കാരറ്റ് ജ്യൂസ്; ഗര്‍ഭിണിയും കുഞ്ഞും സ്മാര്‍ട്ട്‌

ഗര്‍ഭകാലത്ത് വളരെയധികം ചിട്ടകളോടെയാണ് ഓരോ സ്ത്രീയും ജീവിക്കുന്നത്. കാരണം അമ്മയില്‍ നിന്നുണ്ടാവുന്ന ചെറിയ അശ്രദ്ധ പോലും പലപ്പോഴും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ വളരെയധികം മോശമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് ഓരോ ഘട്ടത്തിലും വളരെയധികം ശ്രദ്ധ അത്യാവശ്യമായി വരുന്നത്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ചെറിയ വീഴ്ച വരുത്തിയാല്‍ പോലും അത് പലപ്പോഴും അനാരോഗ്യത്തിലേക്കാണ് നമ്മളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ കാര്യങ്ങളിലും വളരെയധികം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഭക്ഷണ കാര്യത്തില്‍.

അമ്മ കഴിക്കുന്ന അല്ലെങ്കില്‍ കുടിക്കുന്ന ഓരോ ഭക്ഷണവും കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തേയും ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അത്രയധികം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. കാരറ്റ് ജ്യൂസ് ഇത്തരത്തില്‍ അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഓരോ അവസ്ഥയിലും അമ്മക്കും കുഞ്ഞിനും എന്തൊക്കെ ഗുണങ്ങളാണ് ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് നല്‍കുന്നത് എന്ന് നോക്കാം. ഗുണം മാത്രമല്ല ദോഷവും ഇതിന്റെ കൂടപ്പിറപ്പ് തന്നെയാണ്. എന്തൊക്കെയെന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ രോഗപ്രതിരോധ ശേഷി വളരെയധികം കുറഞ്ഞ് വരുന്നു. ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് മികച്ച ഒരു ഓപ്ഷനാണ് കാരറ്റ് ജ്യൂസ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്ക് ആവശ്യമായ ഘടകങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കാരറ്റ് ജ്യൂസ് കാണിക്കുന്ന ഗുണം ചില്ലറയല്ല.

ആരോഗ്യ പ്രതിസന്ധികള്‍ ഇല്ല

ആരോഗ്യ പ്രതിസന്ധികള്‍ ഇല്ല

ഗര്‍ഭിണികളില്‍ ബ്രോങ്കൈറ്റിസ്, ടോണ്‍സിലറ്റിസ് എന്നീ അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കാരറ്റ് ജ്യൂസ് വളരെയധികം സഹായിക്കുന്നു. ഇത് ആരോഗ്യസംരക്ഷണത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ സംശയം കൂടാതെ തന്നെ നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു കാരറ്റ് ജ്യൂസ്.

 അണുബാധയില്‍ നിന്ന് സംരക്ഷണം

അണുബാധയില്‍ നിന്ന് സംരക്ഷണം

അണുബാധ ഗര്‍ഭിണികളിലെ ആരോഗ്യത്തെ പെട്ടെന്ന് ബാധിക്കുന്ന ഒന്നാണ്. ഇതിന് പരിഹാരം കാണുന്നതിന് കാരറ്റ് ജ്യൂസ് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് സ്ഥിരമായി കഴിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. ഇത് കോശങ്ങളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയമൊന്നും കൂടാതെ നമുക്ക് പല ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും കാരറ്റ് ജ്യൂസ് സഹായിക്കുന്നുണ്ട്.

കുഞ്ഞിന്റെ ആരോഗ്യം

കുഞ്ഞിന്റെ ആരോഗ്യം

ഗര്‍ഭസ്ഥശിശുവിന്റെ ചര്‍മ്മം, പേശികള്‍ എന്നിവക്കെല്ലാം ആരോഗ്യവും കരുത്തും നല്‍കുന്നതിനും വളരെയധികം സഹായിക്കുന്നു കാരറ്റ് ജ്യൂസ്. അമ്മ കഴിക്കുന്നതിലൂടെ അതിന്റെ എല്ലാ വിധത്തിലുള്ള ഗുണവും കുഞ്ഞിന് ലഭിക്കുന്നു. ഇത് ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിന് നിങ്ങളെ സഹായിക്കുന്നു. അതുകൊണ്ട് സംശയിക്കാതെ തന്നെ നമുക്ക് കുഞ്ഞിന്റെ ആരോഗ്യത്തിന് കാരറ്റ് ജ്യൂസ് ഉപയോഗിക്കാവുന്നതാണ്.

 വിറ്റാമിന്‍ സിയുടെ കലവറ

വിറ്റാമിന്‍ സിയുടെ കലവറ

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് കാരറ്റില്‍. ഇത് ഗര്‍ഭകാലത്ത് കഴിക്കുന്നത് വിറ്റാമിന്‍ സിയുടെ അളവ് ശരീരത്തിന് ലഭിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഫൈബറിന്റെ അളവും വളരെ കൂടുതലാണ്. ഇതെല്ലാം ആരോഗ്യകരമായ ഗര്‍ഭത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇതിലൂടെ പല ആരോഗ്യപ്രതിസന്ധികളും ഇല്ലാതാക്കാന്‍ സാധിക്കുന്നു.

എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം

കാരറ്റില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല കുഞ്ഞിന്റെ എല്ലിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ് കാല്‍സ്യം. അതുകൊണ്ട് തന്നെ ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് നിങ്ങളുടെ കുഞ്ഞിന്റെ എല്ലിന്റെ വളര്‍ച്ചക്കും ബലത്തിനും വളരെയധികം സഹായിക്കുന്നു. സംശയമൊന്നും കൂടാതെ തന്നെ കാരറ്റ് ജ്യൂസ് കഴിക്കാവുന്നതാണ്.

 മുലപ്പാലിന്റെ വര്‍ദ്ധനവിന്

മുലപ്പാലിന്റെ വര്‍ദ്ധനവിന്

കാരറ്റിലുള്ള വിറ്റാമിന്‍ എ നിങ്ങളുടെ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ മുലപ്പാലിന്റെ ഗുണം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. സ്ഥിരമായി ഡയറ്റില്‍ കാരറ്റ് ഉള്‍പ്പെടുത്തിയാല്‍ അതിന്റെ ഗുണങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കാരറ്റ് വളരെ വലിയ ഗുണമാണ് നല്‍കുന്നത് ഗര്‍ഭിണികളില്‍.

 പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

ഗര്‍ഭകാലത്ത് കൂടിയ പ്രമേഹം കുഞ്ഞിനുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ചിലപ്പോള്‍ ശാരീരിക പ്രശ്‌നങ്ങളുള്ള ഒരു കുഞ്ഞായി മാറുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഈ പ്രതിസന്ധികളെ പരിഹരിക്കുന്നതിനും പ്രമേഹത്തെ കൃത്യമായി നിലനിര്‍ത്തുന്നതിനും കാരറ്റ് ജ്യൂസ് സഹായിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും കാരറ്റ് ജ്യൂസ് കഴിക്കുന്നതിലൂടെ അത് ചില ചെറിയ തരത്തിലുള്ള ദോഷങ്ങളും ഉണ്ടാക്കുന്നുണ്ട്. അത് എങ്ങനെയെന്ന് നോക്കാം.

 വിറ്റാമിന്‍ എ കൂടുതല്‍

വിറ്റാമിന്‍ എ കൂടുതല്‍

കാരറ്റില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്നത് പോലെ വിറ്റാമിന്‍ എ കൂടുതലായാല്‍ അത് കുഞ്ഞിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണം. അധികം കാരറ്റ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതല്ല.

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

പലപ്പോഴും കാരറ്റിന്റെ അമിതോപയോഗം ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. അതുകൊണ്ട് കൂടുതല്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ച് വേണം എന്നതാണ് ഗര്‍ഭിണികള്‍ അറിയേണ്ടത്. കാരണം ഗര്‍ഭകാലത്ത് ചെറിയ പ്രശ്‌നം പോലും പലപ്പോഴും നമ്മളെ വലച്ചേക്കാം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

 ചര്‍മ്മത്തിന് മഞ്ഞ നിറം

ചര്‍മ്മത്തിന് മഞ്ഞ നിറം

ചര്‍മ്മത്തിന് മഞ്ഞ നിറം വരുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ ഒരു കാരണവശാലും കാരറ്റ് അമിതമായി ഉപയോഗിക്കരുത്. ഒരു മിതമായ അളവില്‍ ആണെങ്കില്‍ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഉണ്ടാക്കുന്നില്ല. മാത്രമല്ല അത് ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

X
Desktop Bottom Promotion