Just In
- 1 hr ago
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
- 2 hrs ago
ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും
- 4 hrs ago
ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി
- 10 hrs ago
സുവർണാവസരം തട്ടിത്തെറിപ്പിക്കും രാശിക്കാർ ഇവരാണ്
Don't Miss
- Automobiles
ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് എത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം
- Finance
സർക്കാർ സഹായിച്ചില്ലെങ്കിൽ വൊഡാഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടി വരും, മുന്നറിയിപ്പുമായി കുമാർ ബിർള
- News
''ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുകാർ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്''
- Movies
ഹാഷ് ടാഗുകൾ മാറി മറിഞ്ഞു! സല്യൂട്ട്.... തെലങ്കാന പോലീസിനെ വാഴ്ത്തി താരങ്ങൾ
- Sports
ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്: റെക്കോര്‍ഡിനരികെ കെഎല്‍ രാഹുല്‍
- Technology
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
- Travel
തണുപ്പിൽ ചൂടുപിടിപ്പിക്കുവാൻ ഈ യാത്രകൾ
ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഭയക്കേണ്ട ഒരു അവസ്ഥ ഇതാണ്
ഗര്‍ഭകാലം കുറേ അരുതുകളുടേയും കുറേ നിര്‍ദ്ദേശങ്ങളുടേയും കാലമാണ്. എന്നാല്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും ചിലര്‍ക്ക് ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു കാലമായി മാറുന്നുണ്ട് ഗര്‍ഭകാലം. എന്നാല്‍ പലപ്പോഴും അനാരോഗ്യകരമായി ഉണ്ടാവുന്ന ബുദ്ധിമുട്ടുകളാണ് പലപ്പോഴും ഗര്ഭകാലത്തില് നമ്മളെ വലക്കുന്നത്. സാധാരണ അസ്വസ്ഥതകള്‍ എല്ലാ ഗര്‍ഭകാലത്തും ഉണ്ടാവുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത് ശ്രദ്ധിക്കാതെ വിടുമ്പോഴാണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഗര്‍ഭിണികളില്‍ ഉണ്ടാവുന്നത്. ഗര്‍ഭകാലത്തുണ്ടാവുന്ന പ്രതിസന്ധികള്‍ പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്.
Most read: മാസമെത്തി പ്രസവിച്ചിട്ടും കുഞ്ഞിന് തൂക്കക്കുറവോ
എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് പ്ലാസന്റയില്‍ ബ്ലഡ്ക്ലോട്സ് ഉണ്ടാവുന്നത് എന്ന് നോക്കാം. പല വിധത്തിലുള്ള കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. ഇത് കൂടാതെ ആരോഗ്യത്തിന് വില്ലനായി മാറുന്ന പല വിധത്തിലുള്ള അവസ്ഥകളും ഗര്‍ഭത്തിന്റെ കാലത്ത് ഉണ്ടാവുന്നുണ്ട്. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.
പ്ലാസന്റയാണ് ഒരു കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രധാന പങ്കു വഹിക്കുന്നത്. കുഞ്ഞിന്റെ വളര്‍ച്ചക്ക് ആവശ്യമായ എല്ലാ വിധത്തിലുള്ള പോഷകങ്ങളും ഇതിലൂടെയാണ് ലഭിക്കുന്നത്. എന്നാല്‍ പ്ലാസന്റയില്‍ രക്തം കട്ട പിടിച്ചാല്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇതിന്റെ കാരണങ്ങളെക്കുറിച്ചും നമുക്ക് നോക്കാം.

കുഞ്ഞിന് ഓക്സിജന്‍ ലഭിക്കുന്നില്ല
കുഞ്ഞിന്റെ വളര്‍ച്ചക്ക് ആവശ്യമായ പോഷകങ്ങളും ഓക്സിജനും ലഭിക്കുന്നത് പ്ലാസന്റ വഴിയാണ്. എന്നാല്‍ പ്ലാസന്റയില്‍ രക്തം കട്ട പിടിച്ചാല്‍ അത് ഓക്സിജന്റെ പ്രവാഹത്തേയും കുഞ്ഞിന്റെ വളര്‍ച്ചക്ക് ആവശ്യമായ ന്യൂട്രിയന്‍സ് ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ഇത് കുഞ്ഞിന്റെ വളര്‍ച്ചയെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.

തനിയേ തന്നെ ഇല്ലാതാവുന്നു
ചെറിയ ചില ബ്ല്ഡ് ക്ലോട്ടുകളാണെങ്കില് അത് തനിയേ തന്നെ ഇല്ലാതാവുന്നു. ഇത് ഒരു തരത്തിലും കുഞ്ഞിന് ബുദ്ധിമുട്ടാവുന്നില്ല. എന്നാല്‍ അല്ലാത്ത തരത്തില്‍ രക്തം വലിയ തോതില്‍ കട്ട പിടിക്കുകയാണെങ്കില്‍ അത് അമ്മക്കും കുഞ്ഞിനും പ്രശ്നമുണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത് നേരത്തേ ഡോക്ടറെ കണ്ട് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

പ്ലാസന്റ വിട്ടു പോരുന്നത്
ചില സ്ത്രീകളിലെങ്കിലും ഗര്‍ഭകാലത്ത് പ്ലാസന്റയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഭാഗികമായോ പൂര്‍ണമായോ പലപ്പോഴും പ്ലാസന്റ ഗര്‍ഭപാത്രത്തില്‍ നിന്ന് വിട്ടു പോരുന്നുണ്ട്. ഇത് പലപ്പോഴും പ്രസവം നടക്കുന്നതിന് മുന്‍പേ ചിലരില്‍ സംഭവിക്കുന്നു. ഇതെല്ലാം ബ്ലഡ്ക്ലോട്ട് ഉണ്ടാവുന്നതിനുള്ള സാധ്യതയെ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.

ലക്ഷണങ്ങള്‍ ഇവയാണ്
പ്ലാസന്റ ഗര്‍ഭപാത്രത്തില്‍ നിന്ന് വിട്ടു പോരുകയാണെങ്കില്‍ അത് പലപ്പോഴും ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. അതിന്റെ ഫലമായി നിങ്ങളില്‍ അതികഠിനമായ വയറു വേദനയും വജൈനല്‍ ബ്ലീഡിംങും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം പലപ്പോഴും പ്ലാസന്റ വിട്ടു പോരുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഇക്കാര്യം വളരെയധികം ശ്രദ്ധിക്കണം. ഇത് അമ്മക്കും കുഞ്ഞിനും ഒരു പോലെ പ്രതിസന്ധി ഉണ്ടാക്കുന്നതാണ്.
Most read: ഗര്‍ഭിണികളിലെ മൂത്രത്തിന്റെ നിറം പറയും അപകടം

ലക്ഷണങ്ങളും കാണിക്കുന്നില്ല
ഇനി പ്ലാസന്റ ചെറിയ തോതില്‍ വിട്ടു പോരുകയാണ് എന്നുണ്ടെങ്കില്‍ അത് ഒരു കാരണവശാലും യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളും കാണിക്കുന്നില്ല. എന്നാല്‍ വലിയ തോതില്‍ ആണെങ്കില്‍ അത് പലപ്പോഴും കൂടുതല്‍ രക്തസ്രാവത്തിന് കാരണമാകുകയും കുഞ്ഞ് വയറ്റിനുള്ളില്‍ വെച്ച് തന്നെ മരിച്ച് പോവുന്നതിനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് ഒരു തവണ അബോര്ഷന് സംഭവിച്ചവര്‍ എന്തുകൊണ്ടും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രമേഹവും ബിപിയും
നിങ്ങള്‍ക്ക് പ്രസവത്തിന് മുന്‍പേ തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. ഇത്തരക്കാരില്‍ പലപ്പോഴും രക്തം കട്ട പിടിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഗര്‍ഭം മാസം തികയാതെ പ്രസവിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

ഗര്‍ഭപാത്രത്തിന്റെ വലിപ്പം
ഗര്‍ഭപാത്രത്തിന്റെ വലിപ്പം വളരെയധികം പ്രധാനപ്പെട്ടതാണ്. സാധാരണ ഗര്ഭപാത്രത്തിനുണ്ടാവുന്നതിനേക്കാള് വലിപ്പം കുറവാണ് നിങ്ങളുടെതെങ്കില്‍ അത് പലപ്പോഴും രക്തസ്രാവം ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് കുഞ്ഞിന് വളരാനുള്ള സാഹചര്യം കുറക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ ഡോക്ടര്‍ കണ്ടെത്തി അതിനുള്ള പരിഹാരമാണ് നല്‍കുന്നത്.