Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കന്യാചര്മമുണ്ടെങ്കിലും ഗര്ഭധാരണം നടക്കും, കാരണം
കന്യാചര്മമുണ്ടെങ്കിലും ഗര്ഭധാരണം നടക്കും, കാരണം
കന്യാചര്മം അഥവാ ഹൈമെന് സ്ത്രീയുടെ കന്യകാത്വവുമായി ബന്ധപ്പെട്ട ഒന്നാണെന്നാണ് പൊതുവേ പറയുക. വജൈനല് ദ്വാരത്തെ മൂടുന്ന ഒന്നാണ് ഇത്. വജൈനല് ദ്വാരത്തെ മൂടുന്ന ഇലാസ്റ്റിസിറ്റിയുള്ള ഈ നേര്ത്ത പാട വലിഞ്ഞു പൊട്ടുവാന് സാധ്യതകളേറെയുമാണ്.
സാധാരണയായി കന്യാചര്മം സെക്സിലൂടെ മുറിയുമെന്നാണ് പറയുക. പുരുഷ ലിംഗം യോനിയിലേയ്ക്കു കടക്കുന്നത് ഈ തടസത്തെ മറി കടന്ന് അല്ലെങ്കില് ഇല്ലാതാക്കിയാണെന്നു വേണം, പറയാന്.
എന്നാല് കന്യാചര്മം മുറിയുവാന് വേറെയും ഏറെ സാധ്യതകളുണ്ട്. സ്പോട്സ്, ഡാന്സ് എന്നിവ പോലുള്ള ശാരീരിക അധ്വാനങ്ങളിലൂടെ ഈ നേര്ത്ത പാട മുറിഞ്ഞു പോകുവാന് സാധ്യത ഏറെയാണ്.
എന്നാല് ചില സ്ത്രീകളില് കന്യാചര്മം നീക്കപ്പെടാതെ തന്നെ സെക്സും ഇതുപോലെ ഗര്ഭധാരണവും വരെ സംഭവിയ്ക്കാറുണ്ട്. ഇത് ഏറെ അസാധാരണമെങ്കിലും. ഇതെക്കുറിച്ചുള്ള ചില കാര്യങ്ങളെ കുറിച്ചറിയൂ,

വജൈനല് ദ്വാരത്തെ മൂടുന്ന നേര്ത്ത പാട
വജൈനല് ദ്വാരത്തെ മൂടുന്ന നേര്ത്ത പാടയാണിത്. സെക്സിലൂടെ കന്യാചര്മം പൊട്ടിപ്പോകുമെന്നും ബ്ലീഡിംഗുണ്ടാകുമെന്നും പൊതുവെ വിശ്വാസം. വജൈനല് ദ്വാരത്തിനു ചുറ്റുമായി നേര്ത്ത പാട പോലെയുള്ള ഇത് ഒരു കട്ടി കുറഞ്ഞ ടിഷ്യൂവാണ്. കന്യാചര്മവും കന്യകാത്വവുമായി കാര്യമായ ബന്ധമില്ലെന്നതാണ് സത്യം.

പെണ്കുഞ്ഞുങ്ങളില്
പെണ്കുഞ്ഞുങ്ങളില് ജന്മനാ ഉണ്ടാകുന്ന ഒന്നാണ് കന്യാചര്മം. ഒരു പെണ്കുഞ്ഞു ജനിയ്ക്കുമ്പോള് കന്യാചര്മത്തിന് കൂടുതല് കട്ടിയുണ്ടാകും. വളരുന്തോറും കട്ടി കുറഞ്ഞ് ഇലാസ്റ്റിസിറ്റി കൈ വരിയ്ക്കും. ചില പെണ്കുഞ്ഞുങ്ങളില് ജന്മനാ ഇത് ഇല്ലാതിരിയ്ക്കുകയും ചെയ്യും.

പ്രത്യുല്പാദന അവയവങ്ങള്
കന്യാചര്മത്തിന് സ്ത്രീ ശരീരത്തില് പ്രത്യേകിച്ചു ധര്മങ്ങളൊന്നുമില്ലെന്നതാണ് വാസ്തം. പ്രത്യുല്പാദന അവയവങ്ങള് രൂപപ്പെടുമ്പോള് പുറംഭാഗത്തായും ശരീരത്തിനുള്ളിലായും രൂപപ്പെടുന്ന അവയവങ്ങളെ വേര്തിരിയ്ക്കുന്ന ഒരു ഭാഗം മാത്രമാണിത്. ഇതാണ് പ്രത്യുല്പാദനപരമായ രീതിയില് ഇത് ശരീരവുമായി ആകെ ബന്ധപ്പെട്ടിരിയ്ക്കുന്നത് എന്നു വേണം, പറയാന്.

ചില സ്ത്രീകളില്
ചില സ്ത്രീകളില് കന്യാചര്മം ഏറെ കട്ടിയുള്ളതാകും. ഇത് സെക്സ് ബുദ്ധിമുട്ടാക്കുകയും ചെയ്യും. ഇത്തരം സന്ദര്ഭങ്ങളില് ചെറിയൊരു സര്ജറി വഴി ഇത് നീക്കുകയാണ് വഴി. എന്നാല് ചിലപ്പോള് കന്യാചര്മം പൊട്ടിപ്പോകാതെ തന്നെ വലിഞ്ഞു നീങ്ങിയോ ഇതില് ദ്വാരം വീണോ സെക്സും സാധ്യമാകും. ഇത്തരം ഘട്ടത്തില് ഇതില് ദ്വാരം വീഴുകയേ ഉള്ളൂ. പൂര്ണമായും ഇതു നീക്കം ചെയ്യപ്പെടില്ല.

ഗര്ഭധാരണം
ചില സ്ത്രീകളില്, അപൂര്വമാണെങ്കില് പോലും കന്യാചര്മമുണ്ടെങ്കില് സെക്സ് നടക്കുന്നതു പോലെ ഗര്ഭധാരണവും സംഭവിയ്ക്കാം. കന്യാചര്മത്തില് വീഴുന്ന ദ്വാരത്തിലൂടെ ബീജം സ്ത്രീ ശരീരത്തില് എത്തിച്ചേരുകയും ഗര്ഭധാരണം നടക്കുകയുമാണ് ചെയ്യുന്നത്. വളരെ അപൂര്വമായി മാത്രം സംഭവിയ്ക്കുന്നതാണെങ്കിലും ഇത്തരം സംഭവങ്ങളും മെഡിക്കല് രംഗത്ത് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.

ഇംപെര്ഫോറേറ്റ് ഹൈമെന്
ഇംപെര്ഫോറേറ്റ് ഹൈമെന് എന്നൊരു അവസ്ഥയുണ്ട്. കന്യാചര്മത്തില് ദ്വാരമില്ലാത്ത അവസ്ഥ. ചിലരില് തീരെ ചെറിയ ദ്വാരമായിരിയ്ക്കും. മൈക്രോപെര്ഫൊറേറ്റ് ഹൈമെന് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവയെല്ലാം സെക്സ് ബുദ്ധിമുട്ടാക്കുന്ന ഘടകങ്ങളുമാണ്.

കന്യാചര്മദ്വാരം
200ല് ഒരു സ്ത്രീയുടെ കന്യാചര്മദ്വാരം തീരെ ചെറുതാണ്. വിരല് കടത്താനോ ടാമ്പൂണ് കടത്താനോ പോലും കഴിയാത്തവണ്ണം ചെറുത്. ഇത്തരം ഘട്ടങ്ങളില് ഇതു നീക്കം ചെയ്യാന് സര്ജറി ആവശ്യമായി വരും. ഇവയെല്ലാം സെക്സ് ബുദ്ധിമുട്ടാക്കുന്ന ഘടകങ്ങളുമാണ്.

സാധാരണ പ്രസവം നടക്കാത്ത സ്ത്രീകളില്
സാധാരണ പ്രസവം നടക്കാത്ത സ്ത്രീകളില് മെനോപോസ് അഥവാ ആര്ത്തവ വിരാമ ശേഷം ഹൈമെന് വലിഞ്ഞു വീണ്ടും പൂര്വ സ്ഥിതി പ്രാപിയ്ക്കാന് സാധ്യതയുണ്ട്. സ്ത്രീയുടെ ഗര്ഭധാരണവും പ്രസവവും കന്യാചര്മവുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒരു വേള കൂടിയാണ് ഇത്.സെക്സ് ലൈഫ് കുറഞ്ഞ സ്ത്രീകളിലും ഈ അവസ്ഥ കണ്ടു വരാറുണ്ട്.

കന്യാചര്മം പൊട്ടിയാലും
കന്യാചര്മം പൊട്ടിയാലും ഇതിന്റെ അറ്റത്ത് ചെറിയ പിങ്ക് നിറത്തിലെ ഭാഗം അവശേഷിയ്ക്കും. ഹൈമെനല് ടാഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. ചിലരില് ഇത് വേദനയുണ്ടാക്കും ഇത്തരം ഘട്ടങ്ങളില് സര്ജറിയാണ് ഒരു പ്രതിവിധി. സാധാരണ ഗതിയില് ഈ ഭാഗം ചുരുങ്ങിപ്പോകുന്നതാണ് പതിവ്.

എല്ലാ സ്ത്രീകളിലും
എല്ലാ സ്ത്രീകളിലും കന്യാചര്മം ഉണ്ടാകില്ല. ജന്മനാ ഉണ്ടാകുന്ന ഒന്നാണിത്. 10-15 ശതമാനം വരെ സ്ത്രീകള്ക്കു ജന്മനാ തന്നെ കന്യാചര്മമുണ്ടാകില്ലെന്നാണ് പഠനക്കണക്കുകള്. ഇതുകൊണ്ടുതന്നെ സ്ത്രീയുടെ കന്യകാത്വം കന്യാചര്മവുമായി ബന്ധപ്പെടുത്തി കാണാനാകില്ലെന്നതാണ് വാസ്തവം. അതായത് കന്യാചര്മവും കന്യകാത്വവുമായി ബന്ധപ്പെടുത്താനും സാധിയ്ക്കില്ല. മാത്രമല്ല, ചൈന പോലുള്ള ചില സ്ഥലങ്ങളില് സര്ജറിയിലൂടെ കന്യാചര്മം വീണ്ടും വച്ചു പിടിപ്പിയ്ക്കാനുള്ള സാധ്യതകളുമുണ്ട്.



Click it and Unblock the Notifications
