Latest Updates
-
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും!
ആര്‍ത്തവ കാലത്തും ഗര്‍ഭധാരണം നടക്കാം, കാരണം.....
ആര്‍ത്തവ കാലത്തും ഗര്‍ഭധാരണം നടക്കാം, കാരണം.....
ഗര്‍ഭധാരണം ചിലപ്പോള്‍ എളുപ്പമാകും, ചിലപ്പോള്‍ ബുദ്ധിമുട്ടേറിയതുമാകും. ഗര്‍ഭധാരണത്തിന് അനുകൂലമായി പല ഘടകങ്ങളും ഒത്തിണങ്ങിയാല്‍ മാത്രമേ ഗര്‍ഭധാരണം നടക്കുകയുള്ളൂ. ഇത്തരം ഘടകങ്ങള്‍ അനുകൂലമായാല്‍ ഗര്‍ഭധാരണം നടക്കും.
ഗര്‍ഭധാരണം തടയാന്‍ സാധിയ്ക്കുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. പില്‍സ്, കോണ്ടംസ്, ഐയുഡി എന്നിവയെല്ലാം ഇതില്‍ പെടുന്ന ചിലതാണ്. സ്ഥിരമായി ഗര്‍ഭധാരണം തടയാന്‍ സ്ത്രീകളില്‍ ട്യൂബക്ടമി, പുരുഷന്മാരില് വാസക്ടമി തുടങ്ങിയ വഴികളുമുണ്ട്.
ഇതല്ലാതെ സുരക്ഷിതകാലം എന്ന സമയവുമുണ്ട്. അതായത് ഓവുലേഷന് നടക്കാത്ത സമയത്തുള്ള സംഭോഗം ഗര്‍ഭധാരണ കാരണമാകില്ലെന്നാണ് പൊതുവേ പറയുക. ഇതു പോലെ ആര്‍ത്തവ കാലത്തും ഗര്‍ഭധാരണം നടക്കില്ലെന്നാണ് വിശ്വാസം.

എന്നാല്‍ ഏതു ഗര്‍ഭനിരോധന ഉപാധികളും 100 ശതമാനം സുരക്ഷിതമല്ലെന്നാണ് പൊതുവേ പറയുക. പരാജയത്തിനുള്ള ഒരു ശതമാനം സാധ്യത ഏതു ഗര്‍ഭനിരോധനോപാധികളിലുമുണ്ട്.
ഇതുപോലെയാണ് ആര്‍ത്തവ കാലത്തുള്ള ഗര്‍ഭധാരണവും. ആര്‍ത്തവ കാലത്തെ സംഭോഗം സുരക്ഷിതമാണെന്നു പറയാനാകില്ല. കാരണം പൊതുവേ സാധ്യത കുറവാണെങ്കിലും ഈ സമയത്തും ഗര്‍ഭധാരണ സാധ്യതയുണ്ടെന്നര്‍ത്ഥം. ഇതെക്കുറിച്ചറിയൂ.

ആര്‍ത്തവചക്രത്തില്‍
സാധാരണ 28 ദിവസമുള്ള ആര്‍ത്തവചക്രത്തില്‍ 12-14 ദിവസങ്ങളിലാണ് ഓവുലേഷന് സംഭവിയ്ക്കുക. ആര്‍ത്തവചക്രത്തിലെ വ്യത്യാസമനുസരിച്ച് ഇതിലും വ്യത്യാസമുണ്ടാകും.ഇതു കൊണ്ടു തന്നെ ആര്‍ത്തവ ചക്രം വ്യത്യാസപ്പെട്ടിരിയ്ക്കുന്നവരില്‍, അല്ലെങ്കില്‍ ആര്‍ത്തവ ക്രമക്കേടുകളുള്ളവരില്‍ കൃത്യമായി ഓവുലേഷന് കണ്ടെത്താനാകില്ല. ഇതു കൃത്യമായി നടക്കണമെന്നുമില്ല. ഇതു കൊണ്ടു തന്നെ ഗര്‍ഭധാരണ സാധ്യതയും കൂടുതലാണ്.

ഓവുലേഷന്
ഓവുലേഷന് കൃത്യമല്ലാത്തവരില്‍ ചിലപ്പോള്‍ ആര്‍ത്തവശേഷം ഉടന്‍ തന്നെ ഓവുലേഷന് നടക്കാന്‍ സാധ്യതയുണ്ട്. ആര്‍ത്തവസമയത്തു ബന്ധപ്പെട്ടാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിയ്ക്കുന്നു. കാരണം ബീജത്തിന് നാലഞ്ചു ദിവസം സ്ത്രീ ശരീരത്തില്‍ ആയുസോടെ ഇരിയ്ക്കാന്‍ സാധിയ്ക്കും. ഈ സമയത്ത് ഓവുലേഷന് നടന്നാല്‍ ഗര്‍ഭ ധാരണ സാധ്യതയും കൂടുതലാണ്.

ആര്‍ത്തവ ലക്ഷണമായി
പൊതുവേ ബ്ലീഡിംഗാണ് ആര്‍ത്തവ ലക്ഷണമായി കണക്കാക്കുക. ചില സ്ത്രീകളില്‍ ഓവുലേഷന് സമയത്തും ബ്ലീഡിംഗുണ്ടാകാറുണ്ട്. ഇത് ചിലപ്പോള്‍ ആര്‍ത്തവമായി തെറ്റിദ്ധരിയ്ക്കപ്പെട്ടേക്കാം.

സ്ത്രീകളില്‍ ആര്‍ത്തവചക്രം
സ്ത്രീകളില്‍ ആര്‍ത്തവചക്രം ഇതിനേക്കാള്‍ ചെറുതെങ്കില്‍, അതായത് 28 ദിവസത്തിനും കുറവെങ്കില്‍ ഓവുലേഷന് ദിന ദൈര്‍ഘ്യവും കുറയും. ഇതു കൊണ്ടു തന്നെ ആര്‍ത്തവത്തോടനുബന്ധിച്ച് ഓവുലേഷന് സാധ്യതയുമേറെയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആര്‍ത്തവ സമയത്തെ ബന്ധം ഗര്‍ഭധാരണത്തിലേയ്ക്കു വഴിയൊരുക്കും.

ചില സന്ദര്‍ഭങ്ങളില്‍
ചില സന്ദര്‍ഭങ്ങളില്‍ ഓവുലേഷന് നടന്നില്ലെങ്കിലും മാസമുറ വരികയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ അണ്ഡവിസര്‍ജനത്തിന്റെ സമയം കൃത്യമായി പറയാന്‍ സാധ്യമല്ല. അതുകൊണ്ട് ഗര്‍ഭധാരണ സാധ്യതയും കൂടുതല്‍ തന്നെ.

അണ്ഡത്തിന്റെ ആയുസ്
അണ്ഡത്തിന്റെ ആയുസ് തീരെ കുറവാണെങ്കിലും ബീജം രണ്ടുമൂന്നു ദിവസം വരെ ജീവനോടിരിക്കും. അതുകൊണ്ട് അണ്ഡോല്പാദനത്തിന്റെ രണ്ടോ മൂന്നോ ദിവസം മുന്‍പ് ലൈംഗികമായി ബന്ധപ്പെട്ടാലും ഗര്‍ഭധാരണ സാധ്യതയുണ്ടെന്നര്‍ത്ഥം. ആര്‍ത്തവചക്രം 28 ദിവസത്തില്‍ കുറവായ സ്ത്രീകളില്‍ മാസമുറയാണെങ്കില് ഗര്‍ഭസാധ്യത കൂടുതലാണ്.



Click it and Unblock the Notifications