Latest Updates
-
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ
പയര്മുളപ്പിച്ച് കഴിക്കുന്നുവോ, കുഞ്ഞിനും അപകടമാണ്
ഗര്‍ഭകാലം പല വിധത്തിലുള്ള പ്രശ്നങ്ങളുടെ തന്നെ തുടക്കമാണ്. ഓരോ തരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ കാണാന്‍ ഓടുന്നവരാണ ്പലരും. ഗര്‍ഭം ധരിച്ചു എന്ന് സ്ഥിരീകരിക്കുന്ന നിമിഷം മുതല്‍ അതോടനുബന്ധിച്ചുള്ള വയ്യായ്കകളും തുടങ്ങുന്നുണ്ട്. എന്നാല്‍ ഗര്‍ഭകാല വൈഷമ്യം പലപ്പോഴും ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ് നേരിടേണ്ടി വരുന്നത്. ചിലരില്‍ അല്പം പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥകളിലേക്കാണ് ഇത് എത്തിക്കുന്നത്.
എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്കും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും മുളപ്പിച്ച പയര്‍ വളരെയധികം സഹായിക്കുന്നുണ്ട്. എന്നാല്‍ മുളപ്പിച്ച പയര്‍ കഴിക്കുമ്പോള്‍ അത് അനാരോഗ്യവും നല്‍കുന്നുണ്ട്. ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം തന്നെ പലപ്പോഴും മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.
എന്തൊക്കെ പ്രതിസന്ധികളാണ് ഇത്തരത്തില്‍ മുളപ്പിച്ച പയര്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്നും ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാവുന്നതാണ്. മുളപ്പിച്ച പയര്‍ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എന്തൊക്കെ ദോഷങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

സാല്‍മോണല്ല ബാക്ടീരിയ
സാല്‍മോണല്ല ബാക്ടീരിയ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വില്ലനായി മാറുന്ന ഒന്നാണ്. ബീന്‍സ്, റാഡിഷ് എന്നിവയെല്ലാം സാല്‍മോണല്ല ബാക്ടീരിയ അടങ്ങിയിട്ടുള്ള ഒന്നാണ്. എന്നാല്‍ മുളപ്പിച്ച പയറിലും ഇത് ഉണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാല്‍മോണല്ല ബാക്ടീരിയ മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങളില്‍ പലപ്പോഴും ഉണ്ടാവുന്നുണ്ട്. സാല്‍മോണല്ല ബാക്ടീരിയ പോലുള്ളവ ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്.

വീട്ടില്‍ മുളപ്പിക്കാം
ഒരു കാരണവശാലും മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ പുറത്ത് നിന്ന് വാങ്ങിക്കരുത്. ഇത് എത്തരത്തില്‍ ഉള്ളതാണ് എന്ന കാര്യം പലര്‍ക്കും അറിയുകയില്ല. എത്ര ദിവസം പഴക്കം ചെന്നതാണ് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതുകൊണ്ട് പുറത്ത് നിന്ന് പരമാവധി വാങ്ങിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ഇന്‍ഫെക്ഷനും ഇത് വഴി ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

ഫ്രിഡ്ജില്‍ നിന്നെടുത്ത് ഉപയോഗിക്കുമ്പോള്‍
മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ ഫ്രിഡ്ജില്‍ നിന്ന് എടുത്ത് ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഫ്രിഡ്ജില്‍ നിന്ന് എടുത്ത ഉടനേ തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കരുത്. ഇതിന്റെ തണുപ്പ് പൂര്‍ണമായും മാറിയതിന് ശേഷം മാത്രമേ ഇത് ഉപയോഗിക്കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് ഗര്‍ഭാവസ്ഥയില്‍ പ്രതിസന്ധികള്‍ക്കും വയറു വേദന ദഹന പ്രശ്നങ്ങള്‍ എന്നിവക്കും കാരണമാകുന്നുണ്ട്.

വൃത്തിയുള്ളതായിരിക്കണം
ഗര്‍ഭകാലത്ത് മാത്രമല്ല അല്ലാത്ത സമയത്തും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട് വൃത്തി. വൃത്തിയില്‍ സൂക്ഷിച്ച അവസ്ഥയില്‍ മാത്രമേ നമുക്ക് ഇത് ഉപയോഗിക്കാന്‍ പാടുകയുള്ളൂ. വൃത്തിയില്ലാത്ത ഭക്ഷണങ്ങള്‍ ഒരു കാരണവശാലും കഴിക്കാന്‍ ശ്രമിക്കരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നതെങ്കില്‍ പോലും വൃത്തിക്ക് തന്നെയാണ് പ്രാധാന്യം നല്‍കേണ്ടത്.

ബാക്ടീരിയ പെട്ടെന്ന് വ്യാപിക്കുന്നു
മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങളില്‍ ബാക്ടീരിയ പെട്ടെന്ന വ്യാപിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ പടര്‍ന്ന് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇ കോളി ബാക്ടീരിയ, സാല്‍മോണല്ല ബാക്ടിരീയ എന്നിവയെല്ലാം ഇത്തരത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

രോഗങ്ങള്‍ ക്ഷണിച്ച് വരുത്തുന്നു
പലപ്പോഴും ഉപയോഗിക്കുന്ന രീതി ശരിയല്ലെങ്കില്‍ നിങ്ങളില്‍ രോഗങ്ങള്‍ ക്ഷണിച്ച് വരുത്തുന്നതിന് ഏറ്റവും മുന്നില്‍ നില്ക്കുന്ന ഒന്നാണ് മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍. ഇവയില്‍ ഫംഗസ് വളരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതായുണ്ട്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഇന്ഫെക്ഷന് വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഗര്‍ഭകാലത്ത് മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നുണ്ടെങ്കില്‍ അല്പം ശ്രദ്ധയും വൃത്തിയും കൂടുതല്‍ നല്‍കേണ്ടി വരും എന്ന് മാത്രം.

പാകം ചെയ്യുമ്പോള്‍
മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ പാകം ചെയ്യുമ്പോഴും അല്പം ശ്രദ്ധിക്കാവുന്നതാണ്. വേവിക്കുന്നതിന് വേണ്ടി ധാരാളം വെള്ളത്തില്‍ പാകം ചെയ്യരുത്. ഇത് കൂടുതല്‍ വെന്ത് അതിന്റെ പോഷക ഗുണങ്ങള്‍ എല്ലാം നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം അനാരോഗ്യത്തിന് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.



Click it and Unblock the Notifications











