Latest Updates
-
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം!
ബീജത്തെ കൊന്നു കളയുന്ന യോനീസ്രവം
ബീജത്തെ കൊന്നു കളയുന്ന യോനീസ്രവം
ഗര്‍ഭം ധരിയ്ക്കുവാന്‍ പല ഘടകങ്ങളും അനൂകൂലമായി വരണം. ഇതില്‍ സ്ത്രീ പുരുഷ പങ്കാളിത്തവും തുല്യമാണെന്നു വേണം, പറയാന്‍.
ഗര്‍ഭധാരണത്തിന് കൂടുതലായി പാകപ്പെടേണ്ടത് സ്ത്രീ ശരീരമാണ്. അണ്ഡോല്പാദനം നടത്തുവാന്‍ മാത്രമല്ല, പുരുഷ ശരീരത്തില്‍ നിന്നെത്തുന്ന ബീജത്തെ സ്വീകരിയ്ക്കുവാനും സ്ത്രീ ശരീരം സജ്ജമാകണം. ഇല്ലെങ്കില്‍ ഗര്‍ഭധാരണം നടക്കാനും വഴിയില്ല.
സ്ത്രീ ശരീരത്തില്‍ ബീജത്തെ സ്വീകരിയ്ക്കാന്‍ അനുകൂലമായി നില്‍ക്കേണ്ട ഘടകങ്ങള്‍ പലതാണ്. ഇതില്‍ വജൈനല്‍ ഭാഗത്തെ പിഎച്ച് മുതല്‍ യോനീസ്രവം അഥവാ സെര്‍വിക്കല്‍ മ്യുകസ് വരെ പ്രധാനമാണ്.
സെര്‍വിക്കല്‍ മ്യൂകസ് അഥവാ യോനീസ്രവം ഗര്‍ഭധാരണത്തില്‍ പ്രധാനപ്പെട്ട പങ്കു വഹിയ്ക്കുന്ന ഒന്നാണ്. മുട്ട വെള്ള പോലെ തോന്നിപ്പയ്ക്കുന്ന ഇത് ഗര്‍ഭാശയ മുഖത്താണ് കണ്ടുവരുന്നത്. ചില ഗര്‍ഭ നിരോധന ഉപാധികള്‍ ഗര്‍ഭധാരണം തടയുന്നത് ഈ സെര്‍വിക്കല്‍ മ്യൂകസ് വറ്റിച്ചു കളഞ്ഞാണ്.
സെര്‍വികല്‍ മ്യൂകസ് ഗര്‍ഭധാരണത്തിന് സഹായിക്കുന്ന പോലെ പലപ്പോഴും ഗര്‍ഭധാരണം തടയാനും ഇടയാക്കുന്നുണ്ട്. ഏതെല്ലാം വിധത്തിലാണ് ഇതെന്നറിയൂ,

സെര്‍വിക്സിലാണ്
സെര്‍വിക്സിലാണ് സെര്‍വിക്കല്‍ മ്യൂകസ് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. ഹോര്‍മോണുകളാണ് ഇതിനെ സ്വാധീനിയ്ക്കുന്നത്. ഗര്‍ഭധാരണത്തിന് അനുകൂലമായ സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് ഇതു ചെയ്യുന്നത്.

ബീജങ്ങള്‍ക്ക്
ഇതു ബീജങ്ങള്‍ക്ക് എളുപ്പം നീന്തിച്ചെന്ന് അണ്ഡവുമായി ചേരാനുള്ള സാഹചര്യമുണ്ടാക്കുന്നു. അതായത് യോനീഭാഗത്ത് വഴുവഴുപ്പ്, ലൂബ്രിക്കേഷന് നില നിര്‍ത്തുന്നു. ഓവുലേഷന് അടുത്ത്, ഓവുലേഷന് ദിവസം യോനീസ്രവം കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇതിന്റെ പശിമ വര്‍ദ്ധിയ്ക്കും. ഓവുലേഷന് നടക്കുന്നതിന്റെ ഒരു പ്രധാന ലക്ഷണം കൂടിയാണിത്.എന്നാല്‍ സെര്‍വിക്കല്‍ മ്യൂകസ് ഹോസ്റ്റിലിറ്റി എന്നൊരു അവസ്ഥയുണ്ട്. വന്ധ്യതയ്ക്കുള്ള കാരണത്തില്‍ 3-83 ശതമാനം ഇതാണ് കാരണമെന്നു പറയാം. ബീജത്തെ പെട്ടെന്നു തന്നെ നീങ്ങി അണ്ഡവുമായി സംയോഗം നടത്താന്‍ സഹായിക്കുന്ന ഇതേ മ്യൂകസ് ബീജത്തെ ആക്രമിച്ചു കൊന്നു കളയുന്ന അവസ്ഥയാണ് മ്യൂകസ് ഹോസ്റ്റിലിറ്റി.

മ്യൂകസ് ഹോസ്റ്റിലിറ്റിയ്ക്ക്
മ്യൂകസ് ഹോസ്റ്റിലിറ്റിയ്ക്ക് വഴിയൊരുക്കുന്ന കാരണങ്ങള്‍ പലതാണ്. ഹോര്‍മോണുകളാണ് സെര്‍വിക്കല്‍ മ്യൂകസിനു കാരണമാകുന്നത്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഇത്തരം അവസ്ഥയ്ക്കു വഴിയൊരുക്കുന്ന ഒന്നാണ്. ഇത്തരം അവസ്ഥയില്‍ കൂടുതല്‍ കട്ടിയുള്ള, കൂടുതല്‍ പശിമയുള്ള തരം സ്രവം ഉല്‍പാദിപ്പിയ്ക്കപ്പെടും. അല്ലെങ്കില്‍ വല്ലാതെ ഉണങ്ങിയ വിധത്തില്‍. ഇതു രണ്ടും ബീജങ്ങളെ നശിപ്പിയ്ക്കുന്നതാണ്.ചിലപ്പോള്‍ മ്യൂകസിന് അസിഡിറ്റി വര്‍ദ്ധിയ്ക്കും. ഇതിനും കാരണം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തന്നെയാണ്. ഇതും ബീജത്തെ നശിപ്പിയ്ക്കും. വജൈനല്‍ ഭാഗത്തെ പിഎച്ച് വര്‍ദ്ധിയ്ക്കാനും അണുബാധകള്‍ക്കുമെല്ലാം ഇതു സാധ്യതയുണ്ടാക്കുന്നു.

ഇന്‍ഫ്ളമേറ്ററി
ഇന്‍ഫ്ളമേറ്ററി കോശങ്ങളുണ്ട്. ഇവ ചിലപ്പോള്‍ സെര്‍വിക്സിലോ വജൈനയിലോ രൂപപ്പെടും. ഇവ ബീജങ്ങളെ കൊന്നൊടുക്കുകയും ചെയ്യും. ഇതു പോലെ ആന്റിസ്പേം ആന്റിബോഡികളുണ്ട്. ഇവ ശരീരത്തിന്റെ പ്രതിരോധ സിസ്റ്റത്തിന്റെ ഭാഗമായി രൂപം കൊള്ളുന്നവയാണ്. ഇവ മുന്‍പുണ്ടായ ഏതെങ്കിലും ഇന്‍ഫെക്ഷന്റെ ഫലമായി ഉണ്ടാകുന്നതുമാണ്. ഇവയും ചിലപ്പോള്‍ സ്പേമിനെ ആക്രമിയ്ക്കുകയും നശിപ്പിയ്ക്കുകയും ചെയ്യും. ഈ രണ്ടവസ്ഥകളും നേരിട്ടു സെര്‍വിക്കല്‍ മ്യൂകസുമായി ബന്ധമില്ലെങ്കിലും ബീജത്തെ നശിപ്പിയ്ക്കുന്നവ തന്നെയാണ്.

മരുന്നുകളുടെ
സെര്‍വിക്കല്‍ മ്യൂകസ് ഹോസ്റ്റിലിറ്റിയ്ക്ക് ചില പ്രധാന കാരണങ്ങളുണ്ട്. ഇതിലൊന്ന് ചില തരം മരുന്നുകളുടെ ഉപയോഗമാണ് ഇത് മ്യൂകസ് ഉല്പാദനം കുറയ്ക്കാന്‍ കാരണമാകുന്നു. ഉദാഹരണത്തിന് ക്ലോമിഡ് എന്നൊരു മരുന്നുണ്ട്. ഇത് ഗര്‍ഭധാരണത്തെ സഹായിക്കുന്നതാണ്. എന്നാല്‍ ഇതു ചിലപ്പോള്‍ സെര്‍വിക്കല്‍ മ്യൂകസ് ഗുണത്തെ ബാധിച്ചേക്കാം. പ്രത്യേകിച്ചും കൂടിയ അളവില്‍ ഉപയോഗിച്ചാല്‍. ഇതിനു പരിഹാരമായി ഈസ്ട്രജന് ചികിത്സ നടത്തിയേക്കാം.

ഗര്‍ഭധാരണ സാധ്യത
സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത പ്രായം കൂടുന്തോറും കുറയുകയാണ് ചെയ്യുക. ഒരു സ്ത്രീയുടെ 20കളില്‍ മ്യൂകസ് അഞ്ചു ദിവസങ്ങളില്‍ പുറപ്പെടുവിയ്ക്കും. 30കളിലും നാ്ല്പതുകളിലും ഇത് ഒന്നോ രണ്ടോ ദിവസത്തേയ്ക്കായി ചുരുങ്ങും. മാത്രമല്ല, പ്രായമേറുന്തോറും ഇതിന്റെ കട്ടിയും കുറയും.

ഡൗച്ചിംഗ്
ഡൗച്ചിംഗ്, അതായത് യോനീഭാഗം കഴുകാന്‍ ഉപയോഗിയ്ക്കുന്ന, വെള്ളം ചീറ്റിയൊഴിയ്ക്കുന്ന പോലെയുള്ള രീതിയും സെര്‍വിക്കല്‍ മ്യൂകസ് ഇല്ലാതാകാന്‍ കാരണമാകുന്നുണ്ട്. ഇത് നല്ല ബാക്ടീരിയകളെ കൊന്നൊടുക്കുന്നു. ഈ ഭാഗത്തെ പിഎച്ച് മൂല്യം വ്യത്യാസപ്പെടുത്തുന്നു. ഇതെല്ലാം ഹോര്‍മോണ്‍ മാറ്റങ്ങളും ഇതു വഴി മ്യൂകസ് ഉല്പാദത്തില് പ്രശ്നങ്ങളും വരുത്തി വയ്ക്കുന്നവയാണ്.

മ്യൂകസ് പ്രശ്നങ്ങള്‍
ശരീരത്തിന് ആവശ്യത്തിനുള്ള തൂക്കമില്ലാത്തതിനാലും മ്യൂകസിന്റെ ഗുണവും അളവും കുറയാം. ഇതു പോലെ പ്രൊഫഷണല്‍ അത്ലറ്റുകളിലും ഇതു കുറയാന്‍ സാധ്യതയുണ്ട്. ഇത്തരം ഘട്ടത്തില്‍ ഈസ്ട്രജന് ഹോര്‍മോണ്‍ കുറയുന്നതാണ് കാരണം. ഇതെല്ലാം മ്യൂകസ് പ്രശ്നങ്ങള്‍ വരുത്തി വയ്ക്കുന്നവയാണ്.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ സെര്‍വിക്കല്‍ മ്യൂകസിനെ ബാധിയ്ക്കുന്ന ഒന്നാണ്. ചിലപ്പോള്‍ ഓവുലേഷന് നടക്കാത്തത് സെര്‍വിക്കല്‍ മ്യൂകസിനെ ബാധിയ്ക്കും. ചിലപ്പോള്‍ ഓവുലേഷന് നടന്നില്ലെങ്കിലും ആവശ്യത്തിന് ്മ്യൂക്സ ഉല്‍പാദിപ്പിയ്ക്കപ്പെടുകയും ചെയ്യും.

സെര്‍വിക്കല്‍ മ്യൂകസ് ഹോസ്റ്റൈലിറ്റി
സെര്‍വിക്കല്‍ മ്യൂകസ് ഹോസ്റ്റൈലിറ്റി പരിഹരിയ്ക്കാന്‍ ധാരാളം വഴികളുണ്ട്. ഈസ്ട്രജന് ഹോര്‍മോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കുക എന്നതാണ് പ്രധാനമായും വേണ്ടത്. ഇതിനായി പല തരത്തിലുളള മരുന്നുകളുണ്ട്.



Click it and Unblock the Notifications