For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലം അമ്മിഞ്ഞക്കാലം കൂടിയാണ്, കാരണം

ഗര്‍ഭകാലം അമ്മിഞ്ഞക്കാലം കൂടിയാണ്, കാരണം

|

ഗര്‍ഭകാലം സ്ത്രീയില്‍ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ വരുത്തുന്ന ഒന്നാണ്. ഒരു സ്ത്രീ അമ്മയാകുമ്പോള്‍ അതു വരെയില്ലാത്ത പല മാറ്റങ്ങളും അവളില്‍ പ്രത്യക്ഷപ്പെടും. പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ക്കു കാരണം ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ തന്നെയാണ്.

ഗര്‍ഭകാലത്ത് സ്ത്രീയുടെ യൂട്രസ് പോലുള്ള ആന്തരികാവയവങ്ങളില്‍ മാത്രമല്ല, ശരീരത്തിലെ വജൈന, മാറിടം തുടങ്ങിയ പല അവയവങ്ങള്‍ക്കും കാര്യമായ മാറ്റങ്ങള്‍ സംഭവിയ്ക്കും. ഗര്‍ഭധാരണത്തിനായി ശരീരം ഒരുങ്ങുന്ന മാറ്റങ്ങളാണ് ഇവയെല്ലാം തന്നെ.

സ്തനങ്ങള്‍ സ്ത്രീ സൗന്ദര്യത്തില്‍ മാത്രമല്ല, പ്രത്യുല്‍പാദനത്തിലും പ്രധാന പങ്കു വഹിയ്ക്കുന്നു. മുലയൂട്ടല്‍ എന്ന മഹത്തായ ധര്‍മം നിര്‍വഹിയ്ക്കുന്നതു കൊണ്ടു തന്നെ ഗര്‍ഭകാലത്തും പ്രസവശേഷവുമെല്ലാം സ്തനങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും സാധാരയണയാണ്.

ഒരു സ്ത്രീ ഗര്‍ഭവതിയാകുമ്പോള്‍ തന്നെ പല തരത്തിലെ മാറ്റങ്ങളും അവളുടെ സ്തനങ്ങളില്‍ പ്രത്യക്ഷ ലക്ഷണങ്ങളായി കാണപ്പെടുന്നു.

ഗര്‍ഭകാലം സ്ത്രീ സ്തനങ്ങളെ എപ്രകാരമാണ് മാറ്റുന്നതെന്നറിയൂ,

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് സ്തനങ്ങള്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം മൃദുവാകുന്നതു സാധാരണയാണ്. പ്രത്യേകിച്ച്‌ ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍. ഈസ്‌ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകള്‍ വര്‍ദ്ധിയ്‌ക്കുന്നതാണ്‌ ഇതിനു കാരണം.പാലൂട്ടലിന്റെ ആദ്യ ഘട്ടം എന്നു വേണമെങ്കില്‍ പറയാം. സ്തനങ്ങളില്‍ വീര്‍പ്പു പോലെ തോന്നുന്നതും സാധാരണയാണ്.

സ്തന വലിപ്പം

സ്തന വലിപ്പം

ഗര്‍ഭകാലത്ത് സ്തന വലിപ്പം വര്‍ദ്ധിയ്ക്കുന്നത് സാധാരണയാണ്. ഇതിനും കാരണം ഹോര്‍മോണുകള്‍ തന്നെയാണ്.ഗര്‍ഭകാലത്ത് പാലുല്‍പാദനത്തിനുള്ള മാമ്മറി ഗ്ലാന്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതാണ് ഈ സമയത്ത് മാറിടവലിപ്പം കൂടുവാനുള്ള ഒരു കാരണവും. തുടക്കത്തില്‍ അത്ര പ്രത്യക്ഷമല്ലെങ്കിലും ആറാമത്തെ ആഴ്ച മുതല്‍ പ്രസവം അടുത്തെത്തും വരെ മാറിട വലിപ്പം വര്‍ദ്ധിയ്ക്കും. ഇതിനു ശേഷം മുലപ്പാല്‍ കാരണവും സ്തനവലിപ്പം വര്‍ദ്ധിയ്ക്കുന്നതു സാധാരണയാണ്.

ഞരമ്പുകള്‍

ഞരമ്പുകള്‍

ഗര്‍ഭകാലത്ത് മാറിടത്തില്‍ ഞരമ്പുകള്‍ പ്രത്യക്ഷമാകും. മാറിടത്തിലേയ്‌ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്‌ക്കുന്നതാണ്‌ ഇതിനു കാരണം. പ്രസവശേഷവും ഈ വെയിനുകള്‍ കൂടുതല്‍ തെളിഞ്ഞു വ്യക്തതയോടെ കാണാനാകും. നീല നിറത്തിലാകും, ഈ ഞരമ്പുകള്‍ പലപ്പോഴും കാണപ്പെടുക. ഇത് ഗര്‍ഭകാലത്തുണ്ടാകുന്ന സ്വാഭാവിക സ്തനമാറ്റമാണ്.

ഏരിയോള

ഏരിയോള

ഗര്‍ഭകാലത്ത് സ്തനങ്ങള്‍ക്കു ചുറ്റുമുള്ള ഏരിയോള എന്ന ഭാഗത്തിനും നിപ്പിളിനും വ്യത്യാസങ്ങളുണ്ടാകുന്നതും സാധാരണയാണ്. നിപ്പിള്‍ വലിപ്പം വര്‍ദ്ധിയ്ക്കും. ഇതു കൂടുതല്‍ പുറത്തേയ്ക്കു വരും. ഇതുപോലെ നിപ്പിളിനു ചുറ്റുമുള്ള ഏരിയോള എന്ന ഭാഗത്തിനും വലിപ്പം വര്‍ദ്ധിയ്ക്കും. ഈ ഭാഗം കൂടുതല്‍ കറുപ്പു നിറത്തില്‍ കാണപ്പെടുകയും ചെയ്യുന്നു.

മാറിടത്തില്‍

മാറിടത്തില്‍

ചില സ്‌ത്രീകളുടെ മാറിടത്തില്‍ ഗര്‍ഭകാലത്ത്‌ മുഴകളും തടിപ്പിുകളുമെല്ലാം ഉണ്ടാകും. ഫൈബറസ്‌ ടിഷ്യൂ പോലുള്ളവയാണ്‌ ഇതിനു സാധാരണ കാരണം. ഇത് എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. ഗര്‍ഭകാലത്ത് ഇവ പ്രത്യക്ഷപ്പെടുന്നത് പേടിയ്‌ക്കേണ്ട കാര്യവുമല്ല. ഇവയ്‌ക്കു പുറമെ ഗ്യാലക്ടോസീല്‍സും. ഇവ അസാധാരണമല്ലെങ്കിലും സ്‌തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ ഇവയും പെടും.ഗര്‍ഭകാലത്തല്ലെങ്കില്‍ ഇത്തരം മുഴകള്‍ ശ്രദ്ധിയ്ക്കണം.

നിപ്പിളിനു ചുറ്റും

നിപ്പിളിനു ചുറ്റും

ചില സ്‌ത്രീകളുടെ നിപ്പിളിനു ചുറ്റും കറുപ്പു നിറത്തില്‍ കാണുന്നഏരിയോളയില്‍ ചെറിയ തടിപ്പുകള്‍ കാണപ്പെടും. ഇത്‌ ഗര്‍ഭകാലത്തു സാധാരണമാണ്‌. ചെറിയ കുരുക്കള്‍ പോലെയുള്ള ഇവ പൊട്ടിയ്‌ക്കാന്‍ ശ്രമിയ്‌ക്കരുത്‌. ഇവയുടെ വലിപ്പത്തില്‍ വ്യത്യാസമോ വേദനയോ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണുക.

മാറിടത്തിന്

മാറിടത്തിന്

മാറിടത്തിന് പെട്ടെന്നു വലിപ്പം വര്‍ദ്ധിയ്ക്കുന്നതു കൊണ്ടു തന്നെ ഗര്‍ഭകാലത്തും പ്രസവശേഷവുമെല്ലാം സ്തനത്തില്‍ സ്‌ട്രെച്ച് മാര്‍ക്‌സ് ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ചിലപ്പോള്‍ ചര്‍മം വലിയുന്നതു കാരണം ചൊറിച്ചിലും അസ്വസ്ഥതകളുമുണ്ടാകും. എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പ്രതിവിധിയാണ്. ചില സ്ത്രീകളില്‍ മുലഞെട്ടുകള്‍ ഉള്ളിലേയ്ക്കു വലിഞ്ഞിരിയ്ക്കും. പ്രസവശേഷം പാല്‍ നല്‍കുവാന്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് മസാജിംഗ്. ഗര്‍ഭകാലത്തു തന്നെ മുലഞെട്ടുകള്‍ എണ്ണ കൊണ്ടു മസാജ് ചെയ്തു തുടങ്ങുന്നത് നല്ലതാണ്.

സ്തനങ്ങളില്‍ നിന്നും

സ്തനങ്ങളില്‍ നിന്നും

ഗര്‍ഭകാലത്ത് സ്തനങ്ങളില്‍ നിന്നും സ്രവം വരുന്നതും സാധാരണയാണ്. പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണാണ് ഇതിനു കാരണമായി പറയുന്നത്. ചിലപ്പോള്‍ പ്രസവ ശേഷവും ഇത്തരം ദ്രാവകം വരുന്നു. അംമ്‌നിയോട്ടിക് ദ്രവത്തിന്റെ ഗന്ധവുമായി സാദൃശ്യമുള്ള ഈ ദ്രാവകത്തിന്റെ ഗന്ധം അമ്മിഞ്ഞ പെട്ടെന്നു തിരിച്ചറിയാന്‍ കുഞ്ഞിനെ സഹായിക്കുന്നു.

Read more about: pregnancy
English summary

How Your Breasts Prepare For Feeding During Pregnancy

How Your Breasts Prepare For Feeding During Pregnancy, Read more to know about,
Story first published: Thursday, January 3, 2019, 13:54 [IST]
X
Desktop Bottom Promotion