Just In
- 43 min ago വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- 1 hr ago പുതിയ ഭൂമിയാകുമോ എന്‍സിലാഡസ്? ശനിയുടെ ഈ ചന്ദ്രനില്‍ ജീവന് വേണ്ട എല്ലാ ചേരുവകളും
- 2 hrs ago ഭാഗ്യക്കൊടിമുടിയേറും; വര്‍ഷങ്ങള്‍ക്ക് ശേഷം ലക്ഷ്മി നാരായണ യോഗവും ബുധാദിത്യ യോഗവും ഒന്നിച്ച്
- 3 hrs ago പങ്കാളിയെ ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്നവരാണോ? ദമ്പതികള്‍ക്കിടയിലെ ദാമ്പത്യരഹസ്യങ്ങള്‍
Don't Miss
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Movies കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
തൈറോയ്ഡ് ഗര്‍ഭത്തെ വഴി മുടക്കുമ്പോള്‍
തൈറോയ്ഡ് ഗര്‍ഭത്തെ വഴി മുടക്കുമ്പോള്‍
ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒരു രോഗാവസ്ഥയാണ് തൈറോയ്ഡ്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമെല്ലാം ഇതു വരുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്കാണ് കൂടുതല്‍ തൈറോയ്ഡ് പ്രശ്നങ്ങള്‍ വരുന്നതെന്നു വേണം, പറയാന്‍.
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് തൈറോയ്ഡ് പ്രശ്നങ്ങള്‍ക്കു കാരണമാകുന്നത്. ഹൈപ്പോതൈറോയ്ഡും ഹൈപ്പര്‍ തൈറോയ്ഡും എന്നിങ്ങനെ രണ്ടു തരമുണ്ട്. തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്പാദനം കൂടിയാലും കുറഞ്ഞാലും പ്രശ്നം തന്നെയാണെന്നു വേണം, പറയുവാന്‍. കുറയുന്നതു ഹൈപ്പോ തൈറോയ്ഡിനും കൂടുന്നത് ഹൈപ്പറിനും വഴിയൊരുക്കും.
തൈറോക്സിന്‍ എന്ന ഹോര്‍മോണിന്റെ അളവിനെ അനുസരിച്ചിരിയ്ക്കും, തൈറോയ്ഡിന്റെ അവസ്ഥയും. ഈ ഹോര്‍മോണ്‍ അളവില്‍ കൂടിയാലും കുറഞ്ഞാലും പ്രശ്നം തന്നെയാണ്. കൂടുതലെങ്കില്‍ ഇത് ഹൈപ്പോര്തൈറോയ്ഡാകും. കുറഞ്ഞാല്‍ ഹൈപ്പോതൈറോയ്ഡും.
കൂടുതലായി കാണുന്നത് ഹൈപ്പോതൈറോയ്ഡാണ്. അതായത് തൈറോയ്ഡ് ഗ്രന്ഥികളുടെ ഉല്പാദനം വേണ്ട തീരിയില്‍ നടക്കാതിരിയ്ക്കുക. അതായത് തൈറോക്സിന്‍ ഉല്പാദനം വേണ്ടത്ര അളവുണ്ടാകാതിരിയ്ക്കുക. രണ്ടുതരം തൈറോയ്ഡ് ഉല്പാദനത്തിനും മുഖ്യപങ്കു വഹിയ്ക്കുന്നത് അയോഡിനാണ്. ഹോര്‍മോണ്‍ അധികമായാലും പ്രശ്നമാണ്. ഇതാണ് ഹൈപ്പര്‍ തൈറോയ്ഡിസത്തിനു കാരണമാകുന്നത്.
ഏതു തരം തൈറോയ്ഡാണെങ്കിലും ഇത് ആരോഗ്യപരമായ പല പ്രശ്നങ്ങളും വരുത്തുന്നുണ്ട്. പ്രത്യേകിച്ചും ഗര്‍ഭകാലത്ത്. ഗര്‍ഭിണിയ്ക്ക്, ഗര്‍ഭവതിയാകാന്‍ ശ്രമിയ്ക്കുന്ന സ്ത്രീയ്ക്ക് തൈറോയ്ഡുണ്ടെങ്കില്‍ ഇത് പല തരത്തിലും ഗര്‍ഭകാലത്തും ഗര്‍ഭിണിയാകാന്‍ ശ്രമിയ്ക്കുമ്പോഴുമെല്ലാം പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നതാണ് വാസ്തവം.
തൈറോയ്ഡ് പ്രശ്നത്തിന് ആ ആയുര്‍വേദ മരുന്ന്
തൈറോയ്ഡ് ഏതെല്ലാം വിധത്തിലാണ് ഗര്‍ഭധാരണത്തിനു തടസം നില്‍ക്കുന്നതെന്നറിയൂ, ഇതിനു പ്രതിവിധിയും അറിയൂ
അബോര്ഷന് സാധ്യത
തൈറോയ്ഡ് അബോര്ഷന് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും ഹൈപ്പോതൈറോയ്ഡ്. പ്രത്യേകിച്ചും ഹാഷിമോട്ടോ എന്ന രോഗാവസ്ഥ കൊണ്ടാണ് തൈറോയ്ഡ് വന്നതെങ്കില്‍. ഇത് ഓട്ടോ ഇമ്യൂണ്‍ രോഗമാണ്. തൈറോയ്ഡ് രോഗത്തിന് കാരണമാകുന്ന ഒന്ന്. ഹാഷിമോട്ടോ ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് തടസം നില്ക്കുന്നു. ഇതു പോലെ ഗര്‍ഭകാലത്ത് ഭ്രൂണത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ തോതില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്പാദനം നടക്കേണ്ടത് അത്യാവശ്യമാണ്. ഹൈപ്പോയെങ്കില്‍ ഇത് നടക്കില്ല. ഇത് അബോര്ഷന് സാധ്യതയും കുഞ്ഞിന്റെ വളര്‍ച്ചയുമെല്ലാം തടസപ്പെടുത്തുന്ന ഒന്നാണ്. മാത്രമല്ല, ഹോര്‍മോണ്‍ പ്രക്രിയയെ ബാധിയ്ക്കുന്നതിനാല്‍ ഓവുലേഷന് പ്രശ്നങ്ങള്‍ക്കും ഇതു വഴി ഗര്‍ഭധാരണത്തിനു വരെ ഇതു തടസം നില്ക്കാം.
ഗര്‍ഭകാലത്ത്
ഗര്‍ഭകാലത്ത് സാധാരണ ഗതിയില്‍ തൈറോയ്ഡ് മരുന്നുകള്‍ ഉപയോഗിയ്ക്കില്ല. എന്നാല്‍ തൈറോയ്ഡ് ലെവല്‍ 5.0 mlU/Lആണെങ്കില്‍ ഗര്‍ഭകാലത്തും തൈറോയ്ഡ് ചികിത്സ അത്യാവശ്യമായി വരും. ടി3, ടി4 ലെവല്‍ കൃത്യമായി നില നിര്‍ത്താന്‍ ചെറിയ തോതില്‍ മരുന്നും ആവശ്യമായി വരും. തൈറോയ്ഡ് വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ഗര്‍ഭകാലത്ത് ഇത് ഭ്രൂണത്തിന് പ്രശ്നങ്ങളുണ്ടാക്കും.
മാസം തികയാതെയുള്ള പ്രസവം
മാസം തികയാതെയുള്ള പ്രസവം, അബോര്ഷന്, കുഞ്ഞിന് ഹൃദയ സംബന്ധമായ തകരാറുകള്‍, സ്റ്റില്‍ബര്‍ത്ത് അഥവാ ഗര്‍ഭാവസ്ഥയില്‍ തന്നെ മരിച്ച കുഞ്ഞിനെ പ്രസവിയ്ക്കുക തുടങ്ങിയ അവസ്ഥകള്‍ക്ക് ഇത് കാരണമാകും. ഇതു കൊണ്ടു തന്നെ തൈറോയ്ഡുള്ളവര്‍ ഗര്‍ഭിണിയാകും മുന്‍പു തന്നെ ചികിത്സകള്‍ തേടേണ്ടത് അത്യാവശ്യമാണ്.
തൈറോയ്ഡ് ഗര്‍ഭത്തെ ബാധിയ്ക്കാതിരിയ്ക്കാന്‍
തൈറോയ്ഡ് ഗര്‍ഭത്തെ ബാധിയ്ക്കാതിരിയ്ക്കാന്‍ വേണ്ടത്ര മുന്‍കരുതലുകള്‍ നേരത്തെ തന്നെ എടുക്കേണ്ടതുണ്ട്. ഗര്‍ഭിണിയാകാന്‍ ഒരുങ്ങുന്നതിനു മുന്‍പു തന്നെ തൈറോയ്ഡ് ഹോര്‍മോണ്‍ അളവ് കൃത്യമായി ചെക്ക് ചെയ്യുക. പ്രത്യേകിച്ചും കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഈ പ്രശ്നമുണ്ടെങ്കില്‍. ഹൈപ്പോയില്‍ ടിഎസ്എച്ച് അഥവാ തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ 10.0 mlU/L എന്ന അളവില്‍ കൂടുതലെങ്കില്‍ മരുന്നെടുക്കേണ്ടി വരും. ഇതിന്റെ ഡോസ് ഡോക്ടറെ കണ്ടു നിശ്ചയിക്കുക. അളവു മാറുന്നതിന് അനുസരിച്ച് ചിലപ്പോള്‍ ഡോസിലും വ്യത്യാസം വന്നേക്കാം.
തൈറോയ്ഡ് പ്രശ്നങ്ങളുള്ളവര്‍
തൈറോയ്ഡ് പ്രശ്നങ്ങളുള്ളവര്‍ ഗര്‍ഭിണിയാകും മുന്‍പു തന്നെ ഇതിന്റെ അളവ് ക്രമപ്പെടുത്തണം. ഇതിനായി മെഡിക്കല്‍ വഴികള്‍ തേടാം. ഗര്ഭമുണ്ടോയെന്നു നേരത്തെ തന്നെ തിരിച്ചറിയുന്നതും നല്ലതാണ്. കാരണം ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇതു നേരത്തെ തിരിച്ചറിയുന്നത് അബോര്ഷന് സാധ്യതകള്‍ കുറയ്ക്കും. കാരണം ഹൈപ്പോതൈറോയ്ഡ് വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ ആദ്യ ആഴ്ചകളില്‍ തന്നെ അബോര്ഷന് സാധ്യതകള്‍ കൂടുതലാണ്. ഇതൊഴിവാക്കാനാണിത്. ഇത്തരം സന്ദര്‍ഭങ്ങളിലും ഗര്‍ഭകാലത്തുമെല്ലാം ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം മരുന്നെടുക്കുക. നേരത്തെ തൈറോയ്ഡിന് മരുന്നു കഴിയ്ക്കുന്നവരാണെങ്കിലും ഗര്‍ഭധാരണം നടന്നു കഴിഞ്ഞാല്‍ മെഡിക്കല്‍ നിര്‍ദേശ പ്രകാരം മാത്രം മരുന്നെടുക്കുക.
കൃത്രിമ ഗര്‍ഭധാരണ വഴികള്‍
കൃത്രിമ ഗര്‍ഭധാരണ വഴികള്‍ പരീക്ഷിയ്ക്കുന്നവര്‍ക്ക്, അതായത് ഐവിഎഫ് പോലുള്ളവ പരീക്ഷിയ്ക്കുന്നവര്‍ നേരത്തെ തന്നെ തൈറോയ്ഡ് പ്രശ്നങ്ങള്‍ക്കു ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ഇത് നേരത്തെ തന്നെ ഡോക്ടറോട് പറഞ്ഞു നിര്‍ദേശങ്ങള്‍ തേടുക.
ഹോര്‍മോണ്‍
തൈറോയ്ഡ് ഗര്‍ഭധാരണത്തിന് തടസമുണ്ടാക്കുമെങ്കിലും തൈറോയ്ഡുള്ളവര്‍ക്ക് ഗര്‍ഭം ധരിയ്ക്കാനാകില്ലെന്നോ കുഞ്ഞുണ്ടാകില്ലെന്നോ അബോര്ഷന് സംഭവിയ്ക്കുമെന്നോ എന്നതല്ല. ആരോഗ്യമുള്ള കുഞ്ഞിനെ തൈറോയ്ഡുണ്ടെങ്കിലും നേടാവുന്നതേയുള്ളൂ. എന്നാല്‍ മെഡിക്കല്‍ സഹായം നേരത്തെ തേടണം എന്നു മാത്രം. ഗര്‍ഭകാലത്ത് ടിഎസ്എച്ച് ഹോര്‍മോണ്‍
തോത് 2.5-3 വരെ നില നിര്‍ത്തിക്കൊണ്ടു പോകുന്നത് ആരോഗ്യകരമായ ഗര്‍ഭധാരണത്തിനും ആരോഗ്യമുള്ള കുഞ്ഞിനും സഹായിക്കും.
ടെന്‍ഷനും സ്ട്രെസും
ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്നവരും ഗര്‍ഭിണികളുമെല്ലാം തൈറോയ്ഡിനെക്കുറിച്ചോര്ത്തും അല്ലാതെയും ടെന്‍ഷനും സ്ട്രെസും കൊണ്ടു നടക്കുന്നത് ഒഴിവാക്കുക. കാരണം തൈറോയ്ഡിന് ഏറ്റവും അനുകൂലമായ വളമാണ് സ്ട്രെസ്. ഇത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സൃഷ്ടിയ്ക്കുന്ന ഒന്നാണ്. സ്വാഭാവികമായും തൈറോയ്ഡ് ഹോര്‍മോണിനേയും ബാധിയ്ക്കും.
ഹൈപ്പര്‍
ഹൈപ്പോതൈറോയ്ഡിനത്രയും റിസ്കില്ലെങ്കിലും ഹോര്‍മോണ്‍ തോതു കൂടുന്നത്, അതായത് ഹൈപ്പര്‍ തൈറോയ്ഡും ഗര്‍ഭധാരണത്തിന് റിസ്ക് തന്നെയാണ്. ഇതിനും കൃത്യമായ ചികിത്സ നേടേണ്ടത് അത്യാവശ്യവുമാണ്.