Just In
- 1 day ago
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
- 1 day ago
കടക്കെണിയില്‍ പെട്ട് കഷ്ടപ്പെടും രാശിക്കാർ ഇവരാണ്
- 1 day ago
മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈ
- 1 day ago
എക്സിമ നിങ്ങളുടെ ചര്‍മ്മത്തെ തളര്‍ത്തുന്നോ ?
Don't Miss
- News
ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്; നാലംഘട്ട വോട്ടെടുപ്പ് ഇന്ന്
- Sports
ISL: ചാംപ്യന്മാര് ഞെട്ടി, ത്രില്ലറില്‍ ബെംഗളൂരുവിനെ വീഴ്ത്തി മുംബൈ
- Movies
50 കോടി പിന്നിട്ട് മാമാങ്കത്തിന്റെ ജൈത്രയാത്ര! ഡീഗ്രേഡിംഗിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രം
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Technology
ട്രൂകോളറിൽ ഒരു ഇന്ത്യൻ മൊബൈൽ ഉപയോക്താവിന് എല്ലാ മാസവും ലഭിക്കുന്നത് 25 സ്പാം കോളുകൾ
- Finance
ഫാസ്ടാഗ് ജനുവരി 15 മുതൽ; ബീം ആപ്പ് വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
ഉണക്കമുന്തിരി; ഗര്‍ഭകാലം അസ്വസ്ഥതകളില്ലാതെ സുഖം
ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് ഉണക്കമുന്തിരി. അതുകൊണ്ട് തന്നെ ഏത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായകമാണ് പലപ്പോഴും ഉണക്കമുന്തിരി. എന്നാല്‍ ഗര്‍ഭകാലത്ത് നാം കഴിക്കുന്ന ഓരോ ഭക്ഷണവും തന്നെയാണ് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തേയും ബാധിക്കുന്നത്. എന്നാല്‍ ദിവസവും ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ അത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം.
ഉണക്കമുന്തിരി ഡ്രൈഫ്രൂട്സിലെ രാജാവാണ് എന്ന കാര്യത്തില്‍ സംശയമില്ല. അത്രക്കധികമാണ് ആരോഗ്യഗുണങ്ങളും. ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്ന ഏത് തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ഉണക്കമുന്തിരി. രോഗപ്രതിരോധ ശേഷി, ദഹനസംബന്ധമായ പ്രശ്നങ്ങള്‍, ലൈംഗിക പ്രശ്നങ്ങള്‍ എന്നു വേണ്ട എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ഉണക്കമുന്തിരി.
ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ തേടുന്ന അമ്മമാരാണ് ഉള്ളത്. പക്ഷേ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉണക്കമുന്തിരി കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
Most read: ഗര്‍ഭധാരണം സംഭവിക്കാത്തതിന് കാരണം ഈ തടസ്സം
പതിവായി കഴിക്കുന്നത് പല വിധത്തിലുള്ള ഗുണങ്ങള്‍ നമുക്ക് പ്രദാനം ചെയ്യുന്നു. എന്നാല്‍ പതിവായി കഴിക്കുന്ന രീതിയില്‍ അല്പം മാറ്റം വരുത്താം. ഇത് നല്കുന്ന ആരോഗ്യം സാധാരണ മുന്തിരിയേക്കാള്‍ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരില്ല.
ഗര്‍ഭകാലത്ത് കഴിക്കുന്ന ഓരോ ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. ഉണക്കമുന്തിരി പോലുള്ളവ കഴിക്കുമ്പോള്‍ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എന്തൊക്കെ ഗുണങ്ങളുണ്ട് ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ എന്ന് നോക്കാം. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഉണക്കമുന്തിരി അമ്മക്കും കുഞ്ഞിനും നല്കുന്ന ഗുണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

എത്ര മുന്തിരി ദിവസം കഴിക്കാം
എത്ര മുന്തിരി ദിവസവും കഴിക്കാവുന്നതാണ് എന്നത് പലര്‍ക്കും അറിയുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിട്ട് വേണം കഴിക്കുന്നതിന്. എന്നാല്‍ ഉണക്കമുന്തിരിയുടെ കാര്യത്തില്‍ ഒരിക്കലും പേടിക്കേണ്ട ആവശ്യമില്ല. കാരണം ഇത് കഴിക്കുന്നത് അമ്മക്കും കുഞ്ഞിനും അത്രക്ക് ഗുണമാണ് നല്‍കുന്നത്. ഒരു കൈ നിറയെ ഉണക്കമുന്തിരി ഒരു ദിവസം കഴിക്കാവുന്നതാണ്. എന്നാല്‍ ഒരുമിച്ച് കഴിക്കുന്നതിനേക്കാള്‍ ഇടക്കിടക്ക് കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

അനീമിയക്ക് പരിഹാരം
അനീമിയ പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്ക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. ഇത് കഴിക്കുന്നതിലൂടെ അത് അനീമിയ പോലുള്ള അവസ്ഥകളെ ഇല്ലാതാക്കുന്നു. ഇതിലുള്ള അയേണ്‍ വിറ്റാമിന്‍ സി എന്നിവയുടെ അളവാണ് അനീമിയക്ക് പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ചെറുക്കുന്നതിന് അല്പം ഉണക്കമുന്തിരി ശീലമാക്കുന്നത് നല്ലതാണ്. കാരണം ഗര്‍ഭകാലത്ത് ഉണ്ടാവുന്ന പ്രധാന അവസ്ഥകളില്‍ ഒന്നാണ് പലപ്പോഴും അനീമിയ. അതിന് പരിഹാരം കാണുന്നതിന് ഉണക്കമുന്തിരി തന്നെയാണ് ഏറ്റവും മികച്ചത്.

മലബന്ധത്തിന് പരിഹാരം
മലബന്ധം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ഉണക്കമുന്തിരി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ദഹന പ്രശ്നങ്ങള്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഉണക്കമുന്തിരി. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

പല്ലിന്റെ ആരോഗ്യം
പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. ഇത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല ദന്തസംരക്ഷണത്തിനും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ദന്ത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. ഇതില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് മോണക്കും പല്ലിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

അമിത രക്തസമ്മര്‍ദ്ദം
അമിത രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ അത് ഗര്‍ഭകാലത്തുണ്ടാവുന്ന അമിതരക്തസമ്മര്‍ദ്ദം എന്ന് അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതിലൂടെ ആരോഗ്യ സംരക്ഷണത്തിന് സാധിക്കുന്നു എന്നതാണ് സത്യം. ഇത് ഗര്‍ഭകാലം അസ്വസ്ഥതകള്‍ ഒന്നും ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഉണക്കമുന്തിരി ആരോഗ്യത്തിന് നല്‍കുന്നത് ചില്ലറ ഗുണങ്ങളല്ല.
Most read: ഹൃദയാഘാതത്തെ പ്രതിരോധിക്കും ഉണക്കമുന്തിരി വെള്ളം

ഊര്‍ജ്ജം നല്കുന്നു
പ്രസവ കാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും തളര്‍ച്ചയും ക്ഷീണവും വര്‍ദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അല്പം ഉണക്കമുന്തിരി കഴിക്കാവുന്നതാണ്. ഇതില്‍ ധാരാളം ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കി ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

കുഞ്ഞിന്റെ ആരോഗ്യം
ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും കുഞ്ഞിന് വളര്‍ച്ച കുറയുന്നു. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിനും എല്ലിന്റെ വളര്‍ച്ചക്കും കാഴ്ച ശക്തിക്കും വളരെയധികം സഹായിക്കുന്നുണ്ട് ഉണക്കമുന്തിരി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ഉണക്കമുന്തിരി. അതുകൊണ്ട് തന്നെ ഇത് കുഞ്ഞിന്റെ എല്ലിന്റെ ആരോഗ്യത്തിന് ഇത് സഹായകമാവുന്നുണ്ട്.