Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
ഗര്‍ഭകാലത്തെ യോനീസ്രവം ചിലതു പറയും
ഗര്‍ഭകാലത്തെ യോനീസ്രവം ചിലതു പറയും
ഗര്‍ഭ കാലത്ത് സ്ത്രീ ശരീരത്തില്‍ ധാരാളം മാറ്റങ്ങള്‍ വരുന്നത് സാധാരണയാണ്. സ്ത്രീയുടെ ശരീരത്തിന്റെ പുറമേയുള്ള രൂപത്തിലോ അവയവങ്ങളിലോ മാത്രമല്ല, സ്ത്രീ ശരീരത്തില്‍ നടക്കുന്ന പല പ്രക്രിയകളിലും ഇത്തരം മാറ്റങ്ങള്‍ കാണാം.
സ്ത്രീകളില്‍ വജൈനല്‍ ഡിസ്ചാര്‍ജ് സാധാരണയാണ്. അതായത് യോനീസ്രവം,സാധാരണയായി വെളുപ്പ്, ഇളം മഞ്ഞ നിറങ്ങളിലാണ് യോനീസ്രവമുണ്ടാകുക. ഗര്‍ഭാശയ ഗളത്തില്‍ നിന്നാണ് ഇത്തരം സ്രവങ്ങളുണ്ടാവുക. വെളുത്ത നിറത്തിലുള്ള ഈ സ്രവം വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ നിറം മാറുന്നു.
യോനീസ്രവത്തിന്റെ അളവ് പല സ്ത്രീകളിലും പല വിധമാണ്. ശരീരത്തിലുള്ള ഈസ്ട്രജന് ഹോര്‍മോണിന്റെ അളവ് വ്യത്യാസപ്പെടുന്നതാണ് ഇത്തരം സ്രവങ്ങളുടെ അളവിലും വ്യത്യാസമുണ്ടാകാന്‍ കാരണം.
എന്നാല്‍ ചിലപ്പോള്‍ യോനീ സ്രവത്തിന്റെ നിറവും അളവുമെല്ലാം വ്യത്യാസപ്പെടാം. അണുബാധ ഉള്‍പ്പെടെയുള്ള പല കാരണങ്ങളും ഇതിനു പുറകിലുമുണ്ടാകാം.
യോനീ സ്രവം വര്‍ദ്ധിയ്ക്കുന്നതിനും ഇതിനു മാറ്റങ്ങളുണ്ടാകുന്നതിനും ഒരു കാരണം ഗര്‍ഭം കൂടിയാണ്. ഗര്‍ഭകാലത്ത് സ്ത്രീകളുടെ യോനീസ്രവത്തില്‍ പല മാറ്റങ്ങളും വരുന്നുമുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഗര്‍ഭകാലം മുതല്‍
ഗര്‍ഭകാലം മുതല്‍ പ്രസവം വരെ വജൈനല്‍ ഡിസ്ചാര്‍ജുണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്. ഗര്‍ഭകാലം മുതല്‍ പ്രസവം വരെ വജൈനല്‍ ഡിസ്ചാര്‍ജുണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്. മണമില്ലാത്ത മില്‍ക്കി വൈററ് ഡിസ്ചാര്‍ജാണ് സാധാരണയുണ്ടാകുക.ഗര്‍ഭകാലത്ത് ഇതിന്റെ അളവ് അല്പം വര്‍ദ്ധിയ്ക്കുമെന്നു മാത്രമേയുള്ളൂ.

ഗര്‍ഭധാരണത്തിന്റെ ഒരു ലക്ഷണം
ഗര്‍ഭധാരണത്തിന്റെ ഒരു ലക്ഷണം കൂടിയായി ഇതിനെ കാണാം. മാസമുറ സമയത്തോടടുക്കുമ്പോള്‍ പൊതുവേ വെളുത്ത ഡിസ്ചാര്‍ജ് കുറയും. എന്നാല്‍ മാസമുറ വരാതിരിയ്ക്കുകയും കട്ടിയുള്ള വെളുത്ത നിറത്തിലെ ഡിസ്ചാര്ജുണ്ടാകുകയും ചെയ്താല്‍ ഇതു ഗര്‍ഭധാരണത്തിന്റെ ഒരു ലക്ഷണം കൂടിയായി എടുക്കാം.

ഗര്‍ഭകാലത്ത്
ഗര്‍ഭകാലത്ത് ഇത്തരം ഡിസ്ചാര്‍ജ് വര്‍ദ്ധിയ്ക്കുമെന്നതാണ് വാസ്തവം. ഇതിനു കാരണം ഈസ്ട്രജന് ഹോര്‍മോണ്‍ ഉല്പാദനം ഗര്‍ഭകാലത്തു വര്‍ദ്ധിയ്ക്കുന്നതും കൂടിയാണ്. ഗര്‍ഭകാലത്തു ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതും വജൈനല്‍ ഭാഗത്തേയ്ക്കു കൂടുതല്‍ രക്തപ്രവാഹമുണ്ടാകുന്നതുമെല്ലാം കാരണമാണ്.

പ്രസവത്തോടടുക്കുമ്പോള്‍
പ്രസവത്തോടടുക്കുമ്പോള്‍ ഈ ഡിസ്ചാര്‍ജ് പൊതുവേ വര്‍ധിയ്ക്കും. ഇതില്‍ അസ്വഭാവികതയില്ല. എന്നാല്‍ ഗര്‍ഭധാരണത്തിന്റെ ചില ഘട്ടങ്ങളില്‍ വജൈനല്‍ ഡിസ്ചാര്‍ജിനു വരുന്ന ചില മാറ്റങ്ങള്‍ ശ്രദ്ധിയ്ക്കേണ്ടത് അത്യാവശ്യമാണ്.

ഡിസ്ചാര്‍ജ്
ഡിസ്ചാര്‍ജ് സാധാരണയായി മില്‍ക്കി വൈറ്റ് നിറത്തില്‍ ലേശം കട്ടിയോടെയാണ് കാണുക. എന്നാല്‍ 37 ആഴ്ചകള്‍ ഗര്ഭധാരണമായിട്ടില്ലെങ്കില്, ഇതിന്റെ അളവില്‍ പെട്ടെന്നു വര്‍ദ്ധനവുണ്ടായാല്‍ ശ്രദ്ധിയ്ക്കുക. അതായത് വെള്ളം പോലെ ഡിസ്ചാര്‍ജോ വല്ലാതെ കട്ടി കൂടി ജെലാറ്റിന്‍ പോലെയുളള ഡിസ്ചാര്‍ജോ ഉണ്ടായാല്‍. ഇത് മാസം തികയാതെയുള്ള പ്രസവത്തിന്റെ ലക്ഷണം കൂടിയാണ്.

ഗര്‍ഭകാലത്തും
ഗര്‍ഭകാലത്തും വജൈനല്‍ അണുബാധയുണ്ടാകാനുളള സാധ്യത തള്ളിക്കളയാനാകില്ല. ഇത് ഏറെ അപകടകവുമാണ്. ഗര്‍ഭസ്ഥ ശിശുവിന് അടക്കം ദോഷം വരുത്തുന്ന ഒന്ന്. വജൈനല്‍ ഡിസ്ചാര്‍ജിനു നിറം വ്യത്യാസം, പച്ചയോ ബ്രൗണ്‍ നിറമോ, ഗന്ധം, ഈ ഭാഗത്തു വേദന എന്നിവയെല്ലാമുണ്ടെങ്കില്‍ ഇത് അണുബാധയുടെ ലക്ഷണമാകാം. ഇത് വേണ്ട രീതിയില്‍ പെട്ടെന്നു തന്നെ ചികിത്സ നേടേണ്ട ഒന്നുമാണ്.

ചില രോഗങ്ങളുടെ ലക്ഷണം
ഗര്‍ഭകാലത്തും മറ്റേതു സമയത്തും വരാന്‍ സാധ്യതയുള്ള ചില രോഗങ്ങളുടെ ലക്ഷണം കൂടിയാണ് വ്യത്യസ് രീതിയിലെ വജൈനല്‍ ഡിസ്ചാര്‍ജുകള്‍.
മഞ്ഞ നിറത്തിലെ രക്തത്തോടു കൂടിയ വജൈനല്‍ ഡിസ്ചാര്‍ജ് ഗോണോറിയ എന്ന ലൈംഗിക രോഗത്തിന്റെ ലക്ഷണമാകാം. മൂത്രമൊഴിയ്ക്കുമ്പോഴുണ്ടാകുന്ന നീറ്റലും മാസമുറ സമയത്തല്ലാതെയുണ്ടാകുന്ന ബ്ലീഡിംഗും ഗോണോറിയയുടെ മറ്റു ലക്ഷണങ്ങളാണ്.

ക്ലാമിഡിയ
ക്ലാമിഡിയ എന്ന ലൈംഗിക രോഗവും അമിതമായ വജൈനല്‍ ഡിസ്ചാര്‍ജിന് വഴിയൊരുക്കാറുണ്ട്. ബ്ലീഡിംഗും മൂത്രമൊഴിയ്ക്കുമ്പോഴുള്ള നീറ്റലും ഇതിന്റെയും ലക്ഷണങ്ങളാണ്.

ലൈംഗികജന്യ രോഗം
ലൈംഗികജന്യ രോഗം വന്നവര്‍ക്ക് ബാക്ടീരിയല്‍ വജൈനോസിസ് എന്ന അണുബാധയും ദുര്‍ഗന്ധത്തോടു കൂടിയ വജൈനല്‍ ഡിസ്ചാര്‍ജിന് വഴിയൊരുക്കും.സെര്‍വിക്കല്‍ ക്യാന്സറിലേക്കു വഴി വയ്ക്കുന്ന ഒരു ലൈംഗിക രോഗമാണ് ഹ്യുമണ്‍ പാപ്പില്ലോമ വൈറസ്. ഇതും അമിതമായ വജൈനല്‍ ഡിസ്ചാര്‍ജിന് വഴിയൊരുക്കും.രക്തം കലര്‍ന്ന, കട്ടിയില്ലാത്ത വജൈനല്‍ ഡിസ്ചാര്‍ജ് സെര്‍വിക്കല്‍ ക്യാന്‍സര്‍ ലക്ഷണം കൂടിയാണ്.



Click it and Unblock the Notifications