Latest Updates
-
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം! -
ഡൽഹിയിൽ മഴയുടെ ആശ്വാസം; ഉഷ്ണതരംഗം തിരിച്ചെത്തുന്നതിന് മുൻപ് പുറത്തിറങ്ങാൻ പറ്റിയ സമയം! -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കണം; ഈ ഭക്ഷണശീലങ്ങൾ കുഞ്ഞിനും സുരക്ഷയേകും! -
ആമസോൺ സെയിൽ വരുന്നു; ഫിറ്റ്നസ് ഗാഡ്ജെറ്റുകൾ ഇനി പകുതി വിലയിൽ സ്വന്തമാക്കാം! -
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ!
വയറ്റിലെ വാവയ്ക്കു ബുദ്ധി കൂട്ടും ഇതെല്ലാം.
വയറ്റിലെ വാവയ്ക്കു ബുദ്ധി കൂട്ടും ഇതെല്ലാം.
ഒരു സ്ത്രീ ഗര്ഭിണിയാണന്നറിഞ്ഞാല് പിന്നെ കാത്തിരിപ്പാകും. ആരോഗ്യമുള്ള, വൈകല്യങ്ങളില്ലാത്ത, സൗന്ദര്യവും ബുദ്ധിയുമെല്ലാം ഉള്ള കുഞ്ഞ് എന്നതാകും, പിന്നീടുളള സ്വപ്നം.
കുഞ്ഞിന്റെ ബുദ്ധിശക്തിയ്ക്കായി കുഞ്ഞു ജനിച്ചു കഴിഞ്ഞാല്‍ ചെയ്യണ്ട കാര്യങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇതേ സമയം ഗര്‍ഭകാലത്തും ഗര്‍ഭം ധരിയ്ക്കും മുന്‍പും ചെയ്യേണ്ട കാര്യങ്ങളും ധാരാളമുണ്ട്.
കുഞ്ഞിന്റെ ബുദ്ധി വര്‍ദ്ധനയ്ക്കായി അമ്മ മാത്രമല്ല, അച്ഛനും ശ്രദ്ധിയ്ക്കേണ്ടത് അത്യാവശ്യമാണ്. ചില പ്രത്യേക ഭക്ഷണങ്ങളും ശീലങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

വൈറ്റമിന്‍ ഡി
വൈറ്റമിന്‍ ഡി കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. വിറ്റാമിന്‍ ഡിയുടെ അളവ് സാധാരണയിലും കുറവുള്ള അമ്മമാര്‍ ജന്മം നല്കുന്ന കുഞ്ഞുങ്ങളുടെ ബുദ്ധശക്തി കുറവായിരിക്കുമെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മുട്ട, ചീസ്, ബീഫ്, ലിവര്‍ തുടങ്ങിയവ വിറ്റാമിന്‍ ഡിയുടെ മികച്ച ഉറവിടങ്ങളാണ്. സൂര്യപ്രകാശം കൊള്ളുന്നതും ഏറെ ഗുണം നല്കുന്ന ഒന്നാണ്.

അയൊഡിന്‍ കുറവ്
അയൊഡിന്‍ കുറവ് കുഞ്ഞുങ്ങളില്‍, പ്രത്യേകിച്ചും ആദ്യത്തെ 12 ആഴ്ചയില്‍ ഉണ്ടാകുന്നത് കുഞ്ഞിന്റെ ഐക്യു കുറയ്ക്കും. ഇവയടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഗര്‍ഭകാലത്ത് അയൊഡൈസ്ഡ് ഉപ്പ് ഉപയോഗിക്കണം. ഇത് കൂടാതെ കടല്‍ മത്സ്യങ്ങള്‍, കക്കയിറച്ചി, മുട്ട, യോഗര്‍ട്ട് തുടങ്ങിയ അയഡിന്‍ ധാരാളമായി അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കണം.

ഒമേഗ 3
കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ മറ്റൊരു ഘടകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍. മീനുകള്‍, പ്രത്യേകിച്ചും ചെമ്പല്ലി, ചൂര എന്നിവ ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. ഗര്‍ഭകാലത്തു മീന്‍ കഴിയ്ക്കുന്നത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കു മാത്രമല്ല, തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ അത്യാവശ്യമാണ്.

മുട്ട
ഗര്‍ഭിണികള്‍ കുഞ്ഞിന്റെ ബുദ്ധിയ്ക്കായി കഴിയ്ക്കേണ്ട മറ്റൊരു ഭക്ഷണ വസ്തുവാണ് മുട്ട. കൊളീന്‍ ധാരാളമടങ്ങിയ മുട്ട കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വികാസത്തിനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ഫലപ്രദമാണ്. കുഞ്ഞിന്റെ ഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനും, അയണും ഇതിലടങ്ങിയിരിക്കുന്നു. കുഞ്ഞിന്റെ തൂക്കം കുറയുന്നത് ബുദ്ധി ശക്തിയേയും ബാധിയ്ക്കും.

ഫോളിക് ആസിഡ്
കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിന് ഉത്തമമായ ഒരു ഭക്ഷണമാണ് ഫോളിക് ആസിഡ്. ഇത് ഗര്‍ഭിണിയാകും മുന്‍പും ഗര്‍ഭകാലത്തും അത്യാവശ്യമാണ്. കുഞ്ഞിന്റെ തലച്ചോറിലെ കോശങ്ങള്‍ രൂപ്പെടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതാണ് ഫോളിക് ആസിഡ്. ചീര പോലുള്ള ഇലക്കറികള്‍ ഫോളിക് ആസിഡിന്റെ മികച്ച ഉറവിടമാണ്.

പ്രോട്ടീന്‍
പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണവും കുഞ്ഞിന്റെ ബുദ്ധി വികാസത്തിന് അത്യാവശ്യമാണ്. തൈര്, മുട്ട തുടങ്ങിയവ ഏറെ പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇത് ഗര്‍ഭകാലത്തു കഴിയ്ക്കുക. ഗര്‍ഭകാലത്ത് ആവശ്യമായ കാല്‍സ്യവും
ഇവയില്‍ അടങ്ങിയിട്ടുണ്ട്.

നട്സ്
നട്സ് പോലെയുള്ള ഭക്ഷണ വസ്തുക്കള്‍ കഴിയ്ക്കുന്നത്, പ്രത്യേകിച്ചും ബദാം പോലുള്ള കഴിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം മാത്രമല്ല, ബുദ്ധിശക്തിയും മെച്ചപ്പെടുത്തുന്നുണ്ട്. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കാം.

കുഞ്ഞ്
കുഞ്ഞ് വയറ്റിലുള്ള സമയത്തു തന്നെ കുഞ്ഞുമായി ആശയ വിനിയം നടത്തുക, പാട്ട് കേള്‍പ്പിയ്ക്കുക, കഥകള്‍ വായിക്കുക, ഗര്‍ഭിണി നല്ല കാര്യങ്ങള്‍ ചിന്തിയ്ക്കുകയും പറയുകയും കേള്‍ക്കുകയും ചെയ്യുക എന്നിവയെല്ലാം ഏറെ പ്രധാനമാണ.

ആരോഗ്യവും ബുദ്ധിയുമുള്ള കുഞ്ഞിനെ
ആരോഗ്യവും ബുദ്ധിയുമുള്ള കുഞ്ഞിനെ ലഭിയ്ക്കണമെങ്കില്‍ അമ്മയുടെ ശരീരത്തില്‍ കൊഴുപ്പുള്ളതു സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സന്ബര്ഗ് നടത്തിയ പഠനത്തിലാണ് ഇതു തെളിഞ്ഞത്. അമ്മയുടെ ശരീരത്തിലെ കൊഴുപ്പ് കുഞ്ഞിന്റെ ബുദ്ധിവികാസത്തിലും വളര്‍ച്ചയിലും പ്രധാന പങ്കു വഹിയ്ക്കുന്നുവെന്നതാണ് കണ്ടെത്തല്‍. പ്രത്യേകിച്ചും സ്ത്രീ ശരീരത്തിലെ നിതംബത്തിലും തുടയിലും മാറിടത്തിലും അടിയുന്ന കൊഴുപ്പ്. ഗര്‍ഭകാലത്തു തടി വര്ദ്ധിയ്ക്കുന്നതോര്ത്തു വിഷമിയ്ക്കേണ്ടതില്ലെന്നര്ത്ഥം.

കുഞ്ഞിന്റെ ബുദ്ധിയുടെ കാര്യത്തില്‍
കുഞ്ഞിന്റെ ബുദ്ധിയുടെ കാര്യത്തില്‍ അച്ഛനും ചിലതു ചെയ്യാനുണ്ട്. കാരണം ആരോഗ്യമുള്ള ബീജത്തില്‍ നിന്നേ ആരോഗ്യമുള്ള കുഞ്ഞുണ്ടാകൂ. നട്സ്, മുട്ട തുടങ്ങിയ ഭക്ഷണങ്ങള്‍ പുരുഷനും കഴിയ്ക്കുക. ഇതെല്ലാം ബീജാരോഗ്യം മെച്ചപ്പെടുത്തുന്നവയാണ്. ഇതുപോലെ പുകവലി, മദ്യപാന ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക, വ്യായാമം ചെയ്യുക, സ്ട്രെസ് കുറയ്ക്കുക എന്നിവയെല്ലാം അത്യാവശ്യമാണ്.



Click it and Unblock the Notifications