Latest Updates
-
ഓണം ഷോപ്പിംഗിനിറങ്ങുമ്പോൾ സൂക്ഷിക്കണം; സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലെ ആ 'വിഷം' തിരിച്ചറിയാം ഇങ്ങനെ -
ഓണത്തിന് കസവു സാരി ഉടുക്കുമ്പോൾ വിയർപ്പും മേക്കപ്പും വില്ലനാകുമോ? ചർമ്മം തിളങ്ങാൻ ഈ ടിപ്സ് -
പഴങ്ങൾ മാത്രം കഴിച്ച് 15 കിലോ കുറച്ചു; രവി കിഷന്റെ ഡയറ്റ് പരീക്ഷിക്കും മുൻപ് ഇത് അറിയുക! -
ശനി രേവതി നക്ഷത്രത്തിലേക്ക്: ഈ 4 രാശിക്കാർക്ക് വൻ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത! -
ശുക്ര മൗഢ്യം: വിവാഹങ്ങൾ മാറ്റിവെക്കണോ? ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്, രാഹുകാലം ഒഴിവാക്കുക! -
വൃശ്ചിക രാശിയിലെ ചന്ദ്രമാറ്റം: അനിഴം നക്ഷത്രത്തിലേക്ക് ചന്ദ്രൻ എത്തുമ്പോൾ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 20: സർവാർത്ഥ സിദ്ധി യോഗം; ഇന്നത്തെ രാജയോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ കൊയ്യാം! -
ഈ വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും നിങ്ങളെ തേടിയെത്തും!
ശര വേഗത്തില്‍ പായും ബീജത്തിന് നാടന്‍ മരുന്ന്....
ശര വേഗത്തില്‍ പായും ബീജത്തിന് നാടന്‍ മരുന്ന്....
വന്ധ്യത സ്ത്രീ പുരുഷന്മാരെ ഒരു പോലെ ബാധിയ്ക്കാം. ഇവയ്ക്കുള്ള കാരണങ്ങള്‍ വ്യത്യസ്തമാകുമെന്നു മാത്രം. സ്ത്രീകളില്‍ മാസമുറ, ഓവുലേഷന് പ്രശ്നങ്ങളാകും, കാരണമെങ്കില്‍ പുരുഷന്മാരില് ഇത് ബീജ സംബന്ധമായ പ്രശ്നങ്ങള്‍ കാരണമാകാം.
പുരുഷന്മാരിലെ വന്ധ്യതയ്ക്കുള്ള പ്രധാനപ്പെട്ട കാരണമാണ് ബീജക്കുറവും ബീജങ്ങളുടെ ചലന ശേഷിക്കുറവും. നിശ്ചിത എണ്ണം ബീജമുണ്ടെങ്കില്‍ മാത്രമേ ഗര്‍ഭധാരണം സാധ്യമാകൂ. ഇതു പോലെ ബീജത്തിന്റെ ചലന ശേഷിയും പ്രധാനമാണ്. കാരണം ബീജം വേഗം സഞ്ചരിച്ചെത്തിയാല്‍ മാത്രമേ അണ്ഡവുമായി സംയോഗം നടക്കാന്‍ സാധ്യതയുള്ളൂ.
ബീജത്തിന്റെ ചലനക്കുറവിനും എണ്ണത്തിനും കാരണമാകുന്ന ഘടകങ്ങള്‍ പലതാണ്. പോഷകങ്ങളുടെ കുറവ്, കെമിക്കലുകളുമായുള്ള സംസര്‍ഗം, ചൂടേല്‍ക്കുന്നത്, പുകവലി, ചില മരുന്നുകള്‍ തുടങ്ങിയ കാരണങ്ങള്‍ പലതാണ്.
ബീജങ്ങളുടെ ചലന ശേഷിയ്ക്കും എണ്ണക്കൂടുതലിനും സഹായിക്കുന്ന നാടന്‍ വഴികള്‍ പലതുണ്ട്. ഇതിനെക്കുറിച്ചറിയൂ,

നേന്ത്രപ്പഴം, പൂവന് പഴം, മുരിങ്ങാക്കാ
നേന്ത്രപ്പഴം, പൂവന് പഴം, മുരിങ്ങാക്കാ എന്നിവ ഉപയോഗിച്ച് ഒരു മരുന്നുണ്ട്. നേന്ത്രപ്പഴം സിങ്ക് സമ്പുഷ്ടമാണ്. ആരോഗ്യത്തിനും എനര്‍ജിയ്ക്കും സഹായിക്കുന്ന പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്.

മുരിങ്ങ
മുരിങ്ങയും പുരുഷ ശേഷിയ്ക്കും ബീജത്തിനുമെല്ലാം ഏറെ നല്ലതാണ്. മുരിങ്ങയുടെ കായും പൂവും ഇലയുമെല്ലാം തന്നെ ഈ ഗുണം നല്കുന്നവയുമാണ്.ഇന്ത്യന്‍ വയാഗ്ര എ്ന്നാണ് മുരിങ്ങ സാധാരണയായി അറിയപ്പെടുന്നത്. മുരിങ്ങയിലെ ടെറിജോസ്പേമിന്‍ എന്ന ഘടകം ഉദ്ധാരണശേഷിയ്ക്കും ബീജോല്‍പാദനത്തിനുമെല്ലാം സഹായിക്കുന്ന ഘടകമായി പ്രവര്‍ത്തിയ്ക്കുന്നു. പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ എന്ന പുരുഷഹോര്‍മോണ്‍ ഉല്പാദനത്തിന് മുരിങ്ങ ഏറെ നല്ലതാണ്.

നേന്ത്രപ്പഴം
പഴുക്കാറായ നേന്ത്രപ്പഴം, ഒരു പൂവന് പഴം, മുരിങ്ങാക്കായ എന്നിവ ആവിയില്‍ വേവിയ്ക്കുക. ഇതിന്റെ മാംസളമായ ഭാഗവും കുരുവും ചേര്‍ത്ത് മിക്സിയില്‍ അടിച്ചു പേസ്റ്റാക്കി എടുക്കുക. ഇത് നെയ്യില്‍ ചേര്‍ത്തിളക്കുക. നല്ലപോലെ മൂപ്പിയ്ക്കുക.

പിന്നീട് അല്പം ശര്‍ക്കരപ്പാനി തയ്യാറാക്കുക. ഇതിലേയ്ക്ക് ഈ ലേഹവും ചുക്കു പൊടി, കുരുമുളകു പൊടി, ഏലയ്ക്കാപ്പൊടി, ജാതിപത്രി എന്നിവ ചേര്‍ത്തിളക്കി ലേഹ്യരൂപത്തിലാക്കി വയ്ക്കണം.

ഈ മിശ്രിതം
ഈ മിശ്രിതം രാവിലെയും രാത്രിയും ഓരോ ടീസ്പൂണ്‍ വീതം കഴിയ്ക്കാം. ഇതിനൊപ്പം ഒരു ഗ്ലാസ് പാലും കുടിയ്ക്കാം. ഇത് ബീജങ്ങളുടെ ചലന ശേഷിയും എണ്ണവുമെല്ലാം കൂട്ടാന്‍ ഏറെ നല്ലതാണ്.

നായ്ക്കുരണ പരിപ്പ്
നായ്ക്കുരണ പരിപ്പ് പുരുഷ ശേഷിയ്ക്കും ബീജത്തിനും ഉള്ള നല്ലൊരു മരുന്നാണ്. ഇത് ഉണക്കിപ്പൊടിച്ചത്, അശ്വഗന്ധചൂര്‍ണം എന്നിവ സമാസമം എടുത്ത് ഇളംചൂടുള്ള പാലില്‍ കലക്കി കുടിയ്ക്കുന്നതു നല്ലതാണ്. ഇത് ബീജത്തിന്റെ എണ്ണവും ഗുണവുമെല്ലാം നല്ല പോലെ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

നേന്ത്രക്കായ
നേന്ത്രക്കായയും ബീജത്തിന്റെ ഗുണവും വേഗവും എണ്ണവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാനുള്ള പ്രധാനപ്പെട്ട ഒരു മരുന്നാണ്. ഇത് ഉണക്കി പൊടിച്ചു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് പാലില്‍ ചേര്‍ത്തിളക്കി കഴിയ്ക്കാം. ഇത് ചുട്ടു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതു പോലെ നാട്ടിന് പുറങ്ങളില്‍ സമൃദ്ധമായ ആഞ്ഞിലിച്ചക്ക കഴിയ്ക്കുന്നതും ബീജത്തിന്റെ ഗുണവും ചലന ശേഷിയുമെല്ലാം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

കുടംപുളി
കുടംപുളി ഇതിനു പറ്റിയ നല്ലൊരു മരുന്നാണ്. കുടംപുളി തലേ ദിവസം രാത്രി ചൂടുവെള്ളത്തില്‍ ഇട്ടു വയ്ക്കുക. ഇത് രാവിലെ ഊറ്റി വെറുംവയറ്റില്‍ കുടിയ്ക്കാം. ഇത് ബീജ വര്‍ദ്ധനവിനു സഹായിക്കുന്ന ഒന്നാണ്.

പ്രത്യേക പൗഡര്‍
ബീജത്തിന്റെ എണ്ണവും ഗുണവും വര്‍ദ്ധിപ്പിയ്ക്കാന്‍ പറ്റുന്ന ഒരു പ്രത്യേക പൗഡര്‍ നമുക്കു തന്നെ വീട്ടില്‍ ഉണ്ടാക്കാം. ഡ്രൈ നട്സ് അടക്കമുള്ള നാച്വറല്‍ ഘടകങ്ങള്‍ ഉപയോഗിച്ചു തയ്യാറാക്കുന്ന ഒന്നാണിത്.

250 ഗ്രാം വീതം
250 ഗ്രാം വീതം ബദാം, വാള്‍നട്സ്, സീഡ്സ്, ഒരു കഷ്ണം ഡാര്‍ക് ചോക്ലേറ്റ് എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്. ചോക്ലേറ്റൊഴികെ ബാക്കിയെല്ലാം പൊടിച്ചെടുക്കുക. ചോക്ലേറ്റ് അവസാനം മാത്രം ഇതിനൊപ്പം ഇട്ടു പൊടിയ്ക്കുക. ഒരു പേസ്റ്റ് ആയി ലഭിയ്ക്കും.

ഈ പേസ്റ്റ്
ഈ പേസ്റ്റ് ദിവസവും ഓരോ ടീസ്പൂണ്‍ വീതം രാത്രി ഭക്ഷണത്തിനു മുന്‍പായി, അല്ലെങ്കില്‍ കിടക്കാന്‍ കാലത്ത് ഒരു ഗ്ലാസ് ചൂടു പാലില്‍ കലക്കി കുടിയ്ക്കാം. ഇതില്‍ അല്പം കുങ്കുമപ്പൂവും ചേര്‍ക്കാം. ഇത് അടുപ്പിച്ച് ഒന്നു രണ്ടു മാസം ചെയ്തു നോക്കൂ. ബീജഗുണവും എണ്ണവുമെല്ലാം വര്‍ദ്ധിയ്ക്കും. സെക്സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇതു നല്ലതാണ്.



Click it and Unblock the Notifications