Latest Updates
-
ആമസോൺ സെയിൽ വരുന്നു; ഫിറ്റ്നസ് ഗാഡ്ജെറ്റുകൾ ഇനി പകുതി വിലയിൽ സ്വന്തമാക്കാം! -
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ!
സെക്സില്ലാതെയും ഗര്‍ഭം ധരിയ്ക്കാന്‍ വഴിയുണ്ട്....
സെക്സില്ലാതെയും ഗര്‍ഭം ധരിയ്ക്കാന്‍ വഴിയുണ്ട്....
ഗര്‍ഭധാരണം നടക്കുവാന്‍ സെക്സ് വേണമെന്നതാണ് പൊതുവേ കരുതപ്പെടുന്നത്. ഗര്‍ഭധാരണത്തിന് വേണ്ട ഏറ്റവും സാധാരണ വഴിയാണ് സ്ത്രീ പുരുഷ സംയോഗം. സ്ത്രീയിലെ അണ്ഡവും പുരുഷനിലെ ബീജവും ചേര്‍ന്നാല്‍ ഇതു സാധ്യമാവുകയും ചെയ്യും.
സ്ത്രീയുടെ ശരീരത്തില്‍ നിന്നും അണ്ഡമുല്പാദിപ്പിയ്ക്കപ്പെടുന്നത് ഓവുലേഷന് ദിനങ്ങളിലാണ്. ഈ ദിവസങ്ങളില്‍ ബീജവുമായി അണ്ഡസംയോഗം നടന്നാലാണ് ഗര്‍ഭധാരണം നടക്കുക.ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുന്നതിന് പ്രധാനപ്പെട്ട കാരണം സ്ത്രീ പുരുഷ വന്ധ്യത തന്നെയാണ്. പങ്കാളികളില്‍ ഒരാള്‍ക്ക് ഈ പ്രശ്നമുണ്ടെങ്കില്‍ കുട്ടികളുണ്ടാകുവാന്‍ ബുദ്ധിമുട്ടു നേരിടേണ്ടി വരുമെന്നത് വാസ്തവമാണ്.
പുരുഷന്മാര്ക്ക് വന്ധ്യതാ പ്രശ്നങ്ങള്‍ പ്രധാനമായും ഉണ്ടാകുന്നത് ബീജ സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടാണ്. ബീജങ്ങളുടെ എണ്ണക്കുറവു ഗുണക്കുറവുമെല്ലാം ഇതിന് കാരണമാകുന്നു. സ്ത്രീ വന്ധ്യതയ്ക്ക് മാസമുറ, ഓവുലേഷന്, യൂട്രസ്, ഫെല്ലോപിയന്‍ ട്യൂബ് സംബന്ധമായ പ്രശ്നങ്ങളും സിസ്റ്റ് തുടങ്ങിയ പ്രശ്നങ്ങളുമെല്ലാം കാരണമാകുന്നു.
ഗര്‍ഭധാരണത്തിന്റെ അടിസ്ഥാനം സെക്സ് തന്നെയാണ്. സ്ത്രീ പുരുഷ സംയോഗമാണ് സ്വാഭാവികമായുള്ള പ്രത്യുല്പാദന വഴി.
എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ സെക്സില്ലാതെ തന്നെയും ഗര്‍ഭധാരണം സാധ്യമാണ്. ഇതിനു സാധ്യമാകുന്നത് മെഡിക്കല്‍ സംബന്ധമായ സഹായം കൊണ്ടു കൂടിയാണ്. സെക്സിലൂടെയല്ലാതെ ഗര്‍ഭധാരണത്തിന് താല്പര്യമുള്ളവര്ക്കും സെക്സ് പ്രശ്നങ്ങള്‍ ഉള്ള, കുഞ്ഞുണ്ടാകാന്‍ ആഗ്രഹിയ്ക്കുന്ന ദമ്പതിമാര്‍ക്കും പരീക്ഷിയ്ക്കാവുന്ന വഴികളാണ് ഇവ.

ഐവിഎഫ്
ഐവിഎഫ് അഥവാ ഇന്‍ വിട്രോ ഫെര്ട്ടിലൈസേഷനാണ് ഇതില്‍ പ്രധാനപ്പെട്ട ഒരു വഴി. കുഞ്ഞുങ്ങളുണ്ടാകാന്‍ ബുദ്ധിമുട്ടുള്ള ധാരാളം ദമ്പതിമാര്‍ ഈ മാര്‍ഗം അവലംബിയ്ക്കുന്നുമുണ്ട്. ഇതില്‍ സ്വാഭാവിക രീതിയില്‍ ഗര്‍ഭധാരണത്തിനു ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ സ്ത്രീയില്‍ നിന്നും അണ്ഡം പുറത്തെടുത്താണ് പ്രക്രിയ നടത്തുന്നത്.

സ്ത്രീയില്‍
സ്ത്രീയില്‍ അണ്ഡോല്പാദനത്തിന് മരുന്നു നല്കുന്നു. ഈ അണ്ഡം പിന്നീട് പുറത്തെടുക്കുന്നു. ബീജവുമായി, അതായത് താല്‍പര്യമുള്ളയാളുടെ ബീജവുമായി, ഇത് ഭര്‍ത്താവാകാം, അല്ലെങ്കില്‍ ബീജ പ്രശ്നങ്ങളുണ്ടെങ്കില്‍ മറ്റേതെങ്കിലും ആളുടേതാകും, പ്രത്യേകിച്ചും സ്പേം ഡൊണേഷന്‍ കേന്ദ്രങ്ങളെല്ലാം ഇപ്പോള്‍ ധാരാളമുണ്ട്, സംയോഗം നടത്തുന്നു. ഭ്രൂണം രൂപപ്പെട്ടു കഴിഞ്ഞാല്‍ ഇതിനെ സ്ത്രീയുടെ യൂട്രസില്‍ ഒരു കത്തീറ്റര്‍ ഉപയോഗിച്ചു നിക്ഷേപിയ്ക്കുന്നു. ചില സമയത്ത് ഭ്രൂണം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരുവാന്‍ നേരത്തു സ്ത്രീയ്ക്ക് ചെറിയ വേദനയും അനുഭവപ്പെടാറുണ്ട്. ചിലവു കൂടിയതെങ്കിലും പൊതുവേ ഏറ്റവും ഫലപ്രദമായ രീതിയാണ് ഇത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമെല്ലാം ഏറ്റവും കൂടുതല്‍ വന്ധ്യതാ പരിഹാരമായി പ്രചാരത്തിലുള്ള വഴി.

ടര്‍ക്കി ബ്ലാസ്റ്റര്‍ ടെക്നിക്
ടര്‍ക്കി ബ്ലാസ്റ്റര്‍ ടെക്നിക് എന്ന ഒരു ടെക്നിക്കുണ്ട്. ഇതെക്കുറിച്ച് അധികം പേര്‍ക്കും അറിഞ്ഞു കൂടാ. ഇത് ഒരേ ലിംഗത്തിലുള്ള ദമ്പതിമാര്‍, അതായത് സ്വാഭാവിക രീതയില്‍ ഗര്‍ഭധാരണം സാധ്യമല്ലാത്തവര്‍, ഉദാഹരണത്തിന് രണ്ടു സ്ത്രീകള്‍ ഒരുമിച്ചു ജീവിയ്ക്കുന്നുവെങ്കില്, അല്ലെങ്കില്‍ ട്രാന്സ്ജെന്ഡറുകള് പരീക്ഷിയ്ക്കുന്ന രീതിയാണ്. ഇതില്‍ സ്പേം ഒരു ഇന്സെമിനേഷന് സിറിഞ്ചില്‍ ശേഖരിയ്ക്കുന്നു. പിന്നീടിത് വജൈനയ്ക്കുള്ളില്‍ നിക്ഷേപിയ്ക്കുന്നു. ഇത് വേദനിയ്പ്പിയ്ക്കുന്ന ഒന്നല്ല.

ഇത്തരം വഴി
ഇത്തരം വഴി സ്വീകരിയ്ക്കുമ്പോള്‍ ഓര്‍ക്കേണ്ട ചില പ്രത്യക കാര്യങ്ങളുണ്ട്. ഇത് ചെയ്യുന്നത് ഓവുലേഷന് അടുത്തായിരിയ്ക്കണം. അല്ലെങ്കില്‍ ഓവുലേഷന് നടക്കുമ്പോള്‍. അല്ലെങ്കില്‍ ഗുണമുണ്ടാകില്ല. കാരണം ബീജത്തിന് അണ്ഡവുമായി സംയോഗം നടക്കേണ്ടത് അത്യാവശ്യമാണ്.

സെര്‍വിക്സിലോ യൂട്രസിലോ
സെര്‍വിക്സിലോ യൂട്രസിലോ ഇതു നിക്ഷേപിയ്ക്കരുത്. വജൈനയില്‍ തന്നെ വേണം, നിക്ഷേപിയ്ക്കാന്‍. അല്ലാത്ത പക്ഷം അപകടമാകും. വജൈനയിലൂടെ ബീജം സഞ്ചരിച്ചു ലക്ഷ്യ സ്ഥാനത്തെത്തും. ഇതു പോലെ വളരെ വൃത്തിയുള്ള സിറിഞ്ച് ഉപയോഗിയ്ക്കേണ്ടത് അത്യാവശ്യം. അല്ലെങ്കില്‍ അണുബാധാ സാധ്യതകള്‍ ഏറെയാണ്. നല്ലപോലെ ഉണങ്ങിയ സിറിഞ്ചില്‍ വേണം, ബീജം ശേഖരിയ്ക്കുവാന്‍. ഇതില്‍ വായുവോ വായുവിന്റെ കുമിളയോ ഉണ്ടാകരുത്. ഇത് എംബോളിസം എന്ന അവസ്ഥയുണ്ടാക്കും. സ്ത്രീയുടെ ജീവനു തന്നെ ഭീഷണിയാകും.

ഐയുഐ
ഐയുഐ എന്ന മറ്റൊരു ഉപാധിയുണ്ട്. ഇത് ഇന്സെമിനേഷന് വിത്തിന് യൂട്രസ് എന്നതാണ്. ഇത് ഐവിഎവ്, ടര്‍ക്കി ബ്ലാസ്റ്റര്‍ എന്നിവയുടെ സംയുക്ത രൂപമാണ്. ഇത് സിംഗിള്‍ വിമണോ അല്ലെങ്കില്‍ പുരുഷ പങ്കാളിയ്ക്കു വന്ധ്യതയെങ്കിലോ ഉപയോഗിയ്ക്കുന്ന വഴിയാണ്. ഇതില്‍ സിറിഞ്ചു കൊണ്ട് ബീജം സ്വീകരിച്ച് ഇത് അണ്ഡത്തിനു സമീപത്തായി ഒരു കത്തീറ്റര്‍ കൊണ്ട് നിക്ഷേപിയ്ക്കുകയാണ് ചെയ്യുന്നത്. ചെറിയ വേദനയുണ്ടാകുന്ന പ്രവൃത്തി. സെര്‍വിക്കല്‍ ക്യാന്‍സര്‍ സാധ്യത കണ്ടെത്തുവാന്‍ സഹായിക്കുന്ന പാപ്സ്മിയര്‍ ടെസ്റ്റിന് സമാനമായ ഒന്നാണിത്. ഇത് ചിലപ്പോള്‍ ഒരു തവണ കൊണ്ടു മാത്രം വിജയിച്ചുവെന്നും വരില്ല.

സ്പ്ലാഷ് പ്രഗ്നന്‍സി
സ്പ്ലാഷ് പ്രഗ്നന്‍സി എന്ന ഒന്നുണ്ട്. ശരിയായ രീതിയിലെ സെക്സും സ്ഖലനവും സാധിയ്ക്കാതെ വരുമ്പോള്‍ നടക്കുന്ന ഒന്നാണിത്. യോനിയ്ക്കുള്ളിലല്ലാതെ യോനീ പരിസരത്ത് ബീജങ്ങളെ നിക്ഷേപിയ്ക്കുന്നതാണ് ഇത്. ബീജങ്ങള്‍ക്കു സഞ്ചരിയ്ക്കുവാന്‍ കഴിവുള്ളതിനാല്‍ ഇവ സഞ്ചരിച്ച് ലക്ഷ്യ സ്ഥാനത്തെത്തും. പെനിട്രേഷന് സാധ്യമല്ലാത്ത ഘട്ടത്തിലും ഈ വഴി പരീക്ഷിയ്ക്കാം.

സറോഗസി, സറോഗേറ്റ് മദര്‍
സറോഗസി, സറോഗേറ്റ് മദര്‍ എന്ന ആശയവും പൊതുവേ അംഗീകരിയ്ക്കപ്പെടുന്നു. ഒരു സ്ത്രീയ്ക്കു ഗര്‍ഭധാരണം സാധ്യമല്ലാതെ വരുന്നത് യൂട്രസ് സംബന്ധമായ, ഫെല്ലോപിയന്‍ ട്യൂബ് സംബന്ധമായ പ്രശ്നം കാരണമെങ്കില്‍, ഗര്‍ഭം താങ്ങുവാന്‍ സ്ത്രീയ്ക്കു കഴിയാതെ പോകുന്നതാണെങ്കില്‍ പങ്കാളികളുടെ ബീജവും അണ്ഡവും തമ്മില്‍ യോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിയ്ക്കുന്നു. സാധാരണ രീതിയില്‍ കുഞ്ഞു വളര്‍ന്ന് പ്രസവവും കഴിഞ്ഞാല്‍ ദമ്പതിമാര്‍ക്കു കൈ മാറുന്നു. പണത്തിനായും ബന്ധങ്ങളുടെ പേരിലും സറോഗേറ്റ് അമ്മമാരാകുന്ന സ്ത്രീകള്‍ ധാരാളമുണ്ട്.



Click it and Unblock the Notifications