുന്നു. ശുദ്ധമായ ശരീരവും ശാന്തമായ മനസും സെക്സ് സമയത്തു പ്രധാനം. ഇത് നല്ല സന്താനത്തിനു വഴിയൊരുക്കുന്നു. ഇതിനായി ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുക.നല്ല സന്താനത്തിന് ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളുകയാണ് ആദ്യം വേണ്ടതെന്നും ആയുര്‍വേദം പറയുന്നു. കാപ്പി, പുകവലി, മദ്യം, സോഡ, വല്ലാതെ പുളിച്ച, എരിവുള്ള, എണ്ണയുള്ള, ഉപ്പുള്ള, പുളിയുളള ഭക്ഷണം, ഫാസ്റ്റ് ഫുഡ്, രാത്രിയിലെ ജോലി, സ്ട്രെസ്, ശരിയല്ലാത്ത ഭക്ഷണരീതികള്‍ എന്നിവയാണ് . നല്ല ജീവിതചര്യകള്‍ പാലിയ്ക്കുക. ദുശീലങ്ങളും അനാരോഗ്യകരമായ ജീവിത ശൈലികളും ഒഴിവാക്കുക.

ആര്‍ത്തവ ദിന സെക്സ്
ആര്‍ത്തവ ദിന സെക്സ് പങ്കാളികള്‍ക്കു സമ്മതമെങ്കില്‍ സയന്‍സ് വിലക്കുന്നില്ലെങ്കിലും ആര്‍ത്തവത്തിന്റെ ആദ്യ നാലു ദിനങ്ങളില്‍ സെക്സ് ഒഴിവാക്കാനാണ് ആയുര്‍വേദം പറയുന്നത്. ആര്‍ത്തവത്തോടനുബന്ധിച്ചുള്ള ചില പ്രത്യേക ദിനങ്ങളില്‍ ബന്ധപ്പെടുന്നത് ആണ്‍കുഞ്ഞിനുള്ള സാധ്യതകളാണെന്നും ആയുര്‍വേദം പറയുന്നു. ആണ്കുഞ്ഞു വേണമെങ്കില്‍ മാസമുറയുടെ 8, 10, 12, 14, 16 ദിവസങ്ങളില്‍ രാത്രി സെക്സാണ് നിര്‍ദേശിയ്ക്കുന്നത്.ആയുര്‍വേദ പ്രകാരം അര്‍ദ്ധരാത്രി അല്ലെങ്കില്‍ ഡിന്നറിന് രണ്ടു മണിക്കൂര്‍ ശേഷമാണ് സെക്സിനായി നിര്‍ദേശിയ്ക്കപ്പെടുന്ന സമയം.

നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍
നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ സെക്സ് സമയത്ത് ഒത്തു ചേരണമെന്ന് ആയുര്‍വേദം പറയുന്നു. കാഴ്ച, കേള്‍വി, സ്പര്‍ശനം, മണം, രുചി എന്നിങ്ങനെയുള്ള അലിഞ്ഞു ചേരലിലാണ് നല്ല സന്താനോല്‍പാദനമെന്നും ആയുര്‍വേദം നിര്‍ദേശം നല്കുന്നു. 5 സെന്സുകളും ഒത്തിണങ്ങിയ സെക്സിലാണ് ആയുര്‍വേദം നല്ല സന്താനോല്പത്തി നടക്കുന്നുവെന്നു പറയുന്നത്.

കിടപ്പറ
കിടപ്പറ ശാന്തവും അലോസരങ്ങളില്ലാത്തതുമാകണം. വൃത്തിയുള്ളതാകണം. കിടക്കയും ഇതു പോലെ തന്നെ.
സ്ത്രീ ആദ്യം ഇടതുകാല് വച്ചും പുരുഷന് വലതുകാല്‍ വച്ചും കിടക്കയിലേയ്ക്കു കയറണമെന്നും ആയുര്‍വേദം പറയുന്നു. ഇതും നല്ല സന്താനോല്പാദനത്തിന് ആയുര്‍വേദം വിവരിയ്ക്കുന്ന വഴിയാണ്.



Click it and Unblock the Notifications
