Latest Updates
-
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം!
ഇവ കഴിച്ചാല്‍ സ്ത്രീയിലെ അണ്ഡം സൂപ്പറാകും.
ഈ ഭക്ഷണങ്ങള്‍ സ്ത്രീകളിലെ അണ്ഡാരോഗ്യത്തിന്
ഗര്‍ഭധാരണത്തിന് സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ സ്ത്രീ പുരുഷന്മാരുടെ ആരോഗ്യം പ്രധാനപ്പെട്ടതാണ്. സ്ത്രീ പുരുഷന്മാരുടെ ആരോഗ്യം മാത്രമല്ല, ഗര്‍ഭധാരണത്തിനു കാരണമായി ഇവരുടെ ശരീരത്തില്‍ നിന്നുല്പാദിപ്പിയ്ക്കപ്പെടുന്ന ഘടകങ്ങളും പ്രധാനം തന്നെയാണ്
ഗര്‍ഭധാരണത്തിന് പുരുഷന്റെ ബീജാരോഗ്യം പ്രധാനപ്പെട്ടതാണ്. ഇതു പോലെ തന്നെയാണ് സ്ത്രീകളിലെ അണ്ഡത്തിന്റെ ആരോഗ്യവും. സ്ത്രീകളിലെ അണ്ഡാരോഗ്യവും ഗര്‍ഭധാരണത്തിന് ഏറെ അത്യാവശ്യം തന്നെയാണ്.
സ്ത്രീകളിലെ അണ്ഡാരോഗ്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. ഇതില്‍ ഭക്ഷണം മുതല്‍ ജീവിത ശൈലികളും ചില അസുഖങ്ങളുമെല്ലാം തന്നെ പെടും.
പുരുഷന്റെ ബീജാരോഗ്യം മെച്ചപ്പെടുത്താന്‍ വഴികളുള്ളതു പോലെ തന്നെ സ്ത്രീകളിലെ അണ്ഡാരോഗ്യവും മെച്ചപ്പെടുത്തുവാന്‍ വഴികള്‍ പലതുമുണ്ട്. പുരുഷ ഹോര്‍മോണ്‍ ബീജാരോഗ്യത്തിനു ഗുണകരമാണെന്ന പോലെ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന് അണ്ഡോല്പാദനത്തിനും നല്ലതാണ്.
സ്ത്രീകളുടെ അണ്ഡാരോഗ്യം മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ ഭക്ഷണം വളരെ പ്രധാനമാണ്. ചില പ്രത്യേക ഭക്ഷണങ്ങള്‍ സ്ത്രീകളിലെ അണ്ഡാരോഗ്യത്തെയും മെച്ചപ്പെടുത്തുവാന്‍ ഏറെ നല്ലതാണ്അണ്ഡാരോഗ്യത്തിന് പ്രധാനപ്പെട്ടവയാണ് ഭക്ഷണങ്ങളും പോഷണങ്ങളുമെല്ലാം. കഴിയ്ക്കുന്നതെന്തോ അത് അണ്ഡാരോഗ്യത്തെ സഹായിക്കുന്നവയാണ്.

അവോക്കാഡോ
അവോക്കാഡോ സ്ത്രീകളിലെ അണ്ഡാരോഗ്യം മെച്ചപ്പെടുത്താവാന് ഏറെ നല്ലതാണ്. ഇതിലെ ആരോഗ്യകരമായ നല്ല ഫാറ്റുകള്‍ അണ്ഡത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റുകള്‍ അണ്ഡാരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഒന്നാണ്.

ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍
ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവയും ശരീരത്തിലെ അണ്ഡാരോഗ്യം മെച്ചപ്പെടുത്തുന്ന ഒന്നാണ്. ആരോഗ്യകരമായ അണ്ഡത്തിന് ശരീരത്തില്‍ രക്തമുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇവയിലെ അയേണ്‍ അണ്ഡോല്‍പാദനത്തിനു സഹായിക്കും. ഇവയില്‍ അയേണ്‍ മാത്രമല്ല, അണ്ഡത്തിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന മറ്റു പല പോഷകങ്ങളും ഇതിലുണ്ട്.

നട്സ്, ഡ്രൈ ഫ്രൂട്സ്
നട്സ്, ഡ്രൈ ഫ്രൂട്സ് എന്നിവയും അണ്ഡാരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതില്‍ പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമുണ്ട്. ഇതില്‍ തന്നെ ബ്രസല്‍ നട്സ് അണ്ഡാരോഗ്യത്തിന് അത്യുത്തമമാണ്. ഇതിലെ സെലേനിയം അണ്ഡത്തിന്റെ ലൈനിംഗിനുണ്ടാകുന്ന നാശം തടയുന്നു. ഇതിന്റെ ആന്റി ഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ തടയുന്നതു വഴിയും അണ്ഡാരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് അണ്ഡോല്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

എള്ള്
എള്ള് അണ്ഡാരോഗ്യത്തിനു സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതിലെ സിങ്ക് ഹോര്‍മോണ്‍ ഉല്‍പാദത്തിനു സഹായിക്കുന്നു. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റുകളാണ് ഗുണം നല്‍കുന്നത്. ഇത് അണ്ഡാരോഗ്യത്തിനും ഉല്പാദനത്തിനും ഒരുപോലെ സഹായിക്കുന്ന ഭക്ഷണമാണ്.

ബെറികള്‍
ബെറികള്‍ അണ്ഡത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്നും സംരക്ഷിയ്ക്കുന്ന ഒന്നാണ്. അണ്ഡത്തിന്റെ ആരോഗ്യത്തെയും സ്ത്രീകളുടെ പ്രത്യുല്പാദന ശേഷിയേയും സഹായിക്കുന്ന ഒന്നാണ് ബെറികള്‍. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഏറെ ഗുണം നല്‍കും.

ഇലക്കറികള്‍
ഇലക്കറികള്‍ അണ്ഡത്തിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന ഒന്നാണ്. ഇവയില്‍ ഫോളേറ്റ്, അയേണ്‍, വൈറ്റമിന്‍ എ, കാല്‍സ്യം, മാംഗനീസ് തുടങ്ങിയ പല ഘടകങ്ങളുമുണ്ട്. ഇതെല്ലാം തന്നെ അണ്ഡാരോഗ്യത്തിനു സഹായിക്കുന്ന ചില ഘടകങ്ങള്‍ തന്നെയാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഫോളേറ്റ്. ഇത് ഇലക്കറികളില്‍ ധാരാളമുണ്ട്.

ഇഞ്ചി
ഇഞ്ചിയാണ് അണ്ഡാരോഗ്യം മെച്ചപ്പെടുത്തുന്ന മറ്റൊരു ഭക്ഷണം. ഇത് രക്തോല്‍പാദനവും രക്തപ്രവാഹവും മെച്ചപ്പെടുത്തുന്ന ഒന്നാണ്. ഇത് പ്രത്യുല്പാദന വ്യവസ്ഥയ്ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ തടയുന്നു. ആര്‍ത്തവ ചക്രം ക്രമപ്പെടുത്തുന്നതിനും ഇതു വഴി അണ്ഡോല്പാദനത്തിനും ഇതു സഹായിക്കുന്നു.

കറുവാപ്പട്ട
കറുവാപ്പട്ട സ്ത്രീകളിലെ അണ്ഡാരോഗ്യത്തിനു സഹായിക്കുന്ന മറ്റൊരു ഭക്ഷണ വസ്തുവാണ്. പോളിസിസ്റ്റിക് ഓവറി പോലെയുള്ള പ്രശ്നങ്ങളുള്ളവരോട് കറുവാപ്പട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുവാന്‍ പറയാറുണ്ട്. ഇത് അണ്ഡോല്പാദനത്തിനും ആരോഗ്യകരമായ അണ്ഡത്തിനും സഹായിക്കുന്ന ഒന്നാണ്.

ആന്റിഓക്സിഡന്റുകള്‍
ആന്റിഓക്സിഡന്റുകള്‍ അണ്ഡാരോഗ്യത്തെ മെച്ചപ്പെടുത്തുന്നവയാണ്. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയവ കഴിയ്ക്കുക. സിട്രസ് ഫലവര്‍ഗങ്ങള്‍. ഇലക്കറികള്‍ തുടങ്ങിയവയെല്ലാം ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്.



Click it and Unblock the Notifications