Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
തലയിണ അരയ്ക്കു കീഴേ: വേഗം ഗര്‍ഭധാരണം,ആണ്‍കുഞ്ഞും
തലയിണ അരയ്ക്കു കീഴേ: വേഗം ഗര്‍ഭധാരണം,ആണ്‍കുഞ്ഞും
ഗര്‍ഭധാരണം ചിലര്‍ക്കെങ്കിലും അത്ര എളുപ്പമാകില്ല. കാരണം വന്ധ്യതാ പ്രശ്നങ്ങളാകാം, അല്ലാത്ത ചില പ്രശ്നങ്ങളാകാം. ഗര്‍ഭം ധരിയ്ക്കാത്തതിന് ഉത്തരവാദി സ്ത്രീ തന്നെയാണം എന്നില്ല, പുരുഷനുമാകാം കാരണം.
ഗര്‍ഭധാരണം എളുപ്പമാക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍ ഭക്ഷണം മുതല്‍ സ്ത്രീ പുരുഷ ബന്ധം വരെ ചിലപ്പോള്‍ കാരണമാകും.
ഗര്‍ഭധാരണം എളുപ്പമാക്കുന്ന ചില വഴികളുണ്ട്. നാം പരമ്പരാഗത വഴികളെന്നു പറയുന്ന ഇവ പലതും സയന്‍സ് വിശദീകരണങ്ങളുള്ളവയാണെന്നതാണു വാസ്തം.
ഇതിലൊന്നാണ് സ്ത്രീയുടെ അരക്കെട്ടിന്റെ ഭാഗത്ത്, പിന്‍ഭാഗത്ത് തലയിണ വച്ചാല്‍ ഗര്‍ഭധാരണം എളുപ്പമാകുമെന്നത്. ഇതിനുള്ള ശാസ്ത്രീയ വിശദീകരണങ്ങളെക്കുറിച്ചറിയൂ

തലയിണ അര ഭാഗത്തു വച്ച്
തലയിണ അര ഭാഗത്തു വച്ച് ചുമരിലേയ്ക്ക് കാല് ഉയര്‍ത്തി വച്ചാല്‍ ഗര്‍ഭധാരണം കൂടുതല്‍ എളുപ്പത്തില്‍ നടക്കുമെന്നു വേണം, പറയാന്‍. പ്രത്യേകിച്ചും ബന്ധപ്പെട്ട ശേഷം. ഇതിന് കാരണങ്ങള്‍ പലതാണ്.

വജൈനല്‍ പിഎച്ച്
വജൈനല്‍ പിഎച്ച് ഗര്‍ഭധാരണത്തെ സ്വാധീനിയ്ക്കുന്ന ഒന്നാണ്. വജൈന കൂടുതല്‍ അഡിഡിക്കായാല് ഇത് ബീജത്തെ നശിപ്പിയ്ക്കും. ബീജം നശിയ്ക്കാതെ സ്ത്രീ ശരീരത്തില്‍ എത്തിയാല്‍ മാത്രമേ ഗര്‍ഭധാരണം നടക്കൂ. വജൈനയിലെ സെര്‍വിക്കല്‍ മ്യൂകസ്, അതായത് സ്രവം ആല്‍ക്കലൈന്‍ സ്വഭാവമുള്ള ഒന്നാണ്. ഇത് ബീജത്തെ പെട്ടെന്നു തന്നെ നീങ്ങാനും സഹായിക്കും. കാല് ഉയര്‍ത്തി തലയിണ പിന്‍ഭാഗത്തു വച്ചു കിടന്നാല്‍ ഇത് ബീജത്തെ എളുപ്പം സഞ്ചരിയ്ക്കാന്‍ സഹായിക്കും.

ബീജത്തിന് പെട്ടെന്നു തന്നെ
ഇതു പോലെ ബീജത്തിന്റെ ഗുണം ഗര്‍ഭധാരണത്തിന് പ്രധാനമാണ്. ഗുണക്കുറവും ചലനക്കുറവുമുള്ള ബീജത്തിന് പെട്ടെന്നു തന്നെ ഫെല്ലോപിയന്‍ ട്യൂബിലൂടെ സഞ്ചരിയ്ക്കുവാന്‍ സാധിച്ചെന്നു വരില്ല. ഇതിനുള്ള പ്രതിവിധിയാണ് അര ഭാഗം അല്പം ഉയര്‍ത്തി കാല് പൊക്കി വച്ചു കിടക്കുന്നത്. ഇത് ഫെല്ലോപിയന്‍ ട്യൂബിലൂടെയുളള ബീജത്തിന്റെ സഞ്ചാരം എളുപ്പമാക്കുന്ന ഒന്നാണ്.

സെര്‍വിക്കല്‍ മ്യൂകസ്
സെര്‍വിക്കല്‍ മ്യൂകസ് അതായത് ഗര്‍ഭാശയ ഗളത്തില്‍ നിന്നുള്ള സ്രവം ഗര്‍ഭധാരണത്തെ ചിലപ്പോള്‍ സ്പ്പോര്‍ട്ട് ചെയ്യാത്ത തരമാകും. സാധാണ രീതിയിലെ സെര്‍വിക്കല്‍ മ്യൂകസ് വജൈനയ്ക്ക് ആല്‍ക്കലൈന്‍ സ്വഭാവം നല്കി ബീജത്തെ സംരക്ഷിയ്ക്കുന്നു. എന്നാല്‍ എന്തെങ്കിലും കാരണവശാല്‍ ഇതല്ലെങ്കില്‍ ഇത്തരം അവസരത്തില്‍ ഈ പൊസിഷന്‍ പെട്ടെന്നു തന്നെ സ്ത്രീ ശരീരത്തില്‍ എത്തിച്ചേരുവാന്‍ ബീജത്തെ സഹായിക്കുന്നു. അധിക നേരം വജൈനയിലൂടെ സഞ്ചരിയ്ക്കേണ്ട ആവശ്യം തന്നെ ബീജത്തിനു വരുന്നില്ല. വേഗത്തില്‍ ഇതു ഫെല്ലോപിയന്‍ ട്യൂബില്‍ എത്തിപ്പെടുന്നു. ഇതു വഴി ഗര്‍ഭധാരണം സംഭവിയ്ക്കുന്നു.

ആണ്കുട്ടികളുണ്ടാകാന്
ഈ പ്രത്യേക രീതിയിലെ കിടപ്പ് ആണ്കുട്ടികളുണ്ടാകാന് സഹായിക്കുമെന്നും പറയാം. ഇതിനും ശാസ്ത്രീയ വിശദീകരണങ്ങളുണ്ട്. പുരുഷനിലെ ക്രോമസോമുകളാണ് ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നു നിശ്ചയിക്കുന്നത്. പുരുഷ ക്രോമസോമുകള്‍ എക്സ്, വൈ എന്നിവയാണ്. സ്ത്രീയില്‍ രണ്ട് എക്സ് മാത്രമാണ് ഉള്ളത്. പുരുഷന്റെ എക്സ് ആദ്യം സ്ത്രീയിലെ എക്സുമായി യോജിച്ചാല്‍ പെണ്‍കുഞ്ഞും വൈ എത്തി സംഗമിച്ചാല്‍ ആണ്‍കുഞ്ഞും എന്നു പറയാം.

പൊതുവേ
പൊതുവേ വൈ ക്രോമസോമുകള്‍ക്ക് സഞ്ചാര ശേഷി കൂടുതലാണ്. ഈ രീതിയില്‍ കാലുയര്‍ത്തി കിടക്കുമ്പോള്‍ വൈ ക്രോമസോമിന് പെട്ടെന്നു തന്നെ ഫെല്ലോപിയന്‍ ട്യൂബിലെത്തി അണ്ഡവുമായി സംയോജിച്ച് ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുവാന്‍ സാധിയ്ക്കും.

ബീജങ്ങള്‍ക്ക്
ബീജങ്ങള്‍ക്ക് 3-5 ദിവസം വരെ സ്ത്രീ ശരീരത്തില്‍ ജീവനോടെ ഇരിയ്ക്കുവാന്‍ സാധിയ്ക്കും. ഈ സമയത്ത് സ്ത്രീയില്‍ ഓവുലേഷന് നടക്കുകയാണെങ്കില്‍ ബീജവുമായി സംയോഗം നടന്നു ഗര്‍ഭധാരണം നടക്കുകയും ചെയ്യും. ചുരുക്കി പറഞ്ഞാല്‍ ഈ രീതിയില്‍ കിടക്കുന്നത് പെട്ടെന്നു തന്നെ ബീജത്തെ അണ്ഡത്തിലേയ്ക്ക് എത്തിയ്ക്കാനുള്ള വഴിയാണെന്നു വേണം, പറയാന്‍.



Click it and Unblock the Notifications