Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
വരാത്ത പ്രസവവേദനയെ ക്ഷണിച്ചു വരുത്തുമ്പോള്‍....
വരാത്ത പ്രസവവേദനയെ ക്ഷണിച്ചു വരുത്തുമ്പോള്‍....
പ്രസവവേദന ഒന്‍പതു മാസം പൂര്‍ത്തിയാകുന്ന ഗര്‍ഭ ചക്രത്തിന്റെ പൂര്‍ത്തീകരണത്തിന് അത്യാവശ്യമാണ്. അമ്മയുടെ പ്രസവ വേദനയാണ്, ഇതെത്തുടര്‍ന്നു നടക്കുന്ന, അല്ലെങ്കില്‍ നടത്തുന്ന പ്രസവമാണ് പുതിയ ജീവനെ ഭൂമിയിലെത്തിയ്ക്കുന്നത്. പ്രസവം എന്ന പ്രക്രിയയ്ക്കു മുന്നോടിയായി അവശ്യം നടക്കേണ്ട ഒന്നു തന്നെയാണു പ്രസവ വേദന.
സാധാരണയായി കുഞ്ഞിന്റെ വളര്‍ച്ച പൂര്‍ത്തീകരിയ്ക്കുമ്പോള്‍, കുഞ്ഞു പുറത്തേയ്ക്കു വരാന്‍ ഒരുങ്ങുമ്പോള്‍ അമ്മയ്ക്കു സ്വാഭാവികമായും പ്രസവ വേദന തുടങ്ങും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം വേദന സ്വാഭാവികമായി ഉണ്ടാകില്ല. അല്ലെങ്കില്‍ ചില പ്രത്യേക കണ്ടീഷനുകളില്‍ കൃത്രിമമായി പ്രസവ വേദന വരുത്തും. ഇത് പ്രധാനമായും മരുന്നുകളുടെ സഹായത്തോടെയാണ് നടത്തുക. ഡ്രിപ്പ് വഴി ശരീരത്തിലെത്തുന്ന മരുന്നുകളാണ് കൃത്രിമമായ പ്രസവ വേദനയുണ്ടാക്കുന്നത്.
കൃത്രിമമായി വേദന നല്കുന്ന, അതായത് മരുന്നുകള്‍ കൊണ്ട് വേദന വരുത്തുവാന്‍ കാരണമാകുന്ന മെഡിക്കല്‍ കണ്ടീഷണനുകള് ധാരാളമുണ്ട്. ഡേറ്റ് കഴിഞ്ഞിട്ടും വേദന വരാതിയിക്കുക, അംമ്നിയോട്ടിക് ഫ്ളൂയിഡ് പോയിട്ടും വേദന വരാതിരിയ്ക്കുക, ചില സന്ദര്‍ഭങ്ങളില്‍, പ്രത്യേകിച്ചും അമ്മയ്ക്കു ബിപി, കുഞ്ഞിന്റെ ഹൃദയമിടിപ്പു കുറയുക, അനക്കം നിലയ്ക്കുക തുടങ്ങിയ അവസ്ഥകളില്‍ പറഞ്ഞ തീയതിയ്ക്കു മുന്‍പേ പ്രസവം നടത്തുവാനും കൃത്രിമ വേദന അഥവാ ഇന്ഡ്യൂസിംഗ് ലേബര്‍ നടത്താറുണ്ട്.
വേദന വരുവാന്‍ മരുന്നു നല്കിയിരിയ്ക്കുന്നു എന്നു നാം പൊതുവേ കേള്‍ക്കാറുണ്ട്. ഇത് പല പ്രസവങ്ങളിലും നടക്കുന്ന സ്വാഭാവിക പ്രക്രിയകളാണെങ്കിലും ഇതിന് അല്പം റിസ്ക് ഫാക്ടേഴ്സുമുണ്ടെന്നതാണ് വാസ്തവം. കൃത്രിമമായ എന്തു വഴികള്‍ക്കും ദോഷമുള്ളതു പോലെ ഈ കൃത്രിമ വഴിയ്ക്കും ചില ദോഷങ്ങളുണ്ടെന്നു വേണം, പറയുവാന്‍.

സ്വഭാവികമായ പ്രസവ വേദനയില്‍
സ്വഭാവികമായ പ്രസവ വേദനയില്‍ കുഞ്ഞും സ്വാഭാവികമായി വയറ്റില്‍ നിന്നും പുറത്തു വരുന്നു. അതായത് കുഞ്ഞ് പുറത്തെത്തുവാന്‍ എല്ലാ അര്‍ത്ഥത്തിലും തയ്യാറാകുമ്പോഴാണ് സ്വാഭാവിക പ്രസവ വേദന അമ്മയ്ക്കുണ്ടാകുന്നത്. എന്നാല്‍ കൃത്രിമ വേദന വരുമ്പോള്‍ പുറത്തു നേരത്തെ തന്നെ വരാന്‍ കുഞ്ഞു നിര്‍ബന്ധിതനാകുകയാണ്. അതായത് തയ്യാറാകാത്ത നേരത്തു പുറത്തു വരുന്നുവെന്നു വേണം, പറയുവാന്‍.

ഇത് കുഞ്ഞിലും
ഇത് കുഞ്ഞിലും ഈ സമ്മര്‍ദമുണ്ടാകുന്നു. കുഞ്ഞിന്റെ ഹൃദയമിടിപ്പു കൂടുതല്‍ വര്‍ദ്ധിയ്ക്കാന്‍ വഴിയൊരുക്കുന്നു. ഇത്തരം വേദന വരുത്തുമ്പോള്‍ ഗര്‍ഭപാത്രത്തിന്റെ കോണ്ട്രാക്ഷനുകള്, അതായത് വികസിയ്ക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ആ പ്രക്രിയ, കുഞ്ഞിനെ ശരീരം, ഗര്‍ഭപാത്രം പുറന്തള്ളുന്ന പ്രക്രിയയും കൂടുതല്‍ വേദനിപ്പിയ്ക്കുന്നതാകും. കൂടുതല്‍ ശക്തിയുള്ളതാകും. ഇത് സാധാരണ പ്രസവത്തേക്കാള്‍ കൂടുതല്‍ വേദനയുണ്ടാക്കുകയും ചെയ്യും. അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ദുഷ്കരം എന്നു പറയാം.

ഇത്തരം രീതിയില്‍ പുറത്തു വരുന്ന കുഞ്ഞ്
ഇത്തരം രീതിയില്‍ പുറത്തു വരുന്ന കുഞ്ഞ് സാഹചര്യങ്ങളുമായി ശാരീരികമായി പൊരുത്തപ്പെടുവാന്‍ സമയമെടുക്കും. കുഞ്ഞിനെ പലപ്പോഴും അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിയ്ക്കേണ്ടി വന്നേക്കും. മുലപ്പാലെടുക്കുവാനും ശ്വസിയ്ക്കാനും സ്വാഭാവികമായി ശരീരത്തിന് ചൂടുണ്ടാകാനും ഈ കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിമുട്ടു നേരിടേണ്ടി വന്നേക്കും. ഇതെല്ലാമാണ് കൂടുതല്‍ പരിചരണം ആവശ്യപ്പെടുന്നത്.

കൃത്രിമമായി വരുത്തുന്ന വേദനയില്‍
പലപ്പോഴും കൃത്രിമമായി വരുത്തുന്ന വേദനയില്‍ അംമ്നിയോട്ടിക് സ്രവം നഷ്ടപ്പെട്ടാലും പ്രസവം നടന്നില്ലെന്നു വരും. ഇതു കൊണ്ടു തന്നെ സിസേറിയന് സാധ്യതകളും വര്‍ദ്ധിയ്ക്കുന്നു. അമ്മയ്ക്കു കുഞ്ഞിനും അപകടമില്ലാതിരിയ്ക്കാന് ഡോക്ടര്‍ സിസേറിയനിലേയ്ക്കു പോകുന്നു. അതായത് കൃത്രിമ വേദന കൃത്രിമമായി നടത്തുന്ന പ്രസവത്തിന്, അതായത് സിസേറിയന് വഴിയൊരുക്കുന്നു എന്നു വേണം, പറയുവാന്‍. സിസേറിയന് അമ്മയ്ക്കും ശാരീരിക ബുദ്ധിമുട്ടു തന്നെയാണ്.

നവജാത ശിശുക്കളില്‍
നവജാത ശിശുക്കളില്‍ മഞ്ഞപ്പിത്തം സാധാരണയാണ്. കൃത്രിമ വേദന നല്കി സമയത്തേക്കാള്‍ മുന്‍പേ ജനിച്ച കുഞ്ഞിന്റെ ലിവറും അനാരോഗ്യകരമാകും. ഇതു കുഞ്ഞില്‍ മഞ്ഞപ്പിത്തം പോലുള്ള അവസ്ഥകള്‍ക്കു വഴിയൊരുക്കുന്നു. ഇത് അത്ര അസാധാരണവും അപകടവുമല്ലെങ്കില് പോലും കുട്ടിയ്ക്ക് പ്രത്യേക പരിചരണവും കൂടുതല്‍ ദിവസം ഹോസ്പിറ്റല്‍ വാസവുമെല്ലാം ഫലമായി വരും.

ഈ സമയത്തുണ്ടാകുന്ന യൂട്രസിന്റെ ചലനങ്ങള്‍
ഈ സമയത്തുണ്ടാകുന്ന യൂട്രസിന്റെ ചലനങ്ങള്‍ സ്വഭാവിക ചലനത്തേക്കാള്‍ തീവ്രമാകും. ഇതു ഗര്‍ഭിണിയ്ക്കു കൂടുതല്‍ വേദന നല്കുന്ന ഒന്നുമാകുന്നു. ഇതു കൊണ്ടു തന്നെ പ്രസവ സമയത്തു വേദന കുറയ്ക്കുവാന്‍ എപ്പിഡ്യൂറലുകള്‍ ഉപയോഗിയ്ക്കേണ്ടിയും വരും. സാധാരണ പ്രസവവേദനയേക്കാള്‍ വേദനിപ്പിയ്ക്കും, കൃത്രിമ വേദന എന്നര്‍ത്ഥം.

കൃത്രിമ വേദന
കൃത്രിമ വേദന വരുത്തുവാനായി പ്രോസ്റ്റാഗ്ലാന്‍ഡിന്‍, ഓക്സിടോസിന്‍ തുടങ്ങിയ മരുന്നുകളാണ് ഉപയോഗിയ്ക്കാറ്. ഇത് കൂടുതല്‍ ഗര്‍ഭ പാത്ര ചലനങ്ങളുണ്ടാക്കും. ഇത് കുട്ടിയ്ക്കുള്ള ഓക്സിഡന് ലഭ്യത കുറയ്ക്കും. ഇതു കുഞ്ഞിന്റെ ആരോഗ്യത്തിനും നല്ലതല്ല.



Click it and Unblock the Notifications
