Latest Updates
-
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
കുഞ്ഞുവാവ വയറ്റില്‍ അനങ്ങുന്നില്ലേ,ഭയക്കേണ്ട കാരണം
ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ അനക്കം ഏത് അമ്മമാരേയും ആഹ്ലാദത്തിലാക്കുന്ന ഒന്നാണ്. എന്നാല്‍ അനക്കം കുറഞ്ഞ് പോയാല്‍ അത് എന്തൊക്കെ പ്രശ്നങ്ങള്‍ അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ തന്നെ ഗൗരവമായി എടുക്കേണ്ടതാണ്. കുഞ്ഞിന്റെ അനക്കം നിലക്കുമ്പോള്‍ അത് അമ്മമാരില്‍ ഉണ്ടാക്കുന്ന ടെന്‍ഷനും ആധിയും ചില്ലറയല്ല. അത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നും എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നതും പലര്‍ക്കും അറിയുന്നില്ല.
പതിനാറ് മുതല്‍ 22 വരെയുള്ള ആഴ്ചക്കുള്ളില്‍ തന്നെ കുഞ്ഞിന്റെ അനക്കം അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. ആരോഗ്യമുള്ള ഒരു കുഞ്ഞാണ് വയറ്റില്‍ വളരുന്നത് എങ്കില്‍ അതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് കുഞ്ഞിന്റെ അനക്കം. കുഞ്ഞിന്റെ കൈയ്യും കാലും എല്ലാം കൃത്യമായാണ് വളരുന്നത് എന്ന് കാണിക്കുന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്.
എന്നാല്‍ കുഞ്ഞ് വയറ്റില്‍ അനങ്ങുന്നില്ല എന്നുണ്ടെങ്കില്‍ അത് അല്പം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും കുഞ്ഞിന്റെ അനക്കം ഇല്ല എന്നുണ്ടെങ്കില്‍ അത് ഗര്‍ഭത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല അനക്കമുള്ള കുഞ്ഞിന് പെട്ടെന്ന് അനക്കം നിന്നു പോയാലും വളരെയധികം ശ്രദ്ധിക്കണം.
അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ അനക്കം നിന്നു പോയാല്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കുഞ്ഞിന്റെ പൊസിഷന്‍
വയറ്റില്‍ കുഞ്ഞ് കിടക്കുന്ന പൊസിഷനില്‍ മാറ്റമുണ്ടെങ്കില്‍ അത് പലപ്പോഴും കുഞ്ഞിന്റെ അനക്കം കുറയുന്നതിന് കാരണമാകുന്നുണ്ട്. ഈ സമയത്ത് കുഞ്ഞിന്റെ അനക്കം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ഒരു മണിക്കൂറില്‍ സാധാരണ പത്ത് തവണയെങ്കിലും കുഞ്ഞിന് അനക്കം ഉണ്ടാവണം എന്നതാണ് ആരോഗ്യകരമായ ഗര്‍ഭത്തിന്റെ ലക്ഷണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ അമ്മക്കും കുഞ്ഞിനും ഒരു പോലെ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. കുഞ്ഞിന്റെ പൊസിഷന്‍ അനക്കത്തെ നല്ലതു പോലെ ബാധിക്കുന്നുണ്ട്.

അമിതഭാരം
ശരീരത്തിന് അമിതഭാരമുള്ള അമ്മമാരിലും കുഞ്ഞിന്റെ അനക്കം പലപ്പോഴും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഗര്‍ഭകാലത്ത് അമിതവണ്ണം ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അമിതവണ്ണം പ്രസവത്തിന് മുന്‍പും പ്രസവത്തിനു ശേഷവും എല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് ഡോക്ടറുമായി സംസാരിച്ച് ഇതിന് പരിഹാരം കാണേണ്ടതാണ്.
ഇവരില്‍ കുഞ്ഞിന്റെ അനക്കം കുറയുന്നുണ്ട്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.

ഫ്ളൂയിഡ് വര്‍ദ്ധിക്കുമ്പോള്‍
അംമ്നിയോട്ടിക് ഫ്ളൂയിഡ് അളവ് വര്‍ദ്ധിക്കുമ്പോഴും പലപ്പോഴും അത് കുഞ്ഞിന്റെ അനക്കം നിന്നു പോവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇവരില്‍ കുഞ്ഞിന്റെ അനക്കം കുറയുന്നതിന് കാരണമാകുന്നു. ഗര്‍ഭത്തിന്റെ അവസാന നാളുകളില്‍ പലപ്പോഴും കുഞ്ഞിന്റെ വളര്‍ച്ച പൂര്‍ണമാവുന്നതോടെ കുഞ്ഞിന് അനങ്ങാനുള്ള സ്ഥലം കുറയുന്നുണ്ട്. എന്നാല്‍ അതല്ലാതെ കുഞ്ഞിന്റെ അനക്കം കുറയുന്ന അവസ്ഥയില്‍ അല്പം കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്.

പ്ലാസന്റയുടെ പൊസിഷന്‍
ചിലരില്‍ ഗര്‍ഭാവസ്ഥയില്‍ പ്ലാസന്റ താഴെ കിടക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യം അല്പം ശ്രദ്ധിക്കാവുന്നതാണ്. കാരണം ഇത് പലപ്പോഴും കുഞ്ഞിന്റെ അനക്കം ഇല്ലാതാവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവരില്‍ പല അപകടങ്ങളും സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്ലാസന്റയുടെ പൊസിഷന്‍ ശരിയല്ലെങ്കിലും കുഞ്ഞിന്റെ അനക്കം കുറയുന്നതിന് കാരണമാകുന്നുണ്ട്.

പുകവലിക്കുന്നത്
ഗര്‍ഭിണികള്‍ പുകവലിക്കുന്നത് പലപ്പോഴും പലവിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഒരു കാരണവശാലും പുകവലി ഗര്‍ഭകാലത്ത് പ്രോത്സാഹിപ്പിക്കേണ്ട ഒന്നല്ല. ഇത് അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഓരോ അവസ്ഥയിലും നമുക്ക് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കണം. ഇത് കുഞ്ഞിന്റെ അനക്കം കുറക്കുന്നതിന് കാരണമാകുന്നുണ്ട്.

മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കുന്നതിന് നമ്മള് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അതും കുഞ്ഞിന്റെ ആരോഗ്യം പ്രശ്നത്തിലാക്കുന്നു. മാനസിക സമ്മര്‍ദ്ദം പോലുള്ള അവസ്ഥകള്‍ കുഞ്ഞിന്റെ അനക്കം നിലക്കുന്നതിന് കാരണമാകുന്നുണ്ട്. ഗര്‍ഭാവസ്ഥയില്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ഉറങ്ങുന്ന പൊസിഷന്‍
അമ്മമാര്‍ ഉറങ്ങുന്ന പൊസിഷനിലും പലപ്പോഴും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ഇത് കുഞ്ഞിന്റെ കിടപ്പിന്റെ പൊസിഷനിലും പ്രശ്നമുണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും കുഞ്ഞിന്റെ അനക്കം കുറയുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അമ്മമാര്‍ കിടക്കുമ്പോള്‍ പോലും ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും എപ്പോഴും ചെരിഞ്ഞ് കിടന്ന് ഉറങ്ങുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

എപ്പോള്‍ ഡോക്ടറെ കാണണം
വയറ്റിലെ കുഞ്ഞിന് അനക്കം നിലച്ചാല്‍ അല്ലെങ്കില്‍ അനക്കം കുറഞ്ഞാല്‍ എപ്പോള്‍ ഡോക്ടറെ കാണണം എന്ന് പലര്‍ക്കും അറിയുകയില്ല. ഇത്തരത്തില്‍ എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നുന്നുണ്ടെങ്കില്‍ അതും അല്പം ശ്രദ്ധിക്കണം. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തുന്നുണ്ട്. ഓരോ ആഴ്ചയിലും ഓരോ സമയത്തും ഉണ്ടാവുന്ന മാറ്റങ്ങള്‍ അമ്മമാര്‍ വളരെയധികം ശ്രദ്ധയോടെ വീക്ഷിക്കണം. ഉടനേ തന്നെ ഇത്തരം സംശയങ്ങള്‍ തോന്നിയാല്‍ താമസിയാതെ ഡോക്ടറെ കാണാന്‍ ശ്രമിക്കണം.



Click it and Unblock the Notifications