Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദേവത കനിയുന്ന ദിവസം; പണവും പ്രശസ്തിയും തേടിയെത്തും -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം
ഗർഭാവസ്ഥയിലറിയാം കുഞ്ഞിന് വൈകല്യമുണ്ടോയെന്ന്
ഓരോ സ്ത്രീയും ഗർഭം ധരിക്കുമ്പോള്‍ തന്നെ ആഗ്രഹിക്കുന്നത് തന്റെ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമുണ്ടാവതെ സുഖമായി ആയുസ്സോടെ ഇരിക്കുന്നതിനാണ്. ജനനവൈകല്യം പലപ്പോഴും ഇന്നത്തെ കാലത്ത് നമുക്കിടയിൽ അബോർഷൻ റേറ്റ് വളരെയധികം വർദ്ധിപ്പിക്കുന്നുണ്ട്. ഇന്ന് ഗർഭം ധരിക്കുന്ന 10 സ്ത്രീകളിൽ ഒരു ഗർഭസ്ഥശിശുവിനെയെങ്കിലും ജനന വൈകല്യം മൂലം അബോര്‍ട്ട് ചെയ്ത് കളയേണ്ട അവസ്ഥ ഉണ്ടാവുന്നുണ്ട്. എന്നാൽ എന്താണ് ഇതിന് പിന്നിൽ എന്നും എന്തുകൊണ്ടാണ് നിങ്ങളുടെ കുട്ടികളിൽ ജനന വൈകല്യം ഉണ്ടാവുന്നത് എന്നും അറിയേണ്ടത് എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുന്ന ഒന്നാണ്.
ഹൃദയം, തലച്ചോർ, ശ്വാസകോശ രോഗങ്ങൾ തുടങ്ങി ശരീരത്തിന്റെ അകത്തും പുറത്തുമായി എന്തെങ്കിലും തരത്തിലുള്ള വൈകല്യങ്ങൾ ഉണ്ടെങ്കിൽ അത് പലപ്പോഴും കുഞ്ഞിന്റെ ജീവിതത്തെ വളരെയധികം ബാധിക്കുന്നുണ്ട്. വൈകല്യത്തിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കി ഗർഭാവസ്ഥയില്‍ തന്നെ കുഞ്ഞിനെ ഇതിൽ നിന്നും പ്രതിരോധിക്കുന്നതിനുള്ള പരിഹാരമാർഗ്ഗങ്ങൾ പലരും കണ്ടെത്തുന്നു.
എന്നാൽ ഇത്തരം പ്രതിരോധങ്ങൾ മൂലം പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ കുഞ്ഞിനെ ഗർഭാവസ്ഥയിൽ തന്നെ അബോർട്ട് ചെയ്ത് കളയാൻ ഡോക്ടർ നിർദ്ദേശിക്കുന്നു. ക്രോമസോമുകളുടെ എണ്ണത്തിലെ അസ്വാഭാവികത, ജീനുകളിലുള്ള തകരാറുകൾ, ചില മരുന്നുകളുടെ ഉപയോഗം, അണുബാധ എന്നിവയെല്ലാം ജനന വൈകല്യത്തിന് കാരണമാകുന്നുണ്ട്. പല വിധത്തിലുള്ള പരിശോധനകൾ ഗർഭാവസ്ഥയിലെ ജനന വൈകല്യം കണ്ടെത്താൻ സഹായിക്കുന്നുണ്ട്.

പ്രോട്ടീൻ നിലയും ഗർഭസ്ഥ ശിശുവും
അസ്വാഭാവികമായതും താഴ്ന്നതോ അമിതമായി ഉയര്‍ന്നതോ ആയ പ്രോട്ടീൻ നില കുഞ്ഞിന് ക്രോമസോം തകരാർ ഉണ്ട് എന്നതിന്റെ സൂചന ആദ്യ ട്രൈമസ്റ്ററിലെ സ്കാനിംഗിലൂടെ അറിയാൻ സാധിക്കുന്നു. മാത്രമല്ല അള്‍ട്രാ സൗണ്ട് സ്കാനിംഗിലൂടെ കുഞ്ഞിന്റെ കഴുത്തിന് പിന്നിലെ സ്രവങ്ങൾ നോക്കി കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

രക്ത പരിശോധന
ഗർഭകാലത്ത് അമ്മമാരിൽ നടത്തുന്ന രക്ത പരിശോധനയും വളരെയധികം പ്രധാനപ്പെട്ടതാണ്. കുഞ്ഞിന്റെ ഹൃദയവൈകല്യങ്ങളും ക്രോമസോം തകരാറുകളും കണ്ടെത്തുന്നതിന് രക്തപരിശോധന സഹായിക്കുന്നു. ഇതിൽ കൃത്യമായ അളവുകൾ ആണെങ്കിൽ കുഞ്ഞ് ഗർഭപാത്രത്തില്‍ ആരോഗ്യത്തോടെ ഇരിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങൾ കൃത്യമായ സ്കാനിംഗിലൂടെയും ഗർഭപരിശോധനയിലൂടേയും മാത്രമേ കണ്ടെത്താൻ സാധിക്കുകയുള്ളൂ.

അനോമലി അൾട്രാ സൗണ്ട്
അനോമലി അൾട്രാ സൗണ്ട് സ്കാനിംഗിലൂടെ പലപ്പോഴും കുട്ടിയുടെ വലിപ്പം മനസ്സിലാക്കുന്നതിനും ജനന വൈകല്യങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനും സാധിക്കുന്നു. അതിന് വേണ്ടി നടത്തുന്ന പരിശോധനയാണ് അനോമലി അൾട്രാ സൗണ്ട് സ്കാനിംഗ്. ഇത് എന്തുകൊണ്ടും ആദ്യ ട്രൈമസ്റ്ററിലെ നടത്തേണ്ട ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. കൃത്യമായ ഡോക്ടറുടെ സഹായം ഓരോ ഘട്ടത്തിലും വേണ്ടത് അത്യാവശ്യമാണ്.

ചില ദമ്പതികളിൽ
ചില ദമ്പതികളിൽ അവരുടെ തകരാറു നിമിത്തം കുട്ടികളിൽ ജനന വൈകല്യം ഉണ്ടാവുന്നുണ്ട്. ഒരേ രക്തഗ്രൂപ്പിൽ പെട്ട ദമ്പതികളുടെ കുട്ടികൾക്കാണ് പലപ്പോഴും പെട്ടെന്ന് തന്നെ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ഇതിന് പരിഹാരം കാണുന്നതിന് മുൻപ് ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സയും കുഞ്ഞിന് ജനന വൈകല്യം ഉണ്ടാവാതിരിക്കാൻ വേണ്ട മുൻകരുതലും എടുക്കേണ്ടത് അത്യാവശ്യാണ്. ഗർഭാവസ്ഥയിൽ എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികത കുഞ്ഞിൽ കണ്ടെത്തിയാൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രമേ ഗർഭം തുടരാൻ പാടുകയുള്ളൂ.

പ്ലാസന്റ പരിശോധിച്ച്
പ്ലാസന്റയുടെ ചെറിയ സാമ്പിളുകൾ എടുത്ത് അത് പരിശോധിച്ച് കുഞ്ഞിന് ക്രോമസോം തകരാറുകൾ ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്തുന്നതിന് സാധിക്കുന്നു. ജനിതക തകരാറുകൾ പെട്ടെന്ന് കണ്ടെത്തുന്നതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പരിശോധനകൾ ഒരു കാരണവശാലും വൈകിപ്പിക്കരുത്. ഇത് കുഞ്ഞിനോടൊപ്പം അമ്മയുടേയും ആരോഗ്യത്തെ വളരെയധികം മോശമായി ബാധിക്കുന്ന അവസ്ഥ പിന്നീടുണ്ടാവുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം ഗർഭത്തിന്റെ ഓരോ ഘട്ടത്തിലും.

അമ്നിയോട്ടിക് ദ്രവം പരിശോധിക്കുന്നത്
കുഞ്ഞിന്റെ ശരീരത്തിലെ പ്രോട്ടീനുകളുടെ അളവ് കൃത്യമായി മനസ്സിലാക്കാൻ അംമ്നിയോട്ടിക് ദ്രവത്തിന്റെ സാമ്പിള്‍ പരിശോധിക്കുന്നതിലൂടെ സാധിക്കുന്നു. ഇതിലൂടെയും കുഞ്ഞിന്റെ ജനന വൈകല്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു. ഡൗൺ സിൻഡ്രോം പോലുള്ള പ്രശ്നങ്ങളെ ആദ്യമേ കണ്ടെത്തുന്നതിനും നമുക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പരിശോധനകൾ എന്തായാലും നടത്തേണ്ടതാണ് എന്ന കാര്യം ശ്രദ്ധിക്കണം.

ജനന വൈകല്യം കണ്ടെത്തിയാൽ
കുഞ്ഞ് ജനിക്കുന്നതിന് മുൻപ് തന്നെ ജനന വൈകല്യം കണ്ടെത്തിയാല്‍ ഡോക്ടറുടെ നിർദ്ദേശ പ്രകാരം തന്നെ ഗർഭം ഇല്ലാതാക്കുന്നതിന് ശ്രമിക്കണം. ജനന വൈകല്യത്തോടെ ഒരു കുഞ്ഞിന് ജന്മം നൽകാൻ ഒരു മാതാപിതാക്കളും ആഗ്രഹിക്കുകയില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ടുള്ള ഓരോ തീരുമാനങ്ങളും കൈക്കൊള്ളേണ്ടത്. വൈകല്യത്തിന്റെ തീവ്രത, ഗർഭത്തിൻെ കാലയളവ്, എന്നിവ കണക്കാക്കി വേണം ഗർഭഛിദ്രം നടത്തേണ്ടത്. എന്നാൽ ചില കുട്ടികളിലെങ്കിലും കുഞ്ഞ് ജനിച്ച ശേഷമായിരിക്കും വൈകല്യങ്ങൾ കണ്ടെത്തുന്നത്. ഇത്തരം കുട്ടികൾക്ക് സ്പെഷ്യൽ കെയർ നൽകേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications


