Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കുഞ്ഞുവാവ വയറ്റിനുള്ളിൽ വളരുന്നത് ഇങ്ങനെ
ഗർഭിണിയാവുക എന്നത് ഏത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ഗർഭധാരണത്തിന് ശേഷം സ്ത്രീകളിൽ ധാരാളം സംശയങ്ങൾ ഉണ്ടാവുന്നു. ഇതിനെല്ലാം പലപ്പോഴും മറുപടി നൽകാൻ ഒരു ഡോക്ടർക്ക് ആയി എന്ന് വരില്ല. ഗർഭധാരണത്തിന്റെ ഓരോ ഘട്ടത്തിലും വയറ്റിനുള്ളിൽ കുഞ്ഞിന് എന്ത് സംഭവിക്കുന്നു എന്ന് നോക്കാം. ഗർഭസ്ഥശിശുവിന്റെ ഓരോ ഘട്ടത്തിലേയും വളർച്ചയെക്കുറിച്ച് അറിയാന്‍ അമ്മമാർ വളരെയധികം ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഗർഭധാരണം ഉറപ്പായി കഴിഞ്ഞാല്‍ പിന്നീട് ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
എന്നാൽ ഓരോ മാസത്തേയും ഗർഭകാലത്ത് എന്തൊക്കെ മാറ്റങ്ങൾ ഗർഭസ്ഥശിശുവിന് ഉണ്ടാവുന്നുണ്ട് എന്നറിയാൻ താൽപ്പര്യമില്ലേ? ഓരോ മാസത്തേയും ഗർഭസ്ഥശിശുവിന്റെ വളർച്ച ഏത് അവസ്ഥയിലാണ് ഉണ്ടാവുന്നത് എന്ന് നോക്കാം. ഓരോ മാസത്തേയും കുഞ്ഞിന്റെ വളർച്ചയെക്കുറിച്ച് നോക്കാവുന്നതാണ്. ഇത് എന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു എന്നറിയാമോ? കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില ഘടകങ്ങൾ ഗർഭസ്ഥ ശിശുവിന് ലഭിക്കേണ്ടതുണ്ട്. എന്താണ് ഓരോ മാസത്തിലും ഗർഭസ്ഥശിശുവിന് ഉണ്ടാവുന്ന മാറ്റങ്ങൾ എന്ന് നോക്കാം.

ഗർഭധാരണം സംഭവിക്കുന്നത്
ഗർഭധാരണം സംഭവിക്കുന്നത് ഏറ്റവും ആദ്യ ഘട്ടമാണ്. അണ്ഡം ബീജവുമായി ചേരുമ്പോൾ ഗർഭധാരണം സംഭവിക്കുന്നു. അതിന് ശേഷം ഉടനേ തന്നെ മറ്റ് ബീജങ്ങൾ പ്രവേശിക്കാതിരിക്കുന്നതിനുള്ള ഒരു ആവരണവും ഭ്രൂണത്തിന് പുറത്ത് സൃഷ്ടിക്കപ്പെടുന്നു. ആ സമയത്തിനുള്ളിൽ തന്നെ കുഞ്ഞിൻറെ ജനിതക പ്രത്യേകതകളും തീരുമാനിക്കപ്പെടുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇതെല്ലാം സംഭവിക്കുന്നു.

ആദ്യ ഘട്ടം ആദ്യ നാല് ആഴ്ചയിൽ
ഗര്‍ഭസ്ഥശിശുവിന്റെ ആദ്യ വളർച്ച ആദ്യത്തെ നാല് ആഴ്ചയിലാണ് സംഭവിക്കുന്നത്. നാലാഴ്ചക്ക് ശേഷം കുഞ്ഞിന്‍റെ തലയും നെഞ്ചും അടിവയറും വളർന്നു കൊണ്ടിരിക്കുന്നു. പിന്നീട് കൈകാലുകളുടെ സ്ഥാനത്ത് ഓരോ ബഡ്സും വളരുന്നു. ഇതിന് ശേഷമാണ് ഗർഭപരിശോധന പോസിറ്റീവ് ആയി കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഗർഭപരിശോധന പോസിറ്റീവ് ആയാൽ ഉടനേ തന്നെ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണിക്കേണ്ടതാണ്.

എട്ടാമത്തെ ആഴ്ചയിൽ
എട്ടാമത്തെ ആഴ്ചയിൽ കുട്ടിക്ക് വലിപ്പം വെക്കുന്നു. കണ്ണുകളും കൺപോളകളും എല്ലാം വളരുന്നത് ഈ ആഴ്ചയിലാണ്. മാത്രമല്ല കുഞ്ഞിന്റെ നഖത്തിന്റെ വളർച്ചയും ഈ ആഴ്ചയിൽ തന്നെയാണ് ആരംഭിക്കുന്നത്. മുഖവളർച്ചയും ആരംഭിക്കുന്നത് ഈ ഘട്ടത്തിൽ തന്നെയാണ്. എട്ടാമത്തെ ആഴ്ചയാണ് കുഞ്ഞിന് ഒന്നരയിഞ്ച് വരെ വലിപ്പമുണ്ടാവുന്നു.

പന്ത്രണ്ടാം ആഴ്ച
പന്ത്രണ്ടാമത്തെ ആഴ്ചയിൽ കുട്ടിയുടെ വളർച്ച രണ്ട് ഇഞ്ച് ആയിരിക്കും. ഈ സമയം ഗർഭപാത്രത്തിൽ അനങ്ങുന്നതിന് കുഞ്ഞിന് കഴിയുന്നു. മാത്രമല്ല കുഞ്ഞിന്റെ ഹൃദയമിടിപ്പും അമ്മക്ക് ഈ ആഴ്ച അനുഭവിക്കാൻ സാധിക്കുന്നു. മാത്രമല്ല കുഞ്ഞിന്റെ ലൈംഗികാവയവത്തിൻറെ വളർച്ചയും ഈ സമയത്ത് തന്നെയാണ് ആരംഭിക്കുന്നത്.

പതിനാറാമത്തെ ആഴ്ച
കുഞ്ഞിന് പതിനാറാമത്തെ ആഴ്ചയാവുമ്പോഴേക്ക് വലിപ്പം കൂടുന്നു. കണ്ണുകൾ അടക്കുന്നതിനും തുറക്കുന്നതിനും ഈ സമയം കുഞ്ഞിന് കഴിയുന്നു. മാത്രമല്ല കുഞ്ഞിന്റെ ഹൃദയമിടിപ്പ് ഈ സമയത്ത് കൃത്യമാവുന്നു. കൈകാലുകളും നഖവും എല്ലാം ഈ സമയത്ത് വളരുന്നു. മാത്രമല്ല നാല് നാലര ഇഞ്ചോളം വലിപ്പം ഈ സമയത്ത് കുഞ്ഞിന് ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടവും അമ്മക്ക് പതിനാറാം ആഴ്ച മുതൽ അനുഭവിക്കാൻ തുടങ്ങും.

ഇരുപതാം ആഴ്ചയില്‍ മാറ്റം
ഇരുപതാമത്തെ ആഴ്ചയില്‍ കുഞ്ഞ് ആറിഞ്ച് വരെ വലിപ്പം കാണിക്കുന്നു. ഈ സമയത്ത് കുഞ്ഞിന്റെ അനക്കം അമ്മക്ക് വ്യക്തമായി അറിയാൻ സാധിക്കുന്നു. മുഖം രൂപപ്പെടുന്നതും ഈ സമയത്തുണ്ടാവും. ഈ സമയത്ത് തന്നെ കുഞ്ഞിന്റെ വിരലുകൾ വായിൽ ഇടുന്നതിന് കുഞ്ഞിന് സാധിക്കുന്നു.

ഇരുപത്തിനാലാമത്തെ ആഴ്ചയിൽ
ഇരുപത്തി നാലാമത്തെ ആഴ്ചയില്‍ കുഞ്ഞിന് 600 ഗ്രാമിലധികം വരെ തൂക്കം ഉണ്ടാവുന്നു.കുട്ടിയുടെ ഗർഭപാത്രത്തിലൂടെയുള്ള നീക്കം പെട്ടെന്ന് തന്നെ അനുഭവിക്കാൻ സാധിക്കുന്നു, കുഞ്ഞ് പുറപ്പെടുവിക്കുന്ന ഇക്കിൾ പോലും അനുഭവപ്പെടുന്നു ചില സമയങ്ങളിൽ അമ്മക്ക്. ഇത് പലപ്പോഴും അമ്മ ഗ്യാസ് പ്രശ്നമാണെന്ന് പറഞ്ഞ് അവഗണിക്കുകയാണ് പതിവ്.

ഇരുപത്തി എട്ടാമത്തെ ആഴ്ച
ഒരു കിലോഗ്രാം വരെ ഈ സമയത്ത് കുഞ്ഞിന് തൂക്കം ഉണ്ടാവുന്നു. ഏത് സമയത്തും പ്രസവം നടക്കാം എന്നതാണ് ഈ ആഴ്ചയിലെ പ്രത്യേകത. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ആശുപത്രിയില്‍ നേരത്തേ തന്നെ അഡ്മിറ്റാവുന്നതും ഈ സമയത്ത് തന്നെയാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ വേണ്ട സമയമാണ് ഇത്.

മുപ്പത്തിരണ്ടാം ആഴ്ച
മുപ്പത്തി രണ്ടാമത്തെ ആഴ്ചയിലും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഒന്നര കിലോയോളം തൂക്കം കുഞ്ഞിന് ഉണ്ടാവുന്നു. മാറിടത്തിൽ നിന്ന് മഞ്ഞ നിറത്തിലുള്ള ഒരു ദ്രാവകം പുറത്തേക്ക് വരുകയും ചെയ്യുന്നു. മുലയൂട്ടാൻ ശരീരം തയ്യാറായി എന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.

മുപ്പത്തിയാറാമത്തെ ആഴ്ച
മുപ്പത്തിയാറാമത്തെ ആഴ്ചയാകുമ്പോഴേക്ക് കുഞ്ഞിന്റെ ജനനം വളരെയധികം അടുത്തിരിക്കും. ഈ സമയത്ത് കുഞ്ഞിന്റെ തൂക്കം രണ്ടര കിലോയെങ്കിലും ഉണ്ടായിരിക്കണം. മാത്രമല്ല കുഞ്ഞിന്റെ എല്ലാ അവയവങ്ങളും പൂർണമായും വളർച്ചയിലെത്തിയിരിക്കും. അതുകൊണ്ട് തന്നെ ഏത് സമയത്തും പ്രസവം സംഭവിക്കാവുന്നതാണ്.

നാൽപ്പതാമത്തെ ആഴ്ച
നാൽപ്പത്, നാൽപ്പത്തി രണ്ട് ആഴ്ചക്കുള്ളിൽ ജനനം സംഭവിക്കുന്നു. ഈ സമയത്ത് കുഞ്ഞിന്റെ തല പുറത്തേക്ക് വരാൻ തയ്യാറെടുക്കും. ഇത്രയുമാണ് കുഞ്ഞിന്റെ ജനനത്തിന് മുന്‍പ് ഗർഭപാത്രത്തിൽ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെയാണ് ഓരോ ഗർഭകാലഘട്ടവും അമ്മമാർ മുന്നോട്ട് പോവുന്നത്. ഓരോ ആഴ്ചയിലും കുഞ്ഞിന് മുകളിൽ പറഞ്ഞ തരത്തിൽ വളർച്ച സംഭവിച്ചില്ലെങ്കിൽ അത് പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു.



Click it and Unblock the Notifications
