For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവ വിഷമതകളെ പരിഹരിക്കാന്‍ പഴം

|

പഴം ആരോഗ്യത്തിന് നല്‍കുന്ന പ്രാധാന്യം ചില്ലറയല്ല. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് പഴം എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഗര്‍ഭകാലത്തുണ്ടാവുന്ന പല മാറ്റങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പഴം എന്നതും ശ്രദ്ധേയമാണ്. പഴം കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.

ഗര്‍ഭിണികള്‍ ദിവസവും ഒരു പഴമെങ്കിലും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ പഴം മികച്ചതാണ്. ഗര്‍ഭകാലത്ത് പഴം കഴിക്കുമ്പോള്‍ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങളാണ് നല്‍കുന്നത് എന്ന് നോക്കാം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

<strong>Most read: ഗര്‍ഭകാലം ഉഷാറാക്കാന്‍ ഈ പാനീയം ധാരാളം</strong>Most read: ഗര്‍ഭകാലം ഉഷാറാക്കാന്‍ ഈ പാനീയം ധാരാളം

ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചക്കും എല്ലാം പഴം വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ആരോഗ്യസംരക്ഷണത്തിന് വേണ്ടി പഴം കഴിക്കുമ്പോള്‍ അത് എങ്ങനെയെല്ലാം ഗര്‍ഭകാലത്തും ഉപകാരപ്രദമാവും എന്ന കാര്യം അറിയേണ്ടത് അത്യാവശ്യമാണ്. ആരോഗ്യ സംരക്ഷണം ഗര്‍ഭിണികളില്‍ വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. ഗര്‍ഭകാലത്ത് ഒരു പഴം ദിവസവും കഴിക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം എന്ന് നോക്കാം.

മാസം തികയാതെയുള്ള പ്രസവമില്ല

മാസം തികയാതെയുള്ള പ്രസവമില്ല

മാസം തികയാതെ പ്രസവിക്കുന്നത് പലപ്പോഴും പല സ്ത്രീകളുടേയും ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും അമ്മയുടെ ജീവനും തന്നെ വളരെ ദോഷമായി ബാധിക്കുന്നു. കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് മാസം തികയാതെയുള്ള പ്രസവം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത്തരം സാഹചര്യങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നു പഴം. പഴം കഴിക്കുന്നതിലൂടെ ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളേയും നമുക്ക് പരിഹരിക്കാവുന്നതാണ്.

വിളര്‍ച്ചക്ക് പരിഹാരം

വിളര്‍ച്ചക്ക് പരിഹാരം

ഗര്‍ഭകാലത്ത് സ്ത്രീകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് അനീമിയ. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പഴം കഴിക്കുന്നത്. ഇത് അയേണ്‍ സമ്പുഷ്ടമായതിനാല്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി പഴം കഴിക്കുന്നത് ശീലമാക്കുക. പ്രത്യേകിച്ച് ആദ്യ ഗര്‍ഭധാരണത്തില്‍ അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ സ്ത്രീകളെ വളരെയധികം പ്രതിസന്ധിയില്‍ ആക്കാറുണ്ട്. പഴത്തിലൂടെ നമുക്ക് അനീമിയ ഇല്ലാതാക്കാന്‍ സാധിക്കുന്നു.

മോണിംഗ് സിക്‌നെസ്

മോണിംഗ് സിക്‌നെസ്

ഗര്‍ഭത്തിന്റെ ആദ്യ കാലങ്ങളില്‍ സ്ത്രീകളില്‍ മോണിംഗ് സിക്‌നെസ് കാണപ്പെടാറുണ്ട്. ഇത്തരം അവസ്ഥകളില്‍ വളരെയധികം സഹായിക്കുന്നു പഴം. പഴം കഴിക്കുന്നത് മോണിംഗ് സിക്‌നെസ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ ബി 6 ആണ് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ മോണിംഗ് സിക്‌നെസ് ഒഴിവാക്കുന്നതിന് വേണ്ടി പഴം കഴിക്കാവുന്നതാണ്.

 ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നു പഴം. ഗര്‍ഭകാലത്ത് പല സ്ത്രീകളേയും അലട്ടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് ദഹന പ്രശ്‌നങ്ങള്‍. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പഴം കഴിക്കുന്നത് നല്ലതാണ്. ഇത് ഗര്‍ഭകാലത്താണെങ്കില്‍ പോലും വളരെയധികം മികച്ച ഗുണമാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പഴം കഴിക്കാന്‍ മടിക്കേണ്ടതില്ല.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വളരെ കുറയുന്ന ഒരു കാലഘട്ടമാണ് ഗര്‍ഭകാലഘട്ടം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു പഴം. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പഴം കഴിക്കുന്നത്. സ്ഥിരമായി ഒരു പഴം ശീലമാക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം മികച്ച ഗുണങ്ങള്‍ നല്‍കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ എന്ന കാര്യം മറക്കേണ്ടതില്ല.

 ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ കലവറ

ഗര്‍ഭിണികളില്‍ ആദ്യ മൂന്ന് മാസങ്ങളില്‍ വളരെയധികം ക്ഷീണവും തളര്‍ച്ചയും കാണപ്പെടുന്നുണ്ട്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു പലപ്പോഴും പഴം. കാരണം നമ്മുടെ എനര്‍ജി വര്‍ദ്ധിപ്പിക്കുന്നതിന് പഴം മികച്ച ഒരു മാര്‍ഗ്ഗമാണ്. ഇതിലുള്ള ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയുടെ അളവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിച്ച് ആരോഗ്യത്തിന് സഹായിക്കുന്നു. അമ്മക്കും കുഞ്ഞിനും വളരെയധികം സഹായിക്കുന്നു ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ഒരു പഴം ദിവസവും കഴിക്കാവുന്നതാണ്.

വിശപ്പിന് നല്ലൊരു പ്രതിവിധി

വിശപ്പിന് നല്ലൊരു പ്രതിവിധി

പലപ്പോഴും അമിതവിശപ്പ് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. പ്രത്യേകിച്ച് ഗര്‍ഭകാലങ്ങളില്‍ ഇതെല്ലാം വളരെയധികം വില്ലനായി മാറുന്ന അവസ്ഥയാണ് ഉള്ളത്. കാരണം അമിതവിശപ്പ് ഗര്‍ഭകാലത്ത് സാധാരണയാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പഴം എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് വില്ലനാവുന്ന ഏത് അവസ്ഥകളേയും വിശപ്പിനേയും കുറക്കുന്നതിന് പഴത്തിലൂടെ സാധിക്കുന്നു. ദിവസവും ഒരു പഴം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം ഗര്‍ഭാവസ്ഥയില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് പലപ്പോഴും പഴം. ഇതിലുള്ള പൊട്ടാസ്യം ഗര്‍ഭകാലത്തെ രക്തസമ്മര്‍ദ്ദത്തെ കൃത്യമായി നിലനിര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ആരോഗ്യസംരക്ഷണത്തിന് വളരെ പ്രാധാന്യമുണ്ട് എന്ന കാര്യം മറക്കേണ്ടതില്ല. ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അതെല്ലാം കുഞ്ഞിന്റേയും ആരോഗ്യത്തെക്കൂടി ബാധിക്കുന്നുണ്ട് എന്ന കാര്യം മറക്കേണ്ടതില്ല.

English summary

health benefits of banana during pregnancy

We have listed some health benefits of eating banana during pregnancy, read on.
X
Desktop Bottom Promotion