Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വയറ്റിലെ കുഞ്ഞുചവിട്ടു പറയും ആണോ പെണ്ണോ
വയറ്റിലെ കുഞ്ഞുചവിട്ടു പറയും ആണോ പെണ്ണോ
ഗര്‍ഭകാലം പ്രധാനമായും അമ്മയും കുഞ്ഞും തമ്മിലുള്ള ആശയ വിനിമയം നടക്കുന്ന കാലം കൂടിയാണെന്നു പറഞ്ഞാല്‍ തെറ്റില്ല. വയറ്റിലെ കുഞ്ഞുമായി നേരിട്ടു സംവദിക്കാനാകില്ലെങ്കിലും അമ്മ ചെയ്യുന്നതെല്ലാം തന്നെ, സംസാരിയ്ക്കുന്നതടക്കം കുഞ്ഞിനു തിരിച്ചറിയാമെന്നാണ് പറയുന്നത്.
ഗര്‍ഭത്തിന്റെ ഓരോ മാസത്തിലും വ്യത്യസ്തമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ കാണാവുന്നത് വയറിന്റെ വലിപ്പം കൂടുന്നതാണ്. എന്നാല്‍ അമ്മയ്ക്ക് അനുഭവിച്ചറിയാവുന്നത് പലതുമുണ്ട്. ഇതിലൊന്നാണ് വയറ്റിലെ കുഞ്ഞു ചവിട്ടുന്നത്.
വയറ്റില്‍ കുഞ്ഞ് അനങ്ങുന്നതും ചവിട്ടുന്നതുമെല്ലാം അമ്മാര്ക്കു പൊതുവേ സന്തോഷം നല്കുന്ന കാര്യങ്ങളാണ്. കുഞ്ഞിന്റെ തുടിപ്പ് അനുഭവിച്ചറിയാനുള്ള അവസരമെന്നു പറയാം.
വയറ്റിലുള്ള കുഞ്ഞു ചവിട്ടിനെ കുറിച്ചറിയേണ്ട ചില പ്രധാനപ്പെട്ട സംഗതികളുണ്ട്. ഇതെക്കുറിച്ചറിയൂ

കുഞ്ഞിന്റെ ആരോഗ്യത്തെ
കുഞ്ഞിന്റെ ആരോഗ്യത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണു കുഞ്ഞിന്റെ ചവിട്ടും അനക്കവുമെല്ലാം. 4-5 മാസങ്ങളാകുമ്പോളാണ് കുഞ്ഞിന്റെ ചലനം വയറ്റില്‍ ഉണ്ടാവുക. കുഞ്ഞു ചവിട്ടുന്നത് കുഞ്ഞിന്റെ ആരോഗ്യം നല്ല അവസ്ഥയിലാണെന്നതിന്റെ സൂചനയാണ്. കുഞ്ഞു വളര്‍ന്ന് വരുമ്പോള്‍, അതായത് ഗര്‍ഭത്തിന്റെ അവസാന മാസങ്ങളില്‍ ഈ ചലനം കുറയും. സ്ഥലപരിമിതി തന്നെയാണു കാരണം എന്നു പറയാം.

രാത്രിയില്‍
കുഞ്ഞിന്റെ അനക്കവും ചവിട്ടുമെല്ലാം രാത്രിയില്‍ കൂടുന്നതായി തോന്നും. ഇതിനു കാരണവുമുണ്ട്. വാസ്തവത്തില്‍ രാവിലെ അമ്മമാര്‍ മറ്റു കാര്യങ്ങളില്‍ തിരക്കുകുമ്പോള് ഇത്തരം ചലനങ്ങള്‍ കൂടുതല്‍ അനുഭവപ്പെട്ടുവെന്നു വരില്ല. കുഞ്ഞ് അനങ്ങുന്നുവെങ്കിലും തിരക്കില്‍ നാമത് ഓര്‍ത്തെടുക്കില്ല. എന്നാല്‍ രാത്രിയില്‍ വിശ്രമിക്കാന്‍ കിടക്കുമ്പോഴാകും കുഞ്ഞിന്റെ ചലനം ശരിയായി തിരിച്ചറിയുക. ഇതു മാത്രമല്ല, ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന് രാവ്, പകല്‍ എന്നൊന്നുമില്ല. ഉറങ്ങാന്‍ തോന്നുമ്പോള്‍ ഉറങ്ങുക എന്നതാണ് വഴി.

ചില കുഞ്ഞുങ്ങള്‍
ചില കുഞ്ഞുങ്ങള്‍ വയറ്റില്‍ രാവിലെ ഉറങ്ങി രാത്രിയില്‍ ഉണര്ന്നിരിയ്ക്കുന്നവരുണ്ടാകും. പുറത്തു വന്നാലും കുറച്ചു കാലമെങ്കിലും ഇതേ ശീലം പിന്തുടരുന്ന കുഞ്ഞുങ്ങളുമുണ്ടാകും. രാവിലെ ഉറങ്ങി രാത്രിയില്‍ കളിയ്ക്കുന്ന കുഞ്ഞുങ്ങള്‍. പിന്നീട് ക്രമേണ അവര്‍ പകല്‍, രാവു വ്യത്യാസങ്ങള്‍ തിരിച്ചറിയുകയും ശരീരം അതേ രീതിയിലേയ്ക്കു മാറുകയും ചെയ്യും.

കുഞ്ഞിന്റെ ചലനം
കുഞ്ഞിന്റെ ചലനം ആദ്യ തവണ അമ്മയാകുന്നവരില്‍ 25-ാമത്തെ ആഴ്ച മുതല്‍ തുടങ്ങിയേക്കാം. എന്നാല്‍ രണ്ടാമതോ അതില്‍ കൂടുതലോ തവണ അമ്മയാകുന്ന സ്ത്രീകളില്‍ ഈ ചലനം വേഗത്തില്‍ അനുഭവപ്പെടും. ചിലപ്പോള്‍ 16-ാമത്തെ ആഴ്ച മുതല്‍ തന്നെ. ഇത് ശരീരം ഗര്‍ഭവുമായി പൊരുത്തപ്പെടുന്നതു കൊണ്ടാണ്. ആദ്യത്തെ ഗര്‍ഭത്തോടെ തന്നെ ശരീരം ഈ കഴിവു നേടിയിട്ടുണ്ടാകും.

പ്രസവത്തോട് അടുക്കുമ്പോള്‍
പ്രസവത്തോട് അടുക്കുമ്പോള്‍ കുട്ടിയുടെ ചലനവും ചവിട്ടും കൂടുതലാകുന്നതും സാധാരണയാണ്. പ്രസവത്തിന്റെ സൂചന കൂടിയാണിത്. ഗര്‍ഭത്തിന്റെ മൂന്നാം പാദം, അഥവാ തേഡ് ട്രൈമെസ്റ്റര്‍ അതായത് 7 മാസം മുതല്‍ ചിലപ്പോള്‍ വയറിന്റെ പുറത്തേയ്ക്കു വരെ ഇത്തരം ചലനം കാണാനാകും. കയ്യു വയ്ക്കുമ്പോള്‍ മറ്റുള്ളവര്‍ക്കും ഇത് അനുഭവിച്ചറിയാം.

ഭക്ഷണം
ഭക്ഷണം കഴിച്ചു കഴിയുമ്പോള്‍ കുഞ്ഞിന്റെ ചലനം കൂടുതല്‍ അനുഭവപ്പെടുന്നതായി തോന്നും. ഇതു ഭക്ഷണത്തില്‍ നിന്നും കുഞ്ഞും ഊര്‍ജം നേടുന്നതു കൊണ്ടാകും. കുഞ്ഞു കൂടുതല്‍ ആക്ടീവായി മാറുന്നു, ഭക്ഷണ ശേഷം എന്നു പറയാം.

അവസാന മൂന്നു മാസങ്ങളില്‍
അവസാന മൂന്നു മാസങ്ങളില്‍ കുഞ്ഞിന്റെ അനക്കം നല്ലപോലെ ഉണ്ടാകണം. കാരണം ഇതേ സമയത്താണ് ബ്രെയിന്‍, സെന്‍സറി ആക്ടിവിറ്റികള്‍ തുടങ്ങുന്നത്. തലച്ചോറിന്റെ സന്ദേശത്തിന് അനുസരിച്ചു സംവേദനാ ക്ഷമത നേടുന്ന കാലഘട്ടം എന്നു വേണമെങ്കില്‍ പറയാം.

അമ്മയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍
അമ്മയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ കുഞ്ഞു തിരിച്ചറിയുന്നുവെന്ന് കുഞ്ഞിന്റെ ചലനത്തിലൂടെ ബോധ്യപ്പെടും. ഉദാഹരണത്തിന് ഒരു ഹൊറര്‍ സിനിമ കണ്ട് അമ്മ ഭയപ്പെട്ടാല്‍ കുഞ്ഞിലും അതേ ഫീലിംഗ് ഉണ്ടാകും. അതായത് അമ്മയുടെ വികാരങ്ങളെല്ലാം തന്നെ കുഞ്ഞിലും പ്രതിഫലിയ്ക്കും. ഗര്‍ഭിണികള്‍ ചിന്തകളിലും വികാരവിഭോക്ഷങ്ങളിലുമെല്ലാം ശ്രദ്ധിയ്ക്കണമെന്നു പറയുന്നതിന്റെ കാരണം ഇതാണ്.

കുഞ്ഞിന്റെ അനക്കം
കുഞ്ഞിന്റെ അനക്കം എളുപ്പം തിരിച്ചറിയാന്‍ ടോര്‍ച്ചിലൂടെ വഴിയുണ്ട്. ടോര്‍ച്ച് വയറിനു മീതേ പിടിച്ചു കത്തിയ്ക്കുകയും കെടുത്തുകും ചെയ്യുക. കുഞ്ഞിന് ഇരുളും വെളിച്ചവും പെട്ടെന്നു പിടിച്ചടക്കാനാകുമെന്നാണ് പറയുക. ഈ വെട്ടത്തിന് അനുസരിച്ച് കുഞ്ഞു ചലിക്കുന്നത് അനുഭവിച്ചറിയാം. 23-ാമത്തെ ആഴ്ച മുതലാണ് ഇരുട്ടും വെളിച്ചവും തിരിച്ചറിയാന്‍ കുഞ്ഞിനു കഴിയുക.

കുഞ്ഞിന്റെ ശരിയായ വളര്‍ച്ച
കുഞ്ഞിന്റെ ശരിയായ വളര്‍ച്ചയുടെ തെളിവു കൂടിയാണ് ഈ ചലനങ്ങള്‍. ചലനം കുറയുന്നത് ചിലപ്പോള്‍ പ്ലാസന്റയിലെ രക്തപ്രവാഹം കുറയുന്നതു കാരണമോ ഓക്സിജന്‍ കുറവോ ആവശ്യമായ പോഷകങ്ങളുടെ കുറവോ കാരണമാകും. ഇത് കുട്ടിയുടെ അവസ്ഥ നല്ലതല്ല എന്നതിന്റെ സൂചന കൂടിയാണ്. പ്രത്യേകിച്ചും പെട്ടെന്ന് ചലനം കുറയുകയാണെങ്കില്‍.

വയറ്റിലെ കുഞ്ഞിന്റെ ചലനം നോക്കി
വയറ്റിലെ കുഞ്ഞിന്റെ ചലനം നോക്കി ലിംഗ വ്യത്യാസം പറയാമെന്നു പറയാം. കുഞ്ഞു നേരത്തെ അനങ്ങിത്തുടങ്ങിയാല്‍ ഇത് ആണ്‍കുഞ്ഞാണെന്നാണ് പറയുക. സാധാരണ 20-ാമത്തെ ആഴ്ചയിലാണ് ചലനം അറിയുകയെങ്കിലും 16-ാമത്തെ ആഴ്ചയില്‍ അറിയാന്‍ സാധിച്ചാല്‍. പ്രത്യേകിച്ചും ആദ്യ പ്രസവമെങ്കില്‍.

ആണ്‍കുഞ്ഞിനേക്കാള്‍
വയറ്റില്‍ ആണ്‍കുഞ്ഞിനേക്കാള്‍ പെണ്‍കുഞ്ഞിനാണ് ആരോഗ്യക്കൂടുതല്‍ എന്നു പറയുന്നു. ഇതു കൊണ്ടു തന്നെ വയറ്റിലെ കുഞ്ഞു കൂടുതല്‍ ആക്ടീവാണെങ്കില്‍ ഇത് പെണ്കുഞ്ഞാണെന്നു പറയപ്പെടുന്നു. പ്രത്യേകിച്ചും അര മണിക്കൂറില്‍ കൂടുതല്‍ ചലനം അനുഭവപ്പെടുകയാണെങ്കില്‍.

ചലനം
ചലനം പെണ്‍കുഞ്ഞുങ്ങള്‍ക്കാണ് കൂടുതലെങ്കിലും ചവിട്ടുന്നതു കൂടുതല്‍ ആണ്കുഞ്ഞാണെന്നു പറയും. കൂടുതല്‍ കുഞ്ഞ് ചവിട്ടുകയാണെങ്കില്‍ ആണ്‍കുഞ്ഞെന്നു പറയാം.



Click it and Unblock the Notifications