Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിരല്‍ നീളം സ്പേം കൗണ്ടു പറയും
വിരല്‍ നീളം സ്പേം കൗണ്ടു പറയും
പുരുഷനേയും സ്ത്രീയും ബാധിയ്ക്കുന്ന വന്ധ്യതാ പ്രശ്നങ്ങള്‍ പലതാണ്. പുരുഷനില്‍ ബീജാരോഗ്യ സംബന്ധമായ കാര്യങ്ങളാണു ബാധിയ്ക്കുകയെങ്കില് സ്ത്രീകളില്‍ അണ്ഡവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പറയുക.
പുരുഷനില്‍ ബീജങ്ങളുടെ എണ്ണവും ചലന ശേഷിയുമെല്ലാം വന്ധ്യതയ്ക്കു കാരണമാകുന്ന ഘടകങ്ങളാണ്. കൃത്യ എണ്ണം ബീജം അല്ലെങ്കില്‍ ബീജങ്ങളുടെ ചലന ശേഷി ഗര്‍ഭധാരണത്തിന് അത്യാവശ്യമാണ്.
ബീജാരോഗ്യം അല്ലെങ്കില്‍ ബീജങ്ങളുടെ എണ്ണ കുറയുന്നതിന് കാരണങ്ങള്‍ പലതുമുണ്ട്. ഇതില്‍ പോഷകങ്ങളുടെ കുറവു മുതല്‍ പുകവലി, മദ്യപാന ശീലങ്ങള്‍ വരെ പെടുന്നു.
സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ പുരുഷന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അതായത് പുരുഷ ഹോര്‍മോണ്‍ ഉല്പാദനത്തിന്. ഇതുപോലെ പുകവലി, മദ്യപാന ശീലങ്ങളും ഇതിനു കാരണമാകും.
ഇതല്ലാതെ ചില പ്രത്യേക ഘടകങ്ങളും ഇതിനു കാരണമാകുന്നുണ്ട്. ഇതില്‍ വൃഷണ ഭാഗത്തേല്ക്കുന്ന ചൂടൊരു പ്രധാന കാരണമാണ്. ഇതു കൊണ്ടാണ് ഏറെ നേരം ബൈക്കിലും സൈക്കിളിലും കൂടുതല്‍ നേരം സഞ്ചരിയ്ക്കുന്നതു ദോഷം വരുത്തുമെന്നു പറയുന്നത്. ഇതല്ലാതെ ലാപ്ടോപ്പ് മടിയില്‍ വയ്ക്കുന്നതും ടെന്‍ഷന്‍ പോലുള്ള പ്രശ്നങ്ങളുമെല്ലാം ദോഷം വരുത്തുന്ന ഒന്നാണ്.
പുരുഷ ഹോര്‍മോണ്‍ അതായത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ബീജോല്പാദനത്തിന് അത്യാവശ്യമാണ്. ഇതു കൊണ്ടു തന്നെ പുരുഷ ഹോര്‍മോണ്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള വഴികള്‍ ആലോചിയ്ക്കുക തന്നെ വേണം.
ബീജോല്പാദനം കുറയുമെങ്കില്‍, പുരുഷ ഹോര്‍മോണ്‍ കുറവെങ്കില്‍ ശരീരം തന്നെ പ്രത്യക്ഷമായി സൂചിപ്പിയ്ക്കുന്ന ചില ലക്ഷണങ്ങളുണ്ട്.

രോമങ്ങള്‍
പുരുഷ ശരീരത്തിലെ രോമങ്ങള്‍ പൊതുവേ പുരുഷ ലക്ഷണമാണെന്നു പറയും. ഇതിങ്ങനെ പറയാന്‍ കാരണവുമുണ്ട്. ഇത് പുരുഷ ഹോര്‍മോണ്‍ സൂചനയാണ്. അതായത് മുഖ, ശരീര രോമങ്ങള്‍ പുരുഷ ഹോര്‍മോണിനെ സൂചിപ്പിയ്ക്കുന്നു. ഇതു വഴി ബീജോല്പാദനവും.

ബീജത്തിന്റെ അളവും
സ്ഖലന സമയത്തു പുറപ്പെടുവിയ്ക്കുന്ന ബീജത്തിന്റെ അളവും പുരുഷ ഹോര്‍മോണിനേയും വന്ധ്യതാ സാധ്യതയേയും സൂചിപ്പിയ്ക്കുന്ന ഒന്നാണ്. സ്ഖലനസമയത്ത് കുറവു ബീജമാണ് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതെങ്കില്‍ ഇത് ബീജക്കുറവിന്റെ, ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവിന്റെ ഒരു ലക്ഷണം തന്നെയാണ്.

പുരുഷ ശരീരത്തിന്റെ ആരോഗ്യസൂചന
പുരുഷ ശരീരത്തിന്റെ ആരോഗ്യസൂചന കൂടിയാണ് പുരുഷ ഹോര്‍മോണ്‍. പല പുരുഷന്മാരിലും തളര്‍ച്ചയും ക്ഷീണവും ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവാണ് സൂചിപ്പിയ്ക്കുന്നത്. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവെങ്കില്‍ ബീജക്കുറവും സ്വാഭാവികമാണ്.

പുരുഷ മസിലുകളും
പുരുഷ മസിലുകളും ബീജവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നു പറയാം. മസിലുകള്‍ക്കു കാരണം ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ തന്നെയാണ്. ഇതു കൊണ്ടു തന്നെ മസിലുകളുണ്ടാകാന്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ധാരാളം വേണം താനും. ഈ ഹോര്‍മോണ്‍ ഉണ്ടെങ്കില്‍ ബീജോല്പാദനം നടക്കും. അതായതു മസിലുള്ള പുരുഷന്മാര്ക്ക് വന്ധ്യതാ സാധ്യതകള്‍ കുറവാണെന്നര്‍ത്ഥം.

പുരുഷന്റെ കൈ വിരലുകളും
പുരുഷന്റെ കൈ വിരലുകളും ബീജാരോഗ്യവും ടെസ്റ്റോസ്റ്റിറോണ്‍ തോതും സൂചിപ്പിയ്ക്കുന്നു. മോതിരവിരല്‍ നീളത്തേക്കാള്‍ കുറവാണ് പുരുഷനില്‍ ചൂണ്ടു വിരല്‍ നീളമെങ്കില്‍ ഇതു ബീജക്കുറവിനെ, ടെസ്റ്റോസ്റ്റിറോണ്‍ കുറവിനെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. മോതിര വിരലിനേക്കാള്‍ കൂടുതലാകണം, പുരുഷന് ചൂണ്ടു വിരല്‍ നീളമെന്നതാണു വാസ്തവം. ഇത് ആരോഗ്യകരമായ പുരുഷ ശരീര സൂചനയാണ്.

നഖവും
നഖവും പുരുഷ ശരീരത്തിലെ ഹോര്‍മോണ്‍ സൂചന നല്കുന്ന ഒന്നാണ്. നഖത്തിന്റെ കീഴറ്റത്തിന് ചുവന്ന നിറത്തിലെ പാടുകളോ അല്ലെങ്കില്‍ ചുവന്ന നിറമോ ഉണ്ടെങ്കില്‍ ഇത് സ്പേം കുറവിന്റെ ലക്ഷണമാണ് കാണിയ്ക്കുന്നത്. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവ് എന്നതിന്റെ ലക്ഷണം.

ചെവിയും
ചെവിയും സ്പേം കൗണ്ടു പറയുന്നു എന്നു പറയാം. ചെവിയില്‍ കാണപ്പെടുന്ന ചുളിവുകള്‍ ബീജ സംബന്ധമായ പ്രശ്നങ്ങള്‍ സൂചിപ്പിയ്ക്കുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടിയാണ് ഇത്. ഇതുപോലെ പുരുഷനില്‍ കഷണ്ടി കയറുന്നതും ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവെന്നതിന്റെ സൂചനയാണ്.



Click it and Unblock the Notifications
