Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ഗര്‍ഭിണി നേന്ത്രപ്പഴം പുഴുങ്ങി ദിവസവും കഴിയ്ക്കൂ
ഗര്‍ഭിണികള്‍ ദിവസവും നേന്ത്രപ്പഴം കഴിയ്ക്കണം...
ഗര്‍ഭകാലത്ത് അമ്മ കഴിയ്ക്കുന്ന ഭക്ഷണമാണു കുഞ്ഞിന്റെയും പോഷണം.അമ്മയുടെ ശരീരത്തലെത്തുന്ന ഭക്ഷണങ്ങളുടെ പോഷകങ്ങള്‍ കുഞ്ഞിനു ലഭിയ്ക്കുന്നു. കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ ഇതു സഹായിക്കുകയും ചെയ്യുന്നു.
ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ കഴിയ്ക്കേണ്ട ചില അത്യാവശ്യ ഭക്ഷണങ്ങളുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍. സാധാരണ ഭക്ഷണങ്ങളെ കൂടാതെ ഇവ കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും കുഞ്ഞിനു നല്കുന്നു.
ഇത്തരത്തില്‍ ഒന്നാണ് നേന്ത്രപ്പഴം. കേരള ബനാന എന്നറിയപ്പെടുന്ന ഇത് മലയാളികളാണ് കൂടുതലായി ഉപയോഗിയ്ക്കുന്നത്. ഏറെ ആരോഗ്യഗുണങ്ങളുള്ള ഇത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആരോഗ്യകരമാണ്.
ഗര്‍ഭിണികള്‍ നേന്ത്രപ്പഴം ദിവസവും ഒന്നു വീതം ശീലമാക്കുന്നത് പല തരത്തിലെ ഗുണങ്ങള്‍ നല്കുന്നു. ഇതെക്കുറിച്ചറിയൂ,

ബിപി
പൊട്ടാസ്യം ധാരാളം അടങ്ങിയതിനാലും, ഉപ്പിന്റെ അംശം വളരെ കുറഞ്ഞതിനാലും ശരീരത്തിലെ രക്ത സമ്മര്‍ദ്ദം ക്രമീകരിക്കാന്‍ ഏറ്റവും പറ്റിയ പഴമാണ് ഇത്. ഗര്‍ഭകാലത്തെ ബിപി അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തെ ഒരുപോലെ ബാധിയ്ക്കുന്നു. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഏത്തപ്പഴം കഴിയ്ക്കുന്നത്. ഇതിലെ മഗ്നീഷ്യവും ഈ ഗുണം നല്കുന്നു.

അയേണ്‍
ഗര്‍ഭകാലത്ത് ശരീരത്തില്‍ ആവശ്യത്തിന് രക്തമുണ്ടാകേണ്ടത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അത്യാവശ്യമാണ്. ഗര്‍ഭിണികള്‍ക്ക് അയേണ്‍ ഗുളിക നല്‍കുന്നതിന്റെ ഒരു കാരണം ഇതാണ്.
നേന്ത്രപ്പഴത്തില്‍ ധാരാളം ഇരുമ്പ് അംശം അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു.

ഡിപ്രഷന്
ഗര്‍ഭിണികളില്‍ ഡിപ്രഷന് പോലുള്ള അവസ്ഥകള്‍ സാധാരണയാണ്. ഇതിനു കാരണം ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ്. ഇതിന് പരിഹാരമാണ് നേന്ത്രപ്പഴം.
നേന്ത്രപ്പഴത്തില്‍ അടങ്ങിയ ട്രൈപ്ടോഫാന് എന്നഒരുതരം പ്രോട്ടീന്‍ ദഹിക്കുമ്പോള്‍ ശരീരത്തിനു ആയാസവും ഉന്മേഷവും നല്കാന് കഴിയുന്ന സെറോടോനിന്‍ എന്ന ഹോര്‍മോണായി മാറുന്നു .ഇത് നല്ല മൂഡിനു സഹായിക്കുന്ന ഹോര്‍മോണാണ്

ഊര്‍ജവും ശക്തിയും
ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ക്ക് ക്ഷീണം തോന്നുന്നതു സാധാരണയാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് നേന്ത്രപ്പഴം. ശരീരത്തിന് ഏറ്റവും നല്ല ഊര്‍ജവും ശക്തിയും നല്കുന്ന ഒന്നാണ് എത്തപ്പഴം. ഇത് പുഴുങ്ങിക്കഴിയ്ക്കുന്നതു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ നല്ലതുമാണ്.

ഗര്‍ഭകാല പ്രമേഹം
ഗര്‍ഭകാല പ്രമേഹം അഥവാ ജെസ്റ്റേഷണല്‍ ഡയബെറ്റിസ് ഉള്ളവര്‍ക്കും ഇത് നല്ലതാണ്. അധികം പഴുക്കാത്ത പഴം ഇത്തരക്കാര്‍ക്കു കഴിയ്ക്കാം. ഇതു പതുക്കെ മാത്രമേ ഗ്ലൂക്കോസിനെ രക്തത്തിലേയ്ക്കു കടത്തി വിടുകയുള്ളൂ. ഇതു വഴി രക്തത്തില്‍ ഗ്ലൂക്കോസ് അളവ് ക്രമാതീതമായി ഉയരുന്നതു നിയന്ത്രിയ്ക്കും.

മലബന്ധം
പല ഗര്‍ഭിണികളേയും അലട്ടുന്ന ഒന്നാണ് മലബന്ധം. പുഴുങ്ങിയ ഏത്തപ്പഴം ഫൈബര്‍ സമ്പുഷ്ടമാണ്. ഇത് ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതിലെ ഫൈബറുകള്‍ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ്.

ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികാസത്തിന്
ഫോളിക് ആസിഡ് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികാസത്തിന് ഏറെ പ്രധാനമാണ്. ഇതിനുളള നല്ലൊരു വഴിയാണ് നേന്ത്രപ്പഴം ഗര്‍ഭകാലത്തു കഴിയ്ക്കുന്നത്. ഇതു വഴി കുഞ്ഞിന്റെ തലച്ചോറിനെ ബാധിയ്ക്കാനിടയുള്ള വൈകല്യങ്ങള്‍ ഒഴിവാക്കാന്‍ സാധിയ്ക്കും.

കാല്‍സ്യം
കാല്‍സ്യം സമ്പുഷ്ടമാണ് ഏത്തപ്പഴം. വയറ്റിലെ കുഞ്ഞിന്റെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണിത്. മസിലുകളുടെ ആരോഗ്യത്തിനും ഏത്തപ്പഴം ഏറെ നല്ലതാണ്. കുഞ്ഞിന്റെ നാഡികളുടെ ആരോഗ്യത്തിനും ഇതു സഹായിക്കും.

ആന്റിഓക്സിഡന്റ് ഗുണങ്ങള്‍
വൈറ്റമിന്‍ സി അടങ്ങിയതു കൊണ്ടു തന്നെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണിത്. ഇതു കൊണ്ടു തന്നെ അമ്മയുടേയും ഗര്‍ഭസ്ഥ ശിശുവിന്റെയും രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഇത് ഏറെ ഉത്തമമാണ്.

തൂക്കം
ഗര്‍ഭസ്ഥ ശിശുവിന് തൂക്കം അത്യാവശ്യമാണ്. അമ്മയുടെ തൂക്കവും ഇതുകൊണ്ടു തന്നെ പ്രധാനം. ആവശ്യത്തിന് തൂക്കമില്ലാത്തത് കുഞ്ഞിന് ആരോഗ്യപരമായ പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും. ഗര്‍ഭകാലത്ത് ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഏറ്റവും നല്ലൊരു വഴിയാണ് ഏത്തപ്പഴം കഴിയ്ക്കുന്നത്. ഇത് പൊതുവേ തൂക്കം കൂടാന്‍ സഹായിക്കുന്ന ഭക്ഷണമാണ്

പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്
പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമാണ് ഏത്തപ്പഴം. ഇത് ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഏറെ പ്രധാനവുമാണ്. ഇവയുടെ നല്ലൊരു ഉറവിടമാണ് ഏത്തപ്പഴം.



Click it and Unblock the Notifications